അഡ്വ. ജേക്കബ്ബ് മുരിക്കന്‍ (82) അന്തരിച്ചു. |സംസ്‌കാരം 19.04.2023 ബുധനാഴ്ച വൈകിട്ട് നാലിന് സെമിത്തേരിമുക്ക് സെൻ്റ് മേരീസ് ബസിലിക്ക പള്ളി സെമിത്തേരിയിൽ.
കൊച്ചി: പാലാരിവട്ടം സൗത്ത് ജനതാ റോഡ് മുരിക്കന്‍ വീട്ടില്‍ അഡ്വ. ജേക്കബ്ബ് മുരിക്കന്‍ (82) അന്തരിച്ചു. (പരേതനായ ഹൈക്കോടതി ജഡ്ജി മാത്യു മുരിക്കന്റെ മകനും കേരള ഹൈക്കോടതി അഭിഭാഷകനും മുരിക്കന്‍ ആന്‍ഡ് മാങ്ങോട്ട് അഡ്വക്കേറ്റ്‌സിന്റെ സ്ഥാപകനും, ഓറിയന്റല്‍ ഇന്‍ഷുറന്‍സ്, ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ്, ഇ.എസ്.ഐ. കോര്‍പ്പറേഷന്‍ എന്നിവയുടെ സ്റ്റാന്റിങ്ങ് കൗണ്‍സിലുമായിരുന്നു.) ഭാര്യ: മേരി ജേക്കബ്ബ് പാത്തികുളങ്ങര, എറണാകുളംമക്കൾ: അഡ്വ.ദിനേശ് മാത്യു ജെ. മുരിക്കന്‍, ടോണോ മുരിക്കന്‍, വിജി മുരിക്കൻ.മരുമക്കൾ: മെറീറ്റ ദിനേശ്, ജിസ് ടോണോ. സംസ്കാര ശുശ്രൂഷകൾ […]
Read More“ഈ കോടതി നടപടികൾ കണ്ട് എന്റെ തൊണ്ടയിറി, അത്രക്കാണ് തോട്ടത്തിൽ സാർ ഇതിൽ ചെയ്ത് തന്നത്. ഒടുവിൽ ഇവരെ ട്രെയിൻ കയറ്റാൻ സാർ റെയിൽവേ സ്റ്റേഷനിൽ വന്നു , …”
ഈ സമയത്ത് എങ്കിലും ഇത് പറയാതിരിക്കാനാവില്ല , പുറത്ത് അറിയരുത് എന്ന് സാർ ഇടയ്ക്കിടെ പറഞ്ഞിട്ടുണ്ടെങ്കിലും . കേരളത്തിൽ മാനസികരോഗികളെ സംരക്ഷിക്കുന്ന സർക്കാർ അർദ്ധ സർക്കാർ കേന്ദ്രങ്ങളിൽ പരിമിതമായ സൗകര്യങ്ങൾക്കപ്പുറം ആണ് അവിടെ രോഗികൾ തിങ്ങി നിറയുന്നത് , അവരിൽ അധികവും ആന്ധ്ര , തമിഴ്നാട് സ്വദേശികൾ ആണ് . അപ്പോൾ ഇവരിൽ നിന്ന് കുറച്ചൊക്കെ ബോധം നേടുന്നവരെ അവരവരുടെ നാടുകളിലേക്ക് എത്തിക്കാൻ സഹായിക്കാറുണ്ട് . പക്ഷേ ഇതിൽ ഗൗരവമായ നിയമ തടസ്സങ്ങൾ ഉണ്ടായി കൊണ്ടിരുന്നു . […]
Read Moreഅടൂർ ഭാസിക്കും ബഹദൂറിനും ജഗതി ശ്രീകുമാറിനും ശേഷം മലയാളത്തിൽ ഒരു ഹാസ്യ സാമ്രാജ്യം സൃഷ്ടിച്ച നമ്മെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചിലപ്പോൾ കരയിപ്പിക്കുകയും ചെയ്ത ഒരു വലിയ കലാകാരൻ.
