കയ്യിൽ ഒന്നുമില്ലാത്തവർക്ക് കഴിച്ചിട്ട് ഇറങ്ങിപ്പോകാം.

Share News

വിശക്കുന്നവന് ഭക്ഷണം നൽകുന്നതിനേക്കാൾ വലിയ സുവിശേഷം എന്തുണ്ട്? കപുച്ചിൻ സഭയുടെ തൃപ്പൂണിത്തുറ(പേട്ട)യിലെ capuchin cafe യിലെ സുവിശേഷം ഇതു തന്നെയാണ്. അതിഥേയരായി ഫാ. ബോബി ജോസും സാഹയാത്രികരും. ആർക്കും വരാം.. . ഭക്ഷണം കഴിക്കാം… വിലവിവരപ്പട്ടികയില്ല.. . കാഷ്യർ ഇല്ല… എന്തെങ്കിലും കൊടുക്കാനുണ്ടെങ്കിൽ അവിടെ ഒരു പെട്ടി വച്ചിട്ടുണ്ട്. അതിലിടാം.. കയ്യിൽ ഒന്നുമില്ലാത്തവർക്ക് കഴിച്ചിട്ട് ഇറങ്ങിപ്പോകാം. ആരെങ്കിലും പെട്ടിയിൽ കൂടുതൽ ഇട്ടാൽ അതു നാളെ കാലിപ്പോക്കറ്റുമായി വരുന്നവർക്ക് അന്നമാകും. ഫാ. ബോബി ജോസിന്റെ അഞ്ചപ്പം എന്ന സവിശേഷപദ്ധതി […]

Share News
Read More

കേവലമായ രാഷ്ട്രീയ ചിന്തകൾക്ക് അപ്പുറത്ത് ഭാവനാപൂർണമായ ഇടപെടലുകളാണ് ഇൗ കാലം ഭരണാധികാരി കളിൽ നിന്നും പ്രതീക്ഷിക്കുന്നത്

Share News

ശർക്കരയും പപ്പടവും ഒക്കെ ഭക്ഷ്യയോഗ്യമല്ല എന്ന വാർത്ത വരുമ്പോൾ ന്യായമായും സർക്കാരിനോട് പറയാനുള്ളത് അടുത്ത നാല് മാസത്തേക്ക് കൊടുക്കാൻ ഉദ്ദേശിക്കുന്ന അതിജീവനത്തിന കിറ്റ് ഒഴിവാക്കി അതിന് വകയിരുത്തുന്ന പണം അതെത്ര തന്നെ എചെറുതായിരുന്നാലും വീടുകളിൽ എത്തിച്ചു നൽകുന്നതായിരിക്കും നല്ലത് എന്നതാണ്. പഞ്ചായത്തിലെ പാക്കിംഗ്, ട്രാൻസ്പോർട്ടേഷൻ പ്രശ്നങ്ങൾ,റേഷൻ കടയിലെ കൂട്ടം കൂടൽ എല്ലാം നമുക്ക് ഒഴിവാക്കാം. ആളുകളുടെ കയ്യിലേക്ക് പണം എത്തട്ടെ. അതിജീവനത്തിന് അതൊരു കരുത്താകും, പ്രാദേശിക വിപണികളെ ചലിപ്പിക്കും. കേവലമായ രാഷ്ട്രീയ ചിന്തകൾക്ക് അപ്പുറത്ത് ഭാവനാപൂർണമായ ഇടപെടലുകളാണ് […]

Share News
Read More

ചെല്ലാനം മേഖലയിലെ തീരസംരക്ഷണത്തിന് സമഗ്ര പദ്ധതി തയ്യാറാക്കുമെന്ന് ജലവിഭവ വകുപ്പു മന്ത്രി കെ കൃഷ്ണൻകുട്ടി.

Share News

ചെല്ലാനം മുതൽ ഫോർട്ടുകൊച്ചി വരെയുള്ള തീരപ്രദേശത്തിന്റെ സംരക്ഷണത്തിനായി കെആർഎൽസിസി രൂപപ്പെടുത്തിയ ജനകീയരേഖ സ്വീകരിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം പദ്ധതിയെ സംബന്ധിച്ച പഠനം ആരംഭിച്ചതായും ജനകീയരേഖ ഇതിൻ്റെ അടിസ്ഥാനമായി ഉപയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇതിനായി സെപ്റ്റംബർ 16ന് ജലവിഭവ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച സംഘടിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. തുടർന്ന് മുഖ്യമന്ത്രി കൂടെ പങ്കെടുക്കുന്ന ഉന്നതതല ചർച്ച സംഘടിപ്പിക്കും. നിലവിൽ ആരംഭിച്ചിട്ടുള്ള പ്രതിരോധ നടപടികൾ പൂർത്തിയാക്കും. കോസ്റ്റൽ ഏരിയ ഡവലപ്പ്മെൻറ് ഏജൻസി ഫോർ ലിബറേഷൻ (കടൽ) ചെയർമാൻ […]

Share News
Read More

ഒത്തിരി സ്നേഹത്തോടെ നന്മയുടെ കരങ്ങൾ നീട്ടി കൂടെ നിന്ന് സഹായിക്കുന്ന എല്ലാ സുമനസ്സുകൾക്കും നന്ദി…….

