M. P. വിൻസെന്റ് Ex. MLA തൃശ്ശൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ്
M. P. വിൻസെന്റ് Ex. MLA തൃശ്ശൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷം. KSU, യൂത്ത് കോൺഗ്രസ് സമരമുഖത്തെ പോരാളിയായി സജീവമായി പ്രവർത്തിച്ച ഒല്ലൂരിന്റെ മുൻ MLA കൂടിയായ ശ്രീ. M. P. വിൻസെന്റിന് ജില്ലയുടെ ചാലകശക്തിയാകാനും, വരും തിരഞ്ഞെടുപ്പുകളിൽ ഉജ്വല വിജയം സമ്മാനിയ്ക്കുവാനും കഴിയുമെന്നുറപ്പാണ് . അഭിവാദ്യങ്ങൾ വിൻസെന്റേട്ടാ…. ധീരതയോടെ നയിച്ചോളു… ഡെന്നിസ് കെ. ആന്റണി
Read Moreആലുവയിലെ കുഞ്ഞ് മരിച്ചത് നാണയം വിഴുങ്ങിയിട്ടല്ല: രാസ പരിശോധനാ ഫലം പുറത്ത്
ആലുവ: ആലുവ കടുങ്ങല്ലൂരിൽ മൂന്ന് വയസുകാരന്‍ പൃഥ്വിരാജ് നാണയം വിഴുങ്ങി മരിച്ച സംഭവത്തില്‍ രാസപരിശോധനാ ഫലം പുറത്ത്. നാണയം വിഴുങ്ങിയതല്ല പകരം ശ്വാസതടസമാണ് കുട്ടിയുടെ മരണ കാരണം. ആന്തരിക അവയവ പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു രൂപ നാണയം വിഴുങ്ങി 18 മണിക്കൂറിനകമായിരുന്നു കുട്ടി മരണം. ചികിത്സാപിഴവ് മൂലമാണ് മരണമെന്ന ആരോപണം കുട്ടിയുടെ ബന്ധുക്കള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ നാണയം വിഴുങ്ങിയത് മൂലമല്ല ശ്വാസ തടസം ഉണ്ടായത്. കുട്ടിക്ക് മുമ്പും ശ്വാസതടസം ഉണ്ടായിട്ടുള്ളതായി […]
Read Moreഫ്രാൻസിലെ ഐഫിൽ ടവർ പോലെ പ്രത്യേക ബഡ്ജറ്റ് സപ്പോർട്ടോടു കൂടി കൊച്ചി ഹാർബർ പാലവും സംരക്ഷിക്കപ്പെടണം
കൊച്ചിയുടെ പൈതൃക സ്മാരകമായ പുരാതന ഹാർബർ പാലം സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഫ്രാൻസിലെ ഐഫിൽ ടവർ പോലെ പ്രത്യേക ബഡ്ജറ്റ് സപ്പോർട്ടോടു കൂടി കൊച്ചി ഹാർബർ പാലവും സംരക്ഷിക്കപ്പെടണം. ഞങ്ങളുടെ ഇടവകപ്പള്ളി – കൊച്ചി -തോപ്പുംപടി സെയിന്റ് സെബാസ്റ്റിൻസ് ദൈവാലയവും ഹൈസ്ക്കൂളും ഈ പാലത്തിനടുത്തു തന്നെയാണ് സ്ഥിതി ചെയ്യുന്നത്. ഞങ്ങളുടെ സ്ക്കൂൾ ദിനങ്ങളിൽ 1950- 60 കാലഘട്ടത്തിൽ സ്ക്കൂൾ പരിസരത്തു നിന്നു ഞങ്ങൾ പാലം പൊക്കുന്ന ഈ ദൃശ്യത്തിന് സാക്ഷികളായിട്ടുണ്ട്. കൊച്ചിൻ പോർട്ടിൽ നിന്നും മണ്ണുമാന്തി കപ്പലുകളായിരുന്നു […]
Read Moreഫാ. ഡോ. ജോസ് കൊച്ചുപറമ്പിൽ. കത്തീഡ്രൽ വികാരി.
