സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗമായി സിസ്റ്റർ ബിജി ജോസ് ചുമതലയേറ്റു.
സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗമായി സിസ്റ്റർ ബിജി ജോസ് ചുമതലയേറ്റു. 2010 ലെ മികച്ച സ്പെഷൽ സ്കൂൾ അധ്യാപികയ്ക്കുള്ള ദേശീയ അവാർഡ് ജേതാവാണ് വാഴക്കുളം കളമ്പാട്ടേൽ കെ.വി. ജോസഫ് – ലില്ലി ദമ്പതികളുടെ മകളായ സിസ്റ്റർ ബിജി മച്ചിപ്ലാവ് കാർമൽജ്യോതി സ്പെഷൽ സ്കൂളിൽ 22 വർഷമായി പ്രിൻസിപ്പൽ ആണ് . എസിആർസിഐ നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും കേരളത്തിൽനിന്നുള്ള പ്രതിനിധിയും സംസ്ഥാന സ് പെഷൽ ഒളിന്പിക്സ് കമ്മിറ്റിയിൽ അസിസ്റ്റന്‍റ് സ്പോർട്സ് ഡയറക്ടറുമായ സിസ്റ്റര്‍ ബോംബെ യൂണിവഴ്സിറ്റിയിൽനിന്നും സ്പെഷൽ […]
Read More”ജീവനുവേണ്ടി നിലകൊള്ളുക. അനാഥരും ഉപേക്ഷിക്കപ്പെട്ടുവരുമായ കുഞ്ഞുങ്ങളുടെ സംരക്ഷണയില്‍ ശ്രദ്ധിക്കുക.. ദൈവം ഫലം നല്‍കും.” അദേഹത്തിന്റെ വാക്കുകള്‍ ഞങ്ങള്‍ അക്ഷരംപ്രതി അനുസരിച്ചു. ദൈവം ഫലം നല്‍കുകയും ചെയ്തു.”
ഏഴുവര്‍ഷങ്ങള്‍ ഞങ്ങള്‍ക്ക് കുട്ടികളുണ്ടായിരുന്നില്ല. എല്ലാ ചികിത്സകളും ഒന്നിന് പിന്നാലെ ഒന്നായി നടത്തിനോക്കി. ഒടുവില്‍ ദൈവം തന്നെ ഇടപെടേണ്ടി വന്നു.. ടോമി മുരിങ്ങാത്തേരി അഞ്ചുമക്കളെ നല്‍കി ഞങ്ങളുടെ കുടുംബജീവിതം അനുഗ്രഹിച്ചു. ഈ അഞ്ചുമക്കളും ഒക്‌ടോബര്‍ മാസത്തിലാണ് പിറന്നത്..അതിനാല്‍ ഒക്‌ടോബര്‍ ഞങ്ങളുടെ ജീവിതത്തില്‍ അനുഗ്രഹത്തിന്റ മാസമാണ്..ഇപ്പോള്‍ അടുത്ത കുട്ടിക്കായി ഞങ്ങള്‍ കാത്തിരിക്കുകയാണ്.. ” പറയുന്നത് കേരളത്തിലെ മുന്‍നിര ജൂവലറികളുടെ നിരയിലേക്കുയരുന്ന ടി.ടി ദേവസി ജൂവലറിയുടെ ഉടമകളിലൊരാളായ ഗുരുവായൂർ കോട്ടപ്പടി തരകന്‍ സിബില്‍ ജോസ്. ”2001 ലായിരുന്നു ഞാനും ജൂലിയും വിവാഹിതരായത്. […]
Read Moreഫുട്ബോൾ പരിശീലനത്തിന്റെ 50 വർഷങ്ങൾ….
കൊച്ചിയുടെ പ്രിയപ്പെട്ട കാൽപ്പന്തുകളിക്കാരൻ റൂഫസങ്കിൾ ഫോർട്ടുകൊച്ചി പരേഡ് മൈതാനിയിൽ ഫുട്ബോൾ പരിശീലനം നല്കുന്നതാരംഭിച്ചിട്ട് അമ്പതാണ്ട്. .വിവാഹ ജീവിതം പോലും മാറ്റി വച്ച് ഫുട്ബോളിനു വേണ്ടി ജീവിതം സമർപ്പിച്ച രാജ്യത്തെ ഏറ്റവും തലമുതിർന്ന ഈ പരിശീലകൻ തൻ്റെ എൺപതാം വയസ്സിലും ജഴ്സി അഴിച്ചു വച്ചിട്ടില്ല.കോവിഡു സൃഷ്ടിച്ച ലോക് ഡൗൺ പ്രതിസന്ധിയിൽ മാത്രമാണ് അമ്പത് വർഷമായി തുടരുന്ന പരിശീലക ദിനചര്യയ്ക്ക് മുടക്കം വന്നത്. 1970 മെയ് 19ന് ഫോർട്ടുകൊച്ചി പരേഡ് മൈതാനിയിലാണ് തൻ്റെ ഫുട്ബോൾ പരിശീലനം റൂഫസ് അങ്കിൾ ആരംഭിക്കുന്നത്. […]
Read Moreകോവിഡ് കാലത്ത് പോഷകക്കുറവുള്ള കുട്ടികൾക്കായി തേനമൃത്
