കോവിഡിൻ്റെ പശ്ചാത്തലത്തിൽ രാജ്യാന്തര വ്യവസായ ബന്ധങ്ങൾ മാറ്റിക്കുറിയ്ക്കപ്പെട്ടേക്കാം.

Share News

കോവിഡിൻ്റെ പശ്ചാത്തലത്തിൽ രാജ്യാന്തര വ്യവസായ ബന്ധങ്ങൾ മാറ്റിക്കുറിയ്ക്കപ്പെട്ടേക്കാം. ഗ്ലോബലൈസേഷൻ്റെ നിയമങ്ങൾ നിലനിൽക്കുമ്പോഴുംസ്വയംപര്യാപ്തതയിലേക്ക് ചിന്തിക്കുന്ന പുതിയ നിലനിൽപിൻ്റെ രാഷ്ട്രീയംഅനിവാര്യമായിത്തീരുന്നു.ഉൽപാദകമല്ലാത്ത ചിലവുകൾ ചുരുക്കുകയും ഇന്ത്യയിൽ ഇnക്കു മതിചെയ്യുന്ന, എന്നാൽ നമുക്ക് ഉത്പാദിപ്പിക്കുവാൻ കഴിയുകയും ചെയ്യുന്നനിരവധി ചെറിയ ഉൽപന്നങ്ങളും സ്പെയർപാർട്സുകളുംനാം നിർമ്മിക്കുക യും വേണം. മെയിക്ക്ഇൻഇന്ത്യവാക്കുകൾക്കപ്പുറം പ്രാവർത്തികമാക്കുകയാണ്സ്വയംപര്യാപ്തതയിലേക്കും ബാലൻസ് ഓഫ് പേയ്മെൻ്റ് നിയന്ത്രിക്കുവാനുമുള്ള ക്രിയാത്മകമായ പോംവഴി.ഭാരതത്തിനു ഭീഷണിയായി ചൈന ഇൻഡ്യൻ അതിർത്തിയിൽസംഘർഷത്തിൻ്റെ നിഴലുകൾ സൃഷ്ടിയ്ക്കുന്നത് നാ ശ്രദ്ധയോടു കൂടിത്തന്നെ വീക്ഷിക്കേണ്ടതുണ്ടു്. ഈ അവസരത്തിൽ നേപ്പാളിനേയും അതുപോലെ തന്നെ പാക്കിസ്ഥാനേയും കൂട്ടുപിടിച്ചുള്ളചൈനയുടെപ്രകോപനപരമായ നീക്കങ്ങൾ […]

Share News
Read More

ബാങ്ക് വെട്ടിപ്പുകാരെ ‘സുഖിപ്പിക്കാന്‍’ 6.66 ലക്ഷം കോടി പാവങ്ങളുടെ അക്കൗണ്ടില്‍ 500 ‘ഉലുവ’

Share News

കാര്യം വളരെ സിമ്പിളാണ്. ലോകരാജ്യങ്ങളോടൊപ്പം നമ്മു ടെ രാജ്യവും രണ്ടു ഗുരുതരമായ പ്രശ്‌നങ്ങളെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നു. ഒന്നു ജനങ്ങളുടെ ആരോഗ്യം. ഇനിയും മരുന്നു കണ്ടുപിടിക്കാത്ത ഒരു രോഗത്തിനു മുമ്പില്‍ ഏറെ വികസിത മായ രാജ്യങ്ങള്‍പോലും വിറങ്ങലിച്ചു നില്ക്കുന്നു. രണ്ടാമത്തേതു സാമ്പത്തികമാണ്. മിക്കവാറും രാജ്യങ്ങളെല്ലാം കോവിഡിനു മുമ്പേതന്നെ സാമ്പത്തികപ്രതിസന്ധിയിലായിരുന്നു. ഇന്ത്യയുടെ സ്ഥിതിയും മെച്ചമായിരുന്നില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പണമില്ലാതെ ഞെരുങ്ങുന്നു. സംസ്ഥാനങ്ങളെ സാമ്പത്തികമായി സഹായിക്കേണ്ട കേന്ദ്രമാകട്ടെ മനസ്സ് തുറക്കുന്നില്ല. ജിഎസ്ടി യുടെ സംസ്ഥാനവിഹിതംപോലും കുടിശ്ശികയാണ്. കേന്ദ്രം കാശ് വാരിക്കൂട്ടിയ ഇന്ധന കച്ചവടത്തിന്റെ […]

