താഴിട്ടു പൂട്ടിയ ഗേറ്റുകൾക്കുള്ളിൽ, അടച്ചിട്ട വാതിലുകൾക്കുളളിൽ അവൾക്കു ശ്വാസംമുട്ടി.

Share News

കോവിഡ് കാരണം സ്കൂൾ മുറ്റത്ത് കുരുന്നുകളുടെ കാലൊച്ച കേൾക്കാതായിട്ട് ഒരു വേനലും വർഷവും കടന്നു പോയിരിക്കുന്നു. കർക്കിടകപ്പുലരിയിൽ മാനം കറുപ്പിച്ച കാലവർഷ മേഘങ്ങൾക്കു കീഴെ, അവൾ – ഞങ്ങളുടെ വിദ്യാലയ മുത്തശ്ശി – അർദ്ധ പ്രാണയായി ഇപ്പോൾ ‘വെന്റിലേറ്ററി’ലാണ്! ഈ കൊറോണക്കാലം അവൾക്കു വിധിച്ചത്, ഇനിയും എത്ര നാൾ നീളുമെന്നറിയാത്ത ഏകാന്തതയുടെ ഒരു ക്വാറന്റൈനായിരുന്നു. നിറമുള്ള ചിത്രശലഭങ്ങളെപ്പോലെ ദിവസവും സ്കൂളിൽ വന്നുപൊയ്ക്കാണ്ടിരുന്ന കുരുന്നുകളാണ് പെട്ടന്നൊരുനാൾ വീട്ടുതടങ്കലിലായത്. സാമൂഹിക അകലം നിർണ്ണയിക്കുന്ന കോവിഡ് പ്രോട്ടോക്കോൾ അവരെ വീടുകളിൽ മാസ്കു […]

Share News
Read More

ട്രാക്കിന് എൻ 95 മാസ്കുമായി ‘സാറും കുട്ടിയും ‘വാട്സ്ആപ് ഗ്രൂപ്പ്

Share News

കൊല്ലം :രണ്ടായിരത്തിപ്പതിനെട്ടിൽ വിരമിച്ച ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്ന ഇഗ്‌നേഷ്യസ് ജി ജോസും രണ്ടായിരത്തിയൊന്നു മുതൽ രണ്ടായിരത്തിപ്പതിനെട്ടു വരെ അദ്ദേഹം പഠിപ്പിച്ച കൊല്ലം തിരുവനന്തപുരം, കോഴിക്കോട്, കാസർഗോഡ് ജില്ലകളിലെ വൊക്കേഷണൽ ഹയർ സെക്കന്ററി വിദ്യാർത്ഥികളും ഉൾപ്പെടുന്ന ‘സാറും കുട്ടിയും ‘ വാട്സ്ആപ് ഗ്രൂപ്പ് കോവിഡ് 19നെതിരെ പൊരുതുന്ന ട്രാക്ക് വോളന്റിയേഴ്സിന് എൻ 95 മാസ്ക് സമ്മാനിച്ചു . ആർ ടി ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ ട്രാക്ക് ഗവെർണിങ്ബോഡി കോർഡിനേറ്റർ കൊല്ലം ആർ ടി ഓ രാജീവ് മാസ്കുകൾ സ്വീകരിച്ചു.കോവിഡ് […]

Share News
Read More

ഔവർ ലേഡിസ് സ്കൂളിന് ഈ വർഷവും 100% ( S S L C 2020) വിജയം.

Share News

മട്ടാഞ്ചേരി ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ S S L C പരീക്ഷ എഴുതിയത് ഈ വർഷവും ഇവിടെ തന്നെ (311). 21full A+, 47A & A+. Congrats too all our stars of victory & thanks to all their parents, teachers & our well wishers. God bless you all. Sr . Lizzy Chakkalakal

Share News
Read More

കാലത്തിന്-അമ്പതു വര്‍ഷത്തിന് മാറ്റംവരുത്താനാവാത്ത ഒരു ഗ്രാമ മുണ്ട് അതാണ് ഞങ്ങളുടെ നാടായ കാഞ്ഞിരത്താനം.

Share News

എന്റെ പള്ളിക്കൂടം: കാഞ്ഞിരത്താനത്തെ സെന്റ് ജോണ്‍സ് ഹൈസ് സ്‌കൂള്‍. പത്താം ക്ലാസ് വരെ ഇവിടെയായരുന്നു എന്റെ പഠനം. അര നൂറ്റാണ്ട് പിന്നിടുമ്പോഴും വലിയ മാറ്റമൊന്നുമില്ല ഈ ഗ്രാമീണ സ്‌കൂളിന്. സമീപ പ്രദേശങ്ങളായ കുറുപ്പന്തറ, കോതനല്ലൂര്‍, മാഞ്ഞൂര്‍, മുട്ടുചിറ, തോട്ടുവ, കളത്തൂര്‍, കാടംകുഴി തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നായി മുവ്വായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്ന പ്രൗഡതയാര്‍ന്ന ഒരു പ്രതാപകാലം കാലം ഈ സ്‌കൂളിനുണ്ടായിരുന്നു. ഇന്ന് അത് 200-ല്‍ താഴെമാത്രമാണ് വിദ്യാര്‍ത്ഥികള്‍. സമീപ പ്രദേശങ്ങളിലെല്ലാം സ്‌കൂളുകള്‍ കണ്ണഞ്ചിപ്പിക്കുന്ന വേഗത്തിലാണ് ബഹു നിലകെട്ടിടങ്ങളും, അത്യാധൂനീക […]

