
മാധ്യമങ്ങൾ പഠിക്കുന്നുണ്ട്. എത്ര നല്ല സംസ്കാരമാണ്
കോഴിക്കോട് ടൗണ്‍ ഹാളിന് പുറത്ത് പോഡിയവും മൈക്കുകളും നിരത്തി, മാമുക്കോയയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വന്ന പ്രമുഖര്‍ക്ക്, മാധ്യമങ്ങളോട് പ്രതികരിക്കാനുള്ള പ്രത്യേക സംവിധാനം ഉണ്ടാക്കാന്‍ മുന്‍കൈയ്യെടുത്ത സര്‍വ്വര്‍ക്കും നന്ദി. മരണങ്ങള്‍ സൃഷ്ടിക്കുന്ന അപാരശൂന്യതയ്ക്ക് മുന്നില്‍ തളര്‍ന്ന് നില്‍ക്കുന്ന മനുഷ്യര്‍, അവര്‍ പ്രശസ്തരാണ് എന്നുള്ളത് കൊണ്ട്, ക്യാമറയ്ക്ക് മുന്നില്‍ എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നില്‍കേണ്ട കാര്യമില്ല.
(ചിത്രം ഷിദയുടെ Shida Jagath വാളില്‍ നിന്ന്)
കുറച്ച് കാലത്തിന് ശേഷമാണ് റ്റി.വി വാര്‍ത്തകള്‍ മാറി മാറി കണ്ടത്. വീട്ടിലും ടൗണ്‍ഹാളിലുമെല്ലാം എത്തിച്ചേര്‍ന്ന മനുഷ്യര്‍.
പല നിലയിലും സ്ഥിതിയിലുമുള്ളവര്‍. പ്രശസ്തനായ ഒരു അഭിനേതാവിന്റെ മരണമറിഞ്ഞ് അന്ത്യോപചാരത്തിന് വന്നവരല്ല, ബന്ധുവിന്റെ സുഹൃത്തിന്റെ പ്രിയപ്പെട്ട ഒരാളുടെ മരണമറിഞ്ഞെത്തിയ മനുഷ്യര്‍. വീട്ടിലെ അന്ത്യവിശ്രമവും അരക്കിണര്‍ പള്ളിയിലെ മയ്യത്ത് നിസ്‌കാരവും കഴിഞ്ഞു. കണ്ണപ്പറമ്പ് ഖബര്‍സ്ഥാനില്‍ അടക്കം ആരംഭിക്കുന്നു. ഒരു കാലം അവസാനിച്ചു. പക്ഷേ, മാമുക്കോയയുടെ ഗുരു പറഞ്ഞത് പോലെ പടച്ചവന്റെ ഖജനാവില്‍ കാലം അനാദിയായുണ്ട്. നമ്മുടെ ദുനിയാവില്‍ ആ ചിരി മായുകയുമില്ല.

ഒരു നടനോ ഒരു വ്യക്തിയോ അല്ല, ഒരു കാലമാണ് കടന്ന് പോകുന്നത്. കേരളത്തിന്റെ രാഷ്ട്രീയ കലാസംസ്‌കാരിക, നാടക-സിനിമ ചരിത്രമെടുത്താൽ പല അംശങ്ങളേയും പൂരിപ്പിച്ചുകൊണ്ടൊരു കണ്ണിയായി മാമുക്കോയയെ കാണാം. കല്ലായിയിലെ മരപ്പണിക്കാരന്റെ നാടക നടനവും ബഷീറും കോഴിക്കോട്ടെ വഴികളും പുതിയ കാലത്തേയ്ക്ക് ചേർത്ത് വച്ചു. ‘അങ്ങനെ എല്ലാം തികഞ്ഞൊരാളെ വേണമെങ്കിൽ ഞമ്മള് തന്നെ വേണ്ടി വരും’- എന്ന അലസമായി ഓർമ്മിപ്പിച്ചു. ഗഫൂർക്കാ ദോസ്ത് എന്ന് കാലാകാലം പറയിപ്പിച്ചു. വ്യക്തമായ രാഷ്ട്രീയം സംസാരിച്ചു. ഓർക്കാലൊടുങ്ങാത്തത്ര കഥാപാത്രങ്ങളുണ്ട്. അതിൽ പ്രിയപ്പെട്ടതല്ലാത്ത ഒന്നുമുണ്ടാകില്ല. കല്ലായി ലോകമായി വികസിച്ചു. കല്ലായിയിൽ ലോകം ചെന്നു ചേർന്നു. സലാം! സിനിമയും സംസ്‌കാരവുള്ളിടത്തോളം കേരളം ഓർത്തിരിക്കും.


Sreejith Divakaran