വളരെ മാന്യമായ രീതിയിൽ കുട്ടികൾക്കെങ്ങനെ ലൈംഗിക വിദ്യാഭ്യാസം കൊടുക്കാമെന്ന് തെളിയിച്ചു വിജയിച്ച ഒരു ബുക്കിനെ പരിചയപെടുത്തട്ടെ ….

Share News

അശ്ലീല വാക്കുകളുടെ അകമ്പടികളില്ലാതെ…. വളരെ മാന്യമായ രീതിയിൽ കുട്ടികൾക്കെങ്ങനെ ലൈംഗിക വിദ്യാഭ്യാസം കൊടുക്കാമെന്ന് തെളിയിച്ചു വിജയിച്ച ഒരു ബുക്കിനെ പരിചയപെടുത്തട്ടെ …. നമ്മളിതുവരെ കേട്ടതും കണ്ടറിഞ്ഞതുമായ തലമുറയല്ല ഇന്ന് നമുക്ക് മുമ്പിൽ വളർന്നു വരുന്നത് . നമ്മൾ കണ്ട ആ ലോകമല്ല അവരിപ്പോൾ കാണുന്നത് . അവർ ഈ ലോകത്തിന്റെ മായിക വളയം സ്വയം പിടിക്കുന്നതിന്നു മുമ്പേ മാതാപിതാക്കൾക്ക് നല്ലൊരു ഇൻസ്ട്രക്ടറിന്റെ റോൾ ഉണ്ട്. നമ്മൾ മാതാപിതാക്കരാണ് അവരുടെ ആദ്യത്തെ അദ്ധ്യാപകർ. നമ്മളാണ് അവർക്ക് ഓരോ അറിവിന്റെയും […]

Share News
Read More

തൃക്കരിപ്പൂരിൽ താമസിച്ച് കൊണ്ട് സാധാരണക്കാരുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപ്പെടുന്ന എം.പി. ജോസഫ് സർ രാഷ്ട്രീയക്കാർക്ക് ഒരു മോഡലായി മാറിയിരിക്കുന്നു

Share News

രാഷ്ട്രീയത്തിലെ നെല്ലും പതിരും തിരിച്ചറിയാൻ ഒരു അനുഭവ സാക്ഷ്യം ….. തന്റെ സത്യസന്ധമായ ഔദ്യോഗിക ജീവിതത്തിൽ നിന്ന് നിസ്വാർത്ഥമായ രാഷ്ട്രീയ സേവനത്തിന് ഇറങ്ങിയ ഒരു ഐ.എ.എസ് – കാരൻ നേരിട്ട ദുരനുഭവങ്ങളുടെ പരിഛേദം പുസ്തക രൂപത്തിൽ … 17-06-2023 – ന് 4.30 ന് കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ പ്രതിപക്ഷ നേതാവ് ശ്രീ. വീഡി.സതീശൻ കേരള കോൺഗ്രസ് നേതാവ് ശ്രീ.പി.ജെ.ജോസഫിൽ നിന്ന് ഏറ്റ് വാങ്ങി പ്രകാശനം ചെയ്യുന്നു. തൃക്കരിപ്പൂരിൽ താമസിച്ച് കൊണ്ട് സാധാരണക്കാരുടെ പ്രശ്നങ്ങളിൽ […]

Share News
Read More

ലോകത്തെ ഇരുപത് രാജ്യങ്ങളിലെ നേഴ്‌സുമാർ ചേർന്ന് എഴുതിയ ഒരു പുസ്തകം “ജനിമൃതികളുടെ കാവൽക്കാർ ഇന്ന് പ്രകാശനം ചെയ്യപ്പെടുകയാണ്

Share News

ജനിമൃതികളുടെ കാവൽക്കാർ മെയ് പന്ത്രണ്ട് നഴ്സുമാരുടെ അന്താരാഷ്ട്ര ദിനമാണ് ഇന്ന് നേഴ്സിങ്ങ് രംഗത്തുള്ള എല്ലാവർക്കും എൻ്റെ അനുമോദനങ്ങൾ ഫേസ്ബുക്കിൽ എനിക്കുള്ള അയ്യായിരം സുഹൃത്തുക്കളിൽ ഒരു ഗ്രൂപ്പ് എന്നുള്ള നിലയിൽ ഏറ്റവും കൂടുതൽ ഉള്ളത് നേഴ്‌സുമാരാണ്. അത് വെറുതെ വന്നുപെട്ടതല്ല. തേടി പിടിച്ചതാണ്.കേരളത്തിൽ ഒരു ഗ്രൂപ്പ് എന്നുള്ള നിലയിൽ എനിക്ക് ഏറ്റവും ബഹുമാനമുള്ളത് നേഴ്‌സുമാരോടാണ്. ഒരു സമൂഹം എന്ന നിലയിൽ നമ്മൾ അവർക്ക് ഇനിയും വേണ്ടത്ര നിലയും വിലയും നൽകിയിട്ടില്ല എന്നൊരു ചിന്തയും എനിക്കുണ്ട്. ഇത് ഒരു ദിവസം […]

