കൊച്ചി കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനം സിപിഐക്ക്

Share News

കൊച്ചി : കൊച്ചി കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനം സിപിഐക്ക് നല്‍കാന്‍ തീരുമാനം. സിപിഐഎം- സിപിഐ ഉഭയകക്ഷി ചര്‍ച്ചയില്‍ ധാരണയായതായി സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു പറഞ്ഞു. .മട്ടാഞ്ചേരിയില്‍ അട്ടിമറി വിജയം നേടിയ യുവ നേതാവ് കെ എ അന്‍സിയ കൊച്ചി കോര്‍പറേഷനില്‍ ഡെപ്യൂട്ടി മേയറാകും. എല്‍ഡിഎഫിന് 34 അംഗങ്ങളാണ് കൊച്ചി കോര്‍പറേഷനിലുള്ളത്. രണ്ട് സ്വതന്ത്രരുടെ കൂടി പിന്തുണ എല്‍ഡിഎഫിനുണ്ട്. ഇതോടെ 36 അംഗങ്ങളാകും. ഇതോടെ കൊച്ചി കോര്‍പറേഷന്‍ ഭരണം എല്‍ഡിഎഫിന് നേടാനാകും. ഇതിനിടെയാണ് […]

Share News
Read More

തിരുച്ചിറപ്പള്ളിയില്‍ ആള്‍ക്കൂട്ടം മലയാളി യുവാവിനെ അടിച്ചുകൊന്നു

Share News

തിരുച്ചിറപ്പള്ളി: തമിഴ്‌നാട്ടില്‍ ജനക്കൂട്ടം മലയാളി യുവാവിനെ അടിച്ചുകൊന്നു. തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശി ദീപുവാണ് കൊല്ലപ്പെട്ടത്. തിരുച്ചിറപ്പള്ളി അല്ലൂരിലാണ് സംഭവം. ദീപുവിനെയും സുഹൃത്ത് അരവിന്ദനെയും മോഷ്ടാക്കള്‍ എന്നു സംശയിച്ച് ജനക്കൂട്ടം ആക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അരവിന്ദന്‍ ജിയാപുരം പൊലീസിന്റെ കസ്റ്റഡിയിലാണ്.

Share News
Read More

സുഗതകുമാരിയുടെ വേര്‍പാടില്‍ കത്തോലിക്ക സഭയുടെ അനുശോചനം

Share News

തിരുവനന്തപുരം: ഇന്നലെ അന്തരിച്ച പ്രശസ്ത കവയിത്രി സുഗതകുമാരിയുടെ വേര്‍പാടില്‍ കത്തോലിക്ക സഭയുടെ അനുശോചനം. മനുഷ്യത്വത്തിന്റെയും മാതൃത്വത്തിന്റെയും ദീപസ്തംഭമായ സുഗതകുമാരി ടീച്ചര്‍ സാമൂഹികപരിസ്ഥിതി പ്രവര്‍ത്തക എന്ന നിലയില്‍ കേരളത്തില്‍ സജീവ സാന്നിധ്യമായിരുന്നുവെന്ന് കെസിബിസി പ്രസിഡന്റും സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുസ്മരിച്ചു. ജനകീയ പ്രക്ഷോഭങ്ങളിലെ മുന്നണിപ്പോരാളി, പ്രകൃതിയോടും മനുഷ്യനോടുമുള്ള അഗാധ സ്നേഹത്താല്‍ കാരുണ്യത്തിന്റെ ഉറവയായി ഒരു കാലഘട്ടത്തെയൊന്നാകെ ജലാര്‍ദ്രമാക്കിയ കവയിത്രി, വറ്റിപ്പോകുന്ന അരുവികളെക്കുറിച്ചും വറ്റിപ്പോകുന്ന സ്നേഹത്തെക്കുറിച്ചും തരിശാക്കപ്പെടുന്ന പച്ചപ്പിനെക്കുറിച്ചും നിരന്തരം കേണുകൊണ്ട് […]

Share News
Read More

മകനാണ് മടിയിൽ|ഗോപിനാഥ്‌ മുതുകാട്

Share News

മകനാണ് മടിയിൽ…. വിസ്മയ് മകനായി പിറന്ന് ആറു മാസമേ ആയിട്ടുള്ളൂ. ആയിടയ്ക്ക് സുഗതകുമാരി ടീച്ചറെ കാണാൻ പോയപ്പോൾ അവനെ മടിയിൽ വച്ച് എടുത്ത ഫോട്ടോ ആണിത്. അവന്റെ ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ അനുഗ്രഹം…… ഇന്ന് രാവിലെ അവന്റെ മുറിയിലേക്ക് ചെല്ലുമ്പോൾ അവൻ ആ ചിത്രത്തിലേക്ക് നോക്കിയിരിക്കുകയായിരുന്നു. മാനവികതയ്ക്കുവേണ്ടി മാത്രമല്ല പൂക്കൾക്കും പുൽക്കൊടികൾക്കും പൂമ്പാറ്റകൾക്കും പുഴകൾക്കും മലകൾക്കും മണ്ണിനും ഒക്കെ വേണ്ടി കാരുണ്യം കൊണ്ട് കവിതകളെഴുതിയ, വേദനിക്കുന്ന മനുഷ്യരെ മുഴുവൻ തന്റെ മടിയിൽ ചേർത്തുവച്ച അമ്മയുടെ ചിത്രത്തിലേക്ക്… […]

