തട്ടിപ്പുകളുടെയും കൈക്കുലിയുടെയുമൊക്കെ ആര്‍ത്തിപൂണ്ട കഥകളുടെ ഇടയ്ക്കു ചില നല്ല വാര്‍ത്തകളും വരുന്നുണ്ട്. അതുപക്ഷേ ആരും അത്ര ശ്രദ്ധിക്കുന്നില്ലെന്നു മാത്രം.

Share News

വാര്‍ത്താവീക്ഷണം അത്യാര്‍ത്തിയും ആശ്വാസദൂതും അഴിമതിയുടെയും അതിക്രമങ്ങളുടെയും തട്ടിപ്പുകളുടെയും അവിശ്വസനീയമായ പല സംഭവങ്ങളും നമുക്കു ചുറ്റും അരങ്ങേറുന്നു. എന്തിനാണ് മനഷ്യര്‍ ഇങ്ങനെയൊക്കെ സമ്പാദിക്കുന്നതെന്നും മറ്റുള്ളവരെ കബളിപ്പിക്കുന്നതെന്നും ആരും ചോദിച്ചുപോകും. കൊടും കുറ്റവാളികള്‍ മാത്രമല്ല, പുറമേ ആദര്‍ശവും അഴിമതിരാഹിത്യവുമൊക്കെ വിളിച്ചുകൂവുന്നവരും ഇത്തരം കുറ്റകൃത്യങ്ങളില്‍ നായക കഥാപാത്രങ്ങളാകാറുണ്ട്. പാചകവാതക വിതരണ ഏജന്‍സി ഉടമയില്‍നിന്നു രണ്ടു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ സെയില്‍സ് ഡെ്പ്യൂട്ടി ജനറല്‍ മാനേജര്‍ അലക്‌സ് മാത്യുവിനെ വിജിലന്‍സ് കഴി്ഞ്ഞദിവസം അറസറ്റു ചെയ്തിരുന്നു. ലക്ഷങ്ങള്‍ ശമ്പളം […]

Share News
Read More

മക്കളെ വധിച്ചശേഷം ജീവൻനഷ്ടപ്പെടുത്തുന്ന മാതാപിതാക്കൾ .

Share News

വളരെ വേദനയോടെയാണ് മലയാള മനോരമയിലെ ” വഴിതടഞ്ഞപ്പോൾ പൊലിഞ്ഞത് 23 ജീവൻ “- എന്ന വാർത്ത വായിച്ചത്. ദൈവത്തിന്റെ സ്വന്തം നാടെന്ന് സർക്കാർ പരസ്യങ്ങളിൽ വിശേഷിപ്പിക്കുന്ന നമ്മുടെ കേരളത്തിൽ നടക്കുന്ന ദുരവസ്ഥ. കേരളം വികസനത്തിന്റെ പാതയിൽ, വ്യവസായങ്ങൾ വളരെ വർധിച്ചുവെന്ന് മന്ത്രിമാർ പറയുകയും, ശശി തരൂർ എം പി അതിനെ ശരിവെച്ച് ലേഖനം എഴുതി വിവാദത്തിൽപ്പെടുകയും ചെയ്യുന്ന കാലഘട്ടം. ആലപ്പുഴയിൽ നിന്നും ശ്രീ കെ വിശാഖ് മക്കളെ കൊന്ന ശേഷം ജീവനെടുക്കുന്ന മാതാപിതാക്കളെക്കുറിച്ച് എഴുതുന്നു. സംസ്ഥാനത്തുബൗദ്ധിക, മാനസിക […]