Share News
Read More

‘ഇരകൾക്ക് പിറകെ’ ഇപ്പോഴും അനേകർക്ക് പ്രചോദനമാകുന്നതിൽ സന്തോഷം

Share News

കോതമംഗലം ഞാറക്കാട് സെയിന്റ് ജെറോം എൽ പി സ്കൂളിലെ ഒന്നാം ക്‌ളാസ്‌കാരി ഏഞ്ചൽ മറിയ എൽദോസ് എന്റെ പുസ്തകം സ്കൂളിൽ നിന്ന് പറഞ്ഞതിൻപ്രകാരം പരിചയപ്പെടുത്തുന്നു. ഒരു പുസ്തകവും അതിലെ വിഷയവും അതെഴുതിയ ആളെയുമാണ് പരിചയപ്പെടുത്തേണ്ടിയിരുന്നത്. ഭിക്ഷാടന മാഫിയായുടെ മറവിലെ കുട്ടികളെത്തട്ടിക്കൊണ്ടുപോകൽ കണക്കുകളും തെളിവുകളും സഹിതം പ്രതിപാദിക്കുന്ന ‘ഇരകൾക്ക് പിറകെ’ ഇപ്പോഴും അനേകർക്ക് പ്രചോദനമാകുന്നതിൽ സന്തോഷം. ഏഞ്ചലിനും പ്രോലൈഫ് പ്രവർത്തകൻകൂടിയായ പിതാവ് എൽദോസിനും അഭിനന്ദനങ്ങൾ. ജോർജ് എഫ് സേവ്യർ വലിയവീട്

Share News
Read More

ഓൺലൈനിൽ സിലബസിനോടൊപ്പം ജീവിത നിപുണതയുടെ ചില സന്ദേശങ്ങൾ കൂടി നൽകണമെന്ന സൂചനയാണ് ഈ വിദ്യാർത്ഥി ആത്മഹത്യകൾ നൽകുന്നത്

Share News

പോയ രണ്ട് മൂന്ന് ആഴ്ചകളിൽ സ്‌കൂൾ വിദ്യാർഥികൾ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങൾ ഉണ്ടായി . സ്‌കൂൾ എന്ന ഇടത്തിൽ പോകാതെയുള്ള പള്ളിക്കൂട കാലത്തിന്റെ പാർശ്വ ഫലം കൂടിയാണോഇത് ?.മാനസിക സംഘർഷങ്ങൾ അധ്യാപകരോടും കൂട്ടുകാരോടുമൊക്കെ പങ്ക് വച്ച് അതിന്റെ ആഘാത ശക്തി കുറയ്ക്കാനുള്ള ഇടം കൂടിയാണ് പള്ളിക്കൂടം .ചില നല്ല അധ്യാപകരെങ്കിലും കുട്ടികളുടെ പെരുമാറ്റത്തിലെ വിഷാദ ഛായ കണ്ട് ഇടപെട്ട് സ്വയം മരിക്കാനുള്ള ചിന്തകളെ ഇല്ലാതാക്കാറുമുണ്ട് .സ്‌കൂളിലെ പഠ്യേതര പ്രവർത്തനങ്ങളും സംഘർഷങ്ങൾക്ക് അയവ് വരുത്താൻ സഹായിക്കും .വീട്ടിലിരിക്കുമ്പോൾ ആകുലതയിൽ […]

Share News
Read More

..മാത്രമല്ല തോൽക്കാനും പരാജയപെടാനും മുട്ടുകുത്താനും മുട്ടുമടക്കാനും മക്കളെ പഠിപ്പിക്കണം

Share News

മാതാപിതാക്കൾക്ക് സ്നേഹപൂർവ്വം ഒരു ദൂതും താക്കീതും.. തോൽപ്പിക്കാനും പരാജയപെടുത്താനും വിജയിക്കാനും മുൻ നിരയിലാക്കാനും മാത്രമല്ല തോൽക്കാനും പരാജയപെടാനും മുട്ടുകുത്താനും മുട്ടുമടക്കാനും മക്കളെ പഠിപ്പിക്കണം. പണ്ടുകാലത്തെ പാമ്പും കോണിയും കളി കളിക്കാനും 99 ൽ നിന്ന് 1 ലേക്ക് കുത്തനെ വീഴാനും വീണ്ടും പൊരുതിയും കോണി കയറിയും പിന്നിലായും പിന്നിലാക്കിയും 100 ലെത്തി നിൽക്കുവാൻകൂടി മക്കൾ പഠിക്കട്ടെ. ആ വിജയത്തിന് പച്ചയായ ജീവിത യാഥാർത്ഥ്യത്തിന്റെ ഗന്ധമുണ്ടാവും. തല നരച്ച തലമുറ ഇന്നും ജീവിതത്തെ ചങ്കൂറ്റത്തോടെ നേരിടുന്നതും അടി തെറ്റാതെ […]