Share News

ഇതെല്ലാം സാധ്യ മാക്കുന്ന സർവ്വശക്തനായ ദൈവത്തിനും ഒത്തിരി സ്നേഹത്തോടെ നന്മയുടെ കരങ്ങൾ നീട്ടി കൂടെ നിന്ന് സഹായിക്കുന്ന എല്ലാ സുമനസ്സുകൾക്കും നന്ദി… …. I’m grateful to God almighty who makes everything possible when we live for others….. thanks to all the good people around me who support, pray & promote House Challenge….. God bless you all my dear brothers & sisters […]

Share News
Read More

പട്ടിണി കിടക്കണ്ടാ! വിശക്കുന്നവർക്ക് ഈ ആശ്രമത്തിലേക്ക് വരാം!

Share News

എറണാകുളത്ത് നിന്ന് തൃപ്പൂണിത്തുറക്ക് പോകുമ്പോൾ , പേട്ട ജംങ്ഷനിൽ നിന്ന് മരടിലേക്കുള്ള റോഡിൽ അര കിലോമീറ്റർ മുന്നോട്ട് പോയാൽ ഗാന്ധി പ്രതിമയ്ക്ക് തൊട്ടു മുൻപായി ഇടത് വശത്ത് കാണാം കപ്പൂച്ചിൻ മെസ്സ് ..! നിറഞ്ഞ ചിരിയോടെ സ്വീകരിക്കുവാനും പടിക്കലോളം വന്ന് യാത്രയാക്കാനും ബോബി ജോസ് കട്ടിക്കാട്ട് അച്ചനിവിടെയുണ്ട്!. എല്ലാവരെയും സ്വീകരിക്കുവാനായിട്ടും ഊട്ടുവാനും അച്ചനുണ്ടാകും. വിശക്കുന്നവരെ വിശിഷ്ട വിഭവങ്ങൾ കൊണ്ട് സംതൃപ്തരാക്കി, സ്നേഹത്തിൽ ചാലിച്ചെടുത്ത സസ്യാഹാരങ്ങൾ. മൂന്ന് നേരത്തെക്കുള്ള വിശപ്പിനുള്ള വിഭവങ്ങളുമായാണ് തുടക്കം …പ്രാതൽ രാവിലെ 7:30 മുതൽ […]

Share News
Read More

വേറിട്ട ജന പ്രതിനിധിയെ പരിചയപ്പെടാം.

Share News

ഇന്ന് ഒരു വേറിട്ട ജന പ്രതിനിധിയെ പരിചയപ്പെടാം. കഴിഞ്ഞ പതിനഞ്ചു വർഷമായി എല്ലാ മുന്നണികളെയും പരാജയപ്പെടുത്തി മൊത്തം പോൾ ചെയ്‌ത വോട്ടിൽ നിന്ന് എൺപതു ശതമാനത്തോളം വൊട്ട് നേടി അജയ്യായി ജനങ്ങളുടെ ഇടയിൽ നിന്നു പ്രവർത്തിക്കുന്ന ഒരു കൗൺസിലർ ചങ്ങനാശ്ശേരിയിലുണ്ട് അതാണ് സന്ധ്യ മനോജ്, എന്നും ജനങ്ങൾക്കൊപ്പമാണ് ഈ മെംബർ. ജന സേവകരിലെ വേറിട്ട മുഖമാണ് ഇന്നത്തെ നാമറിയണം നാടറിയണം

Share News
Read More

കൊല്ലുന്നതും കൊല്ലപ്പെടുന്നതും സാധാരക്കാരാണ്. ഇന്നുവരെ ഒരു നേതാക്കളും അവരുടെ മക്കളും കൊല്ലാനും പോയിട്ടില്ല, പാർട്ടിക്ക് വേണ്ടി കൊല്ലപ്പെട്ടിട്ടുമില്ല. അവരുടെ മക്കൾ ഒക്കെ നല്ല ജോലിയും നേടി സുഖിച്ചു നടക്കുന്നു.