ചങ്ങനാശേരി: സെന്റ് മേരീസ് മെത്രാപ്പോലിത്തൻ പള്ളി (കത്തീഡ്രൽ )വികാരിയായി ഫാ.ഡോ.ജോസ് കെച്ചുപറമ്പിൽ നിയമിതനാകുന്നു.23 ന് അദ്ദേഹം ചാർജെടുക്കുംഅരുവിക്കുഴി ലൂർദ്ദുമാതാ ഇടവകാംഗം മാണ്.1986 ഡിസംബർ 27 നു മാർ ജോസഫ് പവ്വത്തിൽ പിതാവിൽ നിന്നും തിരുപ്പട്ടം സ്വീകരിച്ചു. കേരള യൂണിവേഴ്സിറ്റി യിൽ നിന്നും മലയാളം എം.എ, ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും സുറിയാനി സാഹിത്യത്തിൽ മാസ്റ്റർ ബിരുദം, റോമിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റ്യൂട്ടിൽ നിന്നും ആരാധനക്രമത്തിൽ ഡോക്ടറേറ്റ്. നിലവിൽ അതിരൂപതാ ലിറ്റർജിക്കൽ കമ്മീഷൻ സെക്രട്ടറി, ആർച്ചബിഷപ് പവ്വത്തിൽ ലിറ്റർജിക്കൽ റിസർച്ച് […]
Read Moreപ്രകൃതിഭംഗി നുകരാൻ വിനോദസഞ്ചാരികൾക്ക് പകരം കാട്ടുപോത്തുകളെത്തി
പാലക്കാട് : പാവങ്ങളുടെ ഊട്ടിയാണ് പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതിയില്‍ അവധിക്കാലത്തും മഴ പെയ്തു തുടങ്ങുമ്പോഴുമൊക്കെ നെല്ലിയാമ്പതിയുടെ കുളിര് ആസ്വാദിക്കാന്‍ വിനോദ സഞ്ചാരികളാണ് എത്തുക പതിവ്. ജില്ലയ്ക്ക് അകത്തും പുറത്തുനിന്നും മാത്രമല്ല, ഇതരസംസ്ഥാനങ്ങളില്‍ നിന്നുവരെ നെല്ലിയാമ്പതി കാണാനെത്തുന്നവരുണ്ട്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ വന്നതോടെ നെല്ലിയാമ്പതിയില്‍ സഞ്ചാരികളൊഴിഞ്ഞു. ജനത്തിരക്കില്ലാതായതോടെ നെല്ലിയാമ്പതി പാതകളിലൂടെ കാട്ടാനകള്‍ വിലസി തുടങ്ങി. ഇപ്പോഴിതാ കാട്ടുപോത്തു കൂട്ടങ്ങളും നെല്ലിയാമ്പതിയുടെ കാഴ്ചയാവുകയാണ്. ചുരംപാതയിലും തേയിലക്കാടുകളിലേക്കും ജനവാസ മേഖലകളിലേക്കുമൊക്കെ വന്യമൃഗങ്ങള്‍ എത്തിതുടങ്ങി. ഇവിടത്തെ സാധാരണ തോട്ടംതൊഴിലാളികള്‍ ഭീതിയിലാണ്. […]
Read Moreമകനെ മർദ്ദിച്ച കേസിൽ മാതാവും ബന്ധുവും അറസ്റ്റിൽ
