കേന്ദ്ര ബജറ്റ് ഇന്ന്: പ്രതീക്ഷയോടെ രാജ്യം, ‘മുൻപൊരിക്കലും ഉണ്ടായിട്ടില്ലാത്ത തരത്തിലെ’ ബജറ്റെന്ന് ധനമന്ത്രി

Share News

ന്യൂഡൽഹി: 2021-22 സാമ്പത്തികവർഷത്തെ കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് രാവിലെ 11ന് അവതരിപ്പിക്കും. കോവിഡ് പ്രതിസന്ധിക്കും സാമ്പത്തിക മാന്ദ്യത്തിനും കർഷക പ്രക്ഷോഭങ്ങൾക്കുമിടെ ഏറെ പ്രതീക്ഷയോടെയാണ് രാജ്യം പൊതുബജറ്റ് ഉറ്റുനോക്കുന്നത്. സമ്പദ് വ്യവസ്ഥയെ കരകയറ്റാൻ ബജറ്റിൽ എന്ത് മാജിക്കാണ് ധനമന്ത്രി നിർമല സീതാരാമൻ കാഴ്ച വെയ്ക്കാൻ പോകുന്നത് എന്ന തരത്തിൽ ചർച്ചകൾ കൊഴുക്കുകയാണ്. ‘മുൻപൊരിക്കലും ഉണ്ടായിട്ടില്ലാത്ത തരത്തിലെ’ ബജറ്റ് എന്നാണ് ധനമന്ത്രി നൽകുന്ന വിശേഷണം. സമ്പദ്‍വ്യവസ്ഥയുടെ വീണ്ടെടുക്കലും വാക്സിനേഷനും ബജറ്റിന്റെ പ്രധാന അജണ്ടകളായേക്കുമെന്നാണ് കണക്കാക്കുന്നത്. അടുത്ത […]

Share News
Read More

”ദേശീയ പതാകയെ അപമാനിച്ചത് രാജ്യത്തെ ഞെട്ടിച്ചു”: മ​ൻ കി ​ബാ​ത്തി​ൽ അപലപിച്ച് പ്രധാ​ന​മ​ന്ത്രി

Share News

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെ നടന്ന സംഘര്‍ഷത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെങ്കോട്ടയില്‍ ദേശീയ പതാകയെ അപമാനിച്ചത് രാജ്യത്തെ ഞെട്ടിച്ചെന്ന് അദ്ദേഹം പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കി ബാത്തില്‍ പറഞ്ഞു. ഡല്‍ഹിയില്‍ നടന്നത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഷിക മേഖലയെ ആധുനികവത്കരിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇനിയും നിരവധി ചുവടുകള്‍ മുന്നോട്ടുപോകാനുണ്ട്. സര്‍ക്കാര്‍ ഇനിയും അത്തരം ശ്രമങ്ങള്‍ തുടരും, മോദി പറഞ്ഞു. 30 ലക്ഷം പേര്‍ക്ക് […]

Share News
Read More

കരിസ്മാറ്റിക് രംഗത്തെ സംഭാവന: മലയാളിയായ സിറിൾ ജോണിന് ഷെവലിയർ ബഹുമതി

Share News

ന്യൂഡൽഹി: കത്തോലിക്കാ സഭയിലെ വിവിധ കരിസ്മാറ്റിക് പ്രസ്ഥാനങ്ങളെ ഒരു കുടക്കീഴിലാക്കി ഫ്രാൻസിസ് മാർപാപ്പ ആരംഭിച്ച കാരിസിന്റെ(കരിസ്മാറ്റിക് റിന്യൂവൽ ഇൻറർനാഷണൽ സർവീസ്) ഏഷ്യൻ പ്രതിനിധിയും കുറവിലങ്ങാടു സ്വദേശിയുമായ സിറിൾ ജോണിന് അൽമായർക്ക് നൽകുന്ന ഉന്നതമായ പേപ്പൽ ബഹുമതിയായ ഷെവലിയർ ബഹുമതി. കരിസ്മാറ്റിക് നവീകരണ മുന്നേറ്റത്തിന് നൽകിയ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് പേപ്പല്‍ ബഹുമതിയ്ക്കു അദ്ദേഹത്തെ തെരഞ്ഞെടുത്തത്. 1982 മുതൽ കരിസ്മാറ്റിക് മുന്നേറ്റത്തിന്റെ നേതൃനിരയിൽ സജീവമായ അദ്ദേഹം ലോക്‌സഭ സെക്രട്ടേറിയറ്റില്‍ ചീഫ് പ്രോട്ടോക്കോള്‍ ജോയിന്റ് സെക്രട്ടറിയായിരുന്നു. അന്താരാഷ്ട്ര കത്തോലിക്ക കരിസ്മാറ്റിക്ക് നവീകരണ […]

