ഞാൻ പങ്കാളിയാകുന്ന 31ാമത്തെ ഹൃദയമാറ്റ ശസ്ത്രക്രിയ..|.ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത ഒരു യാത്ര|Dr. Jo Joseph 

Share News

ഞാൻ പങ്കാളിയാകുന്ന 31ാമത്തെ ഹൃദയമാറ്റ ശസ്ത്രക്രിയയുടെ ഭാഗമായി ഞാൻ ഉൾപ്പെടെയുള്ള സംഘം തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്ന് സർക്കാർ അനുവദിച്ച ഹെലികോപ്റ്ററിൽ ഞങ്ങളുടെ ആശുപത്രിയിൽ എത്തുകയും ആ ഹൃദയം വിജയകരമായി തുന്നിപ്പിടിപ്പിക്കുകയും ചെയ്തു. ഇത്തരമുള്ള യാത്രകൾ വളരെ സ്വാഭാവികമായിട്ടുണ്ടെങ്കിൽ തന്നെയും ഓരോ യാത്രയും എന്റെ മനസ്സിൽ ഒരു വിങ്ങൽ അവശേഷിപ്പിക്കുന്നു. അതിനു കാരണം എന്റെ ആദ്യത്തെ വിമാന യാത്രയായിരുന്നു. എല്ലാവർക്കും ആദ്യത്തെ വിമാനയാത്ര സന്തോഷകരമായ ഒരു ഓർമ്മയാണെങ്കിലും എനിക്കത് ജീവിതത്തിലെ ഏറ്റവും കറുത്ത ദിനങ്ങളിൽ ഒന്നായിരുന്നു. ഇപ്പോൾ […]

Share News
Read More

പാലാ നഗരമധ്യത്തിലെ ഓക്സിജൻ വനത്തിലൂടെ ഒരു യാത്ര|MEENACHIL BAMBOO OXYGEN PARK| Sri Joy Joseph Mooken Thottam

Share News

MEENACHIL BAMBOO OXYGEN PARK Sri Joy Joseph Mooken Thottam is a member of the first rubber farming family in Kerala.The Meenachil Bamboo Oxygen Plant is a vast world of greenery. He is the helman of The Meenachil Bamboo Oxygen and the president of the Kisan Service Society. He strongly believes that bamboo forests are the […]

Share News
Read More

“അഭിഭാഷക ജീവിതത്തിൽ പ്രചോദനമായും, പ്രകോപനമായും പ്രവർത്തിച്ച എല്ലാവരെയും ഓർക്കുന്നു”|അഡ്വ. ഡാൽബി ഇമ്മാനുവൽ

Share News

“അഭിഭാഷക ജീവിതത്തിൻ്റെ ഇരുപത്തിയഞ്ച് വർഷങ്ങൾ“ ദൈവത്തിന് നന്ദി” 2000 ജൂലൈ 23 -ന് ആണ് ഞാൻ അഭിഭാഷകനായി എൻറോൾ ചെയ്യുന്നത്. കാലിക്കറ്റ് ദേവഗിരി കോളേജിൽ നിന്ന് ഇക്കണോമിക്സിൽ ബിരുദമെടുത്തതിനു ശേഷം ഉഡുപ്പി വൈകുണ്ഠ ബാലിക ലോ കോളേജിൽ (VBCL) നിന്നും LLB ബിരുദമെടുക്കുകയായിരുന്നു. എൻ്റെ ചാച്ചൻ്റെയും മമ്മിയുടെയും ആഗ്രഹമായിരുന്നു മകൻ ഒരു അഭിഭാഷകൻ ആകണമെന്ന്. കേരള ഹൈകോടതിയിൽ 2000 ഓഗസ്റ്റ് 25-ന് ആണ് ഞാൻ പ്രാക്ടീസ് ആരംഭിക്കുന്നത്. എൻറോൾമെൻ്റിനോട് അനുബന്ധിച്ച് ആലുവ വാഴക്കുളത്ത് എൻ്റെ അമ്മ വീട്ടിൽ […]

