കുട്ടികളിലെ ആത്മഹത്യാ പ്രവണത ചെറുക്കാന്‍ ‘ഒറ്റയ്ക്കല്ല ഒപ്പമുണ്ട്’
ഇതുവരെ സേവനം നല്‍കിയത് 68,814 കുട്ടികള്‍ക്ക് കോവിഡ് കാലത്ത് കുട്ടികള്‍ അനുഭവിക്കുന്ന പലവിധ മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്നതിനും ആത്മഹത്യ പ്രവണത ചെറുക്കുന്നതിനുമായി ‘ഒറ്റയ്ക്കല്ല ഒപ്പമുണ്ട്’ സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് സേവനങ്ങള്‍ ലഭ്യമാക്കി വരുന്നതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ആരോഗ്യ വകുപ്പിന് കീഴിലുള്ള മാനസികാരോഗ്യ പരിപാടിയും വനിതാ ശിശുവികസന വകുപ്പും യോജിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഓരോ ജില്ലയിലും മാനസികാരോഗ്യ പരിപാടിയുടെ സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് ടീമിന്റെ നേതൃത്വത്തിലാണ് കുട്ടികളുടെ […]
Read Moreസാമൂഹിക മാനസികാരോഗ്യ തലങ്ങളെ സമഗ്രമായി ലക്ഷ്യമാക്കുന്ന ഭാവനാ പൂർണ്ണമായ ഇടപെടലുകൾ വേണ്ട പ്രശ്നമാണിതെന്നത് ഓർത്താൽ നല്ലത്.
സ്വർണ്ണ കടത്തുമായി ബന്ധം ആരോപിച്ചിട്ടുള്ള വനിത ഒരു ഫോൺ മെസ്സേജിലൂടെ ചാനലുകളിൽ ആത്മഹത്യാ ഭീഷണി മുഴക്കിയ ദിവസമാണ് . മാർച്ച് ഇരുപത്തിയഞ്ചു മുതലുള്ള നൂറ്റിയെട്ട് ദിവസം അറുപത്തിയാറ് കുട്ടികൾ സ്വയം ജീവനൊടുക്കിയെന്ന വിവരം മുഖ്യ മന്ത്രി പൊതു സമൂഹത്തിന്റെ മുമ്പിലേക്ക് എത്തിക്കുന്നത് . ഈ കാലയളവിൽ കുട്ടികൾ പൂർണ്ണമായും സമയം ചെലവഴിക്കുന്ന ഇടം വീടാണ് . സമപ്രായക്കാരുമായി കൂട്ട് ചേരുന്നില്ല . കളികൾ പരിമിതം. സഹജമായ ഊർജ്ജസ്വലതക്കും പാഠ്യേതര അഭിരുചികൾക്കും ആവിഷ്ക്കാരമില്ല . അധ്യാപകരുടെ മേൽനോട്ടമില്ല . […]
Read Moreകുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം കാത്തുസൂക്ഷിക്കാൻ ശ്രദ്ധവേണം- മുഖ്യമന്ത്രി
കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം കാത്തുസൂക്ഷിക്കേണ്ടത് സമൂഹത്തിന്റേയും സർക്കാരിന്റേയും ഉത്തരവാദിത്വമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലാതെ നമ്മൾ മുന്നോട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികൾക്കും കൗമാരക്കാർക്കുമിടയിൽ ആത്മഹത്യകൾ വർദ്ധിച്ചു വരുന്നത് കേരളത്തിൽ അതീവഗുരുതരമായ ഒരു സാമൂഹ്യപ്രശ്നമായി മാറുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കിടയിൽ ഒരുപാട് ആത്മഹത്യകൾ ആ പ്രായക്കാർക്കിടയിൽ ഉണ്ടായിരിക്കുന്നു. മാർച്ച് 25 മുതൽ ഇതുവരെ 18 വയസ്സിൽ താഴെയുള്ള 66 കുട്ടികളാണ് പല കാരണങ്ങളാൽ ആത്മഹത്യ ചെയ്തത്. താളം തെറ്റിയ കുടുംബജീവിതവും രക്ഷിതാവിന്റെ അമിതമായ ലഹരി ഉപയോഗവും തുടങ്ങിയ […]
