കായംകുളം മാര്‍ക്കറ്റ് ഓഗസ്റ്റ് 14ന് തുറക്കും
ഓഗസ്റ്റ് 14 മുതല്‍ കായംകുളം മാര്‍ക്കറ്റ് നിയന്ത്രണങ്ങളോടെ തുറന്ന് കൊടുക്കാന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ തീരുമാനമായി. ഓഗസ്റ്റ് 14 രാവിലെ നാലുമുതലായിരിക്കും പ്രവർത്തിക്കുക. എല്ലാ ദിവസവും രാത്രി 12 മണി മുതല്‍ രാവിലെ ആറുമണി വരെ ഇതരസംസ്ഥാനത്തുനിന്നുള്‍പ്പെടെ ചരക്കുമായി എത്തുന്ന വാഹനങ്ങള്‍ക്ക് ലോഡ് ഇറക്കുന്നതിന് അനുമതി നല്‍കും. ചരക്ക് ഇറക്കിയ വാഹനങ്ങള്‍ നഗരസഭ വക റയില്‍വേ ടെര്‍മിനല്‍ ബസ് സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്യണം. ലോറി ഡ്രൈവര്‍മാര്‍/ ക്ലീനര്‍ മാര്‍ക്ക് നഗരസഭ വക കംഫര്‍ട്ട് […]
Read Moreലൈഫ് മിഷൻ: ആഗസ്റ്റ് 27 വരെ അപേക്ഷ നൽകാം
കോവിഡിന്റെ സാഹചര്യത്തിൽ പല സ്ഥലങ്ങളും കൺടെയിൻമെൻറ് ആയിട്ടുള്ളതിനാലും മഴക്കെടുതിമൂലവും ലൈഫ് മിഷൻ പുതിയ ലിസ്റ്റിൽ പേര് രജിസ്റ്റർ ചെയ്യുന്നതിന് അപേക്ഷ കൊടുക്കാനുള്ള തിയതി ആഗസ്റ്റ് 27 വരെ നീട്ടിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ആഗസ്റ്റ് 14 വരെയായിരുന്നു നേരത്തെസമയം നിശ്ചയിച്ചിരുന്നത്.
Read Moreചിങ്ങം ഒന്നുമുതല്‍ ക്ഷേത്രങ്ങളില്‍ ദര്‍ശനത്തിന് അനുമതി
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വത്തിന് കീഴിലുളള ക്ഷേത്രങ്ങളില്‍ നിയന്ത്രണങ്ങളോടെ ദര്‍ശനം നടത്താൻ അനുമതി. ക്ഷേത്രങ്ങളില്‍ നിയന്ത്രണങ്ങളോടെ ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. ചിങ്ങം ഒന്നുമുതല്‍ ഇളവ് അനുവദിക്കാനാണ് തീരുമാനം. ശ്രീകോവിലിന് സമീപമെത്തി ദര്‍ശനം നടത്താന്‍ ഭക്തരെ അനുവദിക്കും. ദര്‍ശനം രാവിലെ ആറുമുതല്‍ വൈകിട്ട് ഏഴുവരെ മാത്രമായിരിക്കും. വിശേഷാല്‍ ഗണപതി ഹോമം നടത്താനും ബോര്‍ഡ് നിര്‍ദേശം നല്കി. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ബോര്‍ഡ് നിര്‍ദേശിച്ചിട്ടുണ്ട്. സാമൂഹിക അകലം, മാസ്‌ക് തുടങ്ങി കോവിഡ് പ്രതിരോധത്തിന് നിര്‍ദേശിച്ചിരിക്കുന്ന […]
Read Moreവയനാട്: തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാസ്‌ക് വിതരണം
തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് പ്രോഗ്രാമിന്റെ ഭാഗമായി കമ്മീഷന്റെ മുദ്രയും മുദ്രാവാക്യവും മുദ്രണം ചെയ്ത മാസ്‌കുകളുടെ വിതരണം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള നിര്‍വ്വഹിച്ചു.തെരഞ്ഞെടുപ്പ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ട്രൈബല്‍ വിഭാഗക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വിതരണം ചെയ്യുന്നതിനായി 1500 മാസ്‌ക്കുകളാണ് ഇലക്ഷന്‍ വിഭാഗം തയ്യാറാക്കിയത്. ചടങ്ങില്‍ എ.ഡി.എം ഇന്‍ ചാര്‍ജ് ഇ.മുഹമ്മദ് യൂസഫ്, ഡെപ്യൂട്ടി കളക്ടര്‍മാരായ ജയപ്രകാശ്,കെ.അജീഷ്, വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Read Moreപ്രതീക്ഷയുടെ പുലരി
കോവിഡ് 19 മഹാമാരിക്കെതിരായി റഷ്യ കണ്ടെത്തിയ വാക്സിൻ വിജയകരമാണെന്ന് റഷ്യൻ പ്രസിഡന്റ്. കൊറോണക്കെതിരെ വിജയകരമായി ലോകത്ത് കണ്ടെത്തുന്ന ആദ്യത്തെ വാക്സിനാണ് റഷ്യയുടേത്. അൽപ ദിവസങ്ങൾക്കു ശേഷം വാക്സിൻ രജിസ്റ്റർ ചെയ്യും. മാനവരാശിക്ക് ആദ്യമായി ബഹിരാകാശത്തേക്കുള്ള വാതിലുകൾ തുറന്നിട്ട റഷ്യൻ സാറ്റലൈറ്റുകൾക്ക് ശേഷം ലോകത്തിന് റഷ്യ നൽകുന്ന സംഭാവനയാണ് കോവിഡ് 19 വാക്സിൻ എന്ന് പ്രസിഡന്റ് വ്ലാഡിമർ പുടിൻ ഫെയിസ്ബുക്കിൽ കുറിച്ചുകടപ്പാട്
