നിർമ്മിതബുദ്ധി|അദ്ധ്യാപകർക്ക് മാത്രമായി മാതൃഭൂമിയുമായി ചേർന്ന് ഒരു പരിശീലനം സംഘടിപ്പിക്കുന്നു. അദ്ധ്യാപകസുഹൃത്തുക്കൾ പങ്കെടുക്കുക|മുരളി തുമ്മാരുകുടി
അദ്ധ്യാപകസുഹൃത്തുക്കളോട് നിർമ്മിതബുദ്ധി നമ്മുടെ തൊഴിൽജീവിതത്തിൻറെ സർവ്വമേഖലകളിലേക്കും കടന്നുവരുമെന്ന് ഞാൻ പറയാറുണ്ടല്ലോ. ഇത് തൊഴിൽ നഷ്ടം ഉണ്ടാക്കുമോ എന്ന ആശങ്ക ഏറെ ആളുകളിൽ ഉണ്ട്. AI ടീച്ചർമാർ വരുന്നു എന്നൊക്കെ വാർത്ത കേൾക്കുന്നത് കൊണ്ട് അദ്ധ്യാപന രംഗത്തുള്ളവരിലും ഈ പേടി ഉണ്ട്. എന്നാൽ അടുത്ത പത്തുവർഷത്തേക്കെങ്കിലും നിർമ്മിതബുദ്ധി അദ്ധ്യാപകരുടെ തൊഴിൽ ഏറ്റെടുക്കുന്നതല്ല പ്രധാനവെല്ലുവിളി. മറിച്ച് നിർമ്മിതബുദ്ധിയിൽ വരുന്ന വിപ്ലവകരമായമാറ്റങ്ങളും അവ പഠനരംഗത്ത് എങ്ങനെ ഉപയോഗിക്കാം എന്നതും മനസ്സിലാക്കാത്ത അദ്ധ്യാപകർ തൊഴിൽ രംഗത്ത് പിന്നോട്ട് പോകും എന്നതാണ്. ഇത് അനുവദിക്കരുത്. […]
Read More