Read Moreഅഭിരുചിയറിഞ്ഞ് കോഴ്സുകള്‍ തെരഞ്ഞെടുക്കണം; മനസിനണങ്ങിയ കോഴ്‌സ് പഠിച്ചാല്‍ മനസിനിണങ്ങിയ തൊഴില്‍ നേടാം:ജലീഷ് പീറ്റര്‍
പരമ്പരാഗത തൊഴിൽ എന്ന ആശയത്തിൽ നിന്ന് മാറി ചിന്തിക്കുന്നവർക്കായിപുതിയ ലോകത്തിലെ പുതിയ തൊഴിലുകള്‍ കോഴ്‌സുകള്‍ എന്നിവയെ കുറിച്ച് പ്രമുഖ കരിയര്‍ ഗൈഡന്‍സ് വിദഗ്ധന്‍ ജലീഷ് പീറ്റര്‍ എഴുതുന്ന കരിയര്‍ ഗൈഡന്‍സ് പംക്തി എല്ലാ വിജയികളുടെയും അടിസ്ഥാനം മികച്ചൊരു തുടക്കമാണ്’ ‘പാബ്ലോ പിക്കാസോ(ലോകപ്രശസ്ത ചിത്രകാരന്‍) ‘പൂവും കായും മനുഷ്യക്കോലവും വരച്ച് നടന്നാല്‍ ജീവിക്കാനൊക്കുമോ?’ മകളുടെ തീരുമാനമറിഞ്ഞ് അച്ഛന്‍ കലിതുളളുകയാണ്. മകളാണെങ്കില്‍ വിടുന്ന മട്ടില്ല, എനിക്ക് ചിത്രകാരിയായാല്‍ മതി. ഫൈന്‍ ആര്‍ട്‌സ് കോളജില്‍ ബി. എഫ്. എയ്ക്ക്‌ചേരണം. ഫൈന്‍ആര്‍ട്‌സ് പഠിച്ചാല്‍ കാര്‍ട്ടൂണിസ്റ്റ്, മള്‍ട്ടിമീഡിയ വിദഗ്ധ, വിഷ്വലൈസര്‍, അനിമേറ്റര്‍ എന്നിങ്ങനെ ഒത്തിരി ജോലികള്‍ ലഭിക്കുമല്ലോ? ഒരു ചിത്രം […]
Read Moreപട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനത്തിനായി 175 ടെലിവിഷനുകൾ എത്തിച്ച് രാഹുൽ
കൽപ്പറ്റ: കൊവിഡ് കാലത്ത് സ്വന്തം മണ്ഡലമായ വയനാടിന് വീണ്ടും രാഹുല്‍ഗാന്ധിയുടെ സഹായം. ഇത്തവണ ജില്ലയിലെ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനത്തിനായി 175 ടെലിവിഷനുകളാണ് രാഹുല്‍ സ്വന്തം നിലയില്‍ ജില്ലയിലെത്തിച്ചത് . നേരത്തെ തെര്‍മല്‍ സ്‌കാനറുകളും പിപിഇ കിറ്റും ടണ്‍ കണക്കിന് ഭക്ഷ്യവസ്തുക്കളും ജില്ലാ ഭരണകൂടത്തിന്റെ ആവശ്യപ്രകാരം രാഹുല്‍ ജില്ലയിലെത്തിച്ചിരുന്നു.ജില്ലയിലെ പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനത്തിന് ടെലിവിഷനുകളുടെ അഭാവം നിലനില്‍ക്കെ ജില്ലാ ഭരണകൂടത്തിന്റെ അഭ്യര്‍ത്ഥനപ്രകാരമാണ് രാഹുല്‍ഗാന്ധി സ്വന്തം നിലക്ക് മണ്ഡലത്തിലേക്ക് 175 ടെലിവിഷനുകള്‍കൂടി എത്തിച്ചത്. നേരത്തെ 75 […]
Read Moreഎല്ലാ വിഷയത്തിനും എ പ്ലസ് നേടിയ എറണാകുളം പാർലമെൻ്റ് മണ്ഡലത്തിലെ എല്ലാ വിദ്യാർത്ഥികൾക്കും മുൻ വർഷങ്ങളെപ്പോലെ പ്രൊഫ.കെ.വി.തോമസ് വിദ്യാധനം ട്രസ്റ്റ് 2500 രൂപ വീതം സ്കോളർഷിപ്പ് നല്കും.