Share News
Read More

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ മുതല്‍ ഭക്തരെ പ്രവേശിപ്പിക്കാന്‍ തീരുമാനം

Share News

തൃശ്ശൂര്‍: കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ മുതല്‍ ഭക്തരെ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചു. വെര്‍ച്വല്‍ ക്യൂ വഴി 3000 പേരെ അനുവദിക്കും. ചോറൂണ് ഒഴികെ മറ്റ് വഴിപാടുകള്‍ നടത്താനും അനുമതിയുണ്ട്. പ്രദേശത്തെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് നീക്കിയതിനെ തുടര്‍ന്നാണ് തീരുമാനം. ചെറിയ കുട്ടികളെയും 65 വയസിനു മുകളില്‍ പ്രായമുള്ളവരേയും ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കില്ല. ക്ഷേത്രത്തിന് സമീപമുള്ള കടകള്‍ തുറന്ന് പ്രവര്‍ത്തിക്കില്ല. വ്യാപാരികള്‍ക്ക് കോവിഡ് പരിശോധന പൂര്‍ത്തിയാക്കിയ ശേഷമേ കടകള്‍ തുറക്കാന്‍ അനുവദിക്കുകയുള്ളു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഗുരുവായൂര്‍ […]

Share News
Read More

യു കെയിൽ അതിവേഗം പടരുന്ന പുതിയ കൊറോണ വൈറസിനെ കണ്ടെത്തി: ഇന്ത്യയിലും അതീവ ജാഗ്രത, അടിയന്തര യോഗം വിളിച്ച് ആരോഗ്യ മന്ത്രാലയം

Share News

റിയാദ് :യു.കെ അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ അതിവേഗം പകരുന്ന പുതിയ ഇനം കോവിഡ് വൈറസിനെ കണ്ടെത്തി. അസാധാരണ വേഗത്തിലാണ് പുതിയ വൈറസ് പടരുന്നത്. യു.കെയിൽ നിന്നും പുതിയ വൈറസ് ബാധിച്ച ഒരു രോഗി ഇറ്റലിയിലുമെത്തി. ഇയാളെ ആരോഗ്യ വകുപ്പ് അധികൃതര്‍ നിരീക്ഷണത്തിലാക്കി. രാജ്യത്തും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പുതിയ വൈറസിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലും ജാഗ്രത കര്‍ശനമാക്കി. കേന്ദ്ര ആരോഗ്യമന്ത്രാലയം അടിയന്തര യോഗം വിളിച്ചു. രാവിലെ 10 നാണ് യോഗം. യോഗത്തില്‍ മുന്‍കരുതല്‍ നടപടികള്‍ ചര്‍ച്ച ചെയ്യും. ഈ […]

Share News
Read More

വാ​ർ​ത്താ​വി​നി​മ​യ ഉ​പ​ഗ്ര​ഹം സി​എം​എ​സ്-01 വി​ജ​യ​ക​ര​മാ​യി വി​ക്ഷേ​പി​ച്ചു

Share News

ചെന്നൈ: അത്യാധുനിക വാർത്താവിനിമയ ഉപഗ്രഹമായ സിഎംഎസ് 01 ഐഎസ്ആർഒ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിൽ നിന്ന് പിഎസ്എൽവി റോക്കറ്റിൽ വൈകീട്ട് 3.41-നായിരുന്നു വിക്ഷേപണം. ഇന്ത്യയുടെ 42-ാമത്തെ വാർത്താവിനിമയ ഉപഗ്രഹമാണ് സിഎംഎസ് 01. ക്ഷേപണത്തിന്റെ നാലാം ഘട്ടത്തിൽ ഉപഗ്രഹം റോക്കറ്റിൽ നിന്ന് വേർപെട്ടുവെന്നും സിഎംഎസ് 01 ഓർബിറ്റിൽ പ്രവേശിച്ചുവെന്നും ഐഎസ്ആർഒ അറിയിച്ചു. പിഎസ്എൽവിയുടെ 52-ാമത്തെയും ശ്രീഹരിക്കോട്ടയിൽ നിന്നുള്ള 77-ാമത്തെയും വിക്ഷേപണമാണിത്. സിഎംഎസ് 01-ന് 1410 കിലോ ഗ്രാം ഭാരമുണ്ട്. 2011-ൽ വിക്ഷേപിച്ച ജി സാറ്റ് 12-ന് പകരമായാണ് സിഎംഎസ് -01 […]

