ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്.

Share News

സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങൾ. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്. പകൽ 11 am മുതല്‍ വൈകുന്നേരം 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. നിർജലീകരണമുണ്ടാക്കുന്ന […]

Share News
Read More

സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ താഴെ പറയുന്ന നിർദേശങ്ങൾ ശ്രദ്ധിക്കുക. |പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ജാഗ്രതാനിർദേശങ്ങൾ ആണിത്.

Share News

സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ താഴെ പറയുന്ന നിർദേശങ്ങൾ ശ്രദ്ധിക്കുക. പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ജാഗ്രതാനിർദേശങ്ങൾ ആണിത്. 11 മണി മുതൽ വൈകുന്നേരം മൂന്നുമണി വരെയുള്ള സമയത്ത് തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. പരമാവധി ശുദ്ധജലം കുടിക്കുക. നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ ഒഴിവാക്കുക. പരമാവധി കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.. മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും […]

Share News
Read More

നിപ പ്രതിരോധം ജില്ലകള്‍ ജാഗ്രത തുടരണം: മന്ത്രി വീണാ ജോര്‍ജ്

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെങ്കിലും ജില്ലകള്‍ ജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാജോര്‍ജ്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ്. എങ്കിലും നിരന്തരം വീക്ഷിച്ച്‌ പ്രോട്ടോകോള്‍ പ്രകാരമുള്ള നടപടി സ്വീകരിക്കണം. സമ്ബര്‍ക്കപ്പട്ടികയിലുള്ളവര്‍ സമ്ബര്‍ക്ക ദിവസം മുതല്‍ 21 ദിവസം ഐസൊലേഷനില്‍ കഴിയേണ്ടതാണെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട്, തൃശൂര്‍, മലപ്പുറം, വയനാട്, പാലക്കാട്, കണ്ണൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഓരോ ജില്ലയിലേയും ഐസൊലേഷന്‍, ചികിത്സാ സംവിധാനങ്ങള്‍ എന്നിവ യോഗം വിലയിരുത്തി. കോഴിക്കോടിന് […]

Share News
Read More

യൂട്യൂബിലെ അധിക്ഷേപ കണ്ടന്റുകള്‍; പരാതി പരിഹാരത്തിന് നോഡല്‍ ഓഫീസര്‍, പ്രത്യേക നിയമം പരിഗണനയിലെന്ന് മുഖ്യമന്ത്രി

Share News

തിരുവനന്തപുരം: യൂട്യൂബ് സംപ്രേഷണവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികള്‍ പരിശോധിച്ച്‌ അവ ബ്ലോക്ക് ചെയ്യുന്നതിനായി ഡെസിഗ്‌നേറ്റഡ് ഓഫീസര്‍ക്ക് ശുപാര്‍ശ നല്‍കുന്നതിന് സംസ്ഥാന ഐടി വകുപ്പ് സെക്രട്ടറിയെ നോഡല്‍ ഓഫീസറായി നിയമിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ പിവി അന്‍വര്‍ എംഎല്‍എയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തിലും നോഡല്‍ ഓഫീസര്‍ക്ക് ഇത്തരത്തില്‍ ശുപാര്‍ശ നല്‍കാവുന്നതാണ്. യൂട്യൂബില്‍ ഉള്‍പ്പെടെ പ്രചരിപ്പിക്കുന്ന വിവരങ്ങള്‍ നിയമ വിരുദ്ധമായതോ രാജ്യത്തിന്റെ പരമാധികാരം, അഖണ്ഡത, സുരക്ഷ, വിദേശ രാജ്യങ്ങളുമായിട്ടുള്ള സൗഹൃദബന്ധം, ക്രമസമാധാനം, കോടതിയലക്ഷ്യം, മതസ്പര്‍ദ്ധ, […]

Share News
Read More

സുരക്ഷിതമല്ലാത്ത ഇടത്തേക്ക് കുട്ടിയെ കൊണ്ട്‌ പോകുന്നത് അപ്പനായാലും തടയണം. |ഈ ജാഗ്രത ഇല്ലായ്മക്ക്‌ നല്‍കിയ വിലയാണ് ആ കുഞ്ഞിന്റെ ജീവൻ.| ഡോ .സി ജെ ജോൺ

