‘രണ്ടില’ ജോസിന്: പിജെ ജോസഫിന്റെ ഹർജി ഹൈക്കോടതി തള്ളി
കൊച്ചി: കേരള കോണ്‍ഗ്രസ് രണ്ടില ചിഹ്നതര്ക്കത്തിന് അവസാനം. ജോസ് പക്ഷത്തിന് രണ്ടില ചിഹ്നം അനുവദിച്ച് ഹൈക്കോടതി ഉത്തരവിട്ടു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഹൈക്കോടതി ശരിവച്ചു. നേരത്തെ ജോസ് കെ.മാണിക്ക് ചിഹ്നം അനുവദിച്ചുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. പി.ജെ. ജോസഫിന്റെ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് റദ്ദാക്കിയത്. ഇരുപക്ഷവും തമ്മിലുള്ള തർക്കത്തെ തുടർന്ന് രണ്ടില ചിഹ്നം തെരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ചിരുന്നു. ജോസ് വിഭാഗവും ജോസഫ് വിഭാഗവും രണ്ടില ചിഹ്നം അനുവദിക്കണമെന്ന അവകാശവാദം […]
Read More