Share News
Read More

സിബിഎസ്‌ഇ പത്താം ക്ലാസ്: പുതുക്കിയ സിലബസ് പ്രസിദ്ധീകരിച്ചു

Share News

ന്യൂഡല്‍ഹി:സിബിഎസ്‌ഇ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷയുടെ പുതുക്കിയ സിലബസ് പ്രസിദ്ധീകരിച്ചു. https://cbse.nic.in, https://cbseacademic.nic.in എന്നീ വെബ്സൈറ്റുകളില്‍ സിലബസ് ലഭ്യമാണ്. കോവിഡ് പശ്ചാത്തലത്തില്‍ സിലബസില്‍ 30 ശതമാനം ഒഴിവാക്കുമെന്ന് സിബിഎസ്‌ഇ നേരത്തെ അറിയിച്ചിരുന്നു. കുട്ടികളുടെ പഠനഭാരം കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് ഇത്. 10,12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷ മെയ് നാലാം തിയതി ആരംഭിച്ച്‌ ജൂണ്‍ 10ന് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരണം. വിശദമായ ടൈം ടേബിള്‍ അടുത്ത മാസം രണ്ടിന് പ്രസിദ്ധീകരിക്കുമെന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാല്‍ അറിയിച്ചിരിക്കുന്നത്.

Share News
Read More

ട്രാ​ക്ട​ർ പ്രക്ഷോഭം:ര​ജി​സ്റ്റ​ർ ചെ​യ്തത് 15 കേ​സു​ക​ൾ, 86 പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്ക്

Share News

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ട്രാ​ക്ട​ർ റാ​ലി സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് 15 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. സം​ഘ​ർ​ഷ​ത്തി​ൽ എ​ട്ട് ബ​സു​ക​ളും 17 സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ളും പ്ര​ക്ഷോ​ഭ​ക​ർ ന​ശി​പ്പി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. 86 പോ​ലീ​സു​കാ​ർ​ക്ക് സം​ഘ​ർ​ഷ​ത്തി​ൽ പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. മു​ക​ർ​ബ ചൗ​ക്ക്, ഗാ​സി​പു​ർ‌, ഐ​ടി​ഒ, സീ​മാ​പു​രി, നം​ഗ്ലോ​യി ടി ​പോ​യി​ന്‍റ്, തി​ക്രി അ​തി​ർ​ത്തി, ചെ​ങ്കോ​ട്ട എ​ന്നി​വി​ട​ങ്ങ​ളി​ലെ സം​ഘ​ർ​ഷ​ത്തി​ലാ​ണ് പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്കേ​റ്റ​ത്. പോ​ലീ​സ് നി​ശ്ച​യി​ച്ച പാ​ത​ക​ളി​ൽ​നി​ന്ന് വ്യ​തി​ച​ലി​ച്ച് ന​ട​ത്തി​യ ട്രാ​ക്ട​ർ റാ​ലി​യി​ലാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. രാ​വി​ലെ 8.30 ന് ​സി​ങ്കു അ​തി​ർ​ത്തി​യി​ൽ സം​ഘ​ടി​ച്ച ഏ​ഴാ​യി​ര​ത്തോ​ളം […]

Share News
Read More

ട്രാക്ടർ റാലി: ചെങ്കോട്ടയില്‍ കൊടി കെട്ടിയ ആളെ തിരിച്ചറിഞ്ഞു

Share News

ന്യൂഡല്‍ഹി : കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെ ചെങ്കോട്ടയില്‍ സിഖ് പതാക ഉയര്‍ത്തിയ ഒരാളെ തിരിച്ചറിഞ്ഞതായി ഡല്‍ഹി പൊലീസ്. പഞ്ചാബിലെ തരന്‍ തരന്‍ ജില്ലയിലുള്ള ജുഗ്‌രാജ് സിങാണ് ചെങ്കോട്ടയിലെ കൊടിമരത്തില്‍ കയറി പതാക ഉയര്‍ത്തിയതെന്നാണ് തിരിച്ചറിഞ്ഞത്. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. ചെങ്കോട്ടയില്‍ സംഘർഷത്തിന് നേതൃത്വം നല്‍കിയ ആളുകള്‍ക്കായും പൊലീസും രഹസ്യാന്വേഷണ ഏജന്‍സികളും അന്വേഷണം ആരംഭിച്ചു. ചെങ്കോട്ടയിലെ അതിക്രമത്തിന് നേതൃത്വം നല്‍കിയവരില്‍ ഒരാളെന്ന് തിരിച്ചറിഞ്ഞ ദീപ് സിദ്ദുവിനായും പൊലീസ് തിരച്ചില്‍ തുടങ്ങി. ദീപ് സിദ്ദു ചെങ്കോട്ടയിലേക്ക് കര്‍ഷകര്‍ ഇരച്ചുകയറുന്നതിന്റെ […]