Share News
Read More

കഠിനാധ്വാനം ചെയ്‌താൽ ആർക്കും വളരുവാൻ കഴിയും എന്നാണ് സുജയ്യ പറയുന്നത്

Share News

അഞ്ചാം വയസ്സിൽ സുജയ്യയുടെ ‘അമ്മ മരണപെട്ടു . അച്ഛനാണ് വളർത്തിയത് . ചങ്ങനാശേരി എസ് ബി കോളേജിൽ ഡിഗ്രി പഠിച്ചു കഴിഞ്ഞാണ് മാധ്യമ പ്രവർത്തക ആകണമെന്ന് തീരുമാനിച്ചത് .ദൂരദർശനിൽ വീട്ടുവിശേഷം എന്ന പ്രോഗ്രാമിൽ ആണ് ആദ്യമായി മിനി സ്‌ക്രീനിൽ വരുന്നത് . പിന്നെ കൈരളി പീപ്പിൾ ന്യൂസ്ചാനലിൽ ട്രെയിനിയായി കയറി പടി പടിയായി വളരുകയായിരുന്നു .അവിടെനിന്നു ജീവൻ ടി വി ഡൽഹിയിൽ ജോലി ,റിപ്പോർട്ടർ എന്ന ചാനൽ നികേഷ് തുടങ്ങിയപ്പോൾ അവിടെ ജോലി ,പിന്നെ ഏഷ്യാനെറ്റിൽ ബ്രോഡിക്കസ്ഡ് […]

Share News
Read More

മാധ്യമപ്രവർത്തകർ സമൂഹത്തിന്റെ സമ്പത്തും അനുഗ്രഹവും .

Share News

സമൂഹത്തിൽ സത്യവും നീതിയും ജനാധിപത്യ സംവിധാനങ്ങളും കാര്യക്ഷമമായി നടക്കുവാൻ ജാഗ്രതയോടെ പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകർ അനിവാര്യമാണ്. അവരെ ഇറച്ചികടയ്ക്ക് മുമ്പിലെ പട്ടികളോട് ഉപമിക്കുന്ന രാഷ്ട്രിയനേതൃത്വം പരസ്യമായി മാപ്പുപറയണം.മാധ്യമങ്ങൾക്ക് നേരെ “ഇറച്ചി കടയിലെ പട്ടികളെപ്പോലെ ” എന്ന പ്രയോഗം അധിക്ഷേപ പ്രയോഗം അനുചിതമായി. ഇത്തരം അതിക്ഷേപ പ്രയോഗം ഒഴിവാക്കാമായിരുന്നു. വിവരശേഖരണത്തെ വിശപ്പ്മൂലം വിഷമിക്കുന്ന നായയോട് ഉപമിക്കുന്നത് മാധ്യമപ്രവർത്തനത്തിന്റെ അന്തസ്സ് മനസ്സിലാക്കാത്തതുകൊണ്ടാണെന്ന് പറയാതെ വയ്യ . മാധ്യമ പ്രവർത്തകർ കണ്ണടച്ച് കയ്യും കെട്ടി മൗനം തുടരണം എന്നാണോ വികലമായ പ്രസ്താവന നടത്തുന്നവർ […]

Share News
Read More

സമാഹരിക്കുന്ന വോട്ടുകൾ കൊണ്ട് ചിലരുടെ പരാജയമാണ് ഈ മീഡിയ നിർമ്മിത പുലി ലക്ഷ്യമാക്കുന്നത്.|ഡോ . സി. ജെ. ജോൺ

Share News

ഗ്രഹണ കാലത്ത് ഞാഞ്ഞൂളും തല പൊക്കുമെന്ന് പറഞ്ഞത് തെരെഞ്ഞെടുപ്പ് കാലത്തിനും പ്രസക്തമാണ്.അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾക്കും, വലിയ വായയിലെ ആരോപണങ്ങൾക്കും വർത്തമാനങ്ങൾക്കും പേര് കേട്ട ഒരു പുള്ളി ചൊല്ലുന്ന ശുദ്ധീകരണ സൂക്തങ്ങൾ കേൾക്കാൻ ആളുണ്ട്. ഗ്ലാമർ കൂട്ടാനായി മൂപ്പർ കല്ലെറിയുന്നത് ഇടത്തും വലത്തുമുള്ള വലിയ പുള്ളികളെ മാത്രം.ഒറ്റ വെടിക്ക് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒരുമിച്ചു വീഴണമെന്ന മഹനീയ അജണ്ടയിലാണ് പ്രവർത്തനം . വലിഞ്ഞു കയറാൻ മോഹിക്കുന്ന മുന്നണിയിൽ ഭിന്നിപ്പുണ്ടാക്കുകയെന്ന തന്ത്രമാണ് പയറ്റുന്നത്.ഇറങ്ങി പോന്ന ഇടത്തിൽ അത് ചെലവായില്ല . […]

Share News
Read More

മലയാള പത്രങ്ങള്‍ വില കൂട്ടുന്നു; നിരക്കുവർധന അറിയിച്ചു; പേജ് കുറഞ്ഞാലും വില മുകളിലേക്ക് തന്നെ!!

