വീട്ടിലിരുന്ന് ഡോക്ടറെ കാണാം: കേരളം ഇന്ത്യയില്‍ ഒന്നാമത്
ഇനി ഇംഹാന്‍സിന്റെ സേവനവും ലഭ്യമാണ് വീട്ടിലിരുന്ന് ഡോക്ടറെ കാണാന്‍ കഴിയുന്ന സംസ്ഥാനത്തിന്റെ ടെലി മെഡിസിന്‍ സംവിധാനം രാജ്യത്ത് ഒന്നാമതായതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ആന്ധ്രാപ്രദേശിനെ പിന്തള്ളിയാണ് പ്രവര്‍ത്തനമാരംഭിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ ഇ-സഞ്ജീവനിയില്‍ കേരളം ഒന്നാം സ്ഥാനത്തെത്തിയത്. കോവിഡ് കാലത്ത് വലിയ സേവനമാണ് നല്‍കാന്‍ ശ്രമിക്കുന്നത്. കൂടുതല്‍ ആരോഗ്യ സ്ഥാപനങ്ങളേയും വിദഗ്ധ ഡോക്ടര്‍മാരേയും ഉള്‍പ്പെടുത്തി വരികയാണ്. മാനസികാരോഗ്യ രംഗത്തെ കേരളത്തിലെ തന്നെ പ്രശസ്ത സ്ഥാപനങ്ങളിലൊന്നായ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സ് […]
Read Moreസംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം
കൊല്ലം: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കൊട്ടാരക്കരയില്‍ നിരീക്ഷണത്തിലായിരിക്കെ ഇന്നു രാവിലെ മരിച്ച യുവാവിന് കോവിഡ് സ്ഥിരീകരിച്ചു. തേവലക്കര സ്വദേശി മനോജ് (24) ആണ് മരിച്ചത്.ഇതോടെ ആകെ മരണം 27 ആയി. ദുബൈയില്‍നിന്ന് എത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു മനോജ്. പുത്തൂരിലാണ് ഇയാള്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നത്. രണ്ട് ദിവസമായി പനിയും ഛര്‍ദ്ദിയും മറ്റ് അസ്വസ്ഥതകളും മനോജിനുണ്ടായിരുന്നു. പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചെങ്കിലും മനോജ് തയ്യാറായിരുന്നില്ല.
Read Moreമൂത്ത കുട്ടികളുടെ വൈകല്യങ്ങൾ എല്ലാം ചൂണ്ടിക്കാട്ടി എല്ലാവരും അവരെ ഗർഭം അലസിപ്പിക്കാൻ നിർബന്ധിച്ചു.. എന്നാൽ ആ അമ്മ അതിനു തയ്യാറായില്ല.. അങ്ങനെ 1770 ഡിസംബർ മാസം 16- ആം തിയ്യതി പ്രഷ്യയിലെ ബോണിൽ ആ അമ്മ ഒരു കുഞ്ഞിന് ജന്മം നൽകി..പിൽക്കാലത്തു സംഗീതലോകത്തെ അത്ഭുതമായി മാറിയ ബീഥോവൻ ആയിരുന്നു അത്.. !!
ഒരു നിമിഷം കൂടി…. 👇 ഒരു ദരിദ്രകുടുംബത്തിലെ സ്ത്രീക്ക് 8 കുട്ടികൾ ഉണ്ടായിരുന്നു.. അവരിൽ 3 പേർ ബധിരന്മാർ, രണ്ടുപേർ അന്ധന്മാർ, ഒരാൾ മന്ദബുദ്ധി, എന്നിങ്ങനെ ദയനീയ സ്ഥിതിയിലും ആയിരുന്നു അവരുടെ മക്കൾ… 😰 അതിനിടയിൽ അവർ ഒമ്പതാമതും ഗർഭിണിയായി.. അപ്പോൾ അവർക്കു സിഫിലിസ് എന്ന രോഗവും പിടിപെട്ടു.. മൂത്ത കുട്ടികളുടെ വൈകല്യങ്ങൾ എല്ലാം ചൂണ്ടിക്കാട്ടി എല്ലാവരും അവരെ ഗർഭം അലസിപ്പിക്കാൻ നിർബന്ധിച്ചു.. എന്നാൽ ആ അമ്മ അതിനു തയ്യാറായില്ല.. അങ്ങനെ 1770 ഡിസംബർ മാസം 16- […]
Read Moreട്രിപ്പിൾ ലോക്ക് .. .!