Read More1417 പേര്‍ക്ക് കൂടി കോവിഡ്, 1242 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ; 1426 പേര്‍ക്ക് രോഗമുക്തി – 11 08 2020
1242 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു കേരളത്തിൽ 1417 പേർക്ക് കൂടി ചൊവ്വാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 297 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 242 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 158 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 147 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 146 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 141 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 133 പേർക്കും, തൃശ്ശൂർ ജില്ലയിൽ നിന്നുള്ള 32 […]
Read Moreഎലിപ്പനിയ്‌ക്കെതിരെ നാം ജാഗ്രത പാലിക്കേണ്ടതുണ്ട്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ കനത്തതോടെ എലിപ്പനിയ്‌ക്കെതിരെ നാം ജാഗ്രത പാലിക്കേണ്ടതുണ്ട്. പൊതുജനങ്ങളും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങുന്നവരും ഒരു പോലെ ശ്രദ്ധിക്കേണ്ടതാണ്. പ്രളയത്തെ തുടര്‍ന്നുണ്ടാകുന്ന പകര്‍ച്ച വ്യാധികളില്‍ ഏറ്റവും പ്രധാനമാണ് എലിപ്പനി. ഏതു പനിയും എലിപ്പനി ആകാമെന്നതിനാല്‍ പനി വന്നാല്‍ സ്വയം ചികിത്സ പാടില്ല. ആരംഭത്തില്‍ തന്നെ എലിപ്പനിയാണെന്ന് കണ്ടെത്തി ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ മരണം വരെ സംഭവിക്കാന്‍ സാധ്യതയുണ്ട്. മലിന ജലത്തിലിറങ്ങുന്ന എല്ലാവരും വേണ്ടത്ര മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണ്. രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുന്നവര്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശമനുസരിച്ച് എലിപ്പനി പ്രതിരോധ മരുന്നായ ഡോക്‌സിസൈക്ലിന്‍ […]
Read Moreകോവിഡിനെതിരെ ലോകത്ത് ആദ്യ വാക്സിന് വികസിപ്പിച്ചതായി റഷ്യ
മോസ്കോ: കോവിഡിനെതിരെ രോഗപ്രതിരോധ ശേഷി നല്കുന്ന ലോകത്തെ ആദ്യത്തെ വാക്സിന് വികസിപ്പിച്ചതായി റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്. ചൊവ്വാഴ്ച രാവിലെ, ലോകത്ത് ആദ്യമായി പുതിയ കൊറോണ വൈറസിനെതിരെയുള്ള വാക്സിന് റഷ്യയില്‍ രജിസ്റ്റര്‍ ചെയ്തതായി മന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തുന്നതിനിടെ പുടിന് പ്രഖ്യാപിച്ചു. തന്റെ പെണ്മക്കളില് ഒരാള്‍ക്ക് ഇതിനകം കുത്തിവയ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. കോവിഡ് പ്രതിരോധവാക്സിന്‍ ബുധനാഴ്ച രജിസ്റ്റര്‍ചെയ്യുമെന്നാണ് റഷ്യ നേരത്തെ അവകാശപ്പെട്ടിരുന്നത്. ഗമേലയ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടും റഷ്യന്‍ പ്രതിരോധ മന്ത്രാലയവും സംയുക്തമായാണ് വാക്സിന് വികസിപ്പിച്ചെടുത്തത്. വാണിജ്യാടിസ്ഥാനത്തിലുള്ള […]
Read More