എസ്‌എസ്‌എല്‍സി പരീക്ഷഫലം ജൂലൈയിൽ

Share News

തിരുവനന്തപുരം:കോവിഡ് പ്രതിസന്ധിയെ തുടർന്ന് രണ്ട് ഭാഗങ്ങളായി നടന്ന എസ്‌എസ്‌എല്‍സി പരീക്ഷയുടെ ഫലപ്രഖ്യാപനം ജൂലായ് ആദ്യം. ഇതിന്റെ തുടര്‍ച്ചയായി ഹയര്‍സെക്കന്‍ഡറി ഫലവും വരും. എസ്‌എസ്‌എല്‍സി രണ്ടാം ഘട്ട മൂല്യനിര്‍ണയം തിങ്കളാഴ്ച ആരംഭിച്ചിരുന്നു. എന്നാല്‍ പല ക്യാമ്ബുകളിലും അധ്യാപകര്‍ കുറവായതിനാല്‍ സാവധാനമാണ് മൂല്യനിര്‍ണയം. ഈ മാസം അവസാനത്തോടെ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കും. തുടര്‍ന്ന് ടാബുലേഷനും മാര്‍ക്ക് ഒത്തുനോക്കലും നടത്താന്‍ ഒരാഴ്ച വേണം. അത് പൂര്‍ത്തിയാക്കി ജൂലായ് ആദ്യം ഫലം പ്രഖ്യാപിക്കാനാകുമെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് കരുതുന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച്‌ മാസത്തില്‍ […]

Share News
Read More

മണിക്കൂറുകൾക്കുള്ളിൽ കോവിഡ് കെയർ സെൻറർ തയ്യാർ!!!

Share News

ഇന്ന് ഉച്ചയ്ക്ക് ശേഷം ആണ് അങ്കമാലിയിൽ Adlux എക്സിബിഷൻ സെൻറർ കോവിഡ് രോഗികൾക്കുള്ള താൽക്കാലിക സെൻറർ ആയി സർക്കാർ ഏറ്റെടുക്കുവാൻ തീരുമാനിച്ച വിവരം ചുമതലയുള്ള ഡോക്ടർ വിളിച്ചറിയിക്കുന്നത്. അപ്പോൾ തന്നെ സ്ഥലത്തെത്തി ആരോഗ്യ പ്രവർത്തകരുമായി ചേർന്നു ആവശ്യമായ ഒരുക്കങ്ങൾ ചർച്ച ചെയ്തു. 200 രോഗികളെ കിടത്തി ചികിത്സിക്കാൻ ആവശ്യമായ ആയ കിടക്കകളും അനുബന്ധ സാമഗ്രികളും രാത്രിയോടെ സ്ഥലത്ത് എത്തി. ആരോഗ്യ പ്രവർത്തകരും, യൂത്ത് കോൺഗ്രസ്, ഡിവൈഎഫ്ഐ പ്രവർത്തകരും ഒരുമിച്ച് കൈകോർത്തപ്പോൾ മണിക്കൂറുകൾക്കുള്ളിൽ 200 രോഗികൾക്കുള്ള താൽക്കാലിക കോവിഡ് […]

Share News
Read More

ഡിവൈഎഫ്ഐ – എസ്എഫ്ഐ ഏഴിക്കര വില്ലേജ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഏഴിക്കര ഗവൺമെൻറ് ലോവർ പ്രൈമറി സ്കൂളിന്റെചുറ്റുമതിലിൽ ചിത്രങ്ങൾ വരച്ച് മനോഹരമാക്കി

Share News

ഡിവൈഎഫ്ഐ – എസ്എഫ്ഐ ഏഴിക്കര വില്ലേജ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഏഴിക്കര ഗവൺമെൻറ് ലോവർ പ്രൈമറി സ്കൂളിന്റെചുറ്റുമതിലിൽ ചിത്രങ്ങൾ വരച്ച് മനോഹരമാക്കി . പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് യേശുദാസ് പറപ്പിള്ളി വര ഉദ്ഘാടനം ചെയ്തു.ചിത്രകാരന്മാരായ സംസ്കൃത സർവകലാശാല വിദ്യാർത്ഥികൾ ആനന്ദ്, ആകാശ് ദിലീഷ്, വിവേക്, നവീൻ എന്നിവർ വരയ്ക്ക് നേതൃത്വം നൽകി. സാംസ്കാരികമൂല്യങ്ങളെ ഉയർത്തിക്കാണിക്കുകയെന്നതാണ് ചിത്രം, സാഹിത്യം, കാവ്യം, സംഗീതം, നൃത്തം തുടങ്ങിയ കലകളുടെ പരമമായ ലക്ഷ്യം. സാമൂഹികനന്മകൾ ഉറപ്പുവരുത്തുകയെന്ന ഉത്തരവാദിത്വം കൂടി അതിനുണ്ട്.നല്ലൊരു നാളേയ്ക്കായി നല്ല […]

Share News
Read More

പാലാ രൂപതാ കേന്ദ്രത്തിൽ പ്രവാസി കാര്യാലയം തുറന്നു.