Share News
Read More

പാരയാകുന്ന പാരിതോഷികങ്ങൾ|ഇനി അതിഥികളെ വിളിക്കുമ്പോൾ ഇക്കാര്യം കൂടി ഒന്ന് ശ്രദ്ധിക്കുമല്ലോ.|മുരളി തുമ്മാരുകുടി

Share News

പാരയാകുന്ന പാരിതോഷികങ്ങൾഏറെ നാളായി എന്നെ വിഷമിപ്പിക്കുന്ന ഒരു വിഷയമാണ് ഇന്ന് വൈശാഖൻ തമ്പി Vaisakhan Thampi പറഞ്ഞത്.ഞാനായിട്ട് പറഞ്ഞാൽ സ്നേഹമുള്ളവരെ വിഷമിപ്പിക്കുമല്ലോ, ആദരിച്ചവരോടുള്ള അനൗചിത്യം ആകുമല്ലോ എന്നത് കൊണ്ടാണ് ഇതുവരെ പറയാതിരുന്നത്. ഓരോ സ്ഥലങ്ങളിൽ പ്രഭാഷണങ്ങൾക്ക് പോകുമ്പോൾ ലഭിക്കുന്ന മെമന്റോ ആണ് വിഷയം. നാട്ടിൽ ഓരോ തവണ പോകുമ്പോഴും അനവധി സമ്മേളനങ്ങളിൽ സംസാരിക്കാൻ ആളുകൾ ക്ഷണിക്കാറുണ്ട്. പറ്റുമ്പോൾ ഒക്കെ സംസാരിക്കാറും ഉണ്ട്.മിക്കവാറും ഇടങ്ങളിൽനിന്ന് പിരിയുമ്പോൾ ഒരു മെമന്റോ തരുന്ന പരിപാടി ഉണ്ട്. സാധാരണഗതിയിൽ എന്നെ ക്ഷണിക്കുമ്പോൾ തന്നെ […]

Share News
Read More

ഞാൻ രണ്ട് കുട്ടികളുടെ അച്ഛനായിട്ടും പോലും എനിക്ക് എന്റെ അച്ഛനെ മനസിലാക്കാൻ കഴിഞ്ഞില്ല?? എന്ത് ചെയ്താലാണ് ഈ കുറ്റബോധം ഇനി മാറികിട്ടുക..

Share News

വീട്ടിൽ എന്തെങ്കിലും നല്ല ഭക്ഷണം വാങ്ങുമ്പോൾ അച്ഛന് വാങ്ങില്ലായിരുന്നു!! അച്ഛന് അതൊന്നും ഇഷ്ടമല്ല എന്നായിരുന്നു ഇന്നലെ വരെ ഞാൻ ചിന്തിച്ചിരുന്നത്. നമ്മൾ അൽഫാമും ഷാവായിയും ഒക്കെ വേടിച്ചുകൊണ്ട് വന്ന് കഴിക്കുമ്പോൾ അച്ഛൻ കഴിച്ചിരുന്നത് വീട്ടിൽ ഉച്ചക്ക് ബാക്കി വന്ന ചോറും കറിയുമായിരുന്നു. കഴിഞ്ഞ ദിവസം ഓഫീസിൽ നിന്നും വരുന്ന വഴിയാണ് ഭാര്യ വിളിച്ചിട്ട് മീനൊന്നും കിട്ടീല എന്തെങ്കിലും വാങ്ങി കൊണ്ട് വരാൻ പറയുന്നത്. എന്റെ കൂടെ ബൈക്കിൽ ഓഫീസിലെ രാമേട്ടനും ഉണ്ടായിരുന്നു. റിട്ടയേർഡ് അകാൻ ഇനി ഏതാനും […]

Share News
Read More

പേടിപ്പിക്കുന്ന വിമാനയാത്രകൾ അനവധി ഉണ്ടായിട്ടുണ്ടെങ്കിലും വിമാനയാത്രയെപ്പറ്റിയുള്ള ചിന്ത എന്നെ ഒട്ടും പേടിപ്പിക്കാറില്ല.|മുരളി തുമ്മാരുകുടി

