പത്തനംതിട്ടയുടെ പുത്രി ടെക്‌സസിലെ ജഡ്ജി; മലയാളികളുടെ അഭിമാനമായി ജൂലി

Share News

അമേരിക്കൻ ദേശീയ പാതകയ്ക്ക് കീഴിൽ, ടെക്‌സസിലെ ഫോർട്ട് ബെൻഡ് കൗണ്ടിയിലെ മൂന്നാം നമ്പർ കോടതി മുറിയിലിരുന്ന് വിധി പറയുന്നത് ഒരു മലയാളിയാണ്. പത്തനംതിട്ട വെണ്ണിക്കുളം സ്വദേശിനി ജൂലി മാത്യു. ഈ പദവിയിലെത്തുന്ന ആദ്യ മലയാളി വനിതയെന്ന നേട്ടത്തിന് ഉടമയാണ് ജൂലി. മണിമലയാറിന്‍റെ തീരത്ത് ഓടിക്കളിച്ചു നടന്ന മലയാളി പെൺകുട്ടിയുടെ ജീവിതം മാറിയത് 10-ാം വയസ്സിലെ അമേരിക്കയിലേക്കുള്ള കുടിയേറ്റത്തോടെയാണ് . അമേരിക്കയിൽ സ്കൂൾ വിദ്യാഭാസം പൂർത്തിയാക്കിയ ജൂലി പെൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽനിന്ന് അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് സോഷ്യോളജി പഠിച്ചു. പിന്നീട് […]

Share News
Read More

മീ​ന​മാ​സ പൂ​ജ: ശ​ബ​രി​മ​ല​യി​ല്‍ പ്ര​തി​ദി​നം 10,000 ഭ​ക്ത​ര്‍​ക്ക് പ്ര​വേ​ശ​നം

Share News

പത്തനംതിട്ട: മീനമാസ പൂജകള്‍ക്കായി നട തുറക്കുന്ന ശബരിമലയില്‍ കൂടുതല്‍ ഭക്തരെ പ്രവേശിപ്പിക്കും. പ്രതിദിനം 10,000 ഭക്തരെ വീതം പ്രവേശിപ്പിക്കാനാണ് തീരുമാനം. വെര്‍ച്വല്‍ ക്യൂ വഴി വരുന്ന ഭക്തരെ മാത്രമേ ശബരിമലയില്‍ പ്രവേശിപ്പിക്കുകയുള്ളൂ. 48 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടി- പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് പ്രവേശനത്തിന് നിര്‍ബന്ധമാണ്. നിലവില്‍ പ്രതിദിനം 5000 പേരെ വീതം പ്രവേശിപ്പിക്കാനാണ് അനുമതിയുള്ളത്. മീന മാസ പൂജ, ഉത്സവം എന്നിവ കണക്കിലെടുത്ത് ഇതനുസരിച്ച്‌ നേരത്തെ തന്നെ വെര്‍ച്വല്‍ ക്യൂ വഴിയുള്ള ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. വെര്‍ച്വല്‍ ക്യൂ […]

Share News
Read More

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ അന്നദാന മണ്ഡപങ്ങളിലൊന്ന് ശബരിമലയിൽ നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നു.

Share News

ശബരിമലയിലെത്തുന്ന മുഴുവന്‍ തീര്‍ഥാടകര്‍ക്കും അന്നദാനം നൽകാൻ സാധിക്കുന്ന ഈ മണ്ഡപം ശബരിമല മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതി വിഹിതത്തില്‍ നിന്നും 21.55 കോടി രൂപ ചെലവഴിച്ചാണ് നിർമ്മിച്ചിരിക്കുന്നത് 24 മണിക്കൂറും അന്നദാനം നടത്താൻ പര്യാപ്തമായ ഈ അന്നദാന മണ്ഡപം ശബരിമലയിലെത്തുന്ന എല്ലാ തീര്‍ഥാടകര്‍ക്കും ആശ്രയ കേന്ദ്രമാകുമെന്ന കാര്യത്തില്‍ സംശയമില്ല. ഒരേ സമയം 5000 പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന വലിയ ഹാളാണ് മണ്ഡപത്തിലുള്ളത്. രാവിലെ ഏഴു മണിക്ക് തുടങ്ങുന്ന പ്രഭാതഭക്ഷണം മുതല്‍ അടുത്ത ദിവസം […]

Share News
Read More

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥി രേഷ്മ മറിയം റോയി കന്നിയങ്കത്തില്‍ വെന്നിക്കൊടി പാറിച്ചു !

