ജലസുരക്ഷ വേണമെങ്കിൽ ബോട്ടിനും അപ്പുറത്ത് നമുക്കൊരു ജല സുരക്ഷാ നയം വേണം, അവബോധനം വേണം, പരിശീലനം വേണം.|മുരളി തുമ്മാരുകുടി

Share News

മരണക്കണക്കുകൾ ഞായറാഴ്ച രാത്രി മുതൽ ഫോൺ നിലക്കാതെ ബെല്ലടിക്കുകയാണ്. മാധ്യമങ്ങളിൽ നിന്നാണ് വിളിക്കുന്നത്. തൂവൽ തീരത്തെ ബോട്ടപകടത്തിന്റെ സാഹചര്യത്തിലാണ്.കേരളത്തിൽ ഒരു വലിയ ഹൌസ് ബോട്ട് അപകടം ഉണ്ടാകുമെന്നും അതിൽ പത്തിലേറെ പേർ മരിക്കുമെന്നും ഏപ്രിൽ ഒന്നാം തിയതി ഞാൻ മുന്നറിയിപ്പ് നൽകിയിരുന്നു. അതിന്റെ കാരണങ്ങളും പറഞ്ഞിരുന്നു. അങ്ങനെ ഒന്നാണ് സംഭവിച്ചത്.മുങ്ങിയത് ഹൌസ് ബോട്ടല്ല, ടൂറിസത്തിനു വേണ്ടി ഉപയോഗിക്കുന്ന ബോട്ടാണ് എന്ന് മാത്രം. ബാക്കി എല്ലാം ഞാൻ പറഞ്ഞത് പോലെതന്നെ.ശരിയായ ലൈസൻസ് ഇല്ലാതെ, വേണ്ടത്ര വ്യക്തി സുരക്ഷാ ഉപകരണങ്ങൾ […]

Share News
Read More

എന്നാണ് കേരളത്തിൽ വലിയ ഒരു ഹൌസ് ബോട്ട് അപകടം ഉണ്ടാകാൻ പോകുന്നത്?

Share News

പ്രളയം ആയാലും മുങ്ങിമരണം ആണെങ്കിലും മുൻ‌കൂർ പ്രവചിക്കുക എന്നതാണല്ലോ എൻറെ രീതി.അപ്പോൾ ഒരു പ്രവചനം നടത്താം. കേരളത്തിൽ പത്തിലേറെ പേർ ഒരു ഹൌസ് ബോട്ട് അപകടത്തിൽ മരിക്കാൻ പോകുന്നത് ഏറെ വൈകില്ല.എന്തുകൊണ്ടാണ് ഇത്തരത്തിൽ ഒരു പ്രവചനം നടത്തുന്നത്? ഞാൻ ഒരു കാര്യം മുൻകൂട്ടി പറയുന്പോൾ അതൊരു ജ്യോതിഷ പ്രവചനമോ ഊഹമോ അല്ല.ആ രംഗത്തെ അപകട സാധ്യത അവലോകനം ചെയ്യുന്നു, മുൻകരുതലുകൾ ശ്രദ്ധിക്കുന്നു, ചെറിയ അപകടങ്ങളുടെ ട്രെൻഡ് നിരീക്ഷിക്കുന്നു.സ്ഥിരമായി മദ്യപിച്ച് ബൈക്ക് ഓടിക്കുന്ന പയ്യൻ റോഡപകടത്തിൽ പെടും എന്ന് […]

Share News
Read More

അത്തരം ശക്തികൾ നാടിന്റെ ഏതുഭാഗത്തും ഉണ്ടാകും. നമ്മുടെ ജാഗ്രത ആവശ്യമാണ്‌. കാരണം മരണം സംഭവിക്കുന്നത് നാട്ടിലെ മനുഷ്യരാണ്. അത് മറക്കരുത്.

Share News

താനൂര്‍ ബോട്ട് ദുരന്തം: ബോട്ടുടമ നാസര്‍ അറസ്റ്റില്‍… വാർത്തകൾ വേഗം മറക്കും . കേന്ദ്ര കേരള സർക്കാരുകൾ സഹായം പ്രഖ്യാപിച്ചു .മന്ത്രി സഭയുടെ അടിയന്തര യോഗം തന്നെ നടന്നു . ആരും അറിഞ്ഞില്ലേ ? വിവിധ വകുപ്പുകൾ നോക്കിനിൽക്കവേ നിയമം കാറ്റിൽ പറത്തിയപ്പോൾ ആരും അറിഞ്ഞില്ലേ ? ടുറിസം ,കായൽ വകുപ്പ് ,തുറമുഖം ഇങ്ങനെ ഓരോരുത്തരും പറഞ് ഒഴിയുന്നു .തുക നൽകി ഒതുക്കാവുന്നതും ,ആശ്വസിപ്പിക്കാവുന്നതുമാണോ ? ഓരോ ദുരന്തം ഉണ്ടാകുമ്പോഴും എല്ലാവരും വാതോരാതെ സംസാരിക്കും .പിന്നെ എന്ത് […]