കോവിഡ് കാലത്ത് മൂന്ന് വയസ് മുതൽ ആറ് വയസുവരെയുള്ള കുട്ടികളുടെ പോഷകക്കുറവ് പരിഹരിക്കുന്നതിന് സംസ്ഥാന വനിതാ ശിശുവികസന വകുപ്പും കേരള കാർഷിക സർവകലാശാലയുടെ വെളളാനിക്കര ഹോർട്ടികൾച്ചർ കോളേജിലെ കമ്മ്യൂണിറ്റി സയൻസ് വിഭാഗവും സംയുക്തമായി തയ്യാറാക്കിയ ‘തേനമൃത്’ ന്യൂട്രിബാറുകളുടെ വിതരണത്തിന് തുടക്കംകുറിച്ചു. സെക്രട്ടറിയേറ്റ് ലയം ഹാളിൽ നടന്ന ചടങ്ങിൽ കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനിൽ കുമാർ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർക്ക് തേനമൃത് പായ്ക്കറ്റുകൾ കൈമാറി വിതരണോദ്ഘാടനം നിർവഹിച്ചു. നമ്മുടെ നാട്ടിലെ വളരെയധികം പോഷണക്കുറവുള്ള കുട്ടികളെക്കൂടി […]
Read Moreകെ.സി.എസ്.എല്‍. ഓണ്‍ലൈന്‍ കലാമത്സരങ്ങള്‍
ഡാന്‍സ് ഡാന്‍സ് മത്സരത്തിനുള്ള മ്യൂസിക് വീഡിയോ പൊതുവായി നല്കുന്നതാണ്. mp3 സോങ് ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് KCSL Official എന്ന ഇന്‍സ്റ്റഗ്രാം പേജിന്റെ ബയോയില്‍ കൊടുക്കുന്നതായിരിക്കും. പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടിയാണ് മത്സരം. അവതരണത്തില്‍ മൂന്നു പേര്‍ക്കുവരെ പങ്കെടുക്കാം. ജാതിമതഭേദമെന്യേ ആര്‍ക്കും പങ്കെടുക്കാം. 50% ലൈക്കിന്റെയും 50% ജഡ്ജസ് നല്കുന്ന മാര്‍ക്കിന്റെയും അടിസ്ഥാനത്തിലായിരിക്കും വിജയികളെ കണ്ടെത്തുന്നത്. വിധികര്‍ത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും. മേയ് 23 വൈകുന്നേരം ആറു മണിക്കു മുമ്പായി എന്‍ട്രികള്‍ നിര്‍ദ്ദേശിക്കപ്പെടുന്ന വാട്ട്‌സ് ആപ്പ് നമ്പറിലേക്ക് അയയ്ക്കുക. […]
Read Moreവീഴുമ്പോൾ പിടിച്ചു നിൽക്കാനും,ചുവട് അൽപ്പം ഉറച്ചാൽ തിരിച്ചു കയറാനുമുള്ള ഉൾ കരുത്താണ് ഇനിയുള്ള നാളുകളിലെ ഏറ്റവും വലിയ ധനം -ഡോ സി ജെ ജോൺ
വീഴുമ്പോൾ പിടിച്ചു നിൽക്കാനും,ചുവട് അൽപ്പം ഉറച്ചാൽ തിരിച്ചു കയറാനുമുള്ള ഉൾ കരുത്താണ് ഇനിയുള്ള നാളുകളിലെ ഏറ്റവും വലിയ ധനം .കോവിഡിന് ശേഷമുള്ള ജീവിതത്തെ കുറിച്ചും പുതിയ സംരംഭക സാധ്യതകളെ കുറിച്ചുമൊക്കെ ധാരാളം ചർച്ചകൾ നടക്കുന്നുണ്ട് .അതൊക്കെ നല്ല കാര്യം. തളർന്നാലും വേഗം പൂർവസ്ഥിതി പ്രാപിക്കാനുള്ള ഇച്ഛാശക്തിയാണ് അതിനെ ചലാത്മകമാക്കുന്ന ഘടകം.അത് എത്ര പേരിൽ ഉണ്ടെന്നതിനെ ആശ്രയിച്ചാണ് പുനരുദ്ധാരണം. എങ്ങനെ വീണാലും നാലു കാലിൽ വീഴുകയും ,ഓടുകയും ചെയ്യുന്ന പൂച്ചയുടെ സ്പിരിറ്റ് മനസ്സിന് നൽകണം .എല്ലാ പ്രതിസന്ധികളിലും ഇത് […]
Read Moreലോക്ക് ഡൗൺ കാലത്ത് അങ്കണവാടിയെ മനോഹരമാക്കി ഗുരുവായൂരിലെ കലാകാരന്മാർ
ഗുരുവായൂർ‘ഗുരുവായൂർ നഗരസഭയിലെ പുത്തമ്പല്ലിയിൽ പ്രവർത്തിക്കുന്ന 69 ാം നമ്പർ അങ്കണവാടി ഗുരുവായൂരിലെ കലാ കൂട്ടായ്മ അംഗങ്ങളും നാട്ടുകാരും ചേർന്ന് മനോഹരമാക്കി. അങ്കണവാടിയുടെ അകവും പുറവും ചുറ്റുമതിലിന് ഇരുവശവത്തും കിണറിന്റെ പുറത്തുമെല്ലാം ചിത്രങ്ങളും നിറങ്ങളും കൊണ്ട് ഭംഗിയാക്കി. വിവിധതരം മ്യഗങ്ങളും പക്ഷികളും കാർട്ടൂൺ കഥാപാത്രങ്ങളും ഡോൾഫിനുമെല്ലാം നിറഞ്ഞു നിൽക്കുന്ന ചിത്രങ്ങൾ ആരേയും ആകർഷിക്കുന്ന രീതിയിലാണ് ചുവരുകളിൽ നിറഞ്ഞിരിക്കുന്നത്.ഏഴു വയസ് മുതൽ വിവിധ പ്രായത്തിലുള്ള 15 ഓളം പേർ മൂന്ന് ദിവസം കൊണ്ട് ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ക്യത്യമായി പാലിച്ചാണ് […]
Read More