രാഷ്ട്രീയ വാർപ്പുമാതൃകകൾ അന്ധമായി പിന്തുടരുന്ന ഒരു സംസ്ഥാനമായി കേരളം അധഃപതിക്കരുത്.

Share News

രാഷ്ട്രീയ നേതാക്കളും പാർട്ടികളും എല്ലാവിഭാഗം ജനങ്ങളോടും സമഭാവനയോടെ പെരുമാറണം. എല്ലാ മത സമുദായങ്ങളോടും സമഭാവനയോടെ പെരുമാറാൻ രാഷ്ട്രീയപ്പാർട്ടികൾക്കും രാഷ്ട്രീയ നേതാക്കൾക്കും ഭരണകർത്താക്കൾക്കും കഴിയണം. അതിനു വിരുദ്ധമായ നിലപാടെടുക്കുന്നവരെ ജനങ്ങൾ തിരിച്ചറിയണം. സാംസ്‌കാരിക, ധാർമിക വിഷയങ്ങളിൽ, ജനസംഖ്യനോക്കി നിലപാടെടുക്കുന്ന രാഷ്ട്രീയക്കാർ, മതരാഷ്ട്രവാദികളെക്കാൾ, ജനാധിപത്യ വിരുദ്ധരും കപട മതേതരവാദികളുമാണ് എന്നു പറയാതെ വയ്യ. മത – സമുദായ രാഷ്ട്രീയമല്ല, വികസന രാഷ്ട്രീയമാണ് ഇന്നു നാടിന്റെ ആവശ്യം. ഉത്തരവാദിത്തമുള്ള ഭരണകർത്താക്കളും രാഷ്ട്രീയ നേതാക്കളും, എല്ലാ സമുദായങ്ങളെയും ഉൾക്കൊള്ളുകയും അതേസമയം, വിമർശിക്കേണ്ട വിഷയങ്ങളിൽ […]

Share News
Read More

പ്രിയപ്പെട്ട അരികൊമ്പന്…|ഡോ.അരുൺ സക്കറിയയുടെ മുന്നിലേക്ക് വരുമോ?. മയക്കുവെടിക്ക് വിധേയപ്പെടുമോ? |അഭിവാദ്യങ്ങൾ. സൂപ്പർ സ്റ്റാർ പദവിയിൽതുടരുക.

Share News

പ്രിയപ്പെട്ട അരികൊമ്പന്… ഇത്‌ എഴുതുന്നത് എറണാകുളം നഗരത്തിലെ കൊച്ചിയിൽ നിന്നാണ്. ഈ കത്ത് അങ്ങേക്ക് എങ്ങനെ ലഭിക്കുമെന്ന് എനിക്കറിയില്ല. അങ്ങയുടെ ഭാഷ എനിക്കറിയില്ല. എങ്കിലും ഇത്‌ ആനയുടെ ഭാഷയിൽ ആരെങ്കിലും അറിയിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഞാനൊരു ആന പ്രേമിയല്ല. സകല മൃഗങ്ങളോടും സ്നേഹവും ആദരവും ഉണ്ട് . ഒരിക്കൽ പോലും ആനപ്പുറത്തു കയറിയിട്ടില്ല. ഒരു ആനയെ തൊട്ടുനോക്കിയ അനുഭവം പോലും ഓർത്തെടുക്കുവാൻ സാധിക്കുന്നില്ല. ആന വാലിന്റെയും, ആനകളുടെയും ഒത്തിരി ഒത്തിരി കഥകൾ കേൾക്കുവാൻ സാധിച്ചിട്ടുണ്ട്. തൃശൂർ പൂരത്തിനും, […]

