ഗ്ലാസ് പൊട്ടിക്കരുത് പ്ലീസ്…’; കൈകൂപ്പി നേതാക്കള്‍; കൊട്ടാരക്കരയില്‍ അണപൊട്ടി ജനക്കൂട്ടം, അത്രമേല്‍ വൈകാരികം ഈ യാത്ര

Share News

തിരുവനന്തപുരം: ‘പ്രിയപ്പെട്ടവരെ…നിങ്ങള്‍ ഗ്ലാസ് പൊട്ടിക്കരുത്, നമ്മുടെ യാത്ര മുടങ്ങും…എല്ലാവര്‍ക്കും കാണാം…സമയം തരൂ…’ ഉമ്മന്‍ചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കൊട്ടാരക്കരയില്‍ എത്തിയപ്പോള്‍ അടൂര്‍ പ്രകാശ് എംപിക്ക് മൈക്കിലൂടെ അനൗണ്‍സ് ചെയ്യേണ്ടിവന്നു… അണപൊട്ടിയ മനുഷ്യക്കൂട്ടം പ്രിയപ്പെട്ട നേതാവുമായി എത്തിയ വാഹനം പൊതിഞ്ഞു… പൊലീസും നേതാക്കളും നിസ്സഹായരാകുന്ന കാഴ്ച… രാത്രി 7.30 ഓടെയാണ് വിലാപയാത്ര കൊട്ടാരക്കര ജങ്ഷനില്‍ എത്തിയത്. വന്‍ ജനക്കൂട്ടമാണ് ഇവിടെ കാത്തുനിന്നത്. വാഹനം എത്തിയതോടെ ജനങ്ങള്‍ മുദ്രാവാക്യങ്ങളോടെ പൊതിയുകയായിരുന്നു. വാഹനത്തിനുള്ളുലുണ്ടായിരുന്ന ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ കൂപ്പുകൈകളുമായി ജനങ്ങളോട് സംയമനം […]

Share News
Read More

പി.ടി തോമസിന്റെ ചിതാഭസ്മം വഹിച്ചുകൊണ്ടുള്ള സ്മൃതിയാത്ര നാളെ (ജനുവരി 3) എറണാകുളത്തെ അദ്ദേഹത്തിന്റെ വസതിയില്‍ നിന്നും ഇടുക്കിയിലെ ഉപ്പുതോട്ടിലേക്ക് പ്രയാണം ആരംഭിക്കും.

Share News

പ്രിയരേ,അകാലത്തില്‍ നമ്മെ വിട്ടുപിരിഞ്ഞ പി.ടി തോമസിന്റെ ചിതാഭസ്മം വഹിച്ചുകൊണ്ടുള്ള സ്മൃതിയാത്ര നാളെ (ജനുവരി 3) എറണാകുളത്തെ അദ്ദേഹത്തിന്റെ വസതിയില്‍ നിന്നും ഇടുക്കിയിലെ ഉപ്പുതോട്ടിലേക്ക് പ്രയാണം ആരംഭിക്കും. തന്റെ ചിതാഭസ്മം ഉപ്പുതോട്ടിലുള്ള അമ്മയുടെ കല്ലറയ്ക്കുള്ളില്‍ നിക്ഷേപിക്കണമെന്നും അമ്മയോടൊപ്പം ഉറങ്ങണമെന്നുമുള്ള ആഗ്രഹം പി.ടി നേരത്തെ അറിയിച്ചിരുന്നു. ആ അന്ത്യാഭിലാഷം യാഥാര്‍ത്ഥമാക്കുന്നതിന്റെ ഭാഗമായാണ് ചിതാഭസ്മം ഉപ്പുതോട്ടിലെത്തിക്കുന്നത്. നാളെ രാവിലെ എന്റെ സാന്നിധ്യത്തില്‍ കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രന്‍ പി.ടിയുടെ കുടുംബാംഗങ്ങളില്‍ നിന്ന് ചിതാഭസ്മം ഏറ്റുവാങ്ങും. തുറന്ന വാഹനത്തില്‍ കൊണ്ടുപോകുന്ന ചിതാഭസ്മ […]

Share News
Read More