ഈ ജനങ്ങൾക്ക് നീതി ലഭ്യമാക്കണം മനുഷ്യരെപ്പോലെ ജീവിക്കാൻ അവർക്കും അർഹതയുണ്ട്.

Share News

ചെല്ലാനം ഫോർട്ടുകൊച്ചി കടൽ ഭിത്തി നിർമ്മാണം പൂർത്തിയാക്കാൻ ….. ദുരന്തങ്ങൾക്കായി കാത്തിരിക്കുകയാണോ ? ചെല്ലാനം – ഫോർട്ട്കൊച്ചി തീര സംരക്ഷണത്തിൻ്റെ ഭാഗമായി 17 കിലോമീറ്റർ നീളം കടൽഭിത്തി നിർമ്മാണം പൂർത്തിയാകേണ്ടതുണ്ടെങ്കിലും 7.3 കിലോമീറ്റർ ഭാഗത്ത് മാത്രമാണ് പൂർണമായും ഇപ്പോൾ കടൽ ഭിത്തി നിർമ്മിച്ചിട്ടുള്ളത്. കടൽഭിത്തി നിർമ്മാണം സംബന്ധിച്ച് 2021 മുതൽ നിലവിലുള്ള പൊതുതാൽപര്യ ഹർജിയിൽ ശേഷിക്കുന്ന കടൽഭിത്തി കൂടി അടിയന്തരമായി നിർമ്മാണം പൂർത്തിയാക്കണമെന്ന ആവശ്യമുള്ളതാണ്. കോടതിയുടെ ചോദ്യത്തെ തുടർന്ന് എത്രനാൾ കൊണ്ട് പണി പൂർത്തിയാക്കാൻ സാധിക്കും എന്നത് […]

Share News
Read More

നിക്ഷേപകർക്ക് നീതി ലഭിക്കും വരെ സുരേഷ്​ഗോപിക്കും ബിജെപിക്കും വിശ്രമമില്ല: കെ.സുരേന്ദ്രൻ

Share News

തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പിനിരയായ നിക്ഷേപകർക്ക് നീതി ലഭിക്കും വരെ സുരേഷ്​ഗോപിക്കും ബിജെപിക്കും വിശ്രമമില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കരുവന്നൂരിൽ നിന്നും തൃശ്ശൂരിലേക്ക് സുരേഷ്​ഗോപി നയിക്കുന്ന പദയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പണം കവർന്ന കള്ളൻമാരെ തുറങ്കിലടയ്ക്കാതെ, പാവങ്ങൾക്ക് അവരുടെ പണം തിരിച്ചു കിട്ടാതെ ബിജെപി പോരാട്ടം അവസാനിപ്പിക്കില്ല. ബിജെപിയുടെ സമരം രാഷ്ട്രീയ പ്രേരിതമല്ല. ഈ പദയാത്രയിൽ എല്ലാ പാർട്ടിക്കാരുമുണ്ട്. സഹകരണ മേഖലയെ സുതാര്യമാക്കാനും ശക്തിപ്പെടുത്താനുമാണ് സുരേഷ്​ഗോപി പദയാത്ര നടത്തുന്നത്. പാവപ്പെട്ടവന്റെ ചോരയും നീരുമാണ് […]

Share News
Read More

അന്യായമായ നിയമം, ഒരു നിയമവുമല്ല’ ശരിയോ ??|”An unjust law is no Law at all”.|ജനാധിപത്യ രാജ്യത്ത് ഒരു നിയമം റദ്ദാക്കപ്പെടുന്നതു വരെ അത് പരിപാലിക്കേണ്ടത് പൗരൻമാരുടെ ചുമതലയാണ്.

Share News

അമേരിക്കയിലെ പൗരാവകാശ പ്രവർത്തകൻ എന്ന് പേരെടുത്ത മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറിന്റെ പ്രസിദ്ധമായ ഉദ്ധരണിയാണ് “An unjust law is no Law at all”. വിപ്ളവകാരികൾക്ക് അമൃത് പോലെയാണ് ഇദ്ദേഹത്തിൻ്റെ ഉദ്ധരണികൾ. എന്നാൽ വംശീയ വേർതിരിവിനെതിരായ അഹിംസാത്മക പ്രതിരോധത്തിന്റെ രീതികളോട് വിയോജിക്കുന്ന വെള്ളക്കാരായ പുരോഹിതരുടെ വിമർശനത്തിന് മറുപടിയായി അദ്ദേഹം എഴുതിയ “ബെർമിംഗ്ഹാം ജയിലിൽ നിന്നുള്ള കത്തിൽ” നിന്നാണ് ഉദ്ധരണി വന്നിട്ടുളളത്. സമാധാനമല്ല ലഹളയാണ് നിയമങ്ങളുടെ അനീതിക്കെതിരെയുണ്ടാവേണ്ടത് എന്ന് വ്യംഗ്യം. എല്ലാ നിയമങ്ങളും നീതിയുക്തമല്ലെന്നും നിയമലംഘനത്തിലൂടെ അന്യായമായ […]