Share News
Read More

മാധ്യമങ്ങൾ പഠിക്കുന്നുണ്ട്. എത്ര നല്ല സംസ്കാരമാണ്

Share News

കോഴിക്കോട് ടൗണ്‍ ഹാളിന് പുറത്ത് പോഡിയവും മൈക്കുകളും നിരത്തി, മാമുക്കോയയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വന്ന പ്രമുഖര്‍ക്ക്, മാധ്യമങ്ങളോട് പ്രതികരിക്കാനുള്ള പ്രത്യേക സംവിധാനം ഉണ്ടാക്കാന്‍ മുന്‍കൈയ്യെടുത്ത സര്‍വ്വര്‍ക്കും നന്ദി. മരണങ്ങള്‍ സൃഷ്ടിക്കുന്ന അപാരശൂന്യതയ്ക്ക് മുന്നില്‍ തളര്‍ന്ന് നില്‍ക്കുന്ന മനുഷ്യര്‍, അവര്‍ പ്രശസ്തരാണ് എന്നുള്ളത് കൊണ്ട്, ക്യാമറയ്ക്ക് മുന്നില്‍ എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നില്‍കേണ്ട കാര്യമില്ല. (ചിത്രം ഷിദയുടെ Shida Jagath വാളില്‍ നിന്ന്) കുറച്ച് കാലത്തിന് ശേഷമാണ് റ്റി.വി വാര്‍ത്തകള്‍ മാറി മാറി കണ്ടത്. വീട്ടിലും ടൗണ്‍ഹാളിലുമെല്ലാം എത്തിച്ചേര്‍ന്ന […]

Share News
Read More

6559 യാത്രക്കാരാണ് ഇന്നലെ ഒരു ദിവസം മാത്രം വാട്ടർ മെട്രോയിൽ യാത്ര ചെയ്തത്.

Share News

ആദ്യദിനം അതിഗംഭീരമാക്കി കൊച്ചി വാട്ടർ മെട്രോ. 6559 യാത്രക്കാരാണ് ഇന്നലെ ഒരു ദിവസം മാത്രം വാട്ടർ മെട്രോയിൽ യാത്ര ചെയ്തത്. കുറഞ്ഞ ചിലവിൽ സാധ്യമാകുന്ന മനോഹരമായ യാത്രയെക്കുറിച്ച് മികച്ച അഭിപ്രായമാണ് പറയാനുള്ളത്. കൊച്ചിയുടെ ഗതാഗതമേഖലയിലും ടൂറിസം രംഗത്തും പുത്തനുണർവ്വാണ് ആദ്യദിനത്തിൽ തന്നെ വാട്ടർമെട്രോ കൊണ്ടുവന്നിരിക്കുന്നത്. മികച്ച കണക്‌ടിവിറ്റിയാണ് വാട്ടർമെട്രോയുടെ പ്രത്യേകത. ചിത്രപ്പുഴ പാലത്തിനുതാഴെ ഇൻഫോപാർക്ക്‌ എക്‌സ്‌പ്രസ്‌വേക്കു സമീപം ചിറ്റേത്തുകരയിലാണ്‌ കാക്കനാട്‌ ടെർമിനൽ. വിശാലമായ പാർക്കിങ് സൗകര്യമുണ്ട്‌ ടെർമിനലിൽ. കെഎസ്‌ആർടിസിയുടെ ഫീഡർ സർവീസുകളുമുണ്ടാകും. കെഎംആർഎല്ലിന്റെ അഞ്ച്‌ വൈദ്യുതി ഓട്ടോകളും […]

Share News
Read More

അനിലിന് അരി വാങ്ങാൻ BJP യുടെ ആവശ്യമില്ല. പക്ഷേ, ഈ അനുഭവം BJP പ്രവേശനത്തിന് ഒരുങ്ങുന്നവർക്കെല്ലാം ഒരു പാഠമാണ്.

Share News

അനിൽ ആന്റണി. പ്രസംഗത്തിൽ അയാൾ വളരെ മെച്ചപ്പെട്ടിരിക്കുന്നു. മുൻകാല ബൈറ്റുകളെക്കാൾ വളരെ മികച്ച നിലയിലേക്ക്. പിന്നെ ഇന്ത്യ വരുന്ന 125 വർഷത്തിനപ്പുറം വികസിത രാജ്യമായേക്കും എന്നത് കേവലം നാക്ക് പിഴയാണോ ? ഇന്ത്യയെ അത്രകണ്ട് സ്നേഹിക്കുന്ന ഇന്ത്യക്കാരാണോ ഇവിടെ ഭൂരിപക്ഷവും ? ആയിരുന്നെങ്കിൽ അണുബോംബ് പരീക്ഷണ ശേഷമുള്ള ജപ്പാനെക്കാൾ മികച്ച സാഹചര്യമുണ്ടായിരുന്നിട്ടും നാം ഇപ്പഴും ഒരേ കിടപ്പാണ്. വാഗ്മികളായ പരിണിത പ്രജ്ഞൻമാർ മുതൽ ഡയലോഗ് തീമഴയാക്കുന്ന സൂപ്പർസ്റ്റാർ സുരേഷ് ഗോപിയെ വരെ തഴഞ്ഞ് ചൊവ്വേ സംസാരിക്കാൻ പോലുമറിയാത്ത […]