Share News
Read More

സ്ത്രീസുരക്ഷയ്ക്ക് ഒരു വിവരസഹായി|ശാരീരിക സ്വയരക്ഷാ പരിശീലനം തുടങ്ങി സൈബർ സുരക്ഷ വരെ പ്രസക്തമായ 15 അധ്യായങ്ങൾ

Share News

പുസ്തകപരിചയം സ്ത്രീസുരക്ഷയ്ക്ക് ഒരു വിവരസഹായി പീനൽ കോഡും നിയമങ്ങളും ചട്ടങ്ങളും മാനുവലുകളുംകൊണ്ടു മാത്രം ഉറപ്പാക്കാൻ കഴിയുന്നതല്ല സ്ത്രീസുരക്ഷ. എന്നാൽ ഇതെല്ലാം ആവശ്യവുമാണ്. അവയെക്കുറിച്ചു വേണ്ടത്ര അറിവ് സ്ത്രീകൾക്കും കുട്ടികൾക്കും ലഭിക്കുന്നില്ല എന്നത് അരക്ഷിതത്വം വർധിപ്പിക്കുകയാണ്. ഇതാണ് ഈ വനിതാദിനത്തിൽ പുറത്തുവരുന്ന ” സ്ത്രീപക്ഷം: സ്ത്രീസുരക്ഷയ്ക്ക് ഒരു വിവരസഹായി” എന്ന ആകർഷകവും വിവരസമൃദ്ധവുമായ കൈപ്പുസ്തകത്തിന്റെ പ്രസക്തി. കില ഗസ്റ്റ് ഫാക്കൽറ്റി അംഗം സുനു മാത്യുവും കോട്ടയത്തെ എഡിറ്റിന്ത്യ കണ്ടന്റ് ഫാക്ടറി ഡയറക്ടർ റെജി ടി. തോമസും ചേർന്നു തയ്യാറാക്കിയ […]

Share News
Read More

2022 -ലെ മികച്ച ഗ്രന്ഥത്തിനുള്ള ഉഗ്മ സാഹിത്യ അവാർഡ് |ഡോ ജോർജ് തയ്യിൽ രചിച്ച”സ്വർണം അഗ്നിയിലെന്നപോലെ – ഒരു ഹൃദ്രോഗവിദഗ്‌ധന്റെ ജീവിതസഞ്ചാരക്കുറിപ്പുകൾ”എന്ന ആത്മകഥക്ക്‌.

Share News

മിനി ഡേവിസ് കൊച്ചി . ജർമൻ മലയാളി സംഘടനകളുടെ കേന്ദ്രസമിതിയായ യൂണിയൻ ഓഫ് ജർമൻ മലയാളി അസോസിയേഷൻ- ഉഗ്മയുടെ സാഹിത്യ അവാർഡ് ഡോ ജോർജ് തയ്യിലിന് ജനുവരി 7 -നു നൽകും. നെടുമ്പാശ്ശേരിയിലെ സാജ് ഏർത് ഹാളിൽ വച്ചുനടക്കുന്ന NRJ കൺവെൻഷനിൽ വൈകിട്ട് 3 നു കേരള സംസ്ഥാനമന്ത്രി ശ്രീ റോഷി അഗസ്റ്റിൻ അവാർഡ് നൽകുമെന്ന് ഉഗ്മ പ്രസിഡന്റ് എബ്രഹാം ജോൺ നെടുംതുരുത്തി വാർത്താക്കുറിപ്പിൽ അറിയിച്ചു. ഒരു പത്രപ്രവർത്തകനായി ജീവിതം ആരംഭിച്ച പ്രശസ്ത ഹൃദ്രോഗവിദഗ്‌ധനായ ഡോ ജോർജ് […]

Share News
Read More

പ്ലാത്തോട്ടം മാത്യുഎഴുതിയ ആലക്കോടിന്റെ ചരിത്രം ജോൺ ബ്രിട്ടാസ് എംപി പ്രകാശനം ചെയ്തു.

