നാട്ടുകാർക്കാവേശമായി തുരങ്കപാത സർവ്വേ സംഘം

Share News

തിരുവമ്പാടി:മറിപ്പുഴ തൂക്കുപാലം ശ്രമദാനമായി പുതുക്കി പണിതു.ആനക്കാംപൊയിൽ കള്ളാടി മേപ്പാടി സർവ്വേ സംഘം ഇന്നലെ മറിപ്പുഴയിൽ എത്തിചേർന്നതോടുകൂടി ആ പ്രദേശത്തിലുള്ള ജനങ്ങൾ ആകെ ആവേശത്തിലാണ്.ഇന്നലെ പുഴക്ക് അക്കരെ എത്താൻകഴിയാതിരുന്നസർവ്വേ ടീമിന് കടന്നുപോകാൻ തകർന്നുകിടന്നിരുന്ന തൂക്കുപാലം ഒറ്റദിവസംകൊണ്ട് തദ്ദേശവാസികളായ ജനങ്ങൾശ്രമദാനമായി യാത്രാസജ്ജമാക്കിയിരിക്കുന്നത്.ഇതോടു കൂടി സർവ്വേ സംഘത്തിന് മുന്നിലുണ്ടായിരുന്ന പ്രധാനതടസ്സം മറികടന്നു.പ്രതികൂല കാലാവസ്ഥയെ വകവെക്കാതെ 70 മീറ്റർ നീളമുള്ള താൽകാലിക തൂക്കുപാലമാണ് തടികൾ ഉപയോഗിച്ച് ബലപ്പെടുത്തിയത്. ശ്രീ.ടോമി കൊന്നയ്ക്കൽ,അപ്പച്ചൻ തെക്കേക്കുറ്റ്, ഫിലിപ്പ് മാലശ്ശേരി, ബാബു കളത്തുർ തുടങ്ങിയവർ നേതൃത്വം നൽകി*

Share News
Read More

കെ.എസ്.ആർ.ടി.സി ബസുകൾ രൂപമാറ്റം വരുത്തി വിൽപന കേന്ദ്രങ്ങളാക്കുന്ന പദ്ധതിയാണ് ഫുഡ് ട്രക്ക്.

Share News

നൂതനമായ ഒരു പദ്ധതിയുമായി കെ എസ് ആർ ടി സി ജനങ്ങളിൽ എത്തുകയാണ്. കെ.എസ്.ആർ.ടി.സി ബസുകൾ നശിച്ചു പോകുന്നതിനിട വരുത്താതെ പുനരുപയോഗിക്കാൻ സാധിക്കുന്ന ‘ഫുഡ് ട്രക്ക് ‘ പദ്ധതിയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നു. അതിൻ്റെ ഭാഗമായി കെ.എസ്.ആർ.ടി.സി ബസുകൾ രൂപമാറ്റം വരുത്തി വിൽപന കേന്ദ്രങ്ങളാക്കുന്ന പദ്ധതിയാണ് ഫുഡ് ട്രക്ക്. മിൽമയുമായി ചേർന്നുള്ള ആദ്യ ഫുഡ് ട്രക്ക് തിരുവനന്തപുരത്താണ് സ്ഥാപിച്ചിരിക്കുന്നത്. ഇതിൻ്റെ ഭാഗമായി കൂടുതൽ പേർക്ക് തൊഴിൽ നൽകാനും സാധിക്കും. ഈ മാതൃകയിൽ കൂടുതൽ വിൽപനകേന്ദ്രങ്ങൾ സ്ഥാപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

Share News
Read More

ഇനി Biopod ഉണ്ടാക്കാൻ ടൂൾസ് ഇല്ല എന്ന കാരണത്താൽ ആരും അടുക്കള മാലിന്യങ്ങൾ പുറത്തേക്ക് വലിച്ചെറിയല്ലേ..!

Share News

കടപ്പാട്: അബ്ദുൽ റഷീദ് വൈശ്യം വീട്ടിൽ/ Vithu വിത്ത് Community

Share News
Read More

“HOUSE CHALLENGE”ന്റെ യാത്ര എല്ലാ ദിവസവും അത്ഭുതങ്ങളുടെ അനുഭവം നൽകുന്നു …

Share News

.നന്മകൾ നിറഞ്ഞ ഈ സ്നേഹത്തിൻെറ കരുതൽ മാതൃകാപരം . നമ്മുടെ നാടിൻെറ ആശംസകൾ

Share News
Read More

വിശ്വാസത്തിൻെറ പേരിൽ സമൂഹത്തിൽ വിഭജനം ഉണ്ടാകാതിരിക്കുവാൻ ജാഗ്രത ആവശ്യമാണ് .

