സംസ്ഥാന റവന്യൂ അവാർഡ് പ്രഖ്യാപനത്തിൽ തിളക്കമാർന്ന നേട്ടവുമായി എറണാകുളം ജില്ല. മികച്ച ജില്ലാ കളക്ടർ, മികച്ച സബ് കളക്ടർ എന്നീ പുരസ്കാരങ്ങൾ ജില്ല നേടി.

Share News

സംസ്ഥാന റവന്യൂ അവാർഡ് പ്രഖ്യാപനത്തിൽ തിളക്കമാർന്ന നേട്ടവുമായി എറണാകുളം ജില്ല. മികച്ച ജില്ലാ കളക്ടർ, മികച്ച സബ് കളക്ടർ എന്നീ പുരസ്കാരങ്ങൾ ജില്ല നേടി. മികച്ച സബ് കളക്ടറായി ഫോർട്ടുകൊച്ചി സബ് കളക്ടർ കെ മീരയെയും തിരഞ്ഞെടുത്തു. ഒപ്പം ഡിജിറ്റൽ സർവേയുടെ ബെസ്റ്റ് പെർഫോർമർ നേട്ടത്തിനും കെ മീര അർഹയായി. സംസ്ഥാനത്തെ മികച്ച റവന്യൂ റിക്കവറി ഡെപ്യൂട്ടി കളക്ടർക്കുള്ള പുരസ്കാരത്തിന് വി ഇ അബ്ബാസും അർഹനായി. കൊച്ചി തഹസിൽദാർ ആയിരുന്ന എസ് ശ്രീജിത്തിന് മികച്ച തഹസിൽദാറായും റവന്യൂ […]

Share News
Read More

ഭിന്നശേഷി വിഭാഗത്തിൽ മികച്ച സർക്കാർ ജീവനക്കാരനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡിന് അബ്ദുൾ നിസാർ അർഹനായിരിക്കുകയാണ്

Share News

അബ്ദുൾ നിസാറിന് അഭിനന്ദനങ്ങൾ !! ഭിന്നശേഷി വിഭാഗത്തിൽ മികച്ച സർക്കാർ ജീവനക്കാരനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡിന് സിവിൽ സ്റ്റേഷനിലെ റീസർവേ അസിസ്റ്റന്റ് ഡയറക്ടർ ഓഫീസ് സീനിയർ ക്ലർക്ക് അബ്ദുൾ നിസാർ അർഹനായിരിക്കുകയാണ് കേൾവി ശക്തി പൂർണമായും നഷ്ടപ്പെട്ട നിസാർ പരിമിതികൾ അതിജീവിച്ച് കാഴ്ച്ച വയ്ക്കുന്ന മികച്ച പ്രവർത്തനമാണ് അദ്ദേഹത്തെ അവാർഡിനർഹനാക്കിയത്. കുമാരപുരം പള്ളിക്കര സ്വദേശിയാണ്. കേൾവി ശക്തി കുറഞ്ഞവരുടെ വിഭാഗത്തിലാണ് 52 കാരനായ അബ്ദുൾ നിസാറിനെ തിരഞ്ഞെടുത്തത്. 1996 ലാണ് നിസാർ റവന്യൂ വകുപ്പിൽ ലാസ്റ്റ് ഗ്രേഡ് […]

Share News
Read More

എറണാകുളം ജില്ലയെ ഇന്ത്യയിലെ ആദ്യത്തെ ഡിമെൻഷ്യ സൗഹൃദ ജില്ലയാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

Share News

ഡിമെൻഷ്യ ബാധിതരുടെ സാമൂഹ്യവും ആരോഗ്യപരവുമായ ഉന്നമനം ലക്ഷ്യമിട്ടുകൊണ്ടുള്ള ബോധി പദ്ധതിക്ക് സർക്കാരിന്റെ എല്ലാ പിന്തുണയും നൽകുമെന്ന് സാമൂഹ്യ നീതി, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു പറഞ്ഞു. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ബോധി പദ്ധതിയുടെ വാർഷിക അവലോകന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ബോധി പദ്ധതി മുൻപോട്ടു വയ്ക്കുന്ന ആശയം സംസ്ഥാന തലത്തിൽ നടപ്പിലാക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നും മന്ത്രി അറിയിച്ചു. സാമൂഹ്യ നീതി വകുപ്പും ജില്ലാ ഭരണകൂടവും കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ സെന്റർ […]

Share News
Read More

ഭൂമി തരം മാറ്റല്‍ അപേക്ഷകളില്‍ നടപടികള്‍ വേഗത്തിലാക്കാൻ സഹായിക്കാം ..| ഇത്തരം എജന്റുമാരുടെ വ്യാജ വാഗ്ദാനങ്ങളില്‍ വീണ് പണം നഷ്ടപ്പെടുത്തി വഞ്ചിതരാകാതിരിക്കുക.