Share News
Read More

മാഷെ , അങ്ങയുടെ അറ്റുപോകാത്ത ഓർമ്മകളിൽ ഈ ഭാഗം വായിച്ചവരിൽ കരഞ്ഞുപോകാത്തവരായി ആരെങ്കിലുമുണ്ടാകുമോ ? ”

Share News

ജോസഫ് മാഷിന്റെ സഫാരി ചാനലിലെ “ചരിത്രം എന്നിലൂടെ” എന്ന പ്രോഗ്രാമിലെ ആ ഒരു എപ്പിസോഡ് ( മകനെ പോലീസ് ക്രൂരമായി മർദ്ദിച്ച ആ രീതി ) കണ്ടവർ എല്ലാം ആ ഒരു നിമിഷം ശ്വാസം അടക്കിപ്പിടിച്ച് നെടുവീർപ്പിട്ടിട്ടുണ്ടാകും. ആർക്കും ഒരു നിമിഷം ജീവശ്വാസം നിശ്ചലം ആയിട്ടുണ്ടാകും….ഒളിവിൽ പോയ പ്രൊഫസറെ പിടിക്കാനായി അദ്ദേഹത്തിന്റെ മകൻ മിഥുനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. രേഖാമൂലമല്ലാതെ ഒരിടത്തും അറസ്റ്റ് രേഖപ്പെടുത്താതെ ബിടെക് ബിരുദദാരിയായ 21വയസ്സുള്ള ആ യുവാവിനെ തൊടുപുഴ പോലീസ് മൂന്നാംമുറയ്ക്ക് വിധേയനാക്കി. […]

Share News
Read More

കേരളം സുരക്ഷിതമായി യാത്ര ചെയ്യണം, യാതൊരു സംശയവുമില്ല. അതിനായി എന്തും ചെയ്യണം.

Share News

കേരളം സുരക്ഷിതമായി യാത്ര ചെയ്യണം, യാതൊരു സംശയവുമില്ല. അതിനായി എന്തും ചെയ്യണം. ഇതുപോലെ ചിട്ടയില്ലാത്ത, സഹയാത്രികരോട് അനുകമ്പ പോയിട്ട് ശരാശരി മര്യാദ പോലും കാണിക്കാൻ മെനക്കെടാത്ത ഒരു ഡ്രൈവിംഗ് സംസ്കാരം ലോകത്തു മറ്റെവിടെയും കാണില്ല. അത്രമാത്രം ധിക്കാരവും ധാർഷ്ട്യവും നാം തെരുവുകളിൽ നിത്യേന കാണുന്നു. ഒരു മോട്ടോർ വാഹനം കയ്യിൽ കിട്ടിയാൽ റോഡിൽ എന്തും ചെയ്യാം, എങ്ങനെയും ഓടിക്കാം എന്ന മനോഭാവത്തിന് അറുതി ഉണ്ടാവണം. അതിനായി ഏതറ്റം വരെയും പോകണം. ഇതിനായി സർക്കാർ തലത്തിലോ പോലീസ് സേനയുടെ […]

Share News
Read More

ഓട്ടിസത്തിന് ചികിത്സയില്ലെങ്കിലും രോഗലക്ഷണങ്ങൾ കുറയ്ക്കുന്നതിനും വൈജ്ഞാനിക ശേഷിയും ദൈനംദിന ജീവിത നൈപുണ്യവും മെച്ചപ്പെടുത്തുന്നതിനും സമൂഹത്തിൽ പ്രവർത്തിക്കുന്നതിനുമുള്ള കുട്ടിയുടെ കഴിവ് പരിപോഷിപ്പിക്കുകയുമാണ് ലിസ ഇൻ്റർനാഷണൽ ഓട്ടിസം സ്കൂളിൻ്റെ പ്രധാന ലക്ഷ്യം.