Share News

ആലക്കോട്. പൗരോഹിത്യ രജത ജൂബിലി ആഘോഷിക്കുന്ന വായാട്ടു പറമ്പ് ഫൊറോന വികാരി റവ. ഡോ. തോമസ് തെങ്ങുംപള്ളിയെ ജോൺ ബ്രിട്ടാസ് എംപി പൊന്നാട നൽകി ആദരിച്ചു. പ്ലാത്തോട്ടം മാത്യു എഴുതിയ ആലക്കോടിന്റെ ചരിത്രം എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ ആണ് അദ്ദേഹത്തെ ആദരിച്ചത്. പുസ്തകത്തിന്റെ പ്രകാശന കർമ്മവും അദ്ദേഹം നിർവഹിച്ചു. ഡോ. ഷൈലജ വർമ്മയാണ് ആദ്യപ്രതി ഏറ്റുവാങ്ങിയത്.റവ തോമസ് തെങ്ങുംപള്ളി അധ്യക്ഷത വഹിച്ചു. നടുവിൽ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ഓടമ്പള്ളി, മാർക്കറ്റ് ഫെഡ് ചെയർമാൻ സോണി സെബാസ്റ്റ്യൻ, […]

Share News
Read More

ഇത് എഡിറ്റു ചെയ്യാൻ നിയോഗം ലഭിച്ചത് എനിക്ക് വലിയൊരു അനുഭവമായി മാറി..

Share News

സുഹൃത്ത് ക്രിസ്റ്റഫർ മാളിയേക്കൽ ദീർഘകാലത്തെ പഠനങ്ങൾക്കു ശേഷം രചിച്ച, “മാളിയേക്കൽ കുടുംബങ്ങൾ: കേരളചരിത്രത്തിലെ ഒരേട്” തികച്ചും വ്യത്യസ്തമായൊരു കൃതിയാണ്. സ്വന്തം കുടുംബമാഹാത്മ്യം പൊലിപ്പിക്കുന്നതിനു പകരം കേരളത്തിന്റെ, കൊച്ചിയുടെ ചരിത്രവും മറ്റ് ചരിത്രഗ്രന്ഥങ്ങളിൽ ഇല്ലാത്ത പല കണ്ടെത്തലുകളും സഹിതം ഇതിൽ കടന്നുവരുന്നു. അങ്ങനെ ഇതൊരു ഗവേഷണകൃതിയാണെന്ന് നിശ്ചയമായും പറയാം. ഇത് എഡിറ്റു ചെയ്യാൻ നിയോഗം ലഭിച്ചത് എനിക്ക് വലിയൊരു അനുഭവമായി മാറി.. .കഴിഞ്ഞ 35 വർഷത്തോളമായി മുന്നൂറിൽപ്പരം പുസ്തകങ്ങൾ എഡിറ്റു ചെയ്തിട്ടുണ്ടെങ്കിലും പ്രകാശനച്ചടങ്ങിൽ ആദരിക്കപ്പെടുന്നത് ആദ്യം. എഡിറ്റർ എന്നും […]

Share News
Read More

കുരിശും യുദ്ധവും സമാധനവും’ ഇനി ഏറെ ചർച്ച ചെയ്യപ്പെടാൻ പോകുന്നതേയുള്ളൂ. | പ്രധാനമായും ക്രിസ്തുമത പഠനങ്ങളിൽ ഏർപ്പെടുകയും തനതായ ഒരു എഴുത്തു പദ്ധതി ആവിഷ്കരിച്ചു നടപ്പാക്കുകയും ചെയ്യുന്ന ദാർശനികനായി ജോസ് ടിയെ വിശേഷിപ്പിക്കാൻ ആഗ്രഹിക്കുന്നു.

