സർവമത സമ്മേളനത്തില്‍ ഫ്രാൻസിസ് പാപ്പയുടെ ആശീര്‍വാദ പ്രഭാഷണം ഇന്ന്
വത്തിക്കാൻ സിറ്റി: ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തില്‍ വത്തിക്കാനിൽ സംഘടിപ്പിക്കുന്ന സർവമത സമ്മേളനത്തെ ഫ്രാൻസിസ് മാർപാപ്പ ഇന്ന് അഭിസംബോധന ചെയ്ത് ആശീര്‍വാദ പ്രഭാഷണം നടത്തും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നിനാണ് മാർപാപ്പയുടെ അഭിസംബോധന. വൈദികർക്കുവേണ്ടിയുള്ള കാര്യാലയത്തിൻ്റെ അധ്യക്ഷൻ കർദ്ദിനാൾ ലസാറോ യു ഹ്യുയുംഗ് സിക് സമ്മേളനം ഉദ്ഘാടനം ചെയ്യും. നാളെ ഡിസംബര്‍ ഒന്നിന് ചേരുന്ന ലോക മതപാർലമെൻ്റിൽ ഇറ്റലിയിലെ ജനപ്രതിനിധികളും പങ്കെടുക്കും. 15 രാജ്യങ്ങളിൽനിന്നു വിവിധ മതങ്ങളെ പ്രതിനിധീകരിക്കുന്നവർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. കർണാടക സ്‌പീക്കർ യു.ടി. ഖാദർ ഫരീദ്, […]
Read More