ഡിജിറ്റൽ അക്കൗണ്ടുകളുടെ സുരക്ഷ ഉറപ്പുവരുത്തുവാൻ ശക്തവും രഹസ്യവുമായ പാസ്സ്‌വേർഡുകൾ ആവശ്യമാണ്.
സ്പെഷ്യൽ കാരക്ടർസ്, നമ്പറുകൾ കൂടെ ഉൾപ്പെടുത്തുമ്പോൾ പാസ്സ്‌വേർഡ് കൂടുതൽ സ്ട്രോങ്ങാകുന്നു. ഇക്കാലത്ത് പാസ്സ്‌വേർഡുകളാണ് നമ്മുടെ ഡിജിറ്റൽ ജീവിതത്തെ നിയന്ത്രിക്കുന്നത് എന്ന് വേണമെങ്കിൽ പറയാം. എല്ലാ ഓൺലൈൻ ഇടപെടലുകളിലും പാസ്സ്‌വേർഡുകൾക്ക് സുപ്രധാനമായ പങ്കുവഹിക്കുന്നു. ഡിജിറ്റൽ അക്കൗണ്ടുകളുടെ സുരക്ഷ ഉറപ്പുവരുത്തുവാൻ ശക്തവും രഹസ്യവുമായ പാസ്സ്‌വേർഡുകൾ ആവശ്യമാണ്. പലപ്പോഴും നമ്മൾ പാസ്സ്‌വേർഡ് തെരഞ്ഞെടുക്കുന്നതിൽ വേണ്ടത്ര ശ്രദ്ധിക്കാറില്ല എന്നതാണ് സത്യം. 123456 987654 , PASSWORD, 111111 തുടങ്ങിയ ദുർബ്ബലമായ പാസ്സ്‌വേർഡുകൾ ഉപയോഗിക്കുന്നവരുണ്ട്. ഡിജിറ്റൽ ഉപകരണങ്ങളിലും ഓൺലൈൻ അക്കൗണ്ടുകളിലും വ്യത്യസ്ത പാസ്സ്‌വേർഡുകൾ ഉപയോഗിക്കുക. […]
Read Moreമാളുകൾ , എയർപോർട്ടുകൾ, ഹോട്ടലുകൾ, സർവകലാശാലകൾ, മറ്റ് പൊതു സ്ഥലങ്ങൾ എന്നിവയിലെ വൈഫൈ ഹോട്ട്‌സ്‌പോട്ടുകൾ സൗകര്യപ്രദമാണ്, പക്ഷേ പലപ്പോഴും അവ സുരക്ഷിതമല്ല. |കേരള പോലീസ്
മാളുകൾ , എയർപോർട്ടുകൾ, ഹോട്ടലുകൾ, സർവകലാശാലകൾ, മറ്റ് പൊതു സ്ഥലങ്ങൾ എന്നിവയിലെ വൈഫൈ ഹോട്ട്‌സ്‌പോട്ടുകൾ സൗകര്യപ്രദമാണ്, പക്ഷേ പലപ്പോഴും അവ സുരക്ഷിതമല്ല. നിങ്ങൾ ഒരു വൈഫൈ നെറ്റ്‌വർക്കിലേക്ക് കണക്റ്റുചെയ്‌ത് വെബ്‌സൈറ്റുകളിലൂടെയോ മൊബൈൽ ആപ്പുകളിലൂടെയോ വിവരങ്ങൾ കൈമാറുമ്പോൾ മറ്റാർക്കെങ്കിലും അവ കൈക്കലാക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. അവർക്ക് നിങ്ങളുടെ സെഷൻ ഹൈജാക്ക് ചെയ്യാനും നിങ്ങളെപ്പോലെ ലോഗിൻ ചെയ്യാനും കഴിയും. സൗജന്യമായി ലഭ്യമാകുന്ന ഹാക്കിംഗ് ഉപകരണങ്ങൾ ഉപയോഗിച്ച് പരിമിതമായ സാങ്കേതിക പരിജ്ഞാനമുള്ള ഉപയോക്താക്കൾക്ക് പോലും ഇത് സാധ്യമാകും. നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ, […]
Read Moreവിരലടയാളങ്ങളിലൂടെ പ്രതികളെ തിരിച്ചറിയൽ:രാജ്യത്ത് ഒന്നാമതായി കേരള പൊലീസ്