Share News
Read More

താനൂര്‍ ബോട്ട് ദുരന്തം: ബോട്ടുടമ നാസര്‍ അറസ്റ്റില്‍

Share News

മലപ്പുറം: താനൂരില്‍ ബോട്ട് മറിഞ്ഞ സംഭവത്തില്‍ പ്രതിയായ ബോട്ടുടമ നാസര്‍ അരസ്റ്റില്‍. താനുരില്‍ നിന്നാണ് നാസറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അല്‍പസമയത്തിനകം പ്രതിയെ താനൂര്‍ സ്‌റ്റേഷനില്‍ എത്തിക്കും. അപകടത്തിന് പിന്നാലെ നാസര്‍ ഒളിവില്‍ പോയിരുന്നു. നാസറിന്റെ ഉടമസ്ഥതിയിലുള്ള കാര്‍ നേരത്തെ കൊച്ചിയില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തിരുന്നു. കാറില്‍ നിന്നും നാസറിന്റെ സഹോദരന്‍ സലാം, അയല്‍വാസിയായ മുഹമ്മദ് ഷാഫി എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരില്‍ നിന്നും നാസറിന്റെ ഫോണും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കാറില്‍ സഹോദരനും അയല്‍ക്കാരനും കൂടാതെ മറ്റ് […]

Share News
Read More

താനൂർ ദുരന്തം അതീവ വേദനാജനകം: കർദ്ദിനാൾ ജോർജ് ആലഞ്ചേരി

Share News

താനൂര്‍: മലപ്പുറം ജില്ലയിലെ താനൂരിൽ നടന്ന ബോട്ടപകടത്തിൽ സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി ദുഃഖം രേഖപ്പെടുത്തി. മരണമടഞ്ഞവരുടെ ആത്മാക്കൾ ദൈവസന്നിധിയിൽ സ്വീകരിക്കപ്പെടട്ടെ എന്നു പ്രാർഥിക്കുന്നു. കുഞ്ഞുങ്ങൾ ഉൾപ്പെടെ പ്രിയപ്പെട്ടവരുടെ മരണത്തിൽ ദുഃഖാർഥരായ കുടുംബങ്ങളുടെ വേദനയിൽ പങ്കുചേരുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നു. സമാനമായ ദുരന്തങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാനുള്ള മുൻകരുതലുകൾ സംസ്ഥാനത്തുടനീളം സ്വീകരിക്കാൻ സർക്കാരും ഉദ്യോഗസ്ഥരും ആവശ്യമായ നടപടികളെടുക്കേണ്ടതാണ്. പൊതുസമൂഹവും ഇത്തരം സാഹചര്യങ്ങളിൽ ആവശ്യമായ ജാഗ്രത പാലിക്കട്ടെയെന്നും കർദ്ദിനാൾ പറഞ്ഞു.

Share News
Read More

ഓർമ്മയില്ലേ കുമരകത്ത് 29 പേരുടെ ജീവൻ എടുത്ത ആ ബോട്ട് അപകടം ? |2002 ജൂലൈ 27.

Share News

അന്നൊരു ശനിയാഴ്ച യായിരുന്നു. ആലപ്പുഴ ജില്ലയിലെ മുഹമ്മയിൽ നിന്ന് രാവിലെ 5.45-ന്‌ കുമരകത്തേക്കു പോയ സംസ്ഥാന ജലഗതാഗത വകുപ്പിന്റെ എ 53 നമ്പർ ബോട്ടിൽ പതിവിലും കൂടുതലാളുകൾ അന്ന് യാത്രയ്ക്കായി കയറിയിട്ടുണ്ടായിരുന്നു. പി.എസ്‌.സി. ലാസ്റ്റ് ഗ്രേഡ്‌ സർവന്റ്‌ പരീക്ഷ എഴുതാൻ കോട്ടയത്തേക്കു പോകുകയായിരുന്ന മുഹമ്മ, കായിപ്പുറം, പുത്തനങ്ങാടി പ്രദേശങ്ങളിലെ ഉദ്യോഗാർഥികളും രക്ഷിതാക്കളുമായിരുന്നു ബോട്ടിലുണ്ടായിരുന്നവരിൽ ഏറെയും. ഒപ്പംതന്നെ സ്ഥിരം യാത്രക്കാരായ കൂലിപ്പണിക്കാരും മത്സ്യവിൽപ്പനക്കാരും .\ രാവിലെ ആറരയ്ക്ക് കുമരകം ജെട്ടിയിലെത്തേണ്ട ബോട്ട് ഒരു കിലോമീറ്ററിനപ്പുറം വേമ്പനാട്ട് കായലിൽ മുങ്ങുകയായിരുന്നു. […]

Share News
Read More