മഴക്കാലത്ത് ഏറ്റവും വെറുത്ത് പോകുന്ന ജോലിയാണ് പത്രം ഇടാൻ പോകുന്നത്…

Share News

മഴക്കാലത്ത് ഏറ്റവും വെറുത്ത് പോകുന്ന ജോലിയാണ് പത്രം ഇടാൻ പോകുന്നത്… ഈ ജോലിക്ക് പോയവർക്ക് അറിയാം അതിൻ്റെ ബുദ്ധിമുട്ട്. പെരുമഴക്ക് പോലും വെളുപ്പിന് അഞ്ച് മണിക്ക് എങ്കിലും എഴുന്നേറ്റ് മഴകോട്ട് ഇട്ട് അസ്ഥി കോച്ചുന്ന തണുപ്പത്ത് സൈക്കിൾ ചവിട്ടി കിലോമീറ്ററോളം ഉൾവഴി ചുറ്റി കറങ്ങി ഓരോ വീടുകളിലും പത്രങ്ങൾ ഇടുന്നത് വല്ലാത്തൊരു മടുപ്പിക്കുന്ന ജോലിയാണ്…പത്രം നനയാതെ നോക്കേണ്ടത് വേറൊരു കടമ്പ,ഭൂരിഭാഗം വീടുകളിൽ പത്രം നനയാതെ വെക്കാൻ ഉള്ള സൗകര്യം ഉണ്ടാവില്ല അങ്ങനെയുള്ള വീടുകളിൽ ഒക്കെ ഗേറ്റ് തുറന്ന് […]

Share News
Read More

മഴകോരിച്ചൊരിയുകയാണ്.|കാലമെത്ര കഴിഞ്ഞിട്ടും മഴച്ചിത്രങ്ങൾക്ക് മാറ്റമില്ല…

Share News

മഴ കോരിച്ചൊരിയുകയാണ്. ഇരുട്ടുംകുത്തി പെയ്യുന്നു എന്ന ഇന്നലെയുടെ ചൊല്ലുകളെ ഓർമിപ്പിച്ചുകൊണ്ട് ഇടവം നിറഞ്ഞു പെയ്യുന്നു, നേർത്ത ഇടിമുഴക്കങ്ങളോടെ. മൂടിക്കിടന്നിരുന്ന അന്തരീക്ഷത്തിൽ മുന്നോടിയായി നനുത്ത ചാറ്റലുകളും സന്ധ്യയും വളരെ നേരത്തെ തന്നെ എത്തിയിരുന്നു. കോരിച്ചൊരിയുന്ന മഴയ്ക്കിടയിലൂടെ കുടയ്ക്ക് കീഴെ മുഖമൊളിപ്പിച്ച മനുഷ്യർ ഒറ്റയ്ക്കും തെറ്റയ്ക്കും താഴെ നിരത്തിലൂടെ സന്ധ്യയെ വാരിച്ചുറ്റി പതുങ്ങി നീങ്ങുന്നു. നിരത്തോരങ്ങളിൽ പലരും കൂനിപ്പിടിച്ചു നിൽക്കുന്നു. ഇന്നലെകളിൽ കണ്ടിരുന്ന അതേ ചിത്രങ്ങൾ. കാലമെത്ര കഴിഞ്ഞിട്ടും മഴച്ചിത്രങ്ങൾക്ക് മാറ്റമില്ല… ഓർമ്മകൾ ഒരുപാട് മനസ്സിൽ ഒഴുകിനിറയുന്നുണ്ട് ഈ നിമിഷങ്ങളിൽ. […]

Share News
Read More

മഴക്കാലത്ത് വാഹനമോടിക്കുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമെന്നു നോക്കാം

Share News

മഴക്കാലത്ത് വാഹനങ്ങള്‍ റോഡില്‍ തെന്നിമറിഞ്ഞും കൂട്ടിയിടിച്ചും അപകടം ഉണ്ടാകാൻ സാധ്യത കൂടുതലാണ്. അല്പമൊന്നു ശ്രദ്ധിച്ചാല്‍ പല അപകടങ്ങളും ഒരുപരിധി വരെ ഒഴിവാക്കാന്‍ സാധിക്കും. മഴക്കാലത്ത് വാഹനമോടിക്കുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമെന്നു നോക്കാം. വേഗം പരമാവധി കുറയ്ക്കുക. റോഡില്‍ വാഹനങ്ങള്‍ പുറംതള്ളുന്ന എണ്ണത്തുള്ളികള്‍ മഴപെയ്യുന്നതോടെ അപകടക്കെണികളാകാറുണ്ട്. മഴവെള്ളത്തിനൊപ്പം എണ്ണയും ചേരുന്നതോടെ റോഡ് അപകടകരമാംവിധം വഴുക്കൽ ഉള്ളതാകുന്നു. അതുകൊണ്ട് പരമാവധി പതുക്കെ വാഹനം ഓടിക്കുകയാണ് മഴക്കാലത്ത് ഉത്തമം. സ്റ്റിയറിങ് വെട്ടിത്തിരിക്കുന്നതും പെട്ടെന്ന് ബ്രേക്ക് ചവിട്ടുന്നതും അപകടം വിളിച്ചുവരുത്തും. പരമാവധി […]

Share News
Read More

ഡ്രൈവിംഗ് ഏറ്റവും ദുഷ്കരവും അപകടകരവുമായ സമയമാണ് മഴക്കാലം|ശ്രദ്ധിക്കേണ്ട പ്രധാന 11കാര്യങ്ങൾ|സുരക്ഷിതമാക്കാം നമ്മുടെ യാത്രകൾ.

Share News

ഡ്രൈവിംഗ് ഏറ്റവും ദുഷ്കരവും അപകടകരവുമായ സമയമാണ് മഴക്കാലം, തുറന്ന് കിടക്കുന്ന ഓടകളും മാൻ ഹോളുകളും വെള്ളം മൂടിക്കിടക്കുന്ന കുഴികളും ഒടിഞ്ഞ് കിടക്കുന്ന മരചില്ലകളും പൊട്ടിക്കിടക്കുന്ന ഇലക്ട്രിക് ലൈനുകളും എല്ലാം അപകടം സൃഷ്ടിക്കുന്നതാണ്. കഴിയുന്നതും യാത്രകൾ ഒഴിവാക്കുക എന്നതാണ് ഉത്തമം എങ്കിലും തീരെ യാത്രകൾ ഒഴിവാക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുന്നത് അപകടം ഒഴിവാക്കുവാൻ സഹായിക്കും. റോഡിൽ വെള്ളക്കെട്ട് ഉള്ളപ്പോൾ (അത് ചെറിയ അളവിൽ ആണെങ്കിലും) അതിനു മുകളിലൂടെ വേഗത്തിൽ വാഹനം ഓടിക്കരുത്. അത് അത്യന്തം […]

Share News
Read More