മുക്കുവനെ ഇടയനാക്കിമഹാത്ഭുതം ചെയ്യുന്നവന്
റോമില്‍ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയുടെ മുന്നിലുള്ള അതിവിശാലമായ ചത്വരത്തിൻ്റെയരികിൽ പത്രോസ് സ്ലീഹായുടെ മാനോഹരമായ ഒരു ശില്‍പമുണ്ട്. സ്വര്‍ഗ്ഗരാജ്യത്തിന്‍റെ താക്കോല്‍ വാഹകനായ പത്രോസിനെയാണ് ഈ ശില്‍പ്പത്തില്‍ ആവിഷ്കരിച്ചിരിക്കുന്നത്. “സ്വര്‍ഗരാജ്യത്തിന്റെ താക്കോലുകള്‍ നിനക്കു ഞാന്‍ തരും. നീ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും, നീ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും അഴിക്കപ്പെട്ടിരിക്കു”മെന്നു ദൈവപുത്രന്‍ വാക്കുനല്‍കിയത് ശിമയോന്‍ പത്രോസിനോടായിരുന്നല്ലോ. സ്വര്‍ഗ്ഗരാജ്യത്തിൻ്റെ മർമ്മങ്ങളിലേക്ക് എത്തിച്ചേരാൻ കുരിശിൻ്റെ മാർഗ്ഗത്തിലേ കഴിയൂ എന്നതാണ് ശീമോന്‍റെ താക്കോലില്‍ മുദ്രണം (Key bitting) ചെയ്തിട്ടുള്ളത്. 19-ാം നൂറ്റാണ്ടിലെ ഇറ്റാലിയന്‍ ശില്‍പ്പി […]
Read More