Share News

പാലാ: പാലാ രൂപതാംഗങ്ങളായ പ്രവാസികളുടെ ഏകോപനത്തിനും ഉന്നമനത്തിനുമായി പാലാ രൂപതാ കേന്ദ്രത്തിൽ പുതിയ പ്രവാസി കാര്യാലയം തുറന്നു. പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടന കർമ്മം നിർവഹിച്ച യോഗത്തിൽ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ, മുൻ മെത്രാൻ മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ, വികാരി ജനറൽമാരായ മോൺ. അബ്രഹാം കൊല്ലിത്താനത്തുമലയിൽ, മോൺ. ജോസഫ് തടത്തിൽ തുടങ്ങിയവർ സംബന്ധിച്ചു. പ്രവാസികളുടെ കോർഡിനേറ്ററായി ഫാ. ബർക്കുമാൻസ് കുന്നുംപുറവും അസി. കോർഡിനേറ്ററായി ഫാ. സിറിൽ തയ്യിലും നിയമിതരായി. കേരളത്തിനും ഇന്ത്യക്കും […]

Share News
Read More

ഇന്ന് സംസ്ഥാനത്തു 82 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Share News

ചികിത്സയിലുള്ളത് 832 പേർ കേരളത്തിൽ 82 പേർക്ക് കൂടി ബുധനാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 14 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 11 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 9 പേർക്കും,  കോട്ടയം ജില്ലയിൽ നിന്നുള്ള 8 പേർക്കും, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള 7 പേർക്ക് വീതവും, കൊല്ലം, എറണാകുളം, പാലക്കാട് ജില്ലകളിൽ നിന്നുള്ള 5 പേർക്ക് വീതവും, തൃശ്ശൂർ ജില്ലയിൽ നിന്നുള്ള 4 പേർക്കും, കാസർകോഡ് […]

Share News
Read More

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം തത്സമയം – 03 06 2020

Share News

കേരള സര്‍ക്കാര്‍മുഖ്യമന്ത്രിയുടെ ഓഫീസ് വാര്‍ത്താകുറിപ്പ് തീയതി: 03-06-2020 മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് 82 പേര്‍ക്കാണ് ഇന്ന് സംസ്ഥാനത്ത് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 53 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 19 പേര്‍. 5 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗബാധയുണ്ടായി. അഞ്ചുപേര്‍ക്ക് സമ്പര്‍ക്കംമൂലമാണ് രോഗം ബാധിച്ചത്. അതില്‍ ഒരാളുടെ ഹിസ്റ്ററി വ്യക്തമാകുന്നതേയുള്ളു. 24 പേര്‍ ഇന്ന് കോവിഡ് മുക്തരായി. തിരുവനന്തപുരം 6, കൊല്ലം 2, കോട്ടയം 3, തൃശൂര്‍ 1, കോഴിക്കോട് 5, കണ്ണൂര്‍ 2, കാസര്‍കോട് […]

Share News
Read More

അന്തർ ജില്ലാ ബോട്ട് സർവ്വീസുകൾ നാലു മുതൽ

Share News

സംസ്ഥാനത്തെ ബസ് സർവീസുകൾ പുനരാരംഭിച്ചതിനു സമാനമായി അന്തർ ജില്ലാ ബോട്ട് സർവ്വീസുകൾ ജൂൺ നാലു മുതൽ പുനഃരാരംഭിക്കുമെന്ന് ഗതാഗത വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. വർധിപ്പിച്ച ബോട്ട് യാത്രാകൂലി കുറച്ച് പഴയ നിരക്ക് പുനഃസ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. എല്ലാ സീറ്റുകളിലും യാത്രക്കാരെ അനുവദിക്കും. ബോട്ടിൽ നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കില്ല.സംസ്ഥാന ജലഗതാഗത വകുപ്പിന് ആകെ 54 ബോട്ടുകളും അഞ്ച് റെസ്‌ക്യു ബോട്ടുകളുമാണ് ഉള്ളത്. ഇതിൽ വൈക്കം-എറണാകുളം റൂട്ടിൽ ഓടുന്ന ബോട്ട് മൂന്നു ജില്ലകളെ ബന്ധിപ്പിക്കുന്നതായതിനാൽ ഇപ്പോൾ സർവ്വീസ് നടത്തുന്നതല്ല. ആകെ 11 […]

Share News
Read More

കൊവിഡ് ബാധിച്ച് വൈദികന്‍ മരിച്ച സംഭവം; പേരൂർക്കട ജനറൽ ആശുപത്രിയിലെ രണ്ട് വാർഡുകൾ അടച്ചു, ഡോക്ടര്‍മാരും ജീവനക്കാരും ഉള്‍പ്പടെ നിരീക്ഷണത്തില്‍