Share News
Read More

കാണികളെ വിസ്മയിപ്പിച്ച് റിപ്പബ്ലിക്​ ദിനപരേഡ്: മനം കവര്‍ന്ന് കേരളത്തിന്റെ നിശ്ചലദൃശ്യം

Share News

ന്യൂഡൽഹി: ഇന്ത്യയുടെ 72 മത് റിപ്പബ്ലിക് ദിന പരേഡില്‍ കാണികളെ വിസ്മയിപ്പിച്ച് സംസ്ഥാനങ്ങളുടെ നിശ്ചലദൃശ്യം. സാംസ്‌കാരിക പാരമ്ബര്യം വിളിച്ചോതുന്ന രണ്ട് ഭാഗങ്ങളുള്ള ‘കയര്‍ ഓഫ് കേരള’ നിശ്ചലദൃശ്യം ആണ് കേരളം ഒരുക്കിയത്. തേങ്ങയുടെയും തൊണ്ടിന്‍റെയും ചകിരിയുടെയും പശ്ചാത്തലത്തിലാണ് കയര്‍ നിര്‍മാണ ഉപകരണമായ റാട്ടും കയര്‍ പിരിക്കുന്ന ഗ്രാമീണ സ്ത്രീകളെയും ചിത്രീകരിച്ചത്. കായലിലേക്ക് ചാഞ്ഞ് കായ്ച്ച്‌ നില്‍ക്കുന്ന തെങ്ങുകളുമാണ് പശ്ചാത്തലം. മണല്‍ത്തിട്ടയില്‍ പ്രതീകാത്മകമായി ഉയര്‍ന്നു നില്‍ക്കുന്ന ഭീമൻ കരിക്കിന്‍റെ മാതൃകയും വശങ്ങളില്‍ വിവിധ പാകത്തിലുള്ള തേങ്ങകളും സമീപത്ത് തൊണ്ട് […]

Share News
Read More

15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ പൊളിക്കും: അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍

Share News

ന്യൂഡൽഹി: 15 വര്‍ഷത്തിലധികം പഴക്കമുള്ള സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ പൊളിക്കാന്‍ അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍. വാഹനങ്ങള്‍ പൊളിച്ചു കളയുന്നതിനുള്ള സ്‌ക്രാപേജ് പോളിസിക്ക് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അംഗീകാരം നല്‍കി. 2022 ഏപ്രില്‍ ഒന്നിന് ഈ ഉത്തരവ് പ്രാബല്യത്തില്‍ വരും. വാഹനങ്ങള്‍ പൊളിക്കുന്നതിനും രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതിനുമുള്ള നയം 2022 ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. മലിനീകരണം തടയുന്നതിന് പ്രതിജ്ഞാബദ്ധമായ സര്‍ക്കാര്‍ എന്ന […]

Share News
Read More

LIVE: Republic Day Parade – 2021

Share News

https://www.facebook.com/PresidentOfIndia/videos/412886506458400/?cft[0]=AZXhRNnxNapzG–hBYq_apXXX7EHx8FZri2KizwSQJjEg4aW9to43T9Y6PLy8wmoJ9M9O_9juLHAS8lTLUzytaJkzL_SVUBY975qv2UcAYjfcoxv-dH9PH0ZmraaI_h5SD70n1TX76CYr779AWTk-gfpgVEnAcWkQ_6E0E0nth-YtBTZqg2RJdw5XwuuUCYCSul7JmWGJR7wPlUNxtRsmSm2&tn=%2B%3FFH-R

Share News
Read More

പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു: എസ്പിബിക്ക് പത്മവിഭൂഷണ്‍‌, കെ എസ് ചിത്രക്ക് പത്മഭൂഷൺ, കൈതപ്രത്തിന് പദ്മശ്രീ

Share News

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്യത്ത്‌ പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. എസ്പി ബാലസുബ്രഹ്മണ്യം പദ്മവിഭൂഷണും, മലയാളത്തിന്റെ പ്രിയ ​ഗായിക കെ എസ് ചിത്രക്ക് പദ്മഭൂഷണും ഗാനരചയിതാവും സംഗീത സംവിധായകനും പിന്നണി ഗായകനുമായ കൈതപ്രം ദാമോദരന്‍ സമ്ബൂതിരു പദ്മശ്രീക്കും അര്‍ഹനായി. മരണാനന്തര ബഹുമതിയായിയാട്ടാണ് എസ്പിബിക്ക് പദ്മവിഭൂഷണ്‍ നല്‍കുന്നത്. കൂടാതെ ഒ എം നമ്ബ്യാര്‍( കായികം), ബാലന്‍ പുതേരി ( സാഹിത്യം), കെ കെ രാമചന്ദ്ര പുലവര്‍ (കല), ഡോ ധനഞ്ജയ് ദിവാകര്‍ ( മെഡിസിന്‍) എന്നിവരാണ് പത്മശ്രീ അവാര്‍ഡിന് അര്‍ഹരാ […]

Share News
Read More