Share News
Read More

എസ്‌എസ്‌എല്‍സി, പ്ലസ് ടു ഫലം ഈ മാസം അവസാനം

Share News

തിരുവനന്തപുരം: എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷാഫലം ഈ മാസം അവസാനം പ്രഖ്യാപിക്കും.ഇതിനായുള്ള മൂല്യനിര്‍ണയം നടന്നു വരികയാണ്.ഈയാഴ്ചയോടെ മൂല്യനിർണയം പൂര്‍ത്തിയാകും. ജൂലെെ ആദ്യവാരത്തില്‍ പ്ലസ് വണ്‍, ബിരുദ പ്രവേശന നടപടികള്‍ ആരംഭിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഹോട്ട്സ്പോട്ട്, കണ്ടെയ്ന്‍മെന്റ് മേഖലകളിലെ ചില കേന്ദ്രങ്ങളില്‍ അദ്ധ്യാപകര്‍ എത്താൻ സാധിക്കാത്തത് മൂല്യനിര്‍ണ്ണയം നടത്തുന്നതിന് വെല്ലുവിളിയായെങ്കിലും പകരം സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. മാര്‍ക്ക് രേഖപ്പെടുത്തലും സമാന്തരമായി നടക്കുന്നു.യഥാസമയം ജോലികള്‍ പൂര്‍ത്തിയാക്കി എത്രയും പെട്ടന്ന് എസ്.എസ്.എല്‍.സി, പ്ലസ് ടു ഫലങ്ങള്‍ പ്രസിദ്ധീകരിക്കുക്കാനാണ് സര്‍ക്കാര്‍ […]

Share News
Read More

കാലവും കലാം സാറും കടന്നു പോയി. എട്ടു വർഷത്തെ വളർച്ച ഇലഞ്ഞിയിൽ കാണാം. ഡോ എ പി ജെ അബ്ദുൾകലാം നട്ട മരമാണതെന്ന് ഒരു പക്ഷേ, ഇപ്പോൾ കാമ്പസിലുള്ള വിദ്യാർത്ഥികൾക്കറിയില്ല.

Share News

എട്ടു വർഷം മുമ്പ് മുൻ രാഷ്ട്രപതി ഡോ എ പി ജെ അബ്ദുൾകലാം പാലാ സെൻ്റ് തോമസ് കോളജിൽ ഇലഞ്ഞിമരം നട്ടു. എന്നാൽ ഡോ കലാം നട്ട മരമെന്ന ചരിത്ര സത്യത്തെ തിരിച്ചറിയാൻ അടയാളമൊന്നുമില്ലവിടെ!! !ഒരു പരിസ്ഥിതി ദിനം കൂടി കടന്നു പോയിരിക്കുന്നു. സംസ്ഥാനത്തുടനീളം വൃക്ഷത്തൈ നടീൽ പതിവുപോലെ നടന്നു. സർക്കാരിൻ്റെ നേതൃത്വത്തിലും അല്ലാതെയും ചടങ്ങുകൾ സംഘടിപ്പിക്കപ്പെട്ടു. ഇവയുടെ കണക്കുകൾ നോക്കിയാൽ കോടിക്കണക്കിന് വൃക്ഷത്തൈകൾ ഈ വർഷവും നട്ടിട്ടുണ്ട്.എന്നാൽ കഴിഞ്ഞ വർഷം നട്ട വൃക്ഷങ്ങളിൽ എത്രയെണ്ണം ഇപ്പോൾ […]

Share News
Read More

വിദ്യാര്ഥികൾക്ക്  ടിവി സമ്മാനിച്ചു

Share News

വിദ്യാര്ഥികൾക്ക് ടിവി സമ്മാനിച്ചു . പനമ്പുകാട് പുളിക്കത്തറ മനോജിന്റെ മക്കളായ രണ്ടു വിദ്യർത്ഥികൾക്ക് ഓൺലൈൻ ക്ലാസിനു ടി വി സമ്മാനിച്ചു . ലയൺസ്‌ ക്ലബ് ഓഫ് കൊച്ചിൻ സൗത്ത് പ്രസിഡന്റ് ജോൺസൻ സി. എബ്രഹാം, മുളവുകാട് ‌ പഞ്ചായത്ത് പ്രസിഡന്റ് വിജി ഷാജൻ, എന്നിവർ ചേർന്ന് ടീവീ വിദ്യാർത്ഥികൾക്ക് കൈമാറി. ഇവരോടൊപ്പം മനോജിന്റെ സഹോദരി ഷൈജയുടെ രണ്ടു മക്കൾക്കും ഓൺലൈൻ ക്‌ളാസ് കാണാൻ ഇതോടെ സൗകര്യമൊരുങ്ങി .

Share News
Read More