Share News
Read More

നീതിയുടെ പ്രതീകമായി ഉപയോഗിച്ച് വരുന്ന തുലാസ് ഏന്തിയ കണ്ണ് മൂടിയ ദേവത ആരാണ്‌?

Share News

ഗ്രീക്ക് ദേവതയായ തെമിസ് ദേവിയുടെ സങ്കല്പത്തിൽ നിന്ന് ഉദയം ചെയ്ത റോമൻ ദേവതയാണ് ജസ്റ്റീഷ്യ ദേവി എന്ന് പറയപ്പെടുന്നു. അതിനും പിന്നിൽ കഥകൾ കാണാം, തെമിസ് ദേവതയുടെ പുത്രിയായി ‘ഡൈക്’ എന്ന ദേവതയുണ്ട്, ഈ പദത്തിനർത്ഥം ജസ്റ്റിസ് എന്നാണ്!. ഈ ഡൈക് എന്ന സങ്കലപ്പത്തെ അഗസ്റ്റസ് അടർത്തി മാറ്റി ജസ്റ്റീഷ്യ ദേവിയായി റോമിൽ ആരാധിച്ചതായി കാണാം. ഇക്കാലത്തോ അതിനും മുന്നിലോ ഇതേ പോലെ ഈജിപ്ഷ്യൻ ദേവതയായി കാണുന്ന ‘മാത്’ (Ma’at)നീതിയുടെ പ്രതീകമായി ആരാധിക്കപ്പെട്ടു; ഇതേ പോലെ ഭാരതത്തിലും […]

Share News
Read More

മുറ്റത്തെ പേരമരത്തിൽ വന്നിരിക്കുന്ന പച്ചക്കിളിയെയും ജനൽക്കമ്പികളിൽ പാറി വന്നിരിക്കുന്ന ബഹുവർണ്ണ ശലഭത്തെയും കാണുമ്പോൾ അവയൊക്കെ എന്റെ സലോമിയുടെ പുനർജന്മമായിരിക്കുമോ എന്നു വെറുതെ നിനയ്ക്കും.

Share News

എനിക്ക് നീതി കിട്ടിയില്ല,പ്രതികളോട് വൈരാഗ്യം ഇല്ല, ഞാൻ എന്നേ മറന്നു, പ്രതികളും ഇത്തരക്കാരും മതഭ്രാന്തിൽ നിന്നും മത അന്ധതയിൽ നിന്നും മാറി ചിന്തിക്കുമ്പോൾ മാത്രമേ എനിക്കും സമൂഹത്തിനും നീതി ലഭിക്കൂ – പ്രൊഫ. ടി ജെ ജോസഫ് മാഷ്ജോസഫ് മാഷിന്റെ ഈ വാക്കുകൾ കേട്ടപ്പോൾ, നീതിയെ കുറിച്ച് അദ്ദേഹം ഇടറിയ ശബ്ദത്തിൽ ഇങ്ങനെ പറഞ്ഞപ്പോൾ ഇന്ന് ഒരിക്കൽ കൂടി ഈ വരികൾ ഞാൻ വായിച്ചു. -മുറ്റത്തെ പേരമരത്തിൽ വന്നിരിക്കുന്ന പച്ചക്കിളിയെയും ജനൽക്കമ്പികളിൽ പാറി വന്നിരിക്കുന്ന ബഹുവർണ്ണ ശലഭത്തെയും […]

Share News
Read More

മധുവും വിശ്വനാഥനുമെല്ലാം പ്രതീകങ്ങളാണ്. |മാറേണ്ടത് നമ്മളാണ്! നാമുൾപ്പെടുന്ന സമൂഹമാണ്! നമ്മുടെ ചിന്താഗതികളാണ്.!