Share News

അഞ്ചു വയസ്സുള്ള കൂട്ടി ക്രൂരമായി ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്ത ഇടം മാർക്കറ്റിലെ അനാശാസ്യ കോർണറായിരുന്നുവെന്ന് അറിയാത്തവർ ആരുമില്ല . അവിടെ എന്ത് നടന്നാലും നോക്കില്ലെന്ന മട്ട് അധികാരികൾക്കും ഉണ്ടായിരുന്നോ? ഈ ജാഗ്രത ഇല്ലായ്മക്ക്‌ നല്‍കിയ വിലയാണ് ആ കുഞ്ഞിന്റെ ജീവൻ. ഒരു കുട്ടിയെ മദ്യപിച്ച ഒരാൾ ഇത്തരം കേന്ദ്രത്തിലേക്ക് കൊണ്ട് പോകുമ്പോൾ അത് ഉടൻ പോലീസിനെ അറിയിക്കേണ്ട ബാധ്യത പൊതു ജനത്തിനുണ്ട്. സുരക്ഷിതമല്ലാത്ത ഇടത്തേക്ക് കുട്ടിയെ കൊണ്ട്‌ പോകുന്നത് അപ്പനായാലും തടയണം. മാതാ പിതാക്കൾക്ക് കുട്ടിയെ ഉപദ്രവിക്കാനോ […]

Share News
Read More

പത്തു പ്രവചനങ്ങൾ| പക്ഷെ ജ്യോതിഷത്തിൽ ഒന്നും വിശ്വസിക്കുന്ന ആളല്ല. | ..അഭിപ്രായം കേൾക്കട്ടെ. ഇതൊക്കെ നടക്കുമോ?|മുരളി തുമ്മാരുകുടി

Share News

എൻ്റെ വല്യച്ഛൻ, കിഴുപ്പള്ളി അച്യുതൻ നായർ, പേര് കേട്ട ഒരു ജ്യോൽസ്യൻ ആയിരുന്നു. ചെറുപ്പത്തിൽ അച്ഛന്റെ വീട്ടിൽ പോകുമ്പോൾ രാവിലെ ഏഴു മണിമുതൽ വൈകീട്ട് എട്ടു മണിക്കും വല്യച്ഛനെ കാണാൻ വീട്ടിൽ ആളുണ്ടാകും. ഗുരുത്വവും ദൈവാധീനവും ആണ് താൻ ചെയ്യുന്ന തൊഴിലിൽ മറ്റുള്ളവർ വിശ്വാസമർപ്പിക്കാൻ കാരണം എന്ന് വല്യച്ഛൻ വിശ്വസിച്ചിരുന്നു. ഞാൻ പക്ഷെ ജ്യോതിഷത്തിൽ ഒന്നും വിശ്വസിക്കുന്ന ആളല്ല. പക്ഷെ ഭൂതവും വർത്തമാനവും ശരിക്കും ശ്രദ്ധിക്കുകയും പഠിക്കുകയും ചെയ്താൽ ഭാവി പ്രവചിക്കാൻ സാധിക്കും എന്ന് വിശ്വസിക്കുന്ന ഒരാളാണ്. […]

Share News
Read More

“വീട്ടിലിരുന്ന് പാർട്ട് ടൈമായി ജോലി ചെയ്ത് ദിനംപ്രതി രണ്ടായിരം മുതൽ പതിനായിരം രൂപ വരെ സമ്പാദിക്കാം. “-ഒൺലൈനിലൂടെ ഇങ്ങനെ വരുന്ന പരസ്യത്തെ ജാഗ്രതയോടെ സമീപിച്ചില്ലെങ്കിൽ പണം നഷ്ടമാകുമെന്ന മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്.

Share News

വീട്ടിലിരുന്ന് പാർട്ട് ടൈമായി ജോലി ചെയ്ത് ദിനംപ്രതി രണ്ടായിരം മുതൽ പതിനായിരം രൂപ വരെ സമ്പാദിക്കാം. ഒൺലൈനിലൂടെ ഇങ്ങനെ വരുന്ന പരസ്യത്തെ ജാഗ്രതയോടെ സമീപിച്ചില്ലെങ്കിൽ പണം നഷ്ടമാകുമെന്ന മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്. ഇത്തരത്തിൽ പണം നഷ്ടപ്പെട്ടവരുടെ നിരവധി പരാതികളാണ് റൂറൽ ജില്ലാ സൈബർ പോലീസ് സ്റ്റേഷനിൽ ലഭിച്ചു കൊണ്ടിരിക്കുന്നത്. ഫയൽ അറേഞ്ച് മെന്റും, ഉൽപ്പന്നങ്ങളുടെ വിൽപ്പനയുമാണ് ഓൺലൈൻ ജോബ് തട്ടിപ്പിൻ്റെ രണ്ടു പ്രധാന രീതികൾ. എസ്.എം.എസ് വഴിയോ, സോഷ്യൽ മീഡിയാ പരസ്യം വഴിയോ ആണ് […]

Share News
Read More

കോഴിക്കോട്: ആലപ്പുഴ- കണ്ണൂര്‍ എക്‌സ്പ്രസ് ട്രെയിന് തീ വെച്ച സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു.

