കോവിഡ് പ്രതിരോധം: സർക്കാർ നടത്തിയ ചിട്ടയായ പ്രവർത്തനം അപകടം കുറച്ചു- മുഖ്യമന്ത്രി

Share News

കോവിഡിനൊപ്പം നാം സഞ്ചരിക്കാൻ തുടങ്ങിയ ആറു മാസത്തിനിടയിൽ സർക്കാർ നടത്തിയ ചിട്ടയായ പ്രവർത്തനഫലമാണ് പലരും പ്രവചിച്ചതുപോലുള്ള അപകടത്തിലേക്ക് കേരളം പോവാതിരിക്കാൻ കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.ആരോഗ്യമേഖല മാത്രം പരിശോധിച്ചാൽ സർക്കാർ നടത്തിയ ഇടപടലുകൾ എത്രത്തോളമാണ് എന്ന് മനസ്സിലാകും. കോവിഡ് പ്രതിരോധത്തിനായി ഒറ്റ ദിവസം കൊണ്ട് 276 ഡോക്ടർമാരെയാണ് നിയമിച്ചത്. കാസർകോട് മെഡിക്കൽ കോളേജ് പ്രവർത്തനസജ്ജമാക്കി. 273 തസ്തികകൾ സൃഷ്ടിച്ചു. 980 ഡോക്ടർമാരെ താൽക്കാലിക അടിസ്ഥാനത്തിൽ നിയമിച്ചു. ഇതിനുപുറമെ 6700 താൽക്കാലിക തസ്തികകളിലേക്ക് എൻഎച്ച്എം വഴി നിയമനം […]

Share News
Read More

മലയാളികളുടെ പ്രിയഗായിക കെ.എസ് ചിത്രയ്ക്ക് ജന്മദിനാശംസകൾ. -മുഖ്യമന്ത്രി

Share News

മലയാളികളുടെ പ്രിയഗായിക കെ.എസ് ചിത്രയ്ക്ക് ജന്മദിനാശംസകൾ. നാലു പതിറ്റാണ്ടുകൾ നീണ്ട കലാജീവിതത്തിലൂടെ മലയാളിയുടെ സംഗീതഭാവുകത്വത്തെ വളർത്തിയെടുക്കുന്നതിൽ അസാമാന്യമായ സംഭവനകളാണ് ചിത്ര നൽകിയത്. മലയാളത്തിനു പുറമേ നിരവധി ഭാഷകളിൽ ഗാനങ്ങളാലപിച്ചുകൊണ്ട് രാജ്യം മുഴുവൻ കേരളത്തിൻ്റെ യശസ്സ് ഉയർത്താൻ ചിത്രയ്ക്ക് സാധിച്ചു. ജന്മദിനമാഘോഷിക്കുന്ന ഈ വേളയിൽ നിത്യഹരിതമായ ആ ശബ്ദം നമുക്കൊപ്പം ഇനിയുമൊരുപാടു കാലം ഉണ്ടാകട്ടെ എന്നാഗ്രഹിക്കുന്നു. ചിത്രയ്ക്ക് എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു. — മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ എഴുതി

Share News
Read More

സംസ്ഥാനത്ത് കോവിഡ് പരിശോധന വർധിപ്പിച്ചതായി മുഖ്യമന്ത്രി

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പരിശോധന വർധിപ്പിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഒന്‍പത് സര്‍ക്കാര്‍ലാബുകള്‍ കൂടികോവിഡ് പരിശോധനക്ക് അനുമതി നല്‍കി.പ്രതിദിന കോവിഡ് പരിശോധകളില്‍ കേരളം രാജ്യത്ത് മൂന്നാം സ്ഥാനത്താണ് എന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ അഞ്ചു ലാര്‍ജ് ക്ലസ്റ്ററില്‍ രോഗം കുറയുന്ന പ്രവണത കാണുന്നില്ല പുല്ലുവിള, പുതുക്കുറിച്ചി, അഞ്ചുതെങ്ങ് എന്നീ ക്ലസ്റ്ററുകളുടെ സമീപ മേഖലകളിലേക്ക് രോഗം പടരുന്നതായും മുഖ്യമന്ത്രി പറഞ്ഞു. പുല്ലുവിളയില്‍ ഇതുവരെ 6781 പരിശോധനകളാണ് നടത്തിയത് ഇതില്‍ 288 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത് […]