പ്രൊഫ.കെ.വി.തോമസ് വിദ്യാധനം ട്രസ്റ്റ് ഈ വർഷവും സ്കോളർഷിപ്പുകൾ നല്കും.ജീവിതത്തിൻ്റെ ഒരു ഘട്ടം പൂർത്തിയാക്കി എസ്.എസ്.എൽ.സി പരീക്ഷയെഴുതി വിജയം കൈവരിച്ച വിദ്യാർത്ഥികളെ അഭിനന്ദിക്കുന്നു. കൊറോണ വ്യാപനം മൂലം ഇടയ്ക്ക് നിർത്തിവച്ച പരീക്ഷ പിന്നീടാണ് പൂർത്തിയാക്കപ്പെട്ടത്. ശാരീരിക-മാനസിക വെല്ലുവിളികൾ നേരിട്ടു കൊണ്ടാണ് വിദ്യാർത്ഥികൾ ഇത്തവണ പരീക്ഷ എഴുതിയത്. എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ എറണാകുളം പാർലമെൻ്റ് മണ്ഡലത്തിലെ എല്ലാ വിദ്യാർത്ഥികൾക്കും മുൻ വർഷങ്ങളെപ്പോലെ പ്രൊഫ.കെ.വി.തോമസ് വിദ്യാധനം ട്രസ്റ്റ് 2500 രൂപ വീതം സ്കോളർഷിപ്പ് നല്കും. ഓരോ വിദ്യാർത്ഥികളുടേയും പേരിൽ […]
Read Moreഔവർ ലേഡിസ് സ്കൂളിന് ഈ വർഷവും 100% ( S S L C 2020) വിജയം.
മട്ടാഞ്ചേരി ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ S S L C പരീക്ഷ എഴുതിയത് ഈ വർഷവും ഇവിടെ തന്നെ (311). 21full A+, 47A & A+. Congrats too all our stars of victory & thanks to all their parents, teachers & our well wishers. God bless you all. Sr . Lizzy Chakkalakal
Read Moreലാപ്ടോപ് ആവശ്യമുള്ള മുഴുവൻ കുട്ടികൾക്കും ലാപ്ടോപ് നൽകാൻ കെഎസ് എഫ്ഇ തയ്യാർ . വിദ്യാശ്രീ ചിട്ടിയിൽ ചേരുക.
ലാപ്ടോപ് ആവശ്യമുള്ള മുഴുവൻ കുട്ടികൾക്കും ലാപ്ടോപ് നൽകാൻ കെഎസ് എഫ്ഇ തയ്യാർ . ഇതിനു വേണ്ടി ചെയ്യേണ്ടത് 500 രൂപ വീതം 30 മാസം അടയ്‌ക്കേണ്ട വിദ്യാശ്രീ ചിട്ടിയിൽ ചേരുകയാണ്. ഏതൊരു കുടുംബശ്രീ അംഗത്തിനും ഈ ചിട്ടിയിൽ ചേരാം. 3 മാസം പണമടച്ചു കഴിഞ്ഞാൽ ലാപ്ടോപ് നിങ്ങൾക്ക് അഡ്വാൻസ് ആയി തരും . ഈ അഡ്വാൻസിന് പലിശയും നിങ്ങൾ നൽകേണ്ടതില്ല . ഈ ചിട്ടിയിൽ നിന്ന് ലഭിക്കുന്ന ആനുകൂല്യം ഇത് മാത്രമല്ല പത്ത് തവണ മുടക്കമില്ലാതെ അടച്ചാൽ […]
Read Moreമുന്നൂറിൽപരം പഞ്ചായത്തുകളിലേക്ക് ‘ബ്രേക്ക് ദി ചെയിൻ ഡയറി’യുമായി വിദ്യാർഥികൾ
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഉറവിട നിർണ്ണയത്തിൽ നിർണ്ണായക പങ്ക് വഹിക്കുന്ന ‘ബ്രേക്ക് ദി ചെയിൻ ഡയറി’ തയ്യാറാക്കി വിതരണം ചെയ്യാൻ വി.എച്ച്.എസ്.ഇ നാഷണൽ സർവീസ് സ്‌കീം വിദ്യാർഥികൾ തയ്യാറെടുക്കുന്നു.സംസ്ഥാനത്തെ മുന്നൂറിൽപരം പഞ്ചായത്തുകളിലെ ഓട്ടോ-ടാക്‌സി ഡ്രൈവർമാർക്കും കടകൾക്കുമാണ് ആദ്യഘട്ടത്തിൽ വിദ്യാർഥികൾ ‘ബ്രേക്ക് ദി ചെയിൻ ഡയറി’ തയ്യാറാക്കി നൽകുന്നത്. വരുന്ന ദിവസങ്ങളിൽ കടകളിൽ സന്ദർശിക്കുന്ന/ വാഹനത്തിൽ യാത്ര ചെയ്യുന്ന ആളുകളുടെ വിശദാംശങ്ങൾ എഴുതി സൂക്ഷിക്കാൻ പൊതുഇടങ്ങളിൽ അവബോധം സൃഷ്ടിക്കാനാണ് ആരോഗ്യവകുപ്പിന്റെയും പൊലീസിന്റെയും സഹകരണത്തോടെ വിതരണം ചെയ്യുന്നത്. ഏകദേശം ഒന്നര ലക്ഷത്തോളം കോപ്പികളാണ് […]
Read More