Share News

കോഴിക്കോട്: ആലപ്പുഴ -കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ യാത്രക്കാരെ പെട്രോളൊഴിച്ച്‌ തീ കൊളുത്തിയ ആളെ തിരച്ചറിഞ്ഞതായി സൂചന. ഉത്തരേന്ത്യക്കാരനായ ഷാറൂഖ് സെയ്ഫിയാണ് കൃത്യം നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്. ട്രാക്കില്‍ ഉപേക്ഷിച്ച ബാഗില്‍നിന്നു ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിലാണു പൊലീസ് ഈ നിഗമനത്തിലെത്തിയത്. ഏകദേശം 30 വയസ്സ് പ്രായം തോന്നിക്കും. ഇയാള്‍ നോയിഡ സ്വദേശിയാണെന്ന പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. കോഴിക്കോടാണ് താമസിച്ചിരുന്നത്. കെട്ടിട നിര്‍മാണ ജോലിക്കാരനായാണ് ഇവിടെ പണിയെടുത്തിരുന്നത്. അതേസമയം, ബാഗില്‍നിന്നു ലഭിച്ച ഫോണില്‍ സിം ഉണ്ടായിരുന്നില്ല. ഫോണ്‍ അവസാനമായി ഉപയോഗിച്ചത് […]

Share News
Read More

‘റോഡില്‍ അഭ്യാസം കണ്ടാല്‍ അറിയിക്കുക’: ആര്‍ക്കും വീഡിയോ എടുത്ത് അയക്കാം; ഉടന്‍ നടപടി

Share News

തിരുവനതപുരം: റോഡിലെ അഭ്യാസ പ്രകടനങ്ങളും മത്സരയോട്ടവും മൂലമുള്ള അപകടങ്ങളും മരണവും നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിൽ അമിതവേഗവും മത്സരയോട്ടവും മൂലമുള്ള അപകടങ്ങള്‍ കുറയ്ക്കാന്‍ പൊതുജനത്തിന്റെ സഹായം തേടി പൊലീസ്. അഭ്യാസ പ്രകടനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അറിയിക്കാന്‍ ആഭ്യന്തര വകുപ്പ് ജില്ല തോറും വാട്‌സാപ്പ് അക്കൗണ്ടുകള്‍ തയ്യാറാക്കി. നിയമലംഘനങ്ങളുടെ ഫോട്ടോ/വീഡിയോകളോടൊപ്പം സ്ഥലം താലൂക്ക് ജില്ലാ എന്നീ വിശദാംശങ്ങള്‍ കൂടി അറിയിക്കണമെന്ന് പൊലീസ് ഫേസ്ബുക്കില്‍ കുറിച്ചു. കുറിപ്പ്: റോഡിലെ അഭ്യാസ പ്രകടനങ്ങളും, മത്സരയോട്ടം മൂലമുള്ള അപകടങ്ങളും മരണവും നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന കാഴ്ചയാണ്. […]

Share News
Read More

മുല്ലപ്പെരിയാർ ;മൗനം പരിഹാരമല്ല |ദീപിക

Share News

പാട്ടക്കരാര്‍ റദ്ദാക്കുന്നതില്‍ കേരളത്തിന്മൗനം: കോട്ടയം: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ടു തമിഴ്‌നാട് പാട്ടക്കരാറിലെ വ്യവസ്ഥകള്‍ ലംഘിച്ചിരിക്കുന്ന സാഹചര്യത്തില്‍ പാട്ടക്കരാര്‍ റദ്ദാക്കാനുള്ള അവകാശം ഉണ്ടെങ്കിലും കേരളസര്‍ക്കാര്‍ മൗനം പാലിക്കുന്നതില്‍ ആശങ്കയുണ്ടെന്നു സുരക്ഷാ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ അഡ്വ. സോനു അഗസ്റ്റിന്‍. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സുരക്ഷാ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ട്രസ്റ്റിന്റെ ഹര്‍ജിക്കൊപ്പം ഡോ. ജോ ജോസഫിന്റെ ഹര്‍ജിയും പരിഗണിച്ചിരുന്നു. മുല്ലപ്പെരിയാര്‍ കേസുമായി ബന്ധപ്പെട്ട് 2006 ല്‍ തമിഴ്നാട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ […]

Share News
Read More