“അഞ്ചു കൂട്ടുകാരോടൊത്തു മദോന്മത്തനായിരിക്കുമ്പോൾ പൊതുവഴിയിൽവച്ചാണ് ദൈവവുമായുള്ള എന്റെ പ്രഥമ എൻകൗണ്ടർ.|ഒരു രസത്തിനുപോലും ഒരിയ്ക്കലും മദ്യം ഉപയോഗിക്കരുതെന്നാണ് പുതിയ തലമുറയോട് എനിക്ക് പറയാനുള്ളത്.|പുതുവത്സരം സുബോധമുള്ള മനുഷ്യരുടേതാകട്ടെ.”
മൂന്നു ദശാബ്ദങ്ങൾക്കുമുമ്പ് ഇതുപോലൊരു ഡിസംബർ 31-ന്റെ മദ്ധ്യരാത്രവും കഴിഞ്ഞുള്ള ഏതോ ഒരു യാമത്തിൽ അഞ്ചു കൂട്ടുകാരോടൊത്തു മദോന്മത്തനായിരിക്കുമ്പോൾ പൊതുവഴിയിൽവച്ചാണ് ദൈവവുമായുള്ള എന്റെ പ്രഥമ എൻകൗണ്ടർ. അന്നു ഞാൻ കൂട്ടുകാരോടായി പറഞ്ഞു: കാലുറയ്ക്കാതെ പതറിപ്പോകുന്ന മദോന്മത്തമായ നമ്മുടെ ഈ ആഘോഷരാവുകളും അലസതയിലേക്കും ദുർഭാഷണങ്ങളിലേക്കും അശുദ്ധകൃത്യങ്ങളിലേക്കും കലഹങ്ങളിലേക്കും നയിക്കപ്പെടുന്ന പകലുകളും നമുക്കിനി വേണ്ടാ.. നമുക്കിത് ഇവിടെ അവസാനിപ്പിക്കാം. നാലുപേരും എന്റെ ആ വാക്കുകൾ ശരിവച്ചു. തുടർന്ന് ഞാൻ പറഞ്ഞു: വെറുതേ പറഞ്ഞാൽ പോരാ, സത്യം ചെയ്യണം; ആടിയുലയുന്ന എന്റെ വലംകൈ […]
Read More