Share News

കേരള നെല്‍വയല്‍ തണ്ണീര്‍തട സംരക്ഷണ (ഭേദഗതി ) നിയമം പ്രകാരമുള്ള ഭൂമി തരം മാറ്റല്‍ അപേക്ഷകളില്‍ നടപടികള്‍ വേഗത്തിലാക്കാൻ സഹായിക്കാം എന്ന വാഗ്ദാനവുമായി ജില്ലയില്‍ പല ഇടങ്ങളിലും ബാനറുകളും പോസ്റ്ററുകളും സ്ഥാപിച്ചിരിക്കുന്നത് കാണുന്നു. ഇത്തരം എജന്റുമാരുടെ വ്യാജ വാഗ്ദാനങ്ങളില്‍ വീണ് പണം നഷ്ടപ്പെടുത്തി വഞ്ചിതരാകാതിരിക്കുക. ഭൂമി തരം മാറ്റം സംബന്ധിച്ച അപേക്ഷകള്‍ ഇപ്പോള്‍ റവന്യൂ വകുപ്പിന്റെ revenue.kerala.gov.in എന്ന പോര്‍ട്ടല്‍ മുഖേന മാത്രമാണ് സ്വീകരിക്കുന്നത്. അപേക്ഷകര്‍ക്ക് എവിടെ നിന്നും സ്വന്തമായോ അല്ലെങ്കില്‍ അക്ഷയ കേന്ദ്രങ്ങളുടെ സഹായത്തോടെയോ അപേക്ഷ […]

Share News
Read More

രേണു രാജിന്റേത് മികച്ച ആക്ഷന്‍ പ്ലാന്‍; ബ്രഹ്മപുരത്ത് പ്രശ്‌ന പരിഹാരമുണ്ടാക്കുമെന്ന് പുതിയ കലക്ടര്‍

Share News

കൊച്ചി: എറണാകുളം ജില്ലാ കലക്ടറായി എന്‍എസ്‌കെ ഉമേഷ് ചുമതലയേറ്റു. സ്ഥലം മാറ്റിയ കലക്ടര്‍ രേണു രാജ് ചുമതല ഒഴിഞ്ഞുകൊടുക്കലിന് എത്തിയില്ല. ഇന്നലെത്തന്നെ രേണുരാജ് ചുമതലകളില്‍ നിന്ന് ഒഴിഞ്ഞു പോവുകയായിരുന്നു. വരുന്ന ദിവസങ്ങളില്‍ തീപിടിത്തതിന് പരിഹാരമുണ്ടാക്കുമെന്ന് എന്‍എസ്‌കെ ഉമേഷ് പറഞ്ഞു. ജില്ലാ ഭരണകൂടവും കോര്‍പ്പറേഷനും ജനങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. മുന്‍ കലക്ടര്‍ മികച്ച ആക്ഷന്‍ പ്ലാനാണ് തയ്യാറാക്കിയത്. അതനുസരിച്ചു തന്നെ മുന്നോട്ടുപോകും. മാലിന്യനിര്‍മ്മാര്‍ജനത്തിന് ദീര്‍ഘകാല പദ്ധതി തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കും ഒരുമിച്ച്‌ ടീം എറണാകുളമായി പ്രവര്‍ത്തിച്ച്‌ പ്രശ്‌നത്തെ തിജീവിക്കാമെന്നും […]

Share News
Read More

ഗർഭിണികൾ, കൊച്ചുകുട്ടികൾ, പ്രായമായവർ തുടങ്ങിയ ഉയർന്ന അപകടസാധ്യതയുള്ള ആളുകൾ കഴിയുന്നത്രയും വെളിയിൽ ഇറങ്ങുന്നത് ഒഴിവാക്കുക. |Collector, Ernakulam

Share News

ജില്ലയില്‍ നിലനില്‍ക്കുന്ന വായു മലിനീകരണവും ആരോഗ്യവും. ആരോഗ്യമുള്ളയാളുകളിൽ സാധാരണയായി അനുഭവിക്കുന്ന വായു മലിനീകരണത്തിന്റെ അളവ് ഗുരുതരമായ ഹ്രസ്വകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ സാധ്യതയില്ല. എന്നാൽ വായു മലിനീകരണത്തിന്റെ തോത് ഉയർന്ന അപൂർവ സന്ദർഭങ്ങളിൽ, ചില ആളുകൾക്ക്, ചുമ, ശ്വാസം എടുക്കുവാന്‍ ബുദ്ധിമുട്ട്, തലവേദന, തലകറക്കം, കണ്ണിന് അസ്വസ്ഥത, ചൊറിച്ചില്‍ തുടങ്ങിയവ അനുഭവപ്പെടാം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളോ ഹൃദ്രോഗങ്ങളോ ഉള്ള ആളുകൾ, കുട്ടികള്‍, പ്രായം കൂടിയിവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് വായു മലിനീകരണം മൂലം ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാന്‍ ഉള്ള സാധ്യത കൂടുതലാണ്. […]

Share News
Read More