രാഹുൽ ഗാന്ധി എം.പി. യുടെ കരുതലിൽ 31 മലയാളികൾ നാട്ടിലേക്ക് തിരിച്ചു

Share News

കൽപ്പറ്റ: കോവിഡ് 19 ലോക് ഡൗൺ കാരണം രാജസ്ഥാൻ ജയ്പ്പൂരിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികളെ രാഹുൽ ഗാന്ധി എം.പി. യുടെ സാഹായത്താൽ നാട്ടിലേക്ക് തിരിച്ചു. സ്വന്തം നാട്ടിലേക്ക് വരുവാൻ പല രീതിയിൽ ശ്രമിച്ചുവെങ്കിലും ആരും തുണയായില്ല. പിന്നീട് രാഹുൽ ഗാന്ധി എം.പി. യുടെ ‘ ഓഫീസുമായി ബന്ധപ്പെട്ടു ഉടൻ തന്നെ രാജസ്ഥാൻ ഗവൺമെൻറുമായി സംസാരിച്ച് ഇവർക്ക് നാട്ടിലെത്താനുള്ള സഹായം ചെയ്തു കൊടുത്തു. വയനാട് പാർലമെന്റ് മണ്ഡലത്തിൽ  നിന്നും ഉള്ള വിദ്യാർത്ഥികൾ അടക്കം 31പേരാണ് രാജസ്ഥാൻ ഗവൺമെന്റിന്റെ ചെലവിൽ […]

Share News
Read More

വയനാട് ജില്ലയില്‍ 515 പേര്‍ കൂടി നിരീക്ഷണത്തില്‍ വയനാട്

Share News

വയനാട്: കോവിഡ് 19 രോഗ പശ്ചാത്തലത്തില്‍ ജില്ലയില്‍ 515 പേര്‍കൂടി നിരീക്ഷണത്തിലായി. 101 പേര്‍ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കി. ഇതോടെ നിലവില്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 1666 ആയി. എട്ട് പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. 678 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 615 എണ്ണത്തിന്റെ ഫലം നെഗറ്റീവ് ആണ്. 53 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. 781 സര്‍വ്വൈലന്‍സ് സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 560 എണ്ണത്തിന്റെ ഫലം നെഗറ്റീവ് ആണ്. 221 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. 246 പേര്‍ […]

Share News
Read More

വയനാട്ടിൽ കുരങ്ങുപനി സ്ഥിരീകരിച്ചു

Share News

കൽപറ്റ: വയനാട് ജില്ലയിൽ ഒരാൾക്കുകൂടി കുരങ്ങുപനി സ്ഥിരീകരിച്ചു. ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ തിരുനെല്ലി ബേഗൂർ കോളനിയിലെ 32കാരനാണ് രോഗം സ്ഥിരീകരിച്ചത്. യുവാവി​​െൻറ സാമ്പിൾ പരിശോധനാഫലം വെള്ളിയാഴ്​ചയാണ്​ കിട്ടിയത്​. ഇതോടെ, ഈ വർഷം രോഗം സ്ഥിരീകരിച്ചവർ 28 ആയി. മൂന്നുപേർ മരിച്ചിരുന്നു. നിലവിൽ രോഗലക്ഷണങ്ങളോടെ മൂന്നുപേർ ചികിത്സയിലാണ്. രണ്ടു പേർ കുരങ്ങുപനി പ്രത്യേക ആശുപത്രിയായ ബത്തേരി താലൂക്ക് ആശുപത്രിയിലും ഒരാൾ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജിലുമാണ്. 58 സാമ്പിളുകളാണ് ഇതുവരെ പരിശോധനക്കായി അയച്ചത്. ഇതിൽ 29 സാമ്പിളുകൾ […]

Share News
Read More
Share News

പനമരം ; മാനന്തവാടി റോഡിൽ ചെറുകാട്ടൂർ പള്ളി പരിസരം ചെളി കൊണ്ട് നിറഞ്ഞിരിക്കുന്നു .രോഗികളെ എടുത്തു കൊണ്ട് പോകേണ്ട അവസ്ഥയാണിപ്പോൾ . എസ്റ്റേറ്റ് മുക്ക് വരെ ഇതാണവസ്ഥ. ജൂൺ മാസം ( മഴക്കാലം) ആകുന്നു. പൊളിച്ചിട്ട സ്ഥലം വരെ എങ്കിലും മെറ്റൽ പതിച്ചാൽ ഉപകാരപ്രദമായിരുന്നു. ലോക്‌ഡോൺ കഴിയുമ്പോൾ നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകേണ്ട പ്രധാന വഴിയാണിത് .അധികാരികൾ ശ്രദ്ധിക്കുമെന്നും നടപടികൾ സ്വീകരിക്കുമെന്നും വിശ്വസിക്കുന്നു -.ജയൻ പോൾ മഠത്തിൽ