Share News

പത്തനംതിട്ട : സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥി രേഷ്മ മറിയം റോയി കന്നിയങ്കത്തില്‍ വെന്നിക്കൊടി പാറിച്ചു. പത്തനംതിട്ട അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാര്‍ഡിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായാണ്. 21 വയസ് തികഞ്ഞതിന്റെ പിറ്റേന്നാണ് രേഷ്മ സ്ഥാനാര്‍ത്ഥിയായി നോമിനേഷന്‍ നല്‍കിയത്. പത്രിക സര്‍പ്പണത്തിനു മുന്‍പുതന്നെ രേഷ്മ പ്രചരണ രംഗത്ത് സജീവമായിരുന്നു. സ്‌കൂള്‍ പഠനകാലം മുതല്‍ എസ്.എഫ്.ഐയിലൂടെ പൊതുരംഗത്തെത്തിയ രേഷ്മ ഇപ്പോള്‍ പത്തനംതിട്ട ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗമാണ്.

Share News
Read More

പുണ്യം പൂങ്കാവനം പദ്ധതിയുടെ ഇക്കൊല്ലത്തെ പ്രവര്‍ത്തനോദ്ഘാടനം തന്ത്രി കണ്ഠരര് രാജീവരര് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു.

Share News

Vikram Ramachandran

Share News
Read More

ശബരിമല തീര്‍ത്ഥാടനം: മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ആരോഗ്യ വകുപ്പ്

Share News

തിരുവനന്തപുരം: കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സംസ്ഥാനത്തിനകത്തും പുറത്തും നിന്നുമുള്ള ധാരാളം തീര്‍ത്ഥാടകരും ഡ്രൈവര്‍മാര്‍, ക്ലീനര്‍മാര്‍, പാചകക്കാര്‍ തുടങ്ങിയ മറ്റ് വ്യക്തികളും കൂട്ടമായെത്തുന്നത് കോവിഡ് വ്യാപനത്തിന് കാരണമാകും. ദീര്‍ഘദൂര യാത്രയ്ക്കിടെ കോവിഡ് ബാധിക്കുന്ന തീര്‍ഥാടകരില്‍ നിന്നും രോഗ വ്യാപനത്തിനും സാധ്യതയുണ്ട്. കൂടാതെ ഭക്തർ ഒത്തുകൂടുന്ന നിലക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലും രോഗ വ്യാപനത്തിന് സാധ്യത ഏറെയാണ്. വായുസഞ്ചാരം കുറഞ്ഞ അടച്ചിട്ട ഇടങ്ങള്‍, […]

Share News
Read More

ശബരിമല മണ്ഡല മകരവിളക്കിന് രണ്ടു പ്രധാന പാതകളിലൂടെ മാത്രം തീര്‍ത്ഥാടകര്‍ക്ക് അനുമതി

Share News

ശബരിമലയില്‍ ഈ വര്‍ഷത്തെ മണ്ഡല മകരവിളക്ക് ഉത്സവകാലത്ത് രണ്ടു പ്രധാനപാതകളിലൂടെ മാത്രമായിരിക്കും തീര്‍ത്ഥാടര്‍ക്ക് യാത്രാനുമതിയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ദക്ഷിണേന്ത്യന്‍ ദേവസ്വം മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വടശേരിക്കര – പമ്പ, എരുമേലി – പമ്പ വഴി മാത്രമേ യാത്ര അനുവദിക്കൂ. ശബരിമലയിലേക്കെത്തുന്നതിന് തീര്‍ത്ഥാടകര്‍ ഉപയോഗിക്കുന്ന മറ്റു കാനന പാതകളിലും അനുമതിയുണ്ടാവില്ല. കോവിഡ് 19ന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണം.ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകര്‍ 24 മണിക്കൂര്‍ മുമ്പെടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. തീര്‍ത്ഥാടര്‍ വരുന്ന […]