Share News

മലയാള പത്രങ്ങള്‍ വില കൂട്ടുന്നു. പ്രചാരത്തില്‍ മുന്‍പിലുള്ള ഇംഗ്ലീഷ് പത്രങ്ങളെക്കാള്‍ വില ഈടാക്കുന്ന മലയാളം പത്രങ്ങളാണ് വരിസംഖ്യ നിരക്ക് വീണ്ടും വര്‍ധിപ്പിക്കുന്നത്. ഇംഗ്ലീഷ് പത്രങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞ പേജുകള്‍ മാത്രമാണ് മലയാള പത്രങ്ങള്‍ക്കുള്ളത്. കോവിഡ് ഉണ്ടാക്കിയ ബിസിനസ് മാന്ദ്യത്തിൻ്റെ ശേഷം മലയാളത്തിലെ പത്രങ്ങളെല്ലാം പേജുകൾ കുറച്ച് ശോഷിച്ച അവസ്ഥയിലാണ്. ഇതേ നിലയിൽ മുന്നോട്ട് പോകുമ്പോള്‍ തന്നെയാണ് വില വര്‍ധിപ്പിക്കാനുള്ള തീരുമാനം പത്രങ്ങള്‍ എടുത്തിരിക്കുന്നത്. മാതൃഭൂമി പത്രമാണ്‌ വില വര്‍ധിപ്പിക്കുന്ന കാര്യം വായനക്കാരെ അറിയിച്ചത്. നിലവില്‍ 8.50 […]

Share News
Read More

മഴക്കാലത്ത് ഏറ്റവും വെറുത്ത് പോകുന്ന ജോലിയാണ് പത്രം ഇടാൻ പോകുന്നത്…

Share News

മഴക്കാലത്ത് ഏറ്റവും വെറുത്ത് പോകുന്ന ജോലിയാണ് പത്രം ഇടാൻ പോകുന്നത്… ഈ ജോലിക്ക് പോയവർക്ക് അറിയാം അതിൻ്റെ ബുദ്ധിമുട്ട്. പെരുമഴക്ക് പോലും വെളുപ്പിന് അഞ്ച് മണിക്ക് എങ്കിലും എഴുന്നേറ്റ് മഴകോട്ട് ഇട്ട് അസ്ഥി കോച്ചുന്ന തണുപ്പത്ത് സൈക്കിൾ ചവിട്ടി കിലോമീറ്ററോളം ഉൾവഴി ചുറ്റി കറങ്ങി ഓരോ വീടുകളിലും പത്രങ്ങൾ ഇടുന്നത് വല്ലാത്തൊരു മടുപ്പിക്കുന്ന ജോലിയാണ്…പത്രം നനയാതെ നോക്കേണ്ടത് വേറൊരു കടമ്പ,ഭൂരിഭാഗം വീടുകളിൽ പത്രം നനയാതെ വെക്കാൻ ഉള്ള സൗകര്യം ഉണ്ടാവില്ല അങ്ങനെയുള്ള വീടുകളിൽ ഒക്കെ ഗേറ്റ് തുറന്ന് […]

Share News
Read More

നികേഷ്കുമാർ മാധ്യമമേഖല ഉപേക്ഷിക്കുമോ?