Share News

പള്ളിയിൽ പോകുന്ന ഉമ്മൻ ചാണ്ടിയും ,ക്ഷേത്രത്തിൽ പോകുന്ന കരുണാകരനുംനിസ്‌കരിക്കുന്ന സി എച്‌ മുഹമ്മദ് കോയയും,.പട്ടം താണുപിള്ളയും ആർ ശങ്കറും.. ഈശ്വര വിശ്വാസം പരസ്യമായി പ്രഖ്യാപിക്കാതെ,പ്രത്യയശാസ്ത്രം നൽകുന്ന പ്രചോദനത്തിലൂടെഭരണം നടത്തിയ സഖാക്കൾഈ എം എസും പി കെ വിയുംനായനാരും,സി അച്ചുതമേനോനുംവി എസ് അച്യുതാനന്ദനും..ഇപ്പോൾ പിണറായി വിജയനുംകേരളത്തിൽ ഭരണം നടത്തുന്നു . നമ്മുടെ നാടിൻെറവികസനത്തിലുംപുരോഗതിയിലുംഊന്നൽ നൽകിയ ,നൽകുന്ന എല്ലാവരെയുംഓർക്കുന്നു . നമ്മുടെ നാട് –ദൈവത്തിൻെറ സ്വന്തം നാടായിഎന്നുമെന്നുംഅറിയപ്പെടട്ടെ . വിശ്വാസത്തിൻെറ പേരിൽമനുഷ്യർ വിഭജിക്കപ്പെടാതിരിക്കട്ടെ . എല്ലാവരെയും ആദരിക്കുന്ന ,അനുമോദിക്കുന്ന,അംഗീകരിക്കുന്ന,സ്നേഹിക്കുന്ന ,കരുതുന്ന […]

Share News
Read More

അധ്യാപകര്‍ രാജശില്പികള്‍

Share News

ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയുടെ കവാടത്തില്‍ എഴുതിയിട്ടുള്ള ശ്രദ്ധേയമായ വാചകമുണ്ട്.; “ഒരു ഡോക്ടര്‍ക്ക് വീഴ്ച വന്നാല്‍ ഒരു രോഗി മരിച്ചേക്കാം. ഒരു എഞ്ചിനീയര്‍ക്ക് വീഴ്ച വന്നാല്‍ ഒരു പാലമോ കെട്ടിടമോ തകര്‍ന്ന് കുറച്ചുപേര്‍ മരിച്ചേക്കാം. എന്നാല്‍ ഒരു അധ്യാപകന് പിഴവ് വന്നാല്‍ ഒരു തലമുറയാണ് നശിക്കുക”. അതിശ്രേഷ്ഠവും പാവനവുമായ നിയോഗമാണ് അധ്യാപനം. ഗുരു അഥവാ ആചാര്യന്‍ ചരിക്കേണ്ട പാത കാണിച്ചു തരുന്നവന്‍ എന്നതാണ് നമ്മുടെ പരമ്പരാഗതമായ കാഴ്ചപ്പാട്. ചിന്തോദ്ദീപകമായ പ്രവര്‍ത്തികളുടെയും ഉദാത്തമായ മാതൃകയുടെയും ബോധപൂര്‍വമായ പരിശ്രമങ്ങളുടെയും ശ്രദ്ധേയമായ പരിഗണനയുടെയും താളാത്മകമായ […]

Share News
Read More

സപ്ലൈകോയുടെ ആദ്യ സബർബൻ മാൾ പിറവത്ത് ഉദ്ഘാടനം ചെയ്തു.

Share News

ആധുനിക ഷോപ്പിംഗ് സൗകര്യം സാധാരണക്കാർക്കും ലഭ്യമാക്കുന്നതിനായി സിവിൽ സപ്ലൈസ് കോർപ്പറേഷൻ ആരംഭിച്ചതാണ് സബർബൻമാൾ. സംസ്ഥാനത്തെ സപ്ലൈകോയുടെ എറ്റവും വലിയ സൂപ്പർമാർക്കറ്റാണ് പിറവത്ത് പ്രവർത്തനം ആരംഭിച്ചത്.ഭക്ഷ്യവിതരണം കാര്യക്ഷമമാക്കുന്നതിനായി സപ്ലൈകോയിൽ കാലാനുസൃത മാറ്റങ്ങൾ കൊണ്ടു വരും. നിത്യോപയോഗ സാധനങ്ങളുടെ വിതരണത്തിൽ സർക്കാരിന്റെ സജീവസാന്നിധ്യമാണ് പൊതുവിപണിയിലെ വിലക്കയറ്റത്തെ ചെറുക്കുന്നത്. കഴിഞ്ഞ നാല് വർഷമായി പൊതുവിപണിയേക്കാൾ കുറഞ്ഞ വിലയ്ക്ക് നിത്യോപയോഗ സാധനങ്ങൾ വിതരണം ചെയ്തത് ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ്. മാവേലി സ്റ്റോറുകളുടെ നവീകരണത്തിനായി 11 കോടി രൂപ അനുവദിച്ചു.ഇടനിലക്കാരെ ഒഴിവാക്കി ഉത്പാദകരിൽ നിന്നും […]