Share News

എൻ്റെ സുഹൃത്ത് ജലീഷ് പീറ്ററും രണ്ട് സുഹൃത്തുക്കളും ചേർന്ന് 2018 ഒക്ടോബറിൽ സ്ഥാപിച്ച ഒരു സോഷ്യൽ സംരംഭമാണ് ലീഡേഴ്സ് ആൻഡ് ലാഡേഴ്സ് ഇൻ്റർനാഷണൽ സ്കൂൾ ഓഫ് ഓട്ടിസം. ഓട്ടിസം ബാധിച്ച കുട്ടികൾക്കായുള്ള ഇന്ത്യയിലെ ആദ്യത്തെ സ്കൂളാണിത്. കോട്ടയം ജില്ലയിലെ കോതനല്ലൂരിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. ഇപ്പോൾ ലിസ ഇൻ്റർനാഷണൽ ഓട്ടിസം സ്കൂളിൽ റസിഡൻഷ്യൽ ഡിവിഷനും ആരംഭിച്ചിരിക്കുകയാണ്. 50 കുട്ടികൾക്ക് ഇനി ഇവിടെ താമസിച്ച് പഠിക്കാം. ഒപ്പം വിവിധ തെറാപ്പികളിലൂടെ ഈ അവസ്ഥയിൽ നിന്നും ഒരു പരിധിവരെ മോചനം […]

Share News
Read More

അതിരൂപതയുടെ ഭൂമി വിൽപ്പനയിൽകൂട്ടുത്തരവാദികൾ ആരെല്ലാം ?

Share News

എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാട് വിഷയത്തിൽ കത്തോലിക്കാ സഭയുടെ പരമോന്നത നീതിപീഠം Supreme Tribunal of Apostolic Signatura പുറപ്പെടുവിച്ച അന്തിമവിധിയിൽ ശ്രദ്ധേയമായ ഒരു പരാമർശമുണ്ട്. അതിരൂപതയിലെ കാനോനിക സമിതികൾക്ക് ഭൂമിയിടപാട് വിഷയത്തിൽ “കൂട്ടുത്തരവാദിത്വമുണ്ട്” എന്നത്. എന്നാൽ അതിരൂപതയിലെ വിമതർ ലോകം മുഴുവൻ പ്രചരിപ്പിച്ചത് “ആലഞ്ചേരി ഞങ്ങളുടെ ഭൂമി വിറ്റുതുലച്ചു” എന്നായിരുന്നു. 2013 ഏപ്രില്‍ 22നാണ് മെഡിക്കല്‍ കോളജ് സംബന്ധിച്ച് മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി, സഹായ മെത്രാൻ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് എന്നിവര്‍ […]

Share News
Read More

മലയാറ്റൂർ മല കയറാൻ ഇനിയും നേതാക്കൾ വരട്ടെ. തീർത്ഥാടകർക്ക് സൗകര്യപ്രദമായ പദ്ധതികൾ വരട്ടെ. തോമാ ശ്ലീഹായെ വിചാരിച്ചെങ്കിലും ആരും അസത്യങ്ങൾ പറയരുത്.

Share News

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി BJP നേതാക്കൾ ‘പെട്ടെന്നുണ്ടായ ക്രൈസ്തവ സ്നേഹത്തിന്റെ ‘ ഭാഗമായി പള്ളികൾ കയറി ഇറങ്ങുകയും പല കലാപരിപാടികൾ നടത്തുന്നുമുണ്ട്. ഇതിന്റെ ഭാഗമായി തന്നെ ആയിരിക്കണം BJP നേതാവ് ശ്രീ A N രാധാകൃഷ്ണൻ ദുഖ വെള്ളിയാഴ്ച പ്രസിദ്ധമായ മലയാറ്റൂർ മല കയറാൻ ഒരു ശ്രമം നടത്തി ഫോട്ടോ ഒക്കെ എടുത്തു മടങ്ങിയത്. അന്നത്തെ മലകയറ്റ നാടകം വിവാദമായതിന്റെ പ്രായശ്ചിത്തം ആയിരിക്കണം ഇന്നലെ അദ്ദേഹം എന്തായാലും മല കയറിയത്. ജാതി, മത, രാഷ്ട്രീയ ഭേദമന്യേ എല്ലാവരും […]

Share News
Read More