മൂന്ന് മത്സ്യബന്ധന തുറമുഖങ്ങൾ പ്രവർത്തന സജ്ജമായി;ഉദ്ഘാടനം ഫെബ്രുവരി 22ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും

Share News

* 29,000 പ്രത്യക്ഷ തൊഴിലവസരങ്ങളും 3.30 ലക്ഷം പരോക്ഷ തൊഴിലവസരങ്ങളും സൃഷ്ടിക്കും * 1,700 ടൺ അധിക മത്സ്യോത്പാദനം പ്രതീക്ഷിക്കുന്നു * മുഖ്യമന്ത്രി ഫെബ്രുവരി 22ന് ഉദ്ഘാടനം ചെയ്യും സംസ്ഥാനത്തെ മൂന്ന് മത്സ്യബന്ധന തുറമുഖങ്ങൾ കൂടി പ്രവർത്തന സജ്ജമായി. എറണാകുളത്തെ ചെല്ലാനം, മലപ്പുറത്തെ താനൂർ, കോഴിക്കോട്ടെ വെള്ളയിൽ മത്സ്യബന്ധന തുറമുഖങ്ങളാണ് നിർമാണം പൂർത്തിയാക്കിയത്. മൂന്ന് മത്സ്യബന്ധന തുറമുഖങ്ങളിലുമായി ഏകദേശം 29,000 പ്രത്യക്ഷ തൊഴിലവസരങ്ങളും 3.30 ലക്ഷം പരോക്ഷ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. 1,700 ടൺ അധിക മത്സ്യോത്പാദനവും പ്രതീക്ഷിക്കുന്നു. […]

Share News
Read More

ഒടുവില്‍ ത്രേസ്യാമ്മ അമ്മച്ചിക്ക്‌ വൈദ്യുതി കണക്ഷന്‍ ലഭിച്ചു

Share News

കൊച്ചി: ഒടുവില്‍ ത്രേസ്യാമ്മ അമ്മച്ചിക്ക് വൈദ്യുതി കണക്ഷന്‍ ലഭിച്ചു. കൊച്ചി നഗരസഭയിലെ 24ാം ഡിവിഷനില്‍ ചെമ്മീന്‍സ് ജംഗ്ഷനു സമീപമുള്ള മാവേലി റോഡില്‍ താമസിക്കുന്ന ത്രേസ്യാമ്മ അമ്മച്ചിയുടെ ചെറിയ വീട്ടില്‍ വൈദ്യുതി കണക്ഷന്‍ ഇതുവരെ ലഭിച്ചിരുന്നില്ല. ഇവരുടെ ദയനീയ അവസ്ഥ കണ്ട് പ്രദേശവാസിയും കോണ്‍ഗ്രസ് ഡിസിസി സെക്രട്ടറിയുമായ സ്വപ്‌ന പട്രോണിസ് ഇലക്ട്രിസിറ്റി ഓഫീസ് അധികൃതരുമായി ബന്ധപ്പെടുകയും കണക്ഷന് ആവശ്യമുള്ള പണം കെട്ടിവയ്ക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം ത്രേസ്യാമ്മയുടെ വീട്ടില്‍ കണക്ഷന്‍ ലഭ്യമാക്കി. ത്രേസ്യാമ്മയ്ക്ക് രണ്ട് ആണ്‍മക്കളും […]

Share News
Read More

സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാന്‍ രാഷ്ട്രീയ കക്ഷികളും സര്‍ക്കാരുകളും തയാറാകണം: കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി

Share News

കൊച്ചി: അര്‍ഹതയുള്ള എല്ലാ വിഭാഗങ്ങള്‍ക്കും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാന്‍ രാഷ്ട്രീയ കക്ഷികളും സര്‍ക്കാരുകളും തയാറാകേണ്ടതുണ്ടെന്നു കെസിബിസി പ്രസിഡന്റ് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കെസിബിസി അല്‍മായ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ പിഒസിയില്‍ ആരംഭിച്ച ദ്വിദിന കേരള പഠന ശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നീതിപൂര്‍വകമായ സമ്പദ് വിതരണം ഉറപ്പാക്കിക്കൊണ്ടായിരിക്കണം വികസന സംബന്ധമായ ഏതു പദ്ധതികളും രൂപപ്പെടേണ്ടത്. ലോകം ഏറ്റവും ഗൗരവപൂര്‍ണമായി പരിഗണിക്കുന്ന ഫ്രാന്‍സിസ് പാപ്പയുടെ പ്രബോധനത്തിന്റെ കാതലാണിത്. കാര്‍ഷികമേഖല അഭിമുഖീകരിക്കുന്ന അതിസങ്കീര്‍ണമായ പ്രശ്നങ്ങള്‍ക്കു പരിഹാരം […]

Share News
Read More

ഡിജിറ്റൽ സാങ്കേതിക രംഗത്ത് ഏറ്റവും മികച്ച വിദ്യാഭ്യാസ സൗകര്യങ്ങളൊരുക്കിക്കൊണ്ട് രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ സര്‍വകലാശാല കേരളത്തിൽ ഇന്ന് പ്രവർത്തനം ആരംഭിക്കുകയാണ്.

