ഉമ്മൻചാണ്ടി അവശേഷിപ്പിച്ചു പോകുന്ന സവിശേഷതകൾ പലതും കേരളരാഷ്ട്രീയത്തിൽ കാലത്തെ അതിജീവിച്ചു നിലനിൽക്കും. | കേരളത്തിന്റെ പൊതുമണ്ഡലത്തിൽ നികത്താനാവാത്ത വിടവ്..|മുഖ്യമന്ത്രി പിണറായി വിജയൻ

Share News

കോൺഗ്രസ് നേതാവും കേരളത്തിന്റെ മുൻമുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടി വിടവാങ്ങിയിരിക്കുകയാണ്. ഈ വേർപാടോടെ അവസാനിക്കുന്നത് കേരള രാഷ്ട്രീയത്തിലെ ഒരു സുപ്രധാന ഏടാണ്. ഉമ്മൻചാണ്ടി അവശേഷിപ്പിച്ചു പോകുന്ന സവിശേഷതകൾ പലതും കേരളരാഷ്ട്രീയത്തിൽ കാലത്തെ അതിജീവിച്ചു നിലനിൽക്കും. ഒരേ മണ്ഡലത്തിൽ നിന്നുതന്നെ ആവർത്തിച്ച് തെരഞ്ഞെടുക്കപ്പെട്ടു സഭയിലെത്തുക. അങ്ങനെ നിയമസഭാ ജീവിതത്തിൽ അഞ്ച് പതിറ്റാണ്ടിലേറെ പൂർത്തിയാക്കുക. തെരഞ്ഞെടുപ്പിനെ നേരിട്ട ഒരു ഘട്ടത്തിൽ പോലും പരാജയമെന്തെന്നത് അറിയാനിടവരാതിരിക്കുക. ഇതൊക്കെ ലോക പാർലമെന്ററി ചരിത്രത്തിൽത്തന്നെ അത്യപൂർവം പേർക്കു മാത്രം സാധ്യമായിട്ടുള്ള കാര്യങ്ങളാണ്. ആ അത്യപൂർവം സമാജികരുടെ നിരയിലാണ് […]

Share News
Read More

ഇന്നു കേരളം ആരുഭരിച്ചാലും, ഭരിക്കുന്നവരെ നിയന്ത്രിക്കാൻ കഴിയുന്ന ഒരു സമാന്തര സാമ്പത്തികശക്തി കേരളത്തെ കയ്യടക്കിക്കൊണ്ടിരിക്കുകയാണ്.

Share News

അവകാശവാദങ്ങൾ ഉന്നയിക്കാൻ ഇടതുപക്ഷത്തിനും വലതു പക്ഷത്തിനും അവകാശമുണ്ട്. കേരളത്തെ, ഇന്നത്തെ കേരളമാക്കിയെടുത്തതിൽ അഭിമാനകരവും അല്ലാത്തതുമായ എല്ലാ കാര്യങ്ങളിലും അവകാശവാദങ്ങൾ ഉന്നയിക്കാൻ ഇടതുപക്ഷത്തിനും വലതു പക്ഷത്തിനും അവകാശമുണ്ട്. എന്നാൽ കേരളം നാളെ എന്തായിരിക്കണം എന്നതു സംബന്ധിച്ച് ഈ രണ്ടു മുന്നണികൾക്കും എന്താണ്‌ പറയാനുള്ളത്? കേരളം കടക്കെണിയിൽനിന്നും കൂടുതൽ വലിയ കടക്കെണിയിലേക്കും, തൊഴിലില്ലായ്മയിലേക്കും, എല്ലാ അടിസ്ഥാന മേഖലയുടെയും സമ്പൂർണ്ണ തകർച്ചയിലേക്കും, അതുണ്ടാക്കുന്ന അരക്ഷിതാവസ്ഥയിലേക്കും, അനിശ്ചിതാവസ്ഥയിലേക്കും കൂപ്പുക്കുത്തുകയാണ്. ഇടതുപക്ഷത്തിന്റെ പ്രത്യയശാസ്ത്ര വഴിയിലൂടെ സഞ്ചരിച്ച ഇരു മുന്നണികൾക്കും ഇതിന്റെ ഉത്തരവാദിത്വത്തിൽനിന്നും കൈകഴുകാൻ കഴിയുമോ? […]

Share News
Read More

“പാലാ കാത്തുസൂക്ഷിച്ച രാഷ്ട്രീയ സാമുദായിക ഐക്യം തകര്‍ത്തുകൊണ്ട് പാലായുടെ സംസ്‌ക്കാരം തന്നെ ഇല്ലാതാക്കാന്‍ മാത്രമാണ് ഇത്തരം ശ്രമങ്ങള്‍ സഹായിക്കുന്നത്”.|സ്റ്റീഫന്‍ ജോര്‍ജ്

Share News

കോട്ടയം : പാലായില്‍ നടത്തിയ പോലീസ് സ്റ്റേഷന്‍ മാര്‍ച്ചിലൂടെ കോണ്‍ഗ്രസ്സ് പാര്‍ട്ടി പകയുടെ രാഷ്ട്രീയമാണ് പ്രകടിപ്പിക്കുന്നതെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്. സാമൂഹ്യമാധ്യമങ്ങളിലൂടെയുളള മ്ലേച്ചകരമായ അധിക്ഷേപത്തിന്റെ പേരില്‍ കോടതിജാമ്യം നിഷേധിച്ച പ്രതിക്ക് വേണ്ടി രംഗത്ത് വന്നതിലൂടെ കോണ്‍ഗ്രസ്സ് പാര്‍ട്ടി എത്രമാത്രം അധപതിച്ചു എന്നതിന് തെളിവാണ്. കേസിലെ പ്രതിയും കുടുംബവും നടത്തിയ പത്രസമ്മേളനം ഒരു കോണ്‍ഗ്രസ്സ് സ്‌പോണ്‍സേര്‍ഡ് പത്രസമ്മേളനമാണ്. ഡി.സി.സി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നടത്തിയ പത്രസമ്മേളനം ഒരു തെളിവ് പോലും ഹാജരാക്കാന്‍ ഇല്ലാതെ വെറും […]

Share News
Read More