ഇക്കാര്യങ്ങൾ മനസ്സിലാക്കിയതിൽ വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ അത് മാധ്യമ സാക്ഷരത വേണ്ടത്രയില്ലാത്തതുകൊണ്ടു സംഭവിച്ചതാണ്. മാപ്പ് !
റെവ .ഡോ .വർഗീസ് വള്ളിക്കാട് കോപ്പിയടിച്ചതിന്റെ പേരിൽ കഠിനമായ മാനസിക സമ്മർദ്ദത്തെത്തുടർന്ന് ഒരു വിദ്യാർഥിനിയുടെ ജീവൻ പൊലിയാൻ ഇടയായ സാഹചര്യത്തിൽ, ഇക്കാര്യത്തിൽ നിയമ വ്യക്തതയും പ്രശ്നപരിഹാരവും ഉടൻ ഉണ്ടാകേണ്ടതാണ്. ജീവൻ നഷ്‌ടമായ വിദ്യാർഥിനിക്ക് ആദരാഞ്ജലി അർപ്പിക്കുന്നു! കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.* പ്രസ്തുത സംഭവത്തെ തുടർന്ന് മാധ്യമങ്ങളിൽ നടന്ന ചർച്ചയിൽനിന്നു മനസ്സിലായ കാര്യങ്ങൾ ഇവയാണ്:* 1. കോപ്പിയടിക്കാനുള്ള വിദ്യാർത്ഥികളുടെ അവകാശം അംഗീകരിച്ചു കൊടുക്കാത്ത സാഹചര്യമാണ് ഇപ്പോഴും സംസ്ഥാനത്തെ പല കലാലയങ്ങളിലും നിലനിൽക്കുന്നത്. 2. പരീക്ഷാഹാളുകളിൽ മനഃശാസ്ത്ര വിദഗ്ധരെയും കൗണ്സിലർമാരേയും […]
Read More