Share News

റിപ്പോർട്ടർ ചാനലിന്റെ എഡിറ്റോറിയൽ ചുമതലകളിൽ നിന്നും നികേഷ്കുമാർ വിരമിച്ചു. ഈ വിവരം ആ ചാനലിന്റെ എഡിറ്റേഴ്സ് മീറ്റിൽ സംസാരിച്ചുകൊണ്ടാണ് കൗതുകമുള്ള വിവരം അറിയിച്ചത്. കമ്യൂണിസ്റ്റ് നേതാവും മുൻ മന്ത്രിയുമായിരുന്ന എംവി രാഘവന്റെയും സിവി ജാനകിയുടെയും മകനായി 1973 മേയ് 28 നാണ് നികേഷ് കുമാറിന്റെ ജനനം. മാധ്യമപ്രവർത്തന രംഗത്തെ മികവിന് ഇന്ത്യൻ എക്സ്പ്രസ് പത്രം നൽകുന്ന രാംനാഥ് ഗോയങ്ക പുരസ്കാരം ലഭിച്ചിട്ടുണ്ട്.  പൊതുരംഗത്ത് സജീവമായി നിൽക്കുക എന്നത് തൻ്റെയൊരു ആഗ്രഹമാണ്. ഇനി സിപിഐഎം അംഗമായി പ്രവർത്തിക്കും. ചാനലിന്റെ […]

Share News
Read More

എന്താണ് മീഡിയോകൃറ്റി?

Share News

പലപ്പോഴും പല സ്ഥാപനങ്ങളിലും സർക്കാരിലും യൂണിവേഴ്സിറ്റികളിലും മികവും കഴിവും പ്രാപ്തിയുമുള്ള കുറച്ചാളുകൾ ഉണ്ട്. പക്ഷെ അതെ സ്ഥാപനങ്ങളിലും രാഷ്ട്രീയത്തിലുമൊക്കെ ഭൂരിപക്ഷം പേരും ‘ ചൽതാ ഹേ ‘ ഇവിടെ ഇങ്ങനെയൊക്കെയെ നടക്കുകയുള്ളൂ. മീഡിയോകൃറ്റി എന്നത് ആർക്കെങ്കിലും ബുദ്ധികുറവ് കൊണ്ട് സംഭവിക്കുന്ന ഒന്നല്ല. അത് ഒരു ഓർഗനൈസെഷനൽ ഇക്കോസിസ്റ്റം ജീർണിക്കുന്നതിന്റെ അടയാളപ്പെടുത്തലാണ്. ഉദാഹരണത്തിൽ യൂണിവേഴ്സിറ്റികളിലും കോളേജുകളിലും മികച്ച അധ്യാപകരും ഗവേഷകരുമുണ്ട്ന്നുള്ളതിൽ സംശയം എനിക്കില്ല. പക്ഷെ അവിടുത്തെ ഇക്കോസിസ്റ്റം മെഡിയോക്കr ആണെങ്കിൽ അവരുടെ മികവിന് പ്രത്യേക മൂല്യമൊ, അംഗീകാരമൊ അവിടെകാണില്ല. […]

Share News
Read More

കാനഡയിലെ  കൊണെസ്റ്റോഗ കോളേജിൽ വീഡിയോ എഡിറ്റിംഗ് അവാർഡ് കരസ്ഥമാക്കി മലയാളി വിദ്യാർത്ഥി നിർമൽ ജിൽസന് അഭിനന്ദനങ്ങൾ

Share News

  കാനഡ .കാനഡയിലെ  കൊണെസ്റ്റോഗ കോളേജിൽ സംഘടിപ്പിച്ച മീഡിയ അവാർഡ് ദാന ചടങ്ങിൽ, വീഡിയോ എഡിറ്റിംഗ് വിഭാഗത്തിൽ അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ടത് മലയാളിയായ നിർമൽ ജിൽസൻ. ഐഎംഡിബി അംഗത്വമുള്ള ഈ യുവാവ്, കനേഡിയൻ സിനിമ എഡിറ്റർസ് (CCE), കനേഡിയൻ സൊസൈറ്റി ഓഫ് സിനിമാട്ടോഗ്രാഫേഴ്സ് (CSC) എന്നീ സംഘടനകളിൽ അംഗത്വമുള്ള ഏക ഇന്ത്യൻ വിദ്യാർത്ഥിയാണ്. ജനപ്രിയ മലയാള സിനിമയായ മധുര മനോഹര മോഹത്തിൻ്റെ അസ്സോസിയേറ്റ് എഡിറ്ററും,  ഒറ്റ്, രണ്ടകം (തമിഴ്) സിനിമകളുടെ അസിസ്റ്റൻറ് എഡിറ്ററും ആണ്. കൂടാതെ നിരവധി പ്രൊമോ […]

Share News
Read More