Share News

തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മരിച്ച വൈദികനെ ചികിത്സിച്ചിരുന്ന തിരുവനന്തപുരം പേരൂർക്കട ജനറൽ ആശുപത്രിയിലെ രണ്ട് വാർഡുകൾ അടച്ചു. പേരൂര്‍ക്കട ആശുപത്രിയിലെ ഡോക്ടര്‍മാരും ജീവനക്കാരും ഉള്‍പ്പടെ 15 പേര്‍ നിരീക്ഷണത്തില്‍.  വൈദികന് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് കണ്ടെത്താൻ കഴിയാത്തത് ആശങ്കയുയർത്തുന്നുണ്ട്. മെഡിക്കല്‍ കോളജില്‍ ഇദ്ദേഹവുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ ജീവനക്കാരും നിരീക്ഷണത്തിലാണ്. ഫാ. കെ.ജി.വര്‍ഗീസിന്റെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ 50 ഓളം പേരുണ്ട്. ജില്ലാ ഭരണകൂടം ഇന്ന് റൂട്ട് മാപ്പ് പുറത്തിറക്കും. പ്രതിരോധ നടപടിയുടെ ഭാഗമായി മെഡിക്കൽ കോളേജിലേയും പേരൂർക്കട ആശുപത്രിയിലെയും 19 […]

Share News
Read More

കേരളത്തിൽ ജൂണ്‍ ഒന്‍പതു മുതല്‍ ട്രോളിംഗ് നിരോധനം

Share News

കൊച്ചി: കേരളതീരത്ത് ഈ മാസം ഒന്‍പതിന് അര്‍ദ്ധരാത്രി മുതല്‍ ട്രോളിംഗ് നിരോധനം നിലവില്‍വരും. ജൂലൈ 31 അര്‍ദ്ധരാത്രിവരെ 52 ദിവസം നീണ്ടുനില്‍ക്കുന്നതാണ് സംസ്ഥാനത്തെ ട്രോളിംഗ് നിരോധനം. എല്ലാ ഇതരസംസ്ഥാന ബോട്ടുകളും ജൂണ്‍ ഒന്‍പതിന് മുന്‍പായി തീരം വിട്ട്പോകണം. ഹാര്‍ബറിലെ ഡീസല്‍ ബങ്കറുകള്‍, തീരപ്രദേശത്തെ മറ്റു ഡീസല്‍ ബങ്കുകള്‍ എന്നിവ ട്രോളിംഗ് നിരോധന കാലയളവില്‍ അടച്ചിടണം.ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്ക് മല്‍സ്യഫെഡ് ബങ്കുകളും മറ്റ് തിരഞ്ഞെടുത്ത ബങ്കുകളും മുഖേനെ ഡീസല്‍ ലഭ്യമാക്കും. യന്ത്രവല്‍്കൃത ബോട്ടുകള്‍ക്ക് ഡീസല്‍ നല്‍കുവാന്‍ പാടില്ല. ട്രോളിംഗ് നിരോധന […]

Share News
Read More

കണ്ണില്ലാത്ത ക്രൂരത:പൈനാപ്പിളില്‍ ‌പടക്കം നിറച്ച്‌ കെണിവെച്ചു, പൈനാപ്പിള്‍ ഭക്ഷിച്ച ഗര്‍ഭിണിയായ കാട്ടാന ചരിഞ്ഞു

Share News

മലപ്പുറം:കാട്ടുപന്നിയെ പിടികൂടാന്‍ പൈനാപ്പിളില്‍ പടക്കം നിറച്ച്‌ വെച്ച കെണിയില്‍പെട്ട് ഗര്‍ഭിണിയായ കാട്ടാനയ്ക്ക് ദാരുണാന്ത്യം.ദുഷ്ട മനുഷ്യർ ഒരുക്കിയ കെണിയില്‍ പൊലിഞ്ഞത് ഒരു കാട്ടാനയുടേയും അവളുടെ വയറ്റിലെ ഒരു ജീവനുമാണ് . സൈലന്റ് വാലി നാഷണല്‍ പാര്‍ക്കിലാണ് സംഭവം. ഒന്നും കഴിക്കാനാകാതെ ഏറെ നാള്‍ പട്ടിണി കിടന്ന ശേഷമാണ് ആന ചെരിഞ്ഞത്. മെയ് 27നാണ് മലപ്പുറത്തെ വെള്ളിയാര്‍ പുഴയില്‍ ആനയെ കണ്ടെത്തിയത്. ഏതാണ്ട് 15 വയസ് പ്രായമുള്ള കാട്ടാനയാണ് ചരിഞ്ഞത്. പടക്കം നിറച്ച പൈനാപ്പിള്‍ കഴിച്ചതിനെ തുടര്‍ന്ന് അത് പൊട്ടിത്തെറിച്ച്‌ […]

Share News
Read More