Share News

ഈ മലയാളികൾ ഒക്കെ വെറുതെ ബുദ്ധി ഉണ്ടെന്ന് അഹങ്കരിക്കുന്നവരാണ്, ഇത് പോലുള്ള ലോക വിഡ്ഢികളെ വേറെ എവിടെയും കാണാൻ കിട്ടില്ല. കൊല്ലുന്നതും കൊല്ലപ്പെടുന്നതും സാധാരക്കാരാണ്. ഇന്നുവരെ ഒരു നേതാക്കളും അവരുടെ മക്കളും കൊല്ലാനും പോയിട്ടില്ല, പാർട്ടിക്ക് വേണ്ടി കൊല്ലപ്പെട്ടിട്ടുമില്ല. അവരുടെ മക്കൾ ഒക്കെ നല്ല ജോലിയും നേടി സുഖിച്ചു നടക്കുന്നു. ഇനി കൊല്ലാനും കൊല്ലപ്പെടാനും പോവുന്നവർ ഒന്ന് ഓർത്തോ നഷ്ടം നിങ്ങൾക്കും നിങ്ങളുടെ കുടുബത്തിനും മാത്രമാണ്. നേതാക്കൾക്ക് രക്തസാക്ഷികളേ കിട്ടി വീട്ടുകാർക്ക് തീരാനഷ്ടവും. രാഷ്ട്രീയത്തിന് വേണ്ടി തമ്മിൽ […]

Share News
Read More

ആകുലതകൾക്കു മീതെ ആന്തരികശക്തി: ലീന ജോസിന്റെ വിചിന്തനം

Share News

കോവിഡ് പശ്ചാത്തലത്തിൽ കുടുംബങ്ങൾ നേരിടുന്ന വെല്ലുവിളിയെ മാറ്റത്തിനുള്ള നല്ല അവസരമാക്കാമെന്ന് കേരള കൗൺസിൽ ഓഫ് ചർച്ചസിന്റെ വനിതാ കമ്മീഷൻ സംഘടിപ്പിച്ച വെബിനാറിലെ വിചിന്തനത്തിൽ വ്യൂസ്പേപ്പർ എഡിറ്റർ പ്രൊഫ. ലീന ജോസ് ടി ചൂണ്ടിക്കാട്ടി. ” ആകുലതകൾക്കു മീതെ ആന്തരികശക്തി” എന്നതായിരുന്നു പ്രമേയം. പഴയ തലമുറ പഠിച്ചുവച്ചത് അഴിച്ചുപഠിച്ച് (un-learning) പുതിയ വിചാരമാതൃകകൾ സ്വീകരിക്കുവാൻ ഇത് അനുഗൃഹീത സമയമാണ്. സ്വന്തം കാഴ്ചപ്പാടുകൾ സ്വയം സ്കാൻ ചെയ്യാൻ തയ്യാറായാൽ മാറ്റത്തെക്കുറിച്ചുള്ള ഭയം മാറുമെന്ന് പ്രൊഫ. ലീന അനുഭവാത്മകമായി വ്യക്തമാക്കി. കെ. […]

Share News
Read More

ഓണം, അത് കേരളീയരുടെ ആകെമാനമുള്ള ഒരു അഭിമാനോത്സവമാണ്.

Share News

പ്രിയ സുഹൃത്തെ, മലയാളികളെ കോർത്തിണക്കുന്ന ദൈവാനുഗ്രഹമാണ് ഓണം. ഓണം ഏതെങ്കിലും ഒരു വിഭാഗത്തിന്റെയല്ല എന്നോർക്കണം, അത് കേരളീയരുടെ ആകെമാനമുള്ള ഒരു അഭിമാനോത്സവമാണ്. പഞ്ഞ കർക്കിടകം കഴിഞ്ഞു ചിങ്ങ മാസം വരുമ്പോൾ മലയാളികളുടെ മനസ്സ് പ്രകാശമാനമാകും. മരണഭീതിയുളവാക്കുന്ന കോവിഡിനെ മറികടന്നു കോവിഡിനൊപ്പം ജീവിക്കാൻ പഠിച്ചുകൊണ്ടു, മ്ലാനമായ മുഖത്തു ചിരിപടർത്തി നാമെല്ലാം ഓണം ആഘോഷിക്കാൻ ഒരുമ്പെടുന്നു. ‘മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരും ഒന്നുപോലെ’ എന്ന ഗാനം നമ്മുടെ മനസ്സുകളെ പഴയ നല്ല കാലത്തേക്ക് കൈ പിടിച്ചുകൊണ്ടുപോകുന്നു. എത്ര കഷ്ടപ്പാടുണ്ടെങ്കിലും ഓണമാകുമ്പോൾ […]

Share News
Read More