ഇതും ഒരു തരം ട്രിപ്പിൾ ലോക്ക് .. കയറും, ചങ്ങലയും, പിന്നെ താഴും..! Jacob Punnoose
Read Moreസന്നദ്ധ പ്രവർത്തകരെ ക്ഷണിയ്ക്കുന്നു…
ചാലക്കുടി :ബഹുമാനപെട്ട തൃശൂർ ജില്ലാ കളക്ടർ ശ്രീ : S. ഷാനവാസ് അവർകളുടെ അധ്യക്ഷതയിൽ കഴിഞ്ഞ ആഴ്ചയിൽ ചേർന്ന ജില്ലയിലെ സന്നദ്ധ സംഘടനകളുടെ നിർവാഹക സമിതി യോഗത്തിൽ മഴക്കാലദുരന്ത നിവാരണവും, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും വിശദമായി ചർച്ച ചെയ്തു . കഴിഞ്ഞ വര്ഷങ്ങളുടേതി ന് സമാനമായ സ്ഥിതിവിശേഷം ഉണ്ടാവുകയാണെങ്കിൽ കോവിഡ് -19 പശ്ചാത്തലത്തിൽ കൂടുതൽ ക്യാമ്പുകൾ തുടക്കേണ്ടതായി വരുമെന്ന് കളക്ടർ അറിയിച്ചു. കുട്ടികൾക്കും, പ്രായമായർക്കും, വെവ്വേറെ ക്യാമ്പുകൾ തുറക്കേണ്ടി വരുമ്പോൾ കൂടുതൽ വളണ്ടീയേഴ്സ് ആവശ്യമായി വരുന്നു. കഴിഞ്ഞ […]
Read Moreട്രിപ്പിള്‍ ലോക്ഡൗണ്‍: തിരുവനന്തപുരം നഗരത്തിലേയ്ക്കുള്ള എല്ലാ റോഡുകളും അടയ്ക്കും.
തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേഖലയില്‍ തിങ്കളാഴ്ച രാവിലെ ആറുമണി മുതല്‍ ഒരാഴ്ചത്തേയ്ക്ക് ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ നഗരത്തിലേയ്ക്കുള്ള എല്ലാ റോഡുകളും പൂര്‍ണ്ണമായും അടയ്ക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. നഗരത്തിലുള്ളിലെ ഒരു റോഡിലും വാഹനഗതാഗതം അനുവദിക്കില്ല. കോര്‍പ്പറേഷന്‍ മേഖലയില്‍ ആശുപത്രികള്‍, മെഡിക്കല്‍ ഷോപ്പുകള്‍, പലചരക്കുകടകള്‍ എന്നിവ മാത്രമേ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളൂ. സെക്രട്ടറിയേറ്റ് ഉള്‍പ്പെടെയുള്ള ഒരു സര്‍ക്കാര്‍ ഓഫീസുകളും സ്ഥാപനങ്ങളും ഇക്കാലയളവില്‍ തുറന്നു പ്രവര്‍ത്തിക്കില്ല. നഗരത്തിലെ എല്ലാ പ്രധാനപ്പെട്ട സ്ഥലങ്ങളിലും റോഡുകളിലും എല്ലാവിധ സുരക്ഷാ മുന്‍കരുതലുകളും […]
Read Moreസമൂഹവ്യാപനം നമുക്ക് മുന്നിൽ ഭീഷണിയായി നിൽക്കുന്നു: മുഖ്യമന്ത്രി