Share News
Read More

കോവിഡ് പശ്ചാത്തലത്തിൽ കെഎസ്എഫ്ഇ ‘ജീവനം’ സൗഹൃദ പാക്കേജ്

Share News

തിരുവനന്തപുരം കോവിഡ് കാലത്ത് കേരളത്തിലേക്കു മടങ്ങുന്ന പ്രവാസി കേരളീയരെ സഹായിക്കാൻ ഒരു ലക്ഷം രൂപ വരെ സ്വർണ്ണപ്പണയ വായ്പാ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിന് ആദ്യ നാലു മാസത്തേക്ക് പലിശനിരക്ക് മൂന്ന് ശതമാനവും തുടർന്ന് സാധാരണ നിരക്കിലുമായിരിക്കും. നോർക്ക ഐഡിയുള്ള ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് വന്ന പ്രവാസി കേരളീയർക്കും ഇതേ വായ്പ ലഭിക്കും.പ്രവാസി ചിട്ടിയിലെ അംഗങ്ങൾക്ക് മൂന്ന് ശതമാനം പലിശനിരക്കിൽ 1.5 ലക്ഷം രൂപ വരെ വായ്പ നൽകും. 10,000 രൂപ വരെയുള്ള […]

Share News
Read More

കോവിഡ് 19 മഹാമാരി സംസ്ഥാനത്തിന്റെ സാമ്പത്തിക വ്യവസ്ഥയിൽ ഏൽപ്പിച്ച ആഘാതങ്ങൾ വിശദമായി പഠിക്കുന്നതിന് സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി പ്രവർത്തനം ആരംഭിച്ചു

Share News

തിരുവനന്തപുരം;കോവിഡ് 19 മഹാമാരി സംസ്ഥാനത്തിന്റെ സാമ്പത്തിക വ്യവസ്ഥയിൽ ഏൽപ്പിച്ച ആഘാതങ്ങൾ വിശദമായി പഠിക്കുന്നതിന് സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി പ്രവർത്തനം ആരംഭിച്ചു. മഹാമാരി സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെ എങ്ങനെ ബാധിച്ചു എന്നതിന്റെ വിശദാംശങ്ങൾ ശേഖരിക്കുന്നതിനായി ഒരു സാമ്പത്തികാഘാത സർവേ വിദഗ്ധ സമിതിയുടെ മേൽനോട്ടത്തിൽ നടത്തും. സർവേയുടെ ചോദ്യാവലിയും വിശദാംശങ്ങളും eis.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.സംഘടനകൾ, സ്ഥാപനങ്ങൾ, ഉല്പാദന, വ്യാപാര, സേവന മേഖലകളിലെ അസോസിയേഷനുകൾ, വ്യക്തിഗത സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവരെയാണ് സർവേയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വിവിധ മേഖലകളെ കോവിഡ്-19 […]

Share News
Read More

ക്ഷേമപെൻഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാത്തവർക്ക് ആയിരം രൂപ വീതം അടുത്തയാഴ്ച വിതരണം ചെയ്യും