Share News
Read More

കൊവിഡ് – 19 പരിശോധനകൾക്കായി ജില്ലാശുപത്രിയിൽ വിസ്ക്ക് സംവിധാനം സജ്ജീകരിച്ചു

Share News

മാനന്തവാടി: കൊവിഡ് – 19 പരിശോധനകൾക്കായി ജില്ലാശുപത്രിയിൽ വിസ്ക്ക് സംവിധാനം സജ്ജീകരിച്ചു. ആശുപത്രിയിൽ തന്നെ നിർമ്മിച്ച വിസ്ക്ക് അത്യാധുനിക രീതീയിലുള്ളതാണ് .രോഗിയും ,ഡോക്ടറും നേരിട്ട് സമ്പർക്കമില്ലാതെ തന്നെ പരിശോധന നടത്താമെന്നതാണ് ഇതിന്റ് പ്രത്യേകത, ഇതിനാൽ തന്നെ പി പി ഇ കിറ്റുകളും ആവശ്യമായി വരുന്നില്ല, കൂടാതെ ഇവ എങ്ങോട്ട് വേണമെങ്കിലും കൊണ്ട് പോകാനും കഴിയും, ഗ്ളാസ്സ് കൊണ്ട് നിർമ്മിച്ചതിനാൽ സുരക്ഷിതത്വവും വർദ്ധിക്കും, ചുമ പോലുള്ള രോഗലക്ഷണങ്ങളുമായി എത്തുന്നവരുടെ സ്രവം വിസ്ക്ക് ക്യാബിനുള്ളിലിരുന്ന് തന്നെ ഡോക്ടർക്ക് ശേഖരിക്കാൻ കഴിയും, ഒരോ […]

Share News
Read More

മദ്രാസിൽ പോയി തിരിച്ചു വന്ന വയനാട്ടിലെ ലോറി ഡ്രൈവർക്ക് കോവിഡ്

Share News

കൽപ്പറ്റ: വയനാട്ടിൽ  നാലാമത് ഒരാൾക്കു കൂടി   കോവിഡ് 19 സ്ഥിരീകരിച്ചു. മാനന്തവാടി മുനിസിപ്പാലിറ്റി പരിധിയിലുള്ള വ്യക്തിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4 ആയി. ഇതിൽ 3 പേർ രോഗമുക്തി നേടി വീടുകളിലേക്ക് തിരിച്ചു പോയിരുന്നു. മദ്രാസിൽ പോയി നാട്ടിൽ തിരിച്ചെത്തിയ ലോറി ഡ്രൈവർ ആണ് ഇയാൾ.ഏപ്രിൽ 16ന് മദ്രാസിലേക്ക് പോവുകയും 26ന് തിരിച്ചെത്തുകയും ചെയ്തു.ജില്ലാ ഭരണകൂടത്തിന് നേതൃത്വത്തിൽ ആരോഗ്യവകുപ്പ് കൂടുതൽ ആളുകളുടെ സാമ്പിൾ പരിശോധനയ്ക്ക് എടുത്തതിന് ഭാഗമായി ആയി ഈ […]

Share News
Read More

ആരോഗ്യമേഖലയില്‍ വീണ്ടും രാഹുല്‍ഗാന്ധിയുടെ ഇടപെടല്‍ :ആര്‍ത്രോസ്‌കോപ്പി മെഷീന്‍ പ്രവര്‍ത്തനസജ്ജമായി

Share News

കല്‍പ്പറ്റ: വയനാടിന്റെ ആരോഗ്യമേഖലയില്‍ വീണ്ടും രാഹുല്‍ഗാന്ധിയുടെ ഇടപെടല്‍. ജില്ലയിലാദ്യമായി മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ആര്‍ത്രോസ്‌കോപ്പി മെഷീന്‍ പ്രവര്‍ത്തനസജ്ജമായി. സര്‍ക്കാര്‍ ആശുപത്രികളില്‍ ആദ്യമായാണ് ജില്ലയില്‍ ഈ സംവിധാനം പ്രാവര്‍ത്തികമാവുന്നത്. രാഹുല്‍ഗാന്ധി എം പിയുടെ പ്രാദേശിക വികസനഫണ്ടില്‍ നിന്നും 26,50,000 രൂപ ചിലവഴിച്ചാണ് സന്ധികളിലുണ്ടാകുന്ന രോഗ നിര്‍ണയത്തിനും താക്കോല്‍ദ്വാര ശസ്ത്രക്രിയ അടക്കമുള്ള ചികിത്സക്കും ഉപയോഗിക്കുന്ന ആര്‍ത്രോസ്‌കോപി മെഷീന്‍ സജ്ജമാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ജില്ലാ ആശുപത്രിയില്‍ മെഷീന്‍ സ്ഥാപിച്ചത്. നിലവില്‍ കൊവിഡ് ആശുപത്രിയായതിനാല്‍ പിന്നീടായിരിക്കും ചികിത്സ ആരംഭിക്കുകയെന്ന് സൂപ്രണ്ട് ഡോ. ദിനേഷ്‌കുമാര്‍ […]

Share News
Read More