പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി

Share News

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി . ബഫര്‍ സോണ്‍, കെ റെയില്‍, സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിലെ വര്‍ധന തുടങ്ങിയ വിഷയങ്ങളില്‍ പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി ആശയവിനിമയം നടത്തിയെന്നാണ് സൂചന. പ്രധാനമന്ത്രിയുടെ വസതിയില്‍ രാവിലെ 10.30ഓടെയാണ് കൂടിക്കാഴ്ച നടത്തിയത്. ചര്‍ച്ച ഏകദേശം ഒരുമണിക്കൂറോളം നീണ്ടുനിന്നു. ബഫര്‍ സോണ്‍ പരിധി നിര്‍ണയത്തില്‍ പ്രതിഷേധം ശക്തമാകുകന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയിയായ കെ റെയിലിന് അനുമതി ലഭിക്കുന്നത് നീണ്ടു […]

Share News
Read More

‘പ്രത്യാശയുടെ കിരണമായി ഉയര്‍ന്നുവന്നിരിക്കുന്നു’: ദ്രൗപതി മുര്‍മുവിനെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി

Share News

ന്യൂഡല്‍ഹി: ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി തെരഞ്ഞെടുത്ത ദ്രൗപതി മുര്‍മുവിനെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ ചരിത്രം രചിച്ചെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ‘സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തില്‍ കിഴക്കന്‍ ഇന്ത്യയുടെ വിദൂര ഭാഗത്തെ ആദിവാസി വിഭാഗത്തില്‍ നിന്ന വളര്‍ന്നുവന്ന ഇന്ത്യയുടെ മകളെ 130കോടി ജനങ്ങള്‍ രാഷ്ട്രപതിയാക്കിയിരിക്കുന്നു. ഈ ചുവടുവയ്പ്പില്‍ ദ്രൗപതി മുര്‍മുവിന് അഭിനന്ദങ്ങള്‍’- പ്രധാനമന്ത്രി കുറിച്ചു. ‘ദ്രൗപതി മുര്‍മുവിന്റെ ജീവിതം, ആദ്യകാല പോരാട്ടങ്ങള്‍, സമ്ബന്നമായ സേവനം, മാതൃകാപരമായ വിജയം എന്നിവ ഓരോ ഇന്ത്യക്കാരേയും പ്രചോദിപ്പിക്കുന്നു. രാജ്യത്തെ പൗരന്‍മാര്‍ക്ക്, […]

Share News
Read More

കർഷക വിജയം: വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച് പ്രധാനമന്ത്രി

Share News

ന്യൂഡല്‍ഹി: വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമം ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടായ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. എതിര്‍പ്പുയര്‍ന്ന മൂന്ന് നിയമങ്ങളാണ് പിന്‍വലിച്ചത്. ഒരു കര്‍ഷകനും ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് തീരുമാനമെന്നും പ്രധാനമന്ത്രി പറഞ്ഞു. കർഷകർ സമരം അവസാനിപ്പിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. കാര്‍ഷിക നിയമങ്ങള്‍ നടപ്പിലാക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞുമനസ്സിലാക്കാന്‍ ഏറെ ശ്രമിച്ചെങ്കിലും ഒരു ചെറിയ വിഭാഗം ഇത് ഉള്‍ക്കൊള്ളാന്‍ തയ്യാറായില്ലെന്നും അവരെ കൂടി പരിഗണിച്ചാണ് എതിര്‍പ്പുള്ള നിയമങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് പ്രധാനമന്ത്രി അറിയിച്ചു. കര്‍ഷകര്‍ രാജ്യത്തിന്റെ നട്ടെല്ലാണ്. “കര്‍ഷകരെ […]

Share News
Read More

ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിയാക്കും: പ്രധാനമന്ത്രി

Share News

ന്യൂഡല്‍ഹി: ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിയാക്കിമാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആത്മനിര്‍ഭര്‍ ഭാരതിന്റെ ഒരു ലക്ഷ്യം അതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഓ​ര്‍​ഡ​ന​ന്‍​സ് ഫാ​ക്ട​റി ബോ​ര്‍​ഡ് പു​ന​സം​ഘ​ടി​പ്പി​ച്ച്‌ രൂ​പീ​ക​രി​ച്ച ഏ​ഴ് ക​മ്ബ​നി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. പുതിയ കമ്ബനികള്‍ രാജ്യത്തെ പ്രതിരോധ മേഖലയുടെ മുഖച്ഛായ മാറ്റുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പതിറ്റാണ്ടുകളായി മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ പുനരാരംഭിക്കുകയാണ്. ഗവേഷണത്തിനും നവീകരണത്തിനുമാവും ഈ കമ്ബനികള്‍ ഊന്നല്‍ നല്‍കുകയെന്ന് മോദി അറിയിച്ചു. പുതിയ ഭാവിക്കായി പുതിയ പ്രതിജ്ഞകള്‍ […]

Share News
Read More