Share News

22–ാം വയസ്സിൽ ദീപികയിൽ ജേണലിസം ട്രെയിനി ആയാണ് ഞാൻ പത്രപ്രവർത്തനം ആരംഭിക്കുന്നത്. ആരാധന എന്ന വികാരം ഇന്നു പൊതുവിൽ ഒഴിവായിട്ടുണ്ട്. എന്നാൽ അന്ന് ആ പ്രായത്തിൽ അതല്ല.ജോസ് ടി. തോമസ് സാറിനോടുളള വികാരം അതു തന്നെയായിരുന്നു. അത് എനിക്കു മാത്രമായിരുന്നുവെന്ന് തോന്നുന്നില്ല. ആ സമയത്ത് പത്രപ്രവർത്തക ട്രെയിനികളുടെ രണ്ടു ബാച്ച് ദീപികയിൽ ഉണ്ടായിരുന്നു.അവരിൽ പലരും ഇന്ന് ഈ രംഗത്ത് മുൻനിരക്കാരാണ് . പല പത്രങ്ങളിലായി. ആ യുവാക്കളുടെ കൂട്ടത്തിനാകെ ജോസ് ടി മോഹിപ്പിക്കുന്ന പ്രതിഭയായിരുന്നു. ‘കുരിശും യുദ്ധവും […]

Share News
Read More

സ്വയം അനാവൃതമാകുന്ന ഒരു ഗാർഹിക കലാപത്തിലൂടെയാണ് ‘ഡോറാമ്മ വിപ്ലവം’ പുരോഗമിക്കുന്നത്.

Share News

“ലയ കലഹങ്ങളുടെ നഗ്‌ന നേരത്ത്….” എന്ന് കെ ജി ശങ്കരപ്പിള്ള എഴുതിയത് ഒന്ന് വായിച്ചപ്പോൾ തന്നെ എന്റെ കൗമാര കാലത്ത് മനസ്സിൽ കയറിയതാണ്. അതെന്നെ ഓർമ്മിപ്പിച്ചത് കഴിഞ്ഞ ഏതാനും മണിക്കൂറുകൾ എന്നെ പൂർണമായും പിടിച്ചിരുത്തിക്കളഞ്ഞ വായനാനുഭവമാണ്. സ്വയം അനാവൃതമാകുന്ന ഒരു ഗാർഹിക കലാപത്തിലൂടെയാണ് ‘ഡോറാമ്മ വിപ്ലവം’ പുരോഗമിക്കുന്നത്. “പള്ളീലച്ചൻ പറയാറുള്ള കൂടുമ്പോൾ ഇമ്പമുള്ള കുടുംബമായിരുന്നില്ല ഞങ്ങളുടേത്. നാട്ടുകാരും വീട്ടുകാരും ഇടപെട്ടു സുല്ലിട്ട എത്രയോ പൊരുത്തക്കേടുകൾ. തോട്ടത്തിലെ ചീവീടുകളുടെ കൂട്ടക്കരച്ചിലുമായി കൊമ്പുകോർത്ത എത്രയെത്ര പൊട്ടിത്തെറികൾ…” മലയോരത്തെ സേവ്യപ്പറമ്പിൽ വീട്ടിനുള്ളിൽ […]

Share News
Read More

ബുദ്ധനും ശങ്കരനും പിന്നെ ഞാനും

Share News

രണ്ടായിരത്തി ഒമ്പതിലോ പത്തിലോ ആണ് ആദ്യത്തെ പുസ്തകം പ്രസിദ്ധീകരിക്കുന്നത്. പിന്നീട് അതൊരു ഹരവും ശീലവുമായി. ഇതുവരെ പന്ത്രണ്ടെണ്ണമായി. രണ്ടെണ്ണത്തിന് സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. ഏറെ പുസ്തകങ്ങൾക്ക് പല പതിപ്പിറങ്ങി. ചിലതൊക്കെ മാർക്കറ്റിൽ കിട്ടാതായി.കഴിഞ്ഞ കുറച്ചുനാളുകളായിട്ട് ഏറെ തിരക്കാണ്. എഴുതിയത് തന്നെ പുസ്തകമാക്കാൻ പറ്റിയിട്ടില്ല. വായനക്കാരുടെ ഫീഡ്ബാക്കിനോളം സന്തോഷമുള്ള മറ്റൊന്നും ജീവിതത്തിൽ ഇല്ല. അതുകൊണ്ട് എഴുത്ത് തുടരും. പുസ്തകങ്ങൾ ഉണ്ടാകും.തൽക്കാലം എന്റെ ഏറ്റവും പ്രിയപ്പെട്ട ഒരു പുസ്തകത്തിന്റെ പുതിയ പതിപ്പിറങ്ങുന്നു. വായിച്ചവർക്ക് നന്ദി മുരളി തുമ്മാരുകുടി

Share News
Read More