ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും ഒരു കുർബാനയെങ്കിലും സിനഡു നിർദേശിച്ച ഏകീകൃതരീതിയിൽ അർപ്പിച്ചുതുടങ്ങുന്ന വൈദികർക്കെതിരെ കാനോനികമായ ശിക്ഷാനടപടികൾ ആരംഭിക്കുന്നതല്ല.

Share News

സിനഡനന്തര അറിയിപ്പ് എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികരെ, സമർപ്പിതരെ, അല്മായ സഹോദരിസഹോദരന്മാരെ,മുപ്പത്തിരണ്ടാമതു സീറോമലബാർ മെത്രാൻസിനഡിന്റെ പ്രത്യേക ഓൺലൈൻ സമ്മേളനം 2024 ജൂൺ 14, 19 എന്നീ തീയതികളിൽ പൂർത്തിയായി. സഭയുടെ ഏകീകൃത കുർബാനയർപ്പണരീതിയുമായി ബന്ധപ്പെട്ട് എറണാകുളം-അങ്കമാലി അതിരൂപതയിൽ നിലനില്ക്കുന്ന പ്രതിസന്ധികൾക്കു പരിഹാരമായി 2024 മെയ് മാസം 15-ാം തീയതി റോമിലെ പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിൽ ചേർന്ന ഉന്നതാധികാരസമിതി നല്കിയ അന്തിമ തീരുമാനങ്ങൾ അറിയിക്കുന്നതിനും അവ നടപ്പിലാക്കാൻ ആവശ്യമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനും വേണ്ടിയാണ് ഈ സമ്മേളനം ചേർന്നത്. ഉന്നതാധികാരസമിതിയുടെ തീരുമാനങ്ങൾ 2024 […]

Share News
Read More

വേദനയോടും പൈതൃകമായ വാത്സല്യത്തോടുംകൂടെ മാർപാപ്പ നൽകുന്ന ഈ മുന്നറിയിപ്പുകളെ അവഗണിക്കാതിരിക്കാം.

Share News

പ്രസ്താവന സീറോമലബാർസഭയിലെ ഏകീകൃത വിശുദ്ധ കുർബാനയർപ്പണവിഷയത്തിൽ മാർപാപ്പയ്ക്കും തെറ്റുപറ്റാമെന്നും മാർപാപ്പ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുന്നുവെന്നും പരിശുദ്ധ പിതാവിന്റെ വീഡിയോ സന്ദേശത്തിൽ വസ്തുതാപരമായ പിശകുകളുണ്ടെന്നും പ്രചരിപ്പിക്കപ്പെടുന്നതിനാലാണ് ഈ പ്രസ്താവന നൽകുന്നത്. 2023 ഡിസംബർ 07-ാം തിയതി എറണാകുളം-അങ്കമാലി അതിരൂപതയിലെ വിശ്വാസികളെ അഭിസംബോധന ചെയ്തുകൊണ്ടു പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ ഒരു വീഡിയോ സന്ദേശം നൽകിയിരുന്നു. ഈ വർഷത്തെ പിറവിത്തിരുനാൾമുതൽ ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതി എറണാകുളം-അങ്കമാലി അതിരൂപതയിലും നടപ്പിലാക്കണമെന്നുള്ള മാർപാപ്പയുടെ ഖണ്ഡിതമായ തീരുമാനമാണ് ഈ വീഡിയോയിലൂടെ അറിയിച്ചിരിക്കുന്നത്. അതിനാൽ, കത്തോലിക്കാതിരുസഭയുടെ പിതാവും തലവനുമായി […]

Share News
Read More

വൈദികരേ, നിങ്ങളുടെ തിരുപട്ടത്തെയും അതിലൂടെ ഏറ്റെടുത്ത പ്രതിബദ്ധതയെയും ഓർക്കുക.|സിനഡ് തീരുമാനിച്ചകാര്യങ്ങൾ നടപ്പിലാക്കുക.|ഫ്രാൻസിസ് മാർപാപ്പാ