Share News
Read More

നേരും പൊരുളും – വ്യവസായ സൌഹൃദ സൂചികയിൽ പിന്നോട്ട് നടന്ന് കേരളം

Share News

നോക്കുകൂലി നിരോധനം കടലാസു പുലിയാകുന്നോ? കോട്ടൂർ കാപ്പുകാട് ആന പരിപാലനകേന്ദ്രത്തിലെ നവീകരണ പ്രവൃത്തികൾക്കായി കൊണ്ടുവന്ന കൂറ്റൻ കോൺക്രീറ്റ് പൈപ്പുകൾ ഇറക്കാൻ തൊഴിലാളികൾ 30000 രൂപ നോക്കുകൂലി ആവശ്യപ്പെട്ടു. ഇതോടെ ലോറി ഉപേക്ഷിച്ച് കരാറുകാർ മടങ്ങി. ക്രെയിൻ ഉപയോഗിച്ച് മാത്രം ഇറക്കാനാകുന്ന പൈപ്പുകളാണ് ഇവ. തമിഴ്നാട്ടിലെ നാമക്കലിൽ നിന്നും വെള്ളിയാഴ്ച രാവിലെയാണ് പൈപ്പുമായി ലോറി വന്നത്. തർക്കങ്ങൾക്ക് പരിഹാരമാകാത്തതിനാൽ വൈകീട്ടോടെ കരാറുകാർ വാടകത്തുകയായ 7000 രൂപ നൽകി ക്രെയിൻ മടക്കിയയച്ചു. കിഫ്ബിയിൽ ഉൾപ്പെടുത്തിയിട്ടുള്ള ആന പരിപാലനകേന്ദ്രത്തിലെ റോഡിന്റെ പണിയിൽ […]

Share News
Read More

ചെല്ലാനം തീരസംരക്ഷണം: ഉദ്യോഗ സംഘം ചെല്ലാനം സന്ദർശിച്ചു

Share News

ചെല്ലാനം മുതൽ ഫോർട്ടുകൊച്ചി വരെയുള്ള തീരസംരക്ഷണത്തിനായി കെആർഎൽസിസി സർക്കാരിനു സമർപ്പിച്ച ജനകീയരേഖയുടെ തുടർ നടപടിക്കായി ജലവിഭവ വകുപ്പിൻ്റെ ഉദ്യോഗസ്ഥ സംഘം ചെല്ലാനം തീരപ്രദേശങ്ങളിൽ പ്രാഥമിക പഠനം നടത്തി. ഇതിൻ്റെ ഭാഗമായി ചെല്ലാനത്ത് കെആർ എൽ സി സി ഭാരവാഹികളും ജനപ്രതിനിധികളുമായും ചർച്ച നടത്തി. കെ ജെ മാക്സി എംഎൽഎ, കെആർഎൽസിസി വൈസ് പ്രസിഡണ്ട് ഷാജി ജോർജ്, ജനറൽ സെക്രട്ടറി ഫാ ഫ്രാൻസിസ് സേവ്യർ, ‘കടൽ’ ജനറൽ സെക്രട്ടറി ജോസഫ് ജുഡ്, പി ആർ കുഞ്ഞച്ചൻ, ടി എ […]

Share News
Read More

ചെല്ലാനം മുതൽ ഫോർട്ടുകൊച്ചി വരെയുള്ള തീരത്തിന്റെ സംരക്ഷണം ഒരു മനുഷ്യാവകാശ പ്രശ്നമാണ്.

Share News

വൻവികസന പദ്ധതികളുടെ ദുരന്തമനുഭവിക്കേണ്ടവരാണോ തീരജനത? ചെല്ലാനം പഞ്ചായത്തിലും കൊച്ചി കോർപ്പറേഷനിലെ മൂലംങ്കുഴി, മാനാശ്ശേരി ഡിവിഷനുകളിലുമായി അതിവസിക്കുന്ന ജനതയാണ് ഇരകൾ. തീരസംക്ഷണത്തിലൂടെ ഇവരുടെ അതിജീവനം സാധ്യമാക്കാൻ രൂപപ്പെടുത്തിയിട്ടുളള ജനകീയരേഖ കേരള സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. നാട്ടറിവുകളുടെയും ശാസ്ത്ര സാങ്കേതിക വിദഗ്ദരുടെയും പിന്തുണയോടെ തയ്യാറിക്കിയിട്ടുളള ജനകീയരേഖ നിർദേശിക്കുന്ന പദ്ധതികളുടെ പൂർത്തികരണത്തിന് ഏവരുടെയും പിന്തുണ അഭ്യർത്ഥിക്കുന്നു. മാതൃഭൂമി പത്രം ജനകീയരേഖയെക്കുറിച്ച് പ്രസിദ്ധീകരിച്ച വാർത്ത അനുബന്ധമായി ചേർക്കുന്നു. Shaji George

Share News
Read More