Share News
Read More

കുട്ടികൾക്കായി കെയ്റോസ് ബഡ്‌സ് മാഗസിൻ പ്രസിദ്ധീകരണം ആരംഭിക്കുന്നു

Share News

എറണാകുളം: 24 വർഷകാലമായി യുവജനങ്ങൾക്കും കുട്ടികൾക്കൾക്കുമിടയിൽ നിർണായക സാന്നിധ്യമായി നിലകൊള്ളുന്ന, ജീസസ് യൂത്തിൻ്റെ ആഭിമുഖ്യത്തിലുള്ള കെയ്റോസ് കുടുംബത്തിൽ നിന്നും 3 – 12 പ്രായത്തിലുള്ള കുട്ടികൾക്കായി കെയ്റോസ് ബഡ്‌സ് എന്ന ഒരു പുതിയ മാസിക കൂടി. മൂന്നിനും പന്ത്രണ്ടിനും മധ്യേ പ്രായമുള്ള കുട്ടികളെ ലക്ഷ്യമാക്കി ഇംഗ്ലീഷ് ഭാഷയിലാണ് കെയ്റോസ് ബഡ്‌സ് പുറത്തിറങ്ങുന്നത്. 2019 ൽ പ്രകാശനം ചെയ്ത കെയ്റോസ് ബഡ്‌സിന്റെ പൈലറ്റ് കോപ്പിക്ക് നല്ല ജനസ്വീകാര്യതയാണ് ലഭിച്ചത്. കുട്ടികൾക്ക് മനസിലാക്കുന്ന ഭാഷയിൽ ലളിതമായി ബൈബിൾ കഥകളും, വിശുദ്ധരുടെ […]

Share News
Read More

ദേശീയ രാഷ്ട്രീയത്തിലെ ഗതിവിഗതികൾ വസ്തുനിഷ്ഠമായി മലയാളി വായനക്കാർക്ക് പറഞ്ഞുകൊടുത്ത പ്രഗത്ഭനായ പത്രപ്രവർത്തകനായിരുന്നു ഡി വിജയമോഹനൻ. മുഖ്യ മന്ത്രി-

Share News

ദേശീയ രാഷ്ട്രീയത്തിലെ ഗതിവിഗതികൾ വസ്തുനിഷ്ഠമായി മലയാളി വായനക്കാർക്ക് പറഞ്ഞുകൊടുത്ത പ്രഗത്ഭനായ പത്രപ്രവർത്തകനായിരുന്നു ഡി വിജയമോഹനൻ. മുൻവിധിയില്ലാതെയും ഊഹാപോഹങ്ങൾക്ക് ചെവി കൊടുക്കാതെയും വസ്തുതകൾ അടിസ്ഥാനമാക്കി വാർത്തകൾ കൈകാര്യം ചെയ്തുവെന്നതാണ് ഡി. വിജയ മോഹനെ വേർതിരിച്ചു നിർത്തുന്നതെന്ന് മുഖ്യ മന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ അറിയിച്ചു .. മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിൽ സമൂഹത്തെ ധ്രുവീകരിക്കാൻ ശക്തമായ ശ്രമങ്ങൾ നടക്കുന്ന കാലത്ത് തികച്ചും മതനിരപേക്ഷമായ കാഴ്ചപ്പാടോടെ അദ്ദേഹം മാധ്യമ പ്രവർത്തനം നടത്തി. രാഷ്ട്രീയത്തോടൊപ്പം സാമ്പത്തിക പ്രശ്നങ്ങളും വിശകലനം ചെയ്യാനുള്ള കഴിവ് […]

Share News
Read More

എസ്. വി പ്രദീപിന്റെ മരണം:ലോറി കണ്ടെത്തി, ഡ്രൈവർ അറസ്റ്റിൽ

Share News

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപ് വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ ലോറി ഡ്രൈവര്‍ അറസ്റ്റില്‍. അപകടത്തിന് ഇടയാക്കിയ ലോറിയും പൊലീസ് പിടിച്ചെടുത്തു. നേമം പൊലീസ് സ്റ്റേഷനിലേക്കാണ് വാഹനം കൊണ്ടുപോയത്. ഇന്നലെ ഉച്ചയ്ക്ക് മൂന്നരയോടെയായിരുന്നു അപകടം. തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തില്‍ വച്ചാണ് അപകടം ഉണ്ടായത്. വണ്‍വേയില്‍ സഞ്ചരിച്ചിരുന്ന പ്രദീപിനെ ഇടിച്ചിട്ട ശേഷം കടന്നുകളയുകയായിരുന്നു. വാഹനത്തിന്റെ പിന്‍ചക്രം കയറിയിറങ്ങിയാണ് പ്രദീപ് മരിച്ചത്. സംഭവത്തിന് പിന്നാലെ മരണത്തില്‍ നാട്ടുകാര്‍ ദുരൂഹത ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഫോര്‍ട്ട് എസിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. […]

Share News
Read More