ഗ്ലാസ് പൊട്ടിക്കരുത് പ്ലീസ്…’; കൈകൂപ്പി നേതാക്കള്‍; കൊട്ടാരക്കരയില്‍ അണപൊട്ടി ജനക്കൂട്ടം, അത്രമേല്‍ വൈകാരികം ഈ യാത്ര
തിരുവനന്തപുരം: ‘പ്രിയപ്പെട്ടവരെ…നിങ്ങള്‍ ഗ്ലാസ് പൊട്ടിക്കരുത്, നമ്മുടെ യാത്ര മുടങ്ങും…എല്ലാവര്‍ക്കും കാണാം…സമയം തരൂ…’ ഉമ്മന്‍ചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കൊട്ടാരക്കരയില്‍ എത്തിയപ്പോള്‍ അടൂര്‍ പ്രകാശ് എംപിക്ക് മൈക്കിലൂടെ അനൗണ്‍സ് ചെയ്യേണ്ടിവന്നു… അണപൊട്ടിയ മനുഷ്യക്കൂട്ടം പ്രിയപ്പെട്ട നേതാവുമായി എത്തിയ വാഹനം പൊതിഞ്ഞു… പൊലീസും നേതാക്കളും നിസ്സഹായരാകുന്ന കാഴ്ച… രാത്രി 7.30 ഓടെയാണ് വിലാപയാത്ര കൊട്ടാരക്കര ജങ്ഷനില്‍ എത്തിയത്. വന്‍ ജനക്കൂട്ടമാണ് ഇവിടെ കാത്തുനിന്നത്. വാഹനം എത്തിയതോടെ ജനങ്ങള്‍ മുദ്രാവാക്യങ്ങളോടെ പൊതിയുകയായിരുന്നു. വാഹനത്തിനുള്ളുലുണ്ടായിരുന്ന ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ കൂപ്പുകൈകളുമായി ജനങ്ങളോട് സംയമനം […]
Read More