Share News
Read More

പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ കോവിഡ് ബ്രിഗേഡ്

Share News

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളെ ശാക്തീകരിക്കുന്നതിനായി കൂടുതൽ ആളുകളുടെ സേവനം ആവശ്യമുണ്ടെന്നും ഇതിനായി കോവിഡ് ബ്രിഗേഡ് രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഡോക്ടർമാർ മുതൽ വളണ്ടിയർമാർ വരെ ഉൾപ്പെടുന്ന സേന എന്ന നിലയിലാണ് കോവിഡ് ബ്രിഗേഡിനെ കാണേണ്ടത്. കോവിഡ് ബ്രിഗേഡ് സംവിധാനമാണ് സിഎഫ്എൽടിസി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക. സംയോജിതമായ പ്രവർത്തനത്തിനുള്ള കർമപദ്ധതിയാണ് തയ്യാറാക്കുന്നത്. ആരോഗ്യവകുപ്പിലെ ജീവനക്കാർക്കു പുറമെ നാഷണൽ ഹെൽത്ത് മിഷനിലുൾപ്പെടെ കരാർ അടിസ്ഥാനത്തിൽ കൂടുതൽ ആരോഗ്യ പ്രവർത്തകരെ ഇതിനായി നിയോഗിക്കും. അവർക്ക് ഇൻഷുറൻസ് പരിരക്ഷ […]

Share News
Read More

വിവിധ ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് വിശ്രമത്തിനും രാത്രിയില്‍ സുരക്ഷിത താമസത്തിനും സംസ്ഥാനത്ത് ഷീ ലോഡ്ജുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചു.

Share News

ജൂലൈ 27ന് ചേരാന്‍ നിശ്ചയിച്ച നിയമസഭയുടെ പ്രത്യേക സമ്മേളനം കോവിഡ് മഹാമാരിയുടെ സ്ഥിതി കൂടുതല്‍ രൂക്ഷമായിവരുന്ന സാഹചര്യത്തില്‍ മാറ്റിവെക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. 2020-21ലെ ധനകാര്യ ബില്‍ പാസാക്കുന്നതിനാണ് പ്രത്യേക സമ്മേളനം വിളിക്കാന്‍ നേരത്തെ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തിരുന്നത്. ഇന്നത്തെ സാഹചര്യത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് നിയമസഭ ചേരുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. പല നിയമസഭാംഗങ്ങളും പ്രായം കൂടിയവരാണ് എന്നതു കൂടി കണക്കിലെടുത്താണ് സമ്മേളനം മാറ്റിവെക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചത്. വിവിധ […]

Share News
Read More

മൂന്നാംമുറ നടപ്പാക്കാൻ ശ്രമിക്കുന്നവർ പോലീസിൽ ഉണ്ടാവില്ല: മുഖ്യമന്ത്രി.

Share News

മൂന്നാംമുറ നടപ്പാക്കാൻ ശ്രമിക്കുന്നവർക്ക് പൊലീസിൽ സ്ഥാനമുണ്ടായിരിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൊലീസിൽ മൂന്നാം മുറ ഒരുകാരണവശാലും അനുവദിക്കില്ലെന്നത് ഈ സർക്കാരിന്റെ പ്രഖ്യാപിത നയമാണ്. കുറ്റവാളികളോടു കർക്കശ നിലപാടു സ്വീകരിക്കുമ്പോൾ സാധാരണക്കാരോടു സൗഹൃദത്തോടെയായിരിക്കണം പോലീസിന്റെ ഇടപെടൽ. ഇതിന് ഉതകുന്ന രീതിയിൽ പുതിയ നിയമങ്ങൾ കൊണ്ടുവരാനും നിലവിലുള്ള നിയമങ്ങളിൽ മാറ്റങ്ങൾ വരുത്താനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരള പൊലീസിൽ പരിശീലനം പൂർത്തിയാക്കിയ 104 സബ് ഇൻസ്‌പെക്ടർമാരുടെ പാസ്സിങ് ഔട്ട് പരേഡ് വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പലവിധ […]

Share News
Read More

ഓണത്തിന് എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ കിറ്റ് നല്‍കുമെന്ന് മുഖ്യമന്ത്രി.

Share News

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ ഓണത്തോട് അനുബന്ധിച്ച് 88 ലക്ഷത്തോളം വരുന്ന റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് പലവ്യഞ്ജനക്കിറ്റുകള്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പഞ്ചസാര. ചെറുപയര്‍, വന്‍പയര്‍, ശര്‍ക്കര, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, സാമ്പാര്‍പൊടി, വെളിച്ചെണ്ണ, സണ്‍ഫ്‌ളവര്‍ ഓയില്‍, പപ്പടം, സേമിയ പാലട, ഗോതമ്പ് നുറുക്ക് എന്നിങ്ങനെ 11 ഇനങ്ങളാണ് കിറ്റിലുണ്ടാവുക. ഓഗസ്റ്റ് അവസാന ആഴ്ചയോടെ വിതരണം ആരംഭിക്കും. ഇതു കൂടാതെ മതിയായ അളവില്‍ റേഷന്‍ ലഭിക്കാത്ത മുന്‍ഗണന ഇതര വിഭാഗങ്ങള്‍ക്ക് ഓഗസ്റ്റില്‍ 10 കിലോ […]

Share News
Read More

പുറത്തുപോകുന്നവർ വീട്ടിലെത്തിയാൽ മാസ്‌ക് ധരിക്കാനും ശരീരിക അകലം പാലിക്കാനും ശ്രദ്ധിക്കണം -മുഖ്യമന്ത്രി.