പനമരം : പത്ത് വയസ്സുകാരനായ മകനെ മർദ്ദിച്ച കേസിൽ മാതാവും ബന്ധുവും പിടിയിൽ. കേണിച്ചിറ പോലീസ് സ്റ്റേഷൻ പരിധിയിലെ ചീയമ്പത്താണ് സംഭവം. ശാരീരികമായി ഉദ്രവിച്ചെന്ന സ്വന്തം മകൻ്റെ പരാതിയിൻമേലാണ് നടപടി. കുടുംബ വഴക്കിനെ തുടർന്ന് പിരിഞ്ഞു കഴിയുകയാണ് കുട്ടിയുടെ മാതാവും പിതാവും. മകൻ അച്ഛനോടൊപ്പമാണ് കഴിയുന്നത്. ബുധനാഴ്ച്ചയാണ് പ്രതികളെ പോലീസ് പിടികൂടുന്നത്. പിതാവും കുട്ടിയും കഴിയുന്ന വീട്ടിലെ പറമ്പിൽ വെച്ച് മാതാവും ബന്ധുവും കല്ലെറിഞ്ഞും വടികൊണ്ടെറിഞ്ഞും പരിക്കേൽപ്പിച്ചതായി കുട്ടിയുടെ പരാതി. സംഭവത്തിൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുക്കുകയും […]
Read Moreകയ്യിലുള്ള ഒറ്റ തുട്ടുകൾ വരെ ചേർത്ത് വെച്ച് ഇവർ വാങ്ങിയത് ഒന്നല്ല, നാലു ടിവികൾ.
കയ്യിലുള്ള ഒറ്റ തുട്ടുകൾ വരെ ചേർത്ത് വെച്ച് ഇവർ വാങ്ങിയത് ഒന്നല്ല, നാലു ടിവികൾ. ഒരു കുട്ടി പോലും ഒറ്റപ്പെട്ടു പോകരുതെന്ന നിർബന്ധത്തോടെ.കടവന്ത്ര ശാസ്ത്രി നഗർ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് സിനി അനീഷും സഹപ്രവർത്തകരും ടെലിവിഷൻ ചലഞ്ചിനെക്കുറിച്ച് കേൾക്കുമ്പോൾ അവരുൾപ്പെടുന്ന പെരുമാനൂർ ഡിവിഷൻ കണ്ടെയ്ൻമെയ്ന്റ് സോണായിരുന്നു. എല്ലാ പരിമിതികൾക്കും പ്രതിസന്ധികൾക്കുമിടയിൽ ഓരോരുത്തരും അവരെക്കൊണ്ടാവുന്നത് ശേഖരിച്ചപ്പോൾ ഒരു ടിവി എന്ന ലക്ഷ്യം നാലു ടിവിയിലെത്തി. അങ്ങനെ, ആ സ്നേഹക്കൂട്ടായ്മയിൽ നാല് കുഞ്ഞുങ്ങളുടെ മുഖത്ത് പൂ പുഞ്ചിരിയും വിരിഞ്ഞു
Read Moreഅവശനിലയില്‍ കണ്ടെത്തിയ കുട്ടിക്കൊമ്പൻ ചരിഞ്ഞു.
പാലക്കാട്:അട്ടപ്പാടിയില്‍ അവശനിലയില്‍ കണ്ടെത്തിയ കുട്ടിക്കൊമ്പൻ ചരിഞ്ഞു. ഷോളയൂര്‍ പഞ്ചായത്തിലെ കോട്ടത്തറയ്ക്കടുത്താണ് കുട്ടിക്കൊമ്ബനെ വനം വകുപ്പധികൃതര്‍ അവശനിലയില്‍ ആദ്യം കണ്ടെത്തിയത്. വായില്‍ ഗുരുതര പരിക്കേറ്റ് അവശ നിലയിലായിരുന്നതിനാല്‍ കൊമ്പന് ദിവസങ്ങളായി ഭക്ഷണമെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. വായ പുഴുവരിച്ച നിലയിലായിരുന്നു. ഏകദേശം അഞ്ച് വയസു തോന്നിക്കുന്ന കുട്ടിക്കൊമ്ബന് എങ്ങനെയാണ് പരുക്കേറ്റത് എന്നതിനെക്കുറിച്ചാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
Read More