യാത്രക്കാർ ഏത് സീറ്റിൽ ആണെങ്കിലും സീറ്റ് ബെൽറ്റ് നിർബന്ധപൂർവ്വം ധരിക്കണം എന്ന് അഭ്യർത്ഥിക്കുകയാണ്. മുൻ സീറ്റിൽ മാത്രമല്ല നടുവിലും പിന്‍ സീറ്റിലും ഉള്ള യാത്രക്കാർ കൃത്യമായും ബെൽറ്റ് ധരിച്ചിരിക്കണം.അതു പോലെ പ്രധാനമാണ് രാത്രികാലത്തെ അനാവശ്യ യാത്ര ഒഴിവാക്കുന്നതും.|ഡോ .വേണു വാസുദേവൻ
ജഡത്വം (ഇനേർഷ്യ) നിസ്സാരക്കാരനല്ല. ഒരു വാഹനം അറുപതു കിലോമീറ്റർ വേഗതയിൽ ഓടുമ്പോൾ അതേ വേഗത തന്നെയായിരിക്കും വാഹനത്തിനകത്ത് ഇരിക്കുന്ന എല്ലാ യാത്രക്കാർക്കും, സാധനങ്ങൾക്കും അനുഭവപ്പെടുന്നത്. പെട്ടെന്ന് വാഹനം നിർത്തുമ്പോഴാ, ഒരു സ്ഥലത്ത് ഇടിക്കുമ്പോഴോ വാഹനത്തിൻ്റെ വേഗത പെട്ടെന്നു തന്നെ പൂജ്യത്തിലേക്ക് എത്തുന്നു. (സീറ്റ് ബെൽറ്റ് ധരിക്കാതെ) വാഹനത്തിലിരിക്കുന്ന ആളുകളെ ആരും നിയന്ത്രിക്കാത്തതിനാൽ 60 കിലോമീറ്റർ വേഗതയി തന്നെ പറന്ന് മുന്നോട്ടു പോകുന്നു. ഈ പ്രതിഭാസമാണ് ന്യൂട്ടൻ്റെ ചലന നിയമത്തിൽ പ്രതിപാദിക്കുന്ന ജഡത്വം അല്ലെങ്കിൽ ഇനേർഷ്യ എന്നറിപ്പെടുന്നത്. സീറ്റ് […]
Read More