Share News

കേരളത്തിൻ്റെ വിഭ്യാഭ്യാസ മേഖല കാലോചിതമായ മാറ്റങ്ങൾ ഉൾക്കൊണ്ടു മുന്നേറുകയാണ്. അതിൻ്റെ ഭാഗമായി ഡിജിറ്റൽ സാങ്കേതിക രംഗത്ത് ഏറ്റവും മികച്ച വിദ്യാഭ്യാസ സൗകര്യങ്ങളൊരുക്കിക്കൊണ്ട് രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ സര്‍വകലാശാല കേരളത്തിൽ ഇന്ന് പ്രവർത്തനം ആരംഭിക്കുകയാണ്. ഡിജിറ്റല്‍ സാങ്കേതികരംഗത്ത് ആഗോളനിലവാരം ഉറപ്പാക്കുന്ന തരത്തില്‍ ഉന്നതവിദ്യാഭ്യാസത്തിനായി ഒരു അത്യാധുനിക സ്ഥാപനം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘കേരളാ യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ് ഇന്നോവേഷന്‍ ആന്‍ഡ് ടെക്നോളജി’ എന്ന പേരില്‍ കേരളാ ഡിജിറ്റല്‍ സര്‍വകലാശാലക്ക് രൂപം കൊടുത്തിരിക്കുന്നത്. ഡിജിറ്റല്‍ രംഗത്തെ വിവിധ മേഖലകളില്‍ […]

Share News
Read More

സദ്ഭരണത്തിനും വികസനത്തിനും മത – ജാതി – വംശ വിവേചനമില്ല : പ്രധാനമന്ത്രി

Share News

ന്യൂഡൽഹി: വികസനത്തിനും സദ്ഭരണത്തിനും ജാതിയോ മതമോ വംശമോ ലിംഗമോ ഭാഷയോ ഇല്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസനമാണു ലക്ഷ്യമെന്നും, അതുതന്നെയാണു മതമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് അനുബന്ധമായി കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകിയിലെ ”ജാതി ചോദിക്കുന്നില്ല ഞാൻ സോദരീ” എന്ന വരികൾ അദ്ദേഹം ഉദ്ധരിച്ചു. പുഗലൂർ – തൃശൂർ പവർ ട്രാൻസ്മിഷൻ പദ്ധതി, കാസർകോട്ടെ 50 മെഗാവാട്ട് സോളാർ പദ്ധതി, അരുവിക്കരയിലെ 75 എംഎൽഡി വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ് എന്നിവയുടെ ഉദ്ഘാടനവും സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരത്തു സ്ഥാപിക്കുന്ന […]

Share News
Read More

6100 കോ​ടി​യു​ടെ വി​ക​സ​ന​പ​ദ്ധ​തി​ക​ൾ നാ​ടി​ന് സ​മ​ർ​പ്പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി

Share News

കൊച്ചി: 6100 കോടിയുടെ വികസന പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു. നാടിന്റെ സ്വയം പര്യാപ്തതയിലേക്കുള്ള വലിയ ചുവടുവയ്പ്പാണ് ബിപിസിഎല്‍ പെട്രോ കെമിക്കല്‍ പ്ലാന്റ് എന്ന് അദ്ദേഹം കൊച്ചിയിലെ ചടങ്ങില്‍ പറഞ്ഞു. നമസ്‌കാരം, കൊച്ചി, നമസ്‌കാരം കേരള എന്ന് പറഞ്ഞ് തുടങ്ങിയ പ്രസംഗത്തില്‍, കൊച്ചിയുടെ വികസന കുതിപ്പില്‍ താന്‍ സന്തോഷവാനാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിന്റെയും ഇന്ത്യയുടെയും വികസനം ആഘോഷിക്കാനാണ് നമ്മളിവിടെ ഇന്ന് ഒത്തുചേര്‍ന്നിരിക്കുന്നത്. രണ്ട് വര്‍ഷം മുന്‍പ് താന്‍ കൊച്ചിന്‍ റിഫൈനറിയില്‍ വന്നു. ഇന്ത്യയിലെ ഏറ്റവും […]

Share News
Read More

വയനാട് ജില്ലയുടെ സമഗ്രവികസനത്തിനായി സർക്കാർ പഞ്ചവൽസര പാക്കേജ് പ്രഖ്യാപിച്ചു. 7000 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. -മുഖ്യമന്ത്രി