Share News

സുരക്ഷിതമായ വിമാനയാത്ര വീണ്ടും നാട്ടിലേക്ക് വിമാനം കയറാൻ വിമാനത്താവളത്തിൽ ഇരിക്കുകയാണ്. ഇന്നലത്തെ വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ ഏതൊക്കെ വിമാനങ്ങൾ ആണ് സുരക്ഷിതം എന്നുള്ള ചർച്ചകളും നിർദ്ദേശങ്ങളും കണ്ടു. മാസത്തിൽ പല പ്രാവശ്യം ലോകത്തിൽ പലയിടത്തും വിമാനയാത്ര ചെയ്യുന്ന ഒരാൾ എന്ന സാഹചര്യത്തിൽ ഈ വിഷയം എനിക്ക് പ്രൊഫഷണൽ ആയിട്ട് മാത്രമല്ല വ്യക്തിപരമായും ഏറെ പ്രാധാന്യമുള്ളതാണ്. വിമാനാപകടം ഉണ്ടായ ഉടൻ ഒറ്റയടിക്ക് അതിന്റെ കാരണങ്ങൾ ഒക്കെ വിശദീകരിക്കുന്ന വിദഗ്ദ്ധന്മാരെ കണ്ടു. ഇവരെ ശ്രദ്ധിക്കാതിരിക്കുകയാണ് സുരക്ഷക്ക് വേണ്ട ആദ്യത്തെ നടപടി. കാരണം […]

Share News
Read More

“….. ഈ വിമാനത്തിന് വല്ല ഇഞ്ചൻ കംപ്ലെയ്ൻ്റോ മറ്റോ വന്നാൽ ഇത് എവിടെയാ ഒന്ന് സൈഡാക്കുന്നത്?” |അഹമ്മദാബാദ് വിമാനദുരന്തത്തിൽ പൊലിഞ്ഞ എല്ലാ ജീവനുകൾക്കും, ആദരാജ്ഞലി.

Share News

എകദേശം ഇരുന്നൂറിലധികം ഫ്ലൈറ്റ് യാത്രകൾ ഞാൻ നടത്തിയിട്ടുണ്ടാകണം. എങ്കിലും ഇപ്പോഴും ഒരു ഫ്ലൈറ്റ് യാത്ര വേണ്ടി വരും എന്നത് എന്നെ ഭയപ്പെടുത്തുന്ന കാര്യമാണ്. ലോകത്ത് അപകട സാധ്യത ഏറ്റവും കുറഞ്ഞ യാത്രകൾ ആകാശയാത്രകളാണ് എന്ന തിയറിയൊക്കെ നൂറ്റൊന്ന് ആവർത്തിച്ച ക്ഷീരഫല പോലെ ഞാൻ എന്നെ ബോധ്യപ്പെടുത്തിയിട്ടുണ്ടെങ്കിലും, എന്തോ വിമാനയാത്ര എന്നത് എനിക്ക് ഒരു ദുസ്വപ്നമാണ്. ആദ്യമായി വിമാന യാത്രകൾ നടത്തിയിരുന്ന കാലത്ത്, ഫ്ലൈറ്റിൽ സൗജന്യമായി ലഭ്യമായിരുന്ന മദ്യം വാങ്ങിക്കുടിച്ച് കിടന്ന് ഉറങ്ങുക എന്നതായിരുന്നു ഫ്ലൈറ്റ് ഭീതിയിൽ നിന്ന് […]

Share News
Read More

“എന്റെ കാഴ്ചയും കാഴ്ചപ്പാടും മനോഭാവവും അതിൽനിന്നു വരുന്ന പ്രവൃത്തികളും പരിണമിച്ചു സ്നേഹത്തിന്റെ വലിയ ചക്രവാളത്തിലേക്കു വികസിക്കുമ്പോൾ എന്റെ ലോകംനന്നാകുന്നു.”|Prof. Leena Jose T