Share News

പരിശുദ്ധ പിതാവ് എറണാകുളം-അങ്കമാലി അതിരൂപതയ്ക്കു നൽകുന്ന സന്ദേശം എറണാകുളം-അങ്കമാലി അതിരൂപതയിലെ എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ, ഞാൻ നിങ്ങളോടൊപ്പമുണ്ട്! വർഷങ്ങളായി ഞാൻ നിങ്ങളെ അനുഗമിക്കുന്നു; സാർവ്വത്രിക സഭയ്ക്ക് സന്തോഷവും അഭിമാനവും നൽകുന്ന പ്രിയപ്പെട്ട സീറോ-മലബാർ സഭയുടെ വിശ്വാസവും പ്രേഷിത പ്രതിബദ്ധതയും എനിക്കറിവുള്ളതാണ്; അതുകൊണ്ടുതന്നെ, ഇന്ന് നിങ്ങളോടു സംസാരിക്കുമ്പോൾ എന്റെ ഹൃദയം ദുഃഖപൂരിതമാണ്. നിങ്ങളുടെ മെത്രാൻസിനഡ്, ദീർഘവും ശ്രമകരവുമായ പരിശ്രമത്തിനുശേഷം, പരിശുദ്ധ കുർബാനയുടെ അർപ്പണരീതി സംബന്ധിച്ച് ഒരു യോജിപ്പിലെത്തിയിരുന്നു. ഏറ്റം ആദർശയോഗ്യമായ തീരുമാനമല്ലിത് എന്ന് സിനഡിലെ ചില മെത്രാന്മാർ […]

Share News
Read More

“ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതി അതിരൂപതയുടെ പ്രത്യേക സാഹചര്യങ്ങളിൽ എങ്ങനെ നടപ്പിലാക്കാൻ സാധിക്കും എന്നതിനെക്കുറിച്ചു സംവദിക്കാനും ഇക്കാര്യത്തിൽ ഒരു സമവായം രൂപീകരിക്കാനും ജസ്റ്റിസ് കുര്യൻ ജോസഫ് മുൻപോട്ടുവയ്ക്കുന്ന എല്ലാ നിർദേശങ്ങളും തുറന്ന മനസ്സോടെ സഭമുഴുവൻ സ്വാഗതം ചെയ്യുമെന്നുറപ്പാണ്. “

Share News

മുൻ സുപ്രീംകോടതി ജഡ്ജി കുര്യൻ ജോസഫിന്റെ ഓഡിയോ സന്ദേശം; മീഡിയാ കമ്മീഷന്റെ വിശദീകരണകുറിപ്പ് – വിശദീകരണകുറിപ്പ് ആദരണീയനായ കുര്യൻ ജോസഫ് സാർ, സീറോമലബാർസഭയുടെ സിനഡിന്റെ തീരുമാനമനുസരിച്ചു സഭയിലെ 35ൽ 34 രൂപതകളിലും ഇതിനകം നടപ്പാക്കിയ ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതി എറണാകുളം-അങ്കമാലി അതിരൂപതയിൽ നടപ്പിലാക്കുന്നതിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടു മുൻ സുപ്രീംകോടതി ജഡ്ജിയായ അങ്ങയുടെ ഒരു ഓഡിയോ സന്ദേശം നവസാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതു ശ്രദ്ധയിൽപ്പെട്ടു. സീറോമലബാർസഭയുടെ പൊതുവേദികളിൽ അർഹിക്കുന്ന ആദരവോടെ എന്നും സ്ഥാനം ലഭിച്ചിട്ടുള്ള അങ്ങു നൽകിയ ആഹ്വാനം വിശ്വാസികൾക്കിടയിലും പൊതുസമൂഹത്തിലും […]

Share News
Read More

സീറോമലബാർ സഭയുടെ മെത്രാൻസിനഡിന്റെ പ്രത്യേക സമ്മേളനം തുടരും|എറണാകുളം-അങ്കമാലി അതിരൂപതയിൽ വി. കുർബാനയുടെ ഏകീകൃത അർപ്പണ രീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിക്കും .