രാജ്യത്ത് വിരലടയാള പരിശോധനയിലൂടെ കുറ്റം തെളിയിച്ച സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരള പൊലീസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. മറ്റു സംസ്ഥാനങ്ങളെ ബഹുദൂരം പിന്നിലാക്കിയാണ് കേരളം ഈ നേട്ടം കൈവരിച്ചത്. ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ 2020ലെ വാർഷിക പഠന റിപ്പോർട്ടിലാണ് ഈ വിവരം. കഴിഞ്ഞ വർഷം 657 കേസുകളാണ് വിരലടയാളത്തിന്റെ സഹായത്തോടെ കേരള പൊലീസ് തെളിയിച്ചത്. 517 കേസുകൾ തെളിയിച്ച കർണാടകയും ആന്ധ്രയുമാണ് (412) രണ്ടും മൂന്നും സ്ഥാനങ്ങളിൽ. കുറ്റം തെളിയിക്കുന്നതിനും കുറ്റവാളികളെ കണ്ടെത്തുന്നതിനും ഉപയോഗിക്കുന്ന പ്രധാന രീതികളിലൊന്നാണ് […]
Read Moreസന്ദർഭോചിതമായ ഇടപെടലിലൂടെ യുവതിയുടെ നഷ്ടപ്പെട്ടു എന്ന് കരുതിയ മോതിരം വീണ്ടെടുക്കാൻ അവസരമൊരുക്കിയ ചാവക്കാട് പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ സൗദാമിനിക്ക് അഭിനന്ദനങ്ങൾ.
അസുഖം ബാധിച്ച മകനെ ആശുപത്രിയിൽ കാണിക്കാൻ പണം കണ്ടെത്തുന്നതിനായി കയ്യിലണിഞ്ഞിരുന്ന മോതിരം പണയം വെക്കാൻ ചാവക്കാട് ടൗണിലേക്ക് പുറപ്പെട്ടതായിരുന്നു യുവതി. നടത്തിത്തിനിടയിൽ വിരലിൽ നിന്നും ഊരി മോതിരം നടപ്പാതയിലെ കോൺക്രീറ്റ് സ്ലാബിനിടയിലൂടെ അഴുക്കുചാലിലേക്ക് വീണു. ആകെ പരിഭ്രമിച്ച യുവതി അവിടെ നിന്നും ചാവക്കാട് പോലീസ് സ്റ്റേഷനിൽ എത്തി വിവരങ്ങൾ അറിയിച്ചു. സ്റ്റേഷനിൽ തത്സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന ജനമൈത്രി സീനിയർ സിവിൽ പോലീസ് ഓഫീസർ സൌദാമിനി യുവതിയെ ആശ്വസിപ്പിച്ചു. കാര്യങ്ങൾ ചോദിച്ചറിഞ്ഞു.ഉടൻ തന്നെ പോലീസ് ഓഫീസർ സൌദാമിനി യുവതിയേയും കൂട്ടി […]
Read Moreമതസ്പർദ്ധ വരുത്തുന്ന രീതിയിലുള്ള പോസ്റ്റുകൾ സൃഷ്ടിക്കുന്നവർക്കെതിരെയും പ്രചരിപ്പിക്കുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കുന്നതാണ്..
സമൂഹ മാധ്യമങ്ങളിലൂടെ മതസ്പർദ്ധ വരുത്തുന്ന രീതിയിലുള്ള പോസ്റ്റുകൾ പ്രചരിപ്പിക്കപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം പോസ്റ്റുകൾ സൃഷ്ടിക്കുന്നവർക്കെതിരെയും പ്രചരിപ്പിക്കുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കുന്നതാണ്.. Kerala Police നമ്മുടെ നാടിൻെറ നന്മകൾ ,സ്നേഹ -സൗഹാർദ്ദം ,കൂട്ടായ്‌മ നിലനിർത്തുവാൻ നമുക്ക് ആത്മാർഥമായി തുടർന്നും പരിശ്രമിക്കാം .കരുതലിൻെറ സുവിശേഷം പങ്കുവെയ്ക്കാം .
Read More