വളരെ മാന്യമായ രീതിയിൽ കുട്ടികൾക്കെങ്ങനെ ലൈംഗിക വിദ്യാഭ്യാസം കൊടുക്കാമെന്ന് തെളിയിച്ചു വിജയിച്ച ഒരു ബുക്കിനെ പരിചയപെടുത്തട്ടെ ….

Share News

അശ്ലീല വാക്കുകളുടെ അകമ്പടികളില്ലാതെ….

വളരെ മാന്യമായ രീതിയിൽ കുട്ടികൾക്കെങ്ങനെ ലൈംഗിക വിദ്യാഭ്യാസം കൊടുക്കാമെന്ന് തെളിയിച്ചു വിജയിച്ച ഒരു ബുക്കിനെ പരിചയപെടുത്തട്ടെ ….

നമ്മളിതുവരെ കേട്ടതും കണ്ടറിഞ്ഞതുമായ തലമുറയല്ല ഇന്ന് നമുക്ക് മുമ്പിൽ വളർന്നു വരുന്നത് . നമ്മൾ കണ്ട ആ ലോകമല്ല അവരിപ്പോൾ കാണുന്നത് . അവർ ഈ ലോകത്തിന്റെ മായിക വളയം സ്വയം പിടിക്കുന്നതിന്നു മുമ്പേ മാതാപിതാക്കൾക്ക് നല്ലൊരു ഇൻസ്ട്രക്ടറിന്റെ റോൾ ഉണ്ട്. നമ്മൾ മാതാപിതാക്കരാണ് അവരുടെ ആദ്യത്തെ അദ്ധ്യാപകർ. നമ്മളാണ് അവർക്ക് ഓരോ അറിവിന്റെയും അടിത്തറ പാകേണ്ടത് .

വളരെ ചെറുപ്പത്തിലേ തന്നെ നമ്മുടെ കുട്ടികള അവരുടെ ലൈംഗിക അവയവങ്ങളെകുറിച്ച് നമ്മൾ സംസാരിക്കേണ്ടത് ആവശ്യമാണ് . അതിൽ നാണക്കേടായി നമ്മളോരിക്കൽ മുഖം പൊത്തിയാൽ പിന്നീടൊരിക്കലും അവർ നമ്മളോട് ലൈഗികപരമായ ചോദ്യങ്ങൾ ചോദിയ്ക്കാൻ മുതിരുകയില്ല . എന്നാൽ അവർക്ക് ഈ കാര്യങ്ങളെകുറിച്ചറിയാനുള്ള ആകാംഷ മൂലം നമ്മളുടെ അഭാവത്തിൽ കണ്ട ഗൂഗിളിലും യുട്യൂബിലുമൊക്കെ ആരേലും എന്തെങ്കിലും എഴുതുന്നതോ കാണിച്ചു കൂട്ടുന്നതോ കണ്ടു അതാണ് ശരിയെന്ന് വിശ്വസിക്കുകയും ലൈംഗിക വികൃതമായ വ്യക്തിത്വത്തിലേക്ക് കാലൂന്നുകയും ചെയ്യും .

കാരണം ഏത് അറിവുള്ളവനും ഇല്ലാത്തവനും ഇന്ന്ന് എന്ത് വേണമെങ്കിലും ഗൂഗ്‌ളിലും യൂട്യൂബിലുമൊക്കെ രൂപീകരിക്കാനും ക്രമീകരിച്ചു അവനവന്റെ ഇഷ്ടത്തിന് തിരുത്തിയെഴുതാനുമൊക്ക കഴിയുന്ന കാലത്താണ് നമ്മളിന്ന് ജീവിക്കുന്നത് . അങ്ങനുള്ളപ്പോൾ നമ്മൾ നമ്മളുടെ മക്കളുടെ സംശയങ്ങൾ വിശദ്ധീകരിച്ചു കൊടുത്തില്ലെങ്കിൽ ആരെങ്കിലും എഴുതിയതും കാണിക്കുന്നതുമാണ് സത്യമെന്ന് നമ്മളുടെ മക്കൾക്ക് തോന്നുകയും വികലമായ ചിന്താഗതിയുടെ ഇരയായ്‌ നമ്മുടെ മക്കൾ വളരുകയും ചെയ്യും ……

(പുസ്തകം പ്രിന്റായി ഒരു വർഷത്തിനുള്ളിൽ ബ്രിട്ടനിൽ നിന്നും രണ്ടു അവാർഡുകൾ നേടുകയും സെക്കന്റ് എഡിഷൻ പ്രിന്റായി വിപണിയിൽ എത്തുകയും ചെയ്തിരിക്കുന്നു ….മുതിന്നവർമുതൽ കുട്ടികൾക്ക് വരെ ഈ ബുക്ക് ഉപകാരപ്രദമാകുമെന്നതിൽ ഒരു സംശയവുമില്ല …എന്ന് ബുക്കിന്റെ രചയിതാവ് ….)

ബുക്ക് വേണ്ടവർ പയ്യന്നൂരുള്ള ഫോറെസ്റ് പബ്ലിക്കേഷനെ വിളിക്കുക, കോപ്പികൾ ഉറപ്പാക്കുക …

+91 94476 62633 / +919400034033

ജോസ്‌ന സാബു സെബാസ്റ്റ്യൻ ✍️

Share News