Share News

കാക്കനാട്: സീറോമലബാർ സഭയുടെ മെത്രാൻസിന‍ഡിന്റെ ഒരു പ്രത്യേക സമ്മേളനം മേജർ ആർച്ചുബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ അധ്യക്ഷതയിൽ ഇന്നലെ വൈകുന്നേരം ഓൺലൈനിൽ ചേരുകയുണ്ടായി. എറണാകുളം-അങ്കമാലി അതിരൂപതയിൽ വി. കുർബാനയുടെ ഏകീകൃത അർപ്പണ രീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചർച്ച ചെയ്തത്. സിനഡിന്റെ പ്രത്യേക സമ്മേളനം ഇന്നും തുടരുന്നതാണെന്ന് സഭയുടെ മീഡിയ കമ്മീഷൻ സെക്രട്ടറി .ഫാ. അലക്സ് ഓണംപള്ളി ഇന്നലെ നൽകിയ പത്രക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു . സീറോമലബാർ സഭയുടെ മെത്രാൻസിന‍ഡിന്റെ പ്രത്യേക സമ്മേളനം തുടങ്ങുന്നതിന് മിനിറ്റുകൾക്ക് […]

Share News
Read More

ഫ്രാന്സിസ് മാർപ്പാപ്പ എറണാകുളം രൂപതയ്ക്ക് നൽകിയ കത്തിലെ പ്രസക്ത ഭാഗങ്ങൾ.

Share News

1. 2022 ഈസ്റ്ററിനു മുൻപ് എറണാകുളം അതിരൂപതയിൽ ഏകീകൃത വിശുദ്ധ കുർബാന നടപ്പിൽ വരുത്തേണ്ടതാണ് 2. വിശുദ്ധ കുർബാന നടപ്പിലാക്കാൻ തെരഞ്ഞെടുക്കപ്പെട്ട തീയതിയായ 2021 നവംബർ 28 മുതൽ സിനഡിന്റെ തീരുമാനം നടപ്പിൽ വരുത്താൻ 34 രൂപതകൾ തീരുമാനിച്ചിരുന്നു. നിങ്ങളുടെ കാര്യത്തിൽ ഇതുണ്ടായില്ലെന്നതു വേദനാജനകമാണ്. 3. അതിരൂപതയുടെ മെത്രാപ്പോലീത്തയായ മേജർ ആർച്ച് ബിഷപ്പിനോടോ മേജർ ആർച്ച്ബിഷപ്പിന്റെ അംഗീകാരത്തോടെ അദ്ദേഹത്തിന്റെ വികാരിയോടോ നിയമം അനുവദിക്കുംവിധം ആവശ്യമായ ഈ ഇളവു ചോദിക്കാവുന്നതാണ്. പൗരസ്ത്യസഭകളുടെ കാനൻ നിയമസംഹിതയ്ക്കനുസൃതമായി നിശ്ചയിക്കപ്പെട്ട സമയത്തേയ്ക്കുമാത്രമേ ഈ […]

Share News
Read More

ആർച്ചുബിഷപ്പ് കരിയിൽ എറണാകുളം അതിരൂപതയ്ക്ക് മുഴുവനുമായി അനിശ്ചിത കാലത്തേക്ക് നൽകിയ ഡിസ്പെൻസേഷൻ തെറ്റായതിനാൽ പിൻവലിക്കണം.|വത്തിക്കാൻ

Share News

സിറോ മലബാർ സഭ മേജർ ആർച്ച്ബിഷപ്പും ,എറണാകുളം അങ്കമാലി മേജർ അതിരൂപതയുടെ മെത്രാപ്പോലീത്തയുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ മെത്രാപോലീത്തൻ വികാരി മാർ ആന്റണി കരിയിൽ ,എറണാകുളം അങ്കമാലി മേജർ അതിരൂപതക്ക് സിനഡ് നിർദ്ദേശിച്ച ഔദ്യോഗിക കുർബാനയിൽ നിന്നും ഒഴിവ് നൽകിയ നടപടി ഉടനെ പിൻവലിക്കണം എണ്ണവശ്യപ്പെട്ടുകൊണ്ട് പൗരസ്ത്യ തിരുസംഘം നൽകിയ ഉത്തരവ് ഓറിയന്റൽ കോൺഗ്രിഗേഷൻ 2022 ഫെബ്രുവരി 28 ന് സീറോമലബാർ സഭ മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് അയച്ച കത്തിലെ […]

