പ്രാണവായുവിനെ തിരിച്ചറിഞ്ഞിട്ട്ഇന്ന് 250 വർഷം!

Share News

ജീവന്റെ നിലനില്പിന് ആധാരമായ പ്രാണവായുവിനെ ലോകം തിരിച്ചറിഞ്ഞിട്ട് ഇന്ന് രണ്ടര നൂറ്റാണ്ടു തികയുന്നു. 1774 ഓഗസ്റ്റ് ഒന്നിന് ഇംഗ്ലണ്ടിൽ യോർക്ഷയറിലെ ലീഡ്സിനടുത്തുള്ള ബ്രിസ്റ്റാൾ എന്ന ഗ്രാമത്തിലെ ഫീൽഡ്ഹെഡിലുള്ള (Bristal, Fieldhead) ഇടുങ്ങിയ മുറിയിലിരുന്ന് ജോസഫ് പ്രീസ്റ്റിലി എന്ന ശാസ്ത്രജ്ഞൻ നടത്തിയ പരീക്ഷണങ്ങളാണ് ഭൂമിയിൽ ജന്തുജാലങ്ങളുടെ അതിജീവന രഹസ്യങ്ങളിലേക്കാണ് വാതിൽ തുറന്നത്. സൂര്യപ്രകാശത്തെ ഒരു ലെൻസിലൂടെ മർക്യൂറിക് ഓക്സൈഡിലേക്കു കേന്ദ്രീകരിച്ച് ചൂടാക്കിയപ്പോൾ പുറത്തു വന്ന വാതകം ജ്വലനത്തെ ത്വരിതപ്പെടുത്തുന്നതായും ഉന്മേഷദായകമായും അദ്ദേഹത്തിന് അനുഭവപ്പെട്ടു. പ്രീസ്റ്റ്ലി ഈ പുതിയ വാതകത്തെ […]

Share News
Read More

ചൈനയിലേ ഏതോ ഒരു ഹോട്ടലിൽ ശുദ്ധവായു കിട്ടണമെങ്കില്‍ കാശ് കൊടുക്കണം..!!

Share News

പണ്ടാരോ പറഞ്ഞു.. അമേരിക്കയിലൊക്കെ കുടിവെള്ളം കുപ്പിയിൽ കിട്ടും, അതിനു കാശ് കൊടുക്കണം..! അതു കേട്ടു നമ്മളൊരു ചിരി ചിരിച്ചു; എന്നിട്ട് നമ്മള്‍ ചിന്തിച്ചു.. കുടിവെള്ളം കുപ്പിയിൽ,, അതും കാശ് കൊടുത്ത്…! ഹ..ഹ..ഹ.. വര്‍ഷങ്ങള്‍ക്കിപ്പുറം പണ്ടത്തെ ചിരിയൊക്കെ മറന്ന് കുപ്പി വെള്ളം കാശ് കൊടുത്ത് നമ്മളിതാ ഒരു മടിയും കൂടാതെ വാങ്ങി കുടിക്കുന്നു.. പിന്നെ ആരോ പറഞ്ഞു ഇഗ്ലണ്ടിലൊക്കെ പ്രായമായ മാതാപിതാക്കളെ പാര്‍പ്പിക്കാന്‍ വൃദ്ധസദനങ്ങളുണ്ട്..! നമ്മള്‍ അപ്പോഴും ചിരിച്ചു.. സ്വന്തം മാതാപിതാക്കളെ പാര്‍പ്പിക്കാന്‍ വൃദ്ധസദനങ്ങളൊ.? ഹ..ഹ..ഹ.. വൈകാതെ നമ്മുടെ […]

Share News
Read More

ഗർഭിണികൾ, കൊച്ചുകുട്ടികൾ, പ്രായമായവർ തുടങ്ങിയ ഉയർന്ന അപകടസാധ്യതയുള്ള ആളുകൾ കഴിയുന്നത്രയും വെളിയിൽ ഇറങ്ങുന്നത് ഒഴിവാക്കുക. |Collector, Ernakulam

Share News

ജില്ലയില്‍ നിലനില്‍ക്കുന്ന വായു മലിനീകരണവും ആരോഗ്യവും. ആരോഗ്യമുള്ളയാളുകളിൽ സാധാരണയായി അനുഭവിക്കുന്ന വായു മലിനീകരണത്തിന്റെ അളവ് ഗുരുതരമായ ഹ്രസ്വകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ സാധ്യതയില്ല. എന്നാൽ വായു മലിനീകരണത്തിന്റെ തോത് ഉയർന്ന അപൂർവ സന്ദർഭങ്ങളിൽ, ചില ആളുകൾക്ക്, ചുമ, ശ്വാസം എടുക്കുവാന്‍ ബുദ്ധിമുട്ട്, തലവേദന, തലകറക്കം, കണ്ണിന് അസ്വസ്ഥത, ചൊറിച്ചില്‍ തുടങ്ങിയവ അനുഭവപ്പെടാം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളോ ഹൃദ്രോഗങ്ങളോ ഉള്ള ആളുകൾ, കുട്ടികള്‍, പ്രായം കൂടിയിവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് വായു മലിനീകരണം മൂലം ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാന്‍ ഉള്ള സാധ്യത കൂടുതലാണ്. […]

Share News
Read More