കിലുക്കത്തിലെ തിരുമണ്ടനായ വേലക്കാരൻ കിട്ടുണ്ണി. മഴവിൽക്കാവടിയിലെ ദുരഭിമാനിയായ ജന്മി കളരിക്കൽ ശങ്കരൻകുട്ടി മേനോൻ. പിൻഗാമിയിലെ വക്രബുദ്ധിക്കാരനായ അയ്യങ്കാർ സ്വാമി വക്കീൽ. ഭൂതപ്രേതപിശാചുക്കളെ ഭയന്ന് ഓടിക്കൊണ്ടേയിരിക്കുന്ന മണിച്ചിത്രത്താഴിലെ ഉണ്ണിത്താൻ. നാടകാചാര്യൻ മാന്നാർ മത്തായി.മാസാമാസം മുടങ്ങാതെ ഹനുമാൻ സേവയ്ക്കു തിരുവില്വാമലയിൽ പോകുന്ന ഗോഡ്ഫാദറിലെ സ്വാമിയേട്ടൻ. ഏതു കടമ്പയും ചാടിക്കടക്കുന്ന വിയറ്റ്നാം കോളനിയിലെ കെ കെ ജോസഫ്. ഒരു പിതാവിന്റെ സ്ഥാനത്തു നിന്നുകൊണ്ട് തലതെറിച്ച ഒരു തെമ്മാടിയെ തിരുത്തുകയും ശാസിക്കുകയും ഇടയ്ക്ക് ശകാരം ഏറ്റുവാങ്ങുകയുമൊക്കെ ചെയ്യുന്ന ദേവാസുരത്തിലെ കാര്യസ്ഥൻ വാര്യർ. മിഥുനത്തിലെ […]
Read Moreസമുദായ മൈത്രിക്കു വേണ്ടി പൗവ്വത്തിൽ പിതാവ് നടത്തിയ പ്രവർത്തനങ്ങൾ എല്ലാ വിഭാഗം ജനങ്ങളുടേയും ബഹുമാനം പിടിച്ചുപറ്റാൻ പര്യാപ്തമായിരുന്നു. |ഉമ്മൻചാണ്ടി
അഭിവന്ദ്യ മാർ ജോസഫ് പൗവ്വത്തിൽ പിതാവിൻ്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു. ചങ്ങനാശ്ശേരി എസ്.ബി കോളേജിൽ ബി.എ എകണോമിക്സിന് പഠിക്കുന്ന കാലത്ത് ഞങ്ങളുടെ അധ്യാപകനായിരുന്നു പൗവ്വത്തിൽ അച്ചൻ. അന്നു മുതൽ അദ്ദേഹവുമയി വ്യക്തിപരമായി വളരെ അടുത്ത ബന്ധമാണ് എനിക്കുണ്ടായിരുന്നത്. പൗവ്വത്തിൽ പിതാവ് കേരളത്തിലെ ക്രൈസ്തവ സഭയുടെ ആധ്യാത്മിക ആചാര്യൻമാരിൽ ഏറ്റവും ശ്രദ്ധേയനായ വ്യക്തിയായിരുന്നു. വിദ്യാഭ്യാസ കാര്യങ്ങളിലും രാഷ്ട്രീയ വിഷയങ്ങളിലുമെല്ലാം അദ്ദേഹത്തിന് വ്യക്തമായ കാഴ്ചപ്പാടുകളുണ്ടായിരുന്നു. മാധ്യമങ്ങളിൽ വരുന്ന ലേഖനങ്ങളിലൂടെ അദ്ദേഹം ആ കാഴ്ചപ്പാട് പ്രതിഫലിപ്പിച്ചിരുന്നു. സമുദായ മൈത്രിക്കു വേണ്ടി പൗവ്വത്തിൽ […]
Read Moreനിഷ്‌കളങ്കമായ പുഞ്ചിരികൊണ്ട് യേശു സ്‌നേഹത്തെ അടയാളപ്പെടുത്തിയ സാധു ഇട്ടിയവിരസ്വർഗ്ഗലോകത്തേക്ക് പോയി.
നിഷ്‌കളങ്കമായ പുഞ്ചിരികൊണ്ട് യേശു സ്‌നേഹത്തെ അടയാളപ്പെടുത്തിയ സാധു ഇട്ടിയവിര , 101-ാം ജന്മദിനത്തിന് നാല് ദിവസം ബാക്കി നിൽക്കെ സ്വർഗ്ഗലോകത്തേക്ക് പോയി. കോതമംഗലം ഇരമലപ്പടി പെരുമാട്ടിക്കുന്നേൽ ജീവജ്യോതിയിലായിരുന്നു താമസം. ചെറുപ്പം മുതലേ മനുഷ്യ സ്നേഹത്തിലും സഹാനുഭ്രൂ തിയിലും മുഴുകിയ ജീവിതമായിരുന്നു. മലയാളത്തിലും ഇംഗ്ലീഷിലുമായി 150 ലേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ”ഇംഗ്ലീഷ് എളുപ്പം പഠിക്കാം” എന്ന പുസ്തകം അരനൂറ്റാണ്ട് മുൻപ് ലക്ഷക്കണക്കിന് കോപ്പികൾ വിറ്റു പോയിരുന്നു . ആറായിരത്തിലേറെ ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. . കൂടാതെ അൻപതിനായിരത്തോളം പ്രസംഗങ്ങൾ നടത്തിയിട്ടുണ്ട് […]
Read Moreസാധു ഇട്ടിയവിര എന്ന ആ വ്യത്യസ്തനായ മനുഷ്യൻ ഒരു നൂറ്റാണ്ടിനുള്ളിൽ നടന്നുതീർത്ത വഴികളും ചെയ്ത കാര്യങ്ങളും ഏറെയാണ്.