Share News

പ്രീഡിഗ്രിക്കു പഠിക്കുമ്പോഴാണ്, പ്രകാശം പബ്ളിക്കേഷൻസ് സ്ഥാപകനായ ഫാദർ ഹൊർമീസ് പെരുമാലിൽ പ്രസിദ്ധീകരിച്ച “നാടു നന്നാകണമെങ്കിൽ” എന്ന ലേഖനസമാഹാരത്തിൽ ഞാനൊരു ലേഖനമെഴുതുന്നത്. ലോകം നന്നായേ തീരൂ എന്ന വലിയ വാശിയിലായിരുന്നൂ മറ്റെല്ലാവരെയും പോലെ ഞാനും. ഒത്തിരി പ്രസംഗിക്കുകയും എഴുതുകയും ചെയ്തു. പക്ഷേ, നന്നാകുന്നില്ലല്ലോ എന്ന സങ്കടം ബാക്കി. മാറ്റത്തിന്റെ നല്ല വഴി ഏറെക്കഴിഞ്ഞാണു തെളിഞ്ഞത്. നാം ആയിരിക്കുന്നപോലെയാണു നമ്മൾ ലോകത്തെ കാണുന്നത് എന്നും, നാം മാറുമ്പോൾ ലോകവും മാറുന്നു എന്നും വഴിയെ ബോധ്യമായി. ബോധ്യം എന്നു പറഞ്ഞാൽ, അറിവും […]

Share News
Read More

മനോരമയുടെ പദ്ധതിക്ക് പേര് പിറന്നകഥ…

Share News

ഇന്നു ലോക പരിസ്ഥിതിദിനം. മലയാള മനോരമയുടെ വൃക്ഷവത്കരണ പദ്ധതി ‘ഭൂമിക്കൊരു കുട’യ്ക്കു വേണ്ടി മനസും ശരീരവും ആത്മാവും അർപ്പിച്ച നാളുകൾ രാവിലെ സന്തോഷത്തോടെ ഓർത്തു. സർക്കാരിന് പുറത്തുള്ള ഒരു ഏജൻസി നടത്തിയ ഏറ്റവും വലിയ വൃക്ഷവത്കരണ പദ്ധതിയായി ലിംക ബുക് ഓഫ് റിക്കോർഡ്സ് അടക്കുള്ള ഒട്ടേറെ റിക്കോർഡ് ബുക്സിൽ ഇത് ഇടം പിടിച്ചു. വനം വകുപ്പ് നടത്തിയ പഠനത്തിലും ഈ പദ്ധതിയിൽവച്ച തൈകളുടെ നിലനിൽപ് നിരക്ക് വളരെ ഉയർന്നതായി വിലയിരുത്തപ്പെട്ടു. വർഷങ്ങൾ മുമ്പ് ഒരു ഏപ്രിൽ മാസം. […]

Share News
Read More

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ ഇന്ന് എന്നെ വീട്ടിലെത്തി സന്ദർശിച്ചതിൽ അത്യന്തം സന്തോഷം..|Uma Thomas MLA

Share News

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ ഇന്ന് എന്നെ വീട്ടിലെത്തി സന്ദർശിച്ചതിൽ അത്യന്തം സന്തോഷം.. സത്യൻ അന്തിക്കാടിന്റെ ഹൃദയപൂർവ്വം സിനിമാ ലൊക്കേഷനിൽ നിന്നാണ് അദ്ദേഹം ആന്റണി പെരുമ്പാവൂരിന്റെ ഒപ്പം പാലാരിവട്ടത്തെ വസതിയിൽ എത്തി ചേർന്നത്.. അപകടവാർത്ത അറിഞ്ഞപ്പോൾ തൊട്ട് അദ്ദേഹം എന്റെ ആരോഗ്യ വിവരങ്ങൾ അന്വേഷിക്കുന്നുണ്ടായിരുന്നെന്നും അറിഞ്ഞതിൽ ഏറെ ചാരിതാർത്ഥ്യം ഉണ്ട്. ആത്മാർത്ഥതയോടെ സമയം കണ്ടെത്തി, സ്നേഹത്തോടെ ചേർത്ത് പിടിച്ച് ഞങ്ങളെ ആശ്വസിപ്പിച്ചത് വാക്കിനുമപ്പുറത്തുള്ള അനുഭവമായി.. ലാലേട്ടന് ഹൃദയം നിറഞ്ഞ നന്ദി! Uma Thomas MLA

Share News
Read More