Share News

2018 ഫെബ്രുവരി 22 ന് പ്രബുദ്ധ മലയാളിയെന്ന കിന്നരി തലപ്പാവ് അഴിച്ചു വച്ച് ഓരോ മലയാളിയും ലജ്ജയോടെ തല കുനിച്ചു നിന്നത് ഒരു അനക്കമറ്റ ശവശരീരത്തിനു മുന്നിലായിരുന്നു. മനസ്സിൽ ലേശം കരുണയും മനുഷ്യത്വവും ബാക്കിനിന്ന വളരെ കുറച്ചു മനുഷ്യർ മാത്രം ദൈന്യതയാർന്ന കണ്ണുകളോടെ പകച്ചു നിന്ന ഒരു പാവം മനുഷ്യനെയോർത്ത് കരഞ്ഞു. മധു എന്ന കാടിൻ്റെ മകന് വേണ്ടി കരഞ്ഞത് അവൻ്റെ അമ്മയായ പ്രകൃതി മാത്രമാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അവനു നേരെ പ്രബുദ്ധരായ ഇരുകാലി മൃഗങ്ങൾ നടത്തിയ […]

Share News
Read More

വിശ്വനാഥൻ എന്ന ആദിവാസി യുവാവ് സമൂഹത്തിന്റെ ഒടുവിലത്തെ ഇര മാത്രം. |പിറന്നുവീണ പിറ്റേദിവസം തന്നെ അച്ഛനെ നഷ്ടപ്പെട്ട ആ കുഞ്ഞ് വളർന്നു വരുമ്പോൾ ഈ സമൂഹത്തെയും ഇവിടത്തെ നിയമങ്ങളെയും എങ്ങനെയാണ് കാണുക. ?

Share News

വിവാഹം കഴിഞ്ഞു എട്ടു വർഷത്തിന് ശേഷം ആദ്യമായി ഗർഭിണിയായ ഭാര്യയുടെ പ്രസവത്തിനായാണ് ആ ആദിവാസി യുവാവ് വയനാട്ടിൽ നിന്ന് കോഴിക്കോട് നഗരത്തിലെ മെഡിക്കൽ കോളേജിലേക്ക് വന്നത്. ആറ്റുനോറ്റുണ്ടായ കുഞ്ഞിനെ അയാൾ ഒന്ന് കണ്ണു നിറയെ കാണുകയോ ഓമനിക്കുകയോ ചെയ്തിട്ടില്ല. മോഷണം ആരോപിച്ച് ആളുകൾ അയാളെ ചോദ്യം ചെയ്യുകയും മർദ്ദിക്കുകയും ചെയ്തപ്പോൾ ഭയപ്പെട്ട് കരഞ്ഞ് ഓടിപ്പോയ ആ മനുഷ്യൻ തൂങ്ങിമരിച്ചതായാണ് പിന്നീട് കാണുന്നത്. ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ സമയത്താണ് ഒട്ടും പ്രതീക്ഷിക്കാതെ അയാൾ കള്ളനെന്ന് മുദ്രകുത്തപ്പെടുന്നതും അപമാനവും […]

Share News
Read More

തൊഴിയേറ്റുവീണ ആ കുഞ്ഞ് ഇന്നലെ രാത്രിയും എന്നോട് പുഞ്ചിരിച്ചു. അവൻ എനിക്കുനേരെ നീട്ടിയ കൈകളിൽ ബലൂണുകൾക്കുപകരം പതാകകളാണല്ലോ എന്നുകണ്ട് ഞാനിപ്പോളും പൊള്ളിയമരുകയാണല്ലോ ദൈവമേ!

