സാമ്പത്തിക പിന്നാക്കക്കാര്‍ക്കുള്ള സംവരണം നടപ്പിലാക്കണം: മാര്‍ ആന്‍ഡ്രൂസ് താഴത്ത്
കാക്കനാട്: സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള സംവരണേതര വിഭാഗങ്ങളിലുള്ളവര്‍ക്ക് നടപ്പിലാക്കിയിട്ടുള്ള പത്തുശതമാനം സംവരണം അര്‍ഹിക്കുന്നവര്‍ക്കു നിഷേധിക്കുന്ന രീതിയിലുള്ള വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി സീറോമലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍. സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ പ്രവേശനത്തിലും പത്തുശതമാനം സംവരണം നടപ്പിലാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് കാര്യക്ഷ്യമമായി നടപ്പിലാക്കണമെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് മുഖ്യമന്ത്രിയ്ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. ഈ അധ്യയനവര്‍ഷത്തെ പ്ലസ് വണ്‍, നഴ്സിംഗ്-പാരാമെഡിക്കല്‍ പ്രവേശന വിജ്ഞാപനങ്ങളും പ്രോസ്പെക്ടസും അപേക്ഷാ ഫോറങ്ങളും പ്രസിദ്ധീകരിച്ചിരിക്കുന്നത് സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം […]
Read More