Share News

വയനാട് ജില്ലയുടെ സമഗ്രവികസനത്തിനായി സർക്കാർ പഞ്ചവൽസര പാക്കേജ് പ്രഖ്യാപിച്ചു. 7000 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. കാപ്പിയിൽ നിന്നുള്ള വരുമാനം അഞ്ചു വര്‍ഷംകൊണ്ട് ഇരട്ടിയാക്കുക, കാർഷിക മേഖല അഭിവൃദ്ധിപ്പെടുത്തുക, ടൂറിസം മേഖയിൽ കൂടുതൽ വികസനം, യാത്രാക്ലേശം പരിഹരിക്കുക, വിദ്യാഭ്യാസ-ആരോഗ്യ സൗകര്യങ്ങള്‍ മികവുറ്റതാക്കുക, പരിസ്ഥിതി സന്തുലനാവസ്ഥയ്ക്ക് കോട്ടം തട്ടാതെ ജീവിത നിലവാരം ഉയർത്തുക എന്നിവയാണ് വയനാട് പാക്കേജിൻ്റെ മുഖ്യലക്ഷ്യങ്ങൾ കാപ്പി കർഷകരിൽ നിന്നു നേരിട്ട് സംഭരിച്ച്, ‘വയനാട് കാപ്പി’ എന്ന ബ്രാൻ്റിൽ വിൽക്കുന്ന പദ്ധതി ഈ പാക്കേജിലെ ഏറ്റവും […]

Share News
Read More

ഇന്ന് റെയിൽവേ മന്ത്രി പീയൂഷ് ഗോയലിനെ നേരിട്ട് കണ്ടിരുന്നു.

Share News

ശബരി പാതയെ സംബന്ധിച്ചു സംസാരിച്ചു.കേരളത്തിൻ്റെ പുതിയ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും, എന്നാൽ കേരളം മുൻപോട്ടു വച്ചിട്ടുള്ള പുതിയ കണ്ടീഷൻസ് പഠനത്തിനായി വച്ചിരിക്കുകയാണെന്നും അറിയിച്ചു.നേരത്തേ 50 % ഷെയർ നൽകി നിരുപാധികമായുള്ള സഹകരണമാണ് പറഞ്ഞിരുന്നത്. അതിനാൽ കൂടുതൽ ചർച്ചകൾ വേണ്ടി വരുമെന്നും അറിയിച്ചു.നാളെ എം.പിമാരായ ബെന്നി ബെഹനാൻ, ആൻ്റോ ആൻ്റണി എന്നിവർക്കൊപ്പം വീണ്ടും മന്ത്രിയെ കാണുന്നുണ്ട്. Dean Kuriakose Member of Parliament for IDUKKI,

Share News
Read More

കൊച്ചി ഫിഷിംഗ് ഹാ​ര്‍​ബ​ര്‍ വാ​ണി​ജ്യ കേ​ന്ദ്ര​മാ​ക്കും

Share News

ന്യൂ​ഡ​ല്‍​ഹി: കൊ​ച്ചി തു​റ​മു​ഖം വി​ക​സി​പ്പി​ക്കാ​ന്‍ കേ​ന്ദ്ര ബ​ജ​റ്റി​ല്‍ പ്ര​ഖ്യാ​പ​നം. കൊച്ചി ഫിഷിംഗ് ഹാര്‍ബറിനെ പ്ര​ധാ​ന വാ​ണി​ജ്യ കേ​ന്ദ്ര​മാ​യി വി​ക​സി​പ്പി​ക്കും. കൊ​ച്ചി ഉ​ള്‍​പ്പ​ടെ രാ​ജ്യ​ത്തെ അ​ഞ്ച് ഹാ​ര്‍​ബ​റു​ക​ളാ​ണ് ഇ​ത്ത​ര​ത്തി​ല്‍ വി​ക​സി​പ്പി​ക്കു​ക​യെ​ന്നും ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ന്‍ അ​റി​യി​ച്ചു.

Share News
Read More

ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കും പരാതികള്‍ക്കും ഉടനടി പരിഹാരം: ‘സാന്ത്വന സ്പര്‍ശം’ ഫെബ്രുവരി 1 മുതല്‍ 18 വരെ

Share News

തിരുവനന്തപുരം: ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കും പരാതികള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് മന്ത്രിമാരുടെ നേതൃത്വത്തില്‍ ജില്ലാതലത്തില്‍ ഫെബ്രുവരി 1 മുതല്‍ 18 വരെ സാന്ത്വന സ്പര്‍ശം എന്ന പേരില്‍ അദാലത്തുകള്‍ നടക്കും. പരാതികള്‍ സ്വന്തം നിലയില്‍ ഓണ്‍ലൈനായോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സമര്‍പ്പിക്കാം. അപേക്ഷാഫീസ് ഈടാക്കുന്നതല്ല. അക്ഷയ സെന്‍ററുകള്‍ക്കുള്ള ഫീസ് സര്‍ക്കാര്‍ നല്‍കും. നേരത്തെ പരാതി നല്‍കിയിട്ടും തീര്‍പ്പാകാതെയുള്ളവയും പുതിയ പരാതികളും സ്വീകരിക്കും. ഫെബ്രുവരി 1, 2, 4 തീയതികളില്‍ കണ്ണൂര്‍, തൃശ്ശൂര്‍, ആലപ്പുഴ, കൊല്ലം കോഴിക്കോട് എന്നീ 5 […]

Share News
Read More