Share News
Read More

പത്രോസിന്റെ നൗക ഉലഞ്ഞാലും തകരുകയില്ല: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി

Share News

കുറവിലങ്ങാട്: പത്രോസിന്റെ നൗക ഉലഞ്ഞാലും തകരുകയില്ലായെന്നും ഐക്യത്തിന്റെ ഭാഷയാണ് സഭയുടേതെന്നും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി. സീറോ മലബാര്‍ സഭയില്‍ ഏകീകൃത കുര്‍ബാനക്രമം നടപ്പിലാക്കുന്നതു സംബന്ധിച്ച് സിനഡ് തീരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള ഇടയലേഖനം ദേവാലയങ്ങളില്‍ വായിച്ച് ഇന്നലെ കുറവിലങ്ങാട് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം അര്‍ക്കദിയാക്കോന്‍ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു കര്‍ദ്ദിനാള്‍. തനതായ ചിന്തകളില്‍നിന്നും സഭയുടെ ചിന്തകളോടു ചേര്‍ന്നു ചിന്തിച്ച് വിശ്വാസത്തിന്റെ തലത്തില്‍ പൂര്‍ത്തീകരിക്കണമെന്നും അദ്ദേഹം […]

Share News
Read More

“1999ൽ സിനഡ് ഐക്യകണ്ഠേന എടുത്തതും 2020ൽ ആവർത്തിച്ച് അംഗീകരിച്ചതുമായ വിശുദ്ധ കുർബാനയർപ്പണ രീതിയുടെ ഏകീകരണത്തെക്കുറിച്ചുള്ള തീരുമാനം ഉടനടി നടപ്പിലാക്കാനാണ് പരിശുദ്ധ പിതാവ് ആവശ്യപ്പെട്ടത്.”| മാധ്യമ കമ്മീഷൻ

Share News

സീറോമലബാർ സഭാ സിനഡിന്റെ തീരുമാനങ്ങളെകുറിച്ചുള്ള അസത്യപ്രചാരണങ്ങൾ അപലപനീയം: മാധ്യമ കമ്മീഷൻ കാക്കനാട്: സീറോമലബാർ സഭയുടെ സിനഡിന്റെ തീരുമാനങ്ങളെയും നടപടിക്രമങ്ങളെയും കുറിച്ചു തെറ്റിദ്ധാരണ ജനിപ്പിക്കുന്ന അഭിപ്രായ പ്രകടനങ്ങൾ ചില കോണുകളിൽ നിന്നും ഉയരുന്നത് അപലപനീയമാണെന്ന് സഭയുടെ മാധ്യമ കമ്മീഷൻ അഭിപ്രായപ്പെട്ടു. സിനഡിന്റെ തീരുമാനങ്ങൾ അർത്ഥശങ്കയ്ക്ക് ഇടനൽകാത്ത വിധം അറിയിച്ചിരുന്നു. സിനഡാനന്തര ഇടയലേഖനവും പ്രസ്താവനയും ഏവർക്കും ലഭ്യമാക്കിയിട്ടുണ്ട്. സിനഡിന്റെ തീരുമാനത്തെ സർവാത്മനാ സ്വീകരിക്കാനും നടപ്പിലാക്കാനും സഭാംഗങ്ങൾ പൊതുവിൽ പ്രകടമാക്കിയ ഔത്സുക്യം അഭിനന്ദനാർഹമാണ്. എന്നാൽ, ചില വ്യക്തികളും ഗ്രൂപ്പുകളും സിനഡിന്റെ തീരുമാനങ്ങളെക്കുറിച്ചു […]

Share News
Read More