കാക്കിപ്പാന്റും നീളൻ കുപ്പായവും ധരിച്ച ദീർഘകായൻ. ഉടുപ്പിന്റെ മുൻവശത്ത് “ദൈവം സ്നേഹമാകുന്നു’ എന്നും പിൻവശത്ത് GOD IS LOVE എന്നും ലിഖിതങ്ങൾ. തോളിൽ സഞ്ചി. പറ്റെ വെട്ടിനിർത്തിയ തലമുടിയും കുറ്റിമീശയും. മുഖത്ത് കുട്ടികളുടേതുപോലുള്ള നിഷ്കളങ്കമായ പുഞ്ചിരി – ഉള്ളുനിറയെ ജ്വലിക്കുന്ന സ്നേഹവുമായി ഇങ്ങനെ ഒരു മനുഷ്യൻ പതിറ്റാണ്ടുകളോളം മനുഷ്യരെ കാണുന്നിടത്തെല്ലാം പ്രസംഗിച്ചുനടന്നു. സാധു ഇട്ടിയവിര എന്ന ആ വ്യത്യസ്തനായ മനുഷ്യൻ ഒരു നൂറ്റാണ്ടിനുള്ളിൽ നടന്നുതീർത്ത വഴികളും ചെയ്ത കാര്യങ്ങളും ഏറെയാണ്. സന്യാസതുല്യമായ മനസോടെ വൈവിധ്യമാർന്ന ജീവിതരംഗങ്ങളിൽ സഞ്ചരിച്ച […]
Read Moreടോക് എച്ച് സ്ക്കൂൾ ഫൗണ്ടർ ഡയറക്ടർ ഡോ. കെ വർഗീസ് വിട പറഞ്ഞു.
അദ്ദേഹത്തിന്റെ വിയോഗത്തിൽ ടോക് എച്ച് കുടുംബത്തിലെ ഓരോ അംഗങ്ങളുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നു. ആദരാഞ്ജലികൾ
Read More“ഒരു സിനിമാസംവിധായകൻ എന്ന നിലയിലുള്ള ശ്യാമപ്രസാദിന്റെ വളർച്ചയിൽ ഷീബക്ക് നല്ലൊരു പങ്കുണ്ട്. ” |ആദരാഞ്ജലികൾ
” ദൂരദർശനിലെ ആദ്യകാല അനൗൺസർ ആയിരുന്നു ഷീബ. 1985 – ലൊ ’86 – ലൊ ആണ് ഷീബയുടെ മുഖം ദൂരദർശനിൽ ആദ്യമായി കാണുന്നത്. വൈകീട്ട് ഏതാണ്ട് ആറ് മണിയോടെ സ്ക്രീനിൽ തെളിഞ്ഞ് ആ ദിവസത്തെ പ്രധാന പരിപാടികൾ അനൗൺസ് ചെയ്തിട്ട് മാഞ്ഞുപോകുന്ന ഷീബ. പിന്നീടാണ് ശ്യാമപ്രസാദിന്റെ പത്നിയായത്.. “നർത്തകിയും അവതാരകയും ടെലിവിഷൻ പ്രോഗ്രാം പ്രൊഡ്യൂസറുമായിരുന്ന ഷീബ ശ്യാമപ്രസാദിന്റെ അകാലത്തിലുള്ള വിയോഗവാർത്ത തെല്ലൊരു ദുഃഖത്തോടെയാണ് ഇന്ന് രാവിലെ പത്രങ്ങളിൽ വായിച്ചത്. അർബുദ രോഗത്തിന് ചികിത്സയിലിരിക്കെയാണ് 59 കാരിയായ […]
Read Moreചലച്ചിത്ര – ടെലിവിഷൻ നടിയും അവതാരകയുമായ സുബി സുരേഷിന്റെ അകാല വിയോഗത്തില്‍ അനുശോചിക്കുന്നു.
ചലച്ചിത്ര – ടെലിവിഷൻ നടിയും അവതാരകയുമായ സുബി സുരേഷിന്റെ അകാല വിയോഗത്തില്‍ അനുശോചിക്കുന്നു. കൊച്ചിന്‍ കലാഭവനിലൂടെ കലാരംഗത്ത് എത്തിയ സുബി റിയാലിറ്റി ഷോ, ഹാസ്യ പരിപാടികള്‍ എന്നിവയിലൂടെ മലയാളി മനസ്സില്‍ ഇടം നേടി. സുബിയുടെ നിര്യാണത്തിലൂടെ ഏറെ ഭാവിയുള്ള ഒരു കലാകാരിയെയാണ് നഷ്ടപ്പെട്ടത്. അവരുടെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദുഃഖത്തിൽ പങ്കു ചേരുന്നു.
Read More