Share News

തിരുവനന്തപുരം;സംസ്ഥാനത്ത് ക്ഷേമപെൻഷനുകളും സർക്കാരിന്റെ മറ്റ് ആനുകൂല്യങ്ങളും ലഭിക്കാത്ത അർഹരായ കുടുംബങ്ങൾക്ക് ആയിരം രൂപ വീതം അടുത്തയാഴ്ച മുതൽ വിതരണം ചെയ്യുമെന്ന് ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് പറഞ്ഞു.ലിസ്റ്റ് തയ്യാറാക്കാനായി എൻ. ഐ. സിയുടെ സഹായം തേടിയിരുന്നു. എന്നാൽ ചില ജില്ലകളിലെ ലിസ്റ്റിൽ പാകപ്പിഴയുണ്ടായതിനാൽ ഇത് പരിശോധിച്ച് പുതിയ ലിസ്റ്റ് തയ്യാറാക്കാൻ നിർദ്ദേശിച്ചു. അടുത്ത ബുധനാഴ്ച അന്തിമ ലിസ്റ്റ് തയ്യാറാകും.ഇവർക്കെല്ലാം ആയിരം രൂപ വീതം നൽകിക്കഴിഞ്ഞാൽ കൂടുതൽ ധനസഹായം തുടർന്ന് നൽകാനുള്ള നടപടികൾ ആരംഭിക്കും. ജീവനക്കാരുടെ […]

Share News
Read More

എം.എസ്.എം.ഇ വ്യവസായങ്ങളുടെ പുനരുജ്ജീവനത്തിന് പ്രത്യേക പാക്കേജ്

Share News

സംസ്ഥാനത്തെ സൂക്ഷ്മ-ചെറുകിട-ഇടത്തരം (എംഎസ്എംഇ) വ്യവസായങ്ങളുടെ പുനരുജ്ജീവനത്തിനുള്ള പ്രത്യേക പാക്കേജായ വ്യവസായ ‘ഭദ്രത’യ്ക്ക് മന്ത്രിസഭ അംഗീകാരം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മൊത്തം 3,434 കോടി രൂപയുടെ സഹായമാണ് ഈ പാക്കേജിലൂടെ വ്യവസായങ്ങൾക്ക് ലഭ്യമാക്കുക. കോവിഡ് 19ന്റെ പശ്ചാത്തലത്തിലാണ് വ്യവസായവകുപ്പ് വഴി ആശ്വാസ പാക്കേജ് നടപ്പാക്കുന്നത്. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ കേരളം സുരക്ഷിത നിക്ഷേപത്തിനുള്ള ഇടമായി മാറുന്ന സാഹചര്യത്തിൽ നാടിന് അനുയോജ്യമായ വ്യവസായങ്ങളെ ഇങ്ങോട്ട് ആകർഷിക്കേണ്ടതുണ്ട്. ഇവിടുത്തെ വ്യാവസായിക അന്തരീക്ഷം മെച്ചപ്പെടുത്തുകയും വേണം.പാക്കേജ് പ്രകാരം, നിലവിൽ പ്രവർത്തിക്കുന്ന […]

Share News
Read More

റവന്യൂ റിക്കവറി ഇനത്തിൽ ഏറ്റവും അധികം തുക നേടി എറണാകുളം

Share News

എറണാകുളം : കഴിഞ്ഞ സാമ്പത്തിക വർഷം സംസ്ഥാനത്ത് റവന്യൂ റിക്കവറി ഇനത്തിൽ ഏറ്റവും അധികം തുക പിരിച്ചെടുത്ത നേട്ടം എറണാകുളം ജില്ലക്ക്. 171.49 കോടി രൂപയാണ് ജില്ലയിൽ കഴിഞ്ഞ സാമ്പത്തിക വർഷം പിരിച്ചെടുത്തത് ഇതിൽ 115.99 കോടി രൂപ റവന്യൂ റിക്കവറി ഇനത്തിലും 55.50 കോടി രൂപ ലാൻഡ് റവന്യൂ ഇനത്തിലുമാണ്. ലാൻഡ് റവന്യൂ ഇനത്തിൽ നിശ്ചയിക്കപ്പെട്ട ലക്ഷ്യത്തിന്റെ 78.87 ശതമാനവും റവന്യൂ റിക്കവറി ഇനത്തിൽ ലക്ഷ്യത്തിന്റെ 60 ശതമാനവും പിരിച്ചെടുക്കാൻ സാധിച്ചത് നേട്ടമാണെന്ന് റവന്യൂ റിക്കവറി വിഭാഗം […]

Share News
Read More