Share News

എപ്പോളായിരിക്കും ആ കേസിന്റെ വിധി പറയുക? എന്തായിരിക്കും വിധി?കേരളത്തിന്റെ നെഞ്ചിലേക്ക് തൊഴിയേറ്റുവീണ കുഞ്ഞിന്റെ കാര്യമാണ്. പ്രഥമദൃഷ്ട്യാ ക്രൈം നടന്നെന്നത് വസ്തുതയാണ്. അതിനു പിന്നിലെ ചേതോവികാരം ഒരു നിശബ്ദചലചിത്രത്തിലെന്നതപോലെ അതിലേറെ വ്യക്തവുമാണ്. എന്നോലോ നമ്മുടെ നീതിവ്യവഹാരവ്യവസ്ഥക്ക് ഇതുമതിയാവില്ല. രോഗം മാറ്റാൻ ആരുംസഞ്ചരിക്കാത്ത വഴികളിലൂടെ ഒരു ഭ്രാന്തനേപ്പോലെ സഞ്ചരിച്ച മണിച്ചിത്രത്താഴിലെ സണ്ണിഡോക്ടറേപ്പോലുള്ള വക്കീലവതാരങ്ങൾ പ്രതിക്കുവേണ്ടി പറന്നിറങ്ങും. തങ്ങൾക്ക് ‘ദ്രവ്യം’ തരുന്ന ആരും അവർക്ക് ശരികളാണ്. അവർ ഈ കുഞ്ഞിൽ ആരോപിച്ചേക്കാവുന്ന കുറ്റങ്ങൾ പ്രതി ഏൽപ്പിച്ച തൊഴിയേക്കാൾ ഭീകരമായിരിക്കും. എത്രയെത്ര സംസ്ഥാനങ്ങളിൽ […]

Share News
Read More

ഇനി ഈ തീരത്തിന് കർത്താവ് തുണ |ഒരു പൂവ് ചോദിച്ചാൽ പൂക്കാലം തരുകയെന്നത് തീരദേശ മക്കളുടെ ജനിതക ഗുണമാണ്. അത് ഭാരത ചരിത്രത്തിനും അറിയാവുന്ന കാര്യമാണ്.

Share News

ഇനി ഈ തീരത്തിന് കർത്താവ് തുണ “ഇടിനാദം മുഴങ്ങട്ടെ കടൽ രണ്ടായി പിളരട്ടെ ഭൂമി കോരി തരിക്കട്ടെ മേഘങ്ങൾ ചിതറട്ടെ പേമാരി പെയ്യട്ടെ തീയാളി പടരട്ടെ തീരദേശം ജയിക്കട്ടെ” ഇതൊരു കവിതാശകലമല്ല, മുദ്രാവാക്യമാണ്. എല്ലാം നഷ്ടപ്പെടുമ്പോൾ, ജീവിതം ദുസ്സഹമാകുമ്പോൾ, വാഗ്ദാനങ്ങൾ ലംഘിക്കപ്പെടുമ്പോൾ, ഉത്തരം പറയേണ്ടവർ തന്ത്രപരമായി മൗനം പാലിക്കുമ്പോൾ, കൂടെ നിൽക്കാമെന്നു പറഞ്ഞവർ അകലെയാണെന്ന ചിന്ത സിരകളിൽ പടരുമ്പോൾ നമ്മൾ പ്രകൃതിയിൽ ആശ്രയിക്കും. കാരണം, അവിടെ ദൈവമുണ്ട്. ആ ദൈവം മേഘത്തണലായി ഇറങ്ങിവന്ന ചരിത്രമുണ്ട്. അഗ്നിയായി മാറിയ […]

Share News
Read More

കിണർ കുഴിച്ചപ്പോൾ ഒരു കുടംകിട്ടി. കുടം നിറയെ സ്വർണം. പകുതി വിലയ്ക്ക് തരാം വേണോ?

Share News

“ഗുജറാത്തുകാരായ മൂന്നു ചെറുപ്പക്കാർ തൃശ്ശൂർ ജില്ലയിലെ ഒരു ചെറുകിട സ്വർണ്ണ വ്യാപാരിയെ സമീപിക്കുന്നു. അവർ കാര്യങ്ങൾ വിശദീകരിച്ചുതുടങ്ങി. കിണർ കുഴിച്ചപ്പോൾ ഒരു ഉടൻ കിട്ടി കുടം നിറയെ സ്വർണം. അത് പകുതി വിലക്ക് നൽകാൻ തയ്യാറാണ്! വ്യാപാരി ആലോചിച്ചപ്പോൾ സംഗതി കൊള്ളാം! രാവിലെതന്നെ ഭാഗ്യം വന്നു കയറിയ വഴിയോർത്തു സർവ്വദൈവങ്ങളെയും മനസ്സിൽ സ്തുതിച്ചു. സംഘം നൽകിയ സ്വർണത്തിൽ നിന്ന് അൽപമെടുത്ത് ഉരച്ചു നോക്കി. ഒറിജിനൽ തന്നെ! ഉടനെ ഇടപാട് ഉറപ്പിച്ചു സാംസ്കാരിക നഗരത്തിൽ കച്ചവടം പച്ചപിടിക്കും എന്ന് […]

Share News
Read More