സമൂഹവ്യാപനം നമുക്ക് മുന്നിൽ ഭീഷണിയായി നിൽക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആവശ്യമായ കരുതൽ നടപടി സർക്കാർ സ്വീകരിച്ചിട്ടുണ്ട്. ട്രിപ്പിൽ ലോക്ക്ഡൗൺ, വ്യാപകമായ ടെസ്റ്റിംഗ്, പ്രാദേശികതലത്തിൽ അധിക ജാഗ്രത എന്നിവയെല്ലാം ഇതിന്റെ ഭാഗമായാണ് സ്വീകരിച്ചത്. കേരളത്തിൽ ഭൂരിപക്ഷം കേസുകളിലും ഉറവിടം കണ്ടെത്താനായിട്ടുണ്ട്. ഇന്ത്യയിൽ ഉറവിടം കണ്ടെത്താനാവാത്ത കേസുകൾ 40 ശതമാനമാണ്. കേരളത്തിൽ ജൂൺ 30 വരെയുണ്ടായ 4442 കേസുകളിൽ 166 കേസുകളുടെ ഉറവിടമാണ് ആരംഭത്തിൽ അറിയാൻ സാധിക്കാതിരുന്നത്. ഇതിൽ 125 കേസുകളുടെ ഉറവിടം പിന്നീട് കണ്ടെത്തി. ബാക്കിയുള്ളവയും […]
Read Moreകൊണ്ടോട്ടി ഹജ്ജ് ഹൗസില്‍ കോവിഡ് 19 ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍
മലപ്പുറം ജില്ലയിലെ മൂന്നാമത്തെ കോവിഡ് 19 ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായി കൊണ്ടോട്ടി ഹജ്ജ് ഹൗസ് ആരോഗ്യ വകുപ്പ് സജ്ജമാക്കി. മറ്റു രണ്ടു സെന്ററുകളെക്കാള്‍ മികച്ച സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇത്തരത്തിലുള്ള കേരളത്തിലെ രണ്ടാമത്തെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററാണ് കൊണ്ടോട്ടി ഹജ്ജ് ഹൗസ്. 320 കിടക്കള്‍ രോഗികള്‍ക്കായി ഇവിടെ ഒരുക്കിയിട്ടുണ്ട്. ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് രോഗികളുടെ എണ്ണം കൂടുന്നത് മുന്‍കൂട്ടി കണ്ടാണ് കൂടുതല്‍ കോവിഡ് രോഗികളെ ചികില്‍സിക്കാനുള്ള സൗകര്യങ്ങള്‍ ജില്ലാ ഭരണകൂടവും ജില്ലാ […]
Read Moreമത്സ്യമേഖലയിലെ വികസനം ആരോഗ്യമുള്ള തലമുറയെ സൃഷ്ടിക്കും: മുഖ്യമന്ത്രി
മത്സ്യമേഖലയിലെ സുസ്ഥിര വികസനം ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കാൻ സഹായിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ നെയ്യാർഡാമിൽ നിർമ്മിച്ച ശുദ്ധജല മത്സ്യവിത്തുൽപ്പാദന കേന്ദ്രത്തിന്റെയും ഗിഫ്റ്റ് ഹാച്ചറിയുടെയും ഉദ്ഘാടനം വീഡിയോ കോൺഫറൻസിംഗിലൂടെ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം പദ്ധതികളിലൂടെ കേരളത്തിന് ആവശ്യമായ മുഴുവൻ മത്സ്യവിത്തുകളും സംസ്ഥാനത്തിനുള്ളിൽ തന്നെ ഉൽപ്പാദിപ്പിക്കാൻ സാധിക്കുമെന്നത് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ പദ്ധതിയിലൂടെ ധാരാളം തൊഴിൽസാധ്യത സൃഷ്ടിക്കപ്പെടുമെന്നും ഇത് പൊതുജനങ്ങൾ പ്രയോജനപ്പെടുത്തണമെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ […]
Read More