Share News
Read More

ശബരിമല ദർശനം കോവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നവർക്കു മാത്രം

Share News

കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രം ശബരിമല ക്ഷേത്ര ദർശനം അനുവദിക്കാമെന്നാണ് വിദഗ്ധ സമിതി റിപ്പോർട്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.  ദർശനത്തിന് 48 മണിക്കൂർ മുമ്പ് കോവിഡ് പരിശോധനാ ഫലം നെഗറ്റീവായ റിപ്പോർട്ട് പോർട്ടലിൽ ഭക്തർ അപ്ലോഡ് ചെയ്യണം. ഇവർക്ക് നിലയ്ക്കലിൽ ആന്റിജൻ പരിശോധന നടത്തും. ആയുഷ്മാൻ ഭാരത് കാർഡുള്ളവർ അത് കൈയ്യിൽ കരുതണം. പരമ്പരാഗത പാതകളിലൂടെയുള്ള സന്ദർനം അനുവദിക്കില്ല. മറ്റു കാനനപാതകൾ വനുവകുപ്പിന്റെ നേതൃത്വത്തിൽ അടയ്ക്കും. പത്ത് മുതൽ […]

Share News
Read More

കോന്നി മെഡിക്കല്‍ കോളേജ് ഒ.പി വിഭാഗം ഉദ്ഘാടനം 14 ന് മുഖ്യമന്ത്രി നിര്‍വഹിക്കും

Share News

പത്തനംതിട്ടയ്ക്കും സമീപ ജില്ലകള്‍ക്കും ഒരു മുതല്‍ക്കൂട്ട് തിരുവനന്തപുരം: കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഒ.പി. വിഭാഗത്തിന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ 14-ാം തീയതി രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുന്നു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. വനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു, ആന്റോ ആന്റണി എം.പി., എംഎല്‍എമാരായ കെ.യു. ജനീഷ് കുമാര്‍, മാത്യു ടി. തോമസ്, രാജു എബ്രഹാം, ചിറ്റയം ഗോപകുമാര്‍, വീണ ജോര്‍ജ്, മറ്റ് ജനപ്രതിനിധികള്‍, […]

Share News
Read More

അവസാന ആഗ്രഹവും ബാക്കി വച്ചു സാന്ദ്ര മരണത്തിനു കീഴടങ്ങി.

Share News

ഷാർജ: “എയർ ഹോസ്റ്റസ് ആകാമായിരുന്നു ആഗ്രഹം. ഇപ്പോൾ ക്ലിനിക്കൽ സൈക്കോളജിസ്റ് ആകാനാണ് കൂടുതൽ താല്പര്യം”. അവസാന ആഗ്രഹവും ബാക്കിവച്ചു സാന്ദ്ര യാത്രയായി. ഇക്കഴിഞ്ഞ CBSE +2 പരീക്ഷയിൽ സ്‌കൂളിൽ പോകാൻ സാധിക്കാതെ വീട്ടിലിരുന്നു പഠിച്ചു ഉന്നത വിജയം നേടിയ സാന്ദ്ര ആൻ ജെയ്‌സൺ (17) ഇന്ന് ഉച്ചക്ക് മരണത്തിനു കീഴടങ്ങി. ഷാർജ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനിയായിരുന്നു. കഴിഞ്ഞ കുറെ മാസങ്ങളായി രോഗബാധിതയായിരുന്ന സാന്ദ്ര തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴാണ് ഹൃദയാഘാതം മൂലം മരണം സംഭവിച്ചത്. അടൂർ […]

Share News
Read More