Share News

ഗുരുതരമല്ലാത്ത രോഗികളെ പ്രഥമതല കോവിഡ് ചികിത്സാകേന്ദ്രങ്ങളിൽ പരിചരിക്കും. വീട്ടിൽ നിന്നും പുറത്തേക്ക് പോകുന്നവർ തിരികെ വീട്ടിലെത്തിയാൽ മാസ്‌ക് ധരിക്കാനും ശരീരിക അകലം പാലിക്കാനും തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തലസ്ഥാന ജില്ലയിലെ രണ്ടു പ്രദേശങ്ങൾ സമൂഹവ്യാപനത്തിലേക്ക് പോയ സാഹചര്യത്തിൽ സമചിത്തതയോടെ ശാസ്തീയമായ പരിഹാരമാർഗങ്ങളിലേക്ക് പോകണം. ബ്രേക്ക് ദി ചെയിൻ ജീവിതരീതി സുപ്രധാനമാണ്. അതിൽ തന്നെ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.ക്ലസ്റ്ററുകളിൽ രോഗവ്യാപന പഠനം നടത്തി രോഗവ്യാപന കാരണങ്ങൾ കണ്ടെത്തിയും വിപുലമായ തോതിൽ ടെസ്റ്റിങ് നടത്തിയും വ്യാപനം […]

Share News
Read More

കരാർ നിയമനം:ചെ​ന്നി​ത്ത​ല​യു​ടെ ക​ത്തി​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ മ​റു​പ​ടി

Share News

തി​രു​വ​ന​ന്ത​പു​രം: ക​രാ​ര്‍ നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ ക​ത്തി​ന് മ​റു​പ​ടി​യു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. നിയമനങ്ങള്‍ പ്രത്യേക സാഹചര്യത്തില്‍ അനിവാര്യമാണെന്ന് പ്രതിപക്ഷനേതാവിന്‍റെ കത്തിന് മറുപടിയായി മുഖ്യമന്ത്രി വിശദീകരിച്ചു. പ്രാവീണ്യമുള്ളവരുടെ സേവനത്തിനാണ് കണ്‍സള്‍ട്ടന്‍സിയെ വെക്കുന്നത്. കണ്‍സള്‍ട്ടന്‍സി നിയമനങ്ങള്‍ സര്‍ക്കാര്‍ നിയമനങ്ങളല്ല. നിയമനങ്ങള്‍ പിഎസ്‍സിക്ക് വിടേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രിയുടെ വിശദീകരണം. കത്തിന്‍റെ പൂര്‍ണരൂപം പ്രി​യ​പ്പെ​ട്ട ശ്രീ. ​ര​മേ​ശ് ചെ​ന്നി​ത്ത​ല, 14.07.2020 തീ​യ​തി​യി​ലെ താ​ങ്ക​ളു​ടെ ക​ത്ത് കി​ട്ടി. ക​ത്തി​ല്‍ താ​ങ്ക​ളു​ടെ പ​രാ​മ​ര്‍​ശം പ്ര​ധാ​ന​മാ​യും താ​ഴെ പ​റ​യു​ന്ന വി​ഷ​യ​ങ്ങ​ളെ​പ്പ​റ്റി​യാ​ണ്: സ​ര്‍​ക്കാ​ര്‍/ […]

Share News
Read More

പന്ത്രണ്ടിന പരിപാടികളുടെ പുരോഗതി മുഖ്യമന്ത്രി വിലയിരുത്തി

Share News

ജനുവരി ഒന്നിന് പ്രഖ്യാപിച്ച പന്ത്രണ്ടിന പരിപാടികളുടെ പുരോഗതി വിലയിരുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഒരു കോടി വൃക്ഷത്തൈ നടുന്ന കാര്യത്തിൽ ആദ്യഘട്ടം വിജയിച്ചു. അതിന്റെ പരിപാലനത്തിൽ തദ്ദേശസ്ഥാപനങ്ങൾ ജാഗ്രത പുലർത്താൻ നിർദേശം നൽകി. പ്രദേശത്തെ കൃഷിവകുപ്പ് ഉദ്യോഗസ്ഥർ ഇപ്പോൾതന്നെ ഇതിൽ സജീവമായി ഭാഗഭാക്കാണ്. ബ്ലോക്ക് തലത്തിൽ നഴ്സറികൾ ഉണ്ടാക്കാൻ നടപടികൾ സ്വീകരിക്കും. കൃഷിവകുപ്പിലേതു പോലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും ആവശ്യമായ ചെടികൾ ഉൽപാദിപ്പിക്കാൻ കഴിയണം. അങ്ങനെ വന്നാൽ നാം വിതരണം ചെയ്യുന്ന ചെടികളുടെ എണ്ണം വർധിപ്പിക്കാനാകും.റെയിൻ ഷെൽട്ടറുകളുടെ നിർമാണം ആഗസ്റ്റ് മാസത്തോടെ […]

Share News
Read More