രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷം; മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി

Share News

ന്യൂഡല്‍ഹി: ഇടവേളയ്ക്ക് ശേഷം കോവിഡ് കേസുകള്‍ രാജ്യത്ത് വീണ്ടും ഉയരുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിമാരുടെ യോഗം പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചതായി റിപ്പോര്‍ട്ടുകള്‍. ബുധനാഴ്ച ഉച്ചയ്ക്ക് വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രധാനമന്ത്രി ആശയവിനിമയം നടത്തുമെന്നാണ് പുറത്തുവരുന്ന വിവരം. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി പ്രതിദിനം 20000ലധികം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങളില്‍ കോവിഡ് വീണ്ടും രൂക്ഷമായിരിക്കുകയാണ്. മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷമായ ജില്ലകള്‍ അടച്ചിടാനുള്ള ആലോചനയിലാണ് മഹാരാഷ്ട്ര സര്‍ക്കാര്‍. മഹാരാഷ്ട്രയില്‍ മാത്രം കഴിഞ്ഞ […]

Share News
Read More

തെരഞ്ഞടുപ്പിന് തീയതി മാര്‍ച്ച്‌ ഏഴിന് പ്രഖ്യാപിച്ചേക്കും: സൂചന നൽകി പ്രധാനമന്ത്രി

Share News

ന്യൂ‌ഡല്‍ഹി: കേരളത്തിലടക്കം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് തീയതി മാര്‍ച്ച്‌ ഏഴിന് പ്രഖ്യാപിക്കുമെന്ന് സൂചന നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മിഷനാണെന്നും അദ്ദേഹം പറഞ്ഞു. അസമില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയായിരുന്നു പ്രധാനമന്ത്രി തെര‌ഞ്ഞെടുപ്പ് പ്രഖ്യാപനത്തെക്കുറിച്ച്‌ സൂചന നല്‍കിയത്. കഴിഞ്ഞ തവണ മാര്‍ച്ച്‌ നാലിന് ആയിരുന്നു തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. പക്ഷേ, ഞാന്‍ മനസിലാക്കുന്നത് അടുത്ത മാസം ഏഴോട് കൂടി അതായത് മാര്‍ച്ച്‌ ആദ്യവാരം അവസാനിക്കുന്നതോട് കൂടി ഈ തീയതി പ്രഖ്യാപിക്കും എന്നുള്ളതാണ്- അദ്ദേഹം സൂചിപ്പിച്ചു […]

Share News
Read More

സദ്ഭരണത്തിനും വികസനത്തിനും മത – ജാതി – വംശ വിവേചനമില്ല : പ്രധാനമന്ത്രി

Share News

ന്യൂഡൽഹി: വികസനത്തിനും സദ്ഭരണത്തിനും ജാതിയോ മതമോ വംശമോ ലിംഗമോ ഭാഷയോ ഇല്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസനമാണു ലക്ഷ്യമെന്നും, അതുതന്നെയാണു മതമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് അനുബന്ധമായി കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകിയിലെ ”ജാതി ചോദിക്കുന്നില്ല ഞാൻ സോദരീ” എന്ന വരികൾ അദ്ദേഹം ഉദ്ധരിച്ചു. പുഗലൂർ – തൃശൂർ പവർ ട്രാൻസ്മിഷൻ പദ്ധതി, കാസർകോട്ടെ 50 മെഗാവാട്ട് സോളാർ പദ്ധതി, അരുവിക്കരയിലെ 75 എംഎൽഡി വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ് എന്നിവയുടെ ഉദ്ഘാടനവും സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരത്തു സ്ഥാപിക്കുന്ന […]

Share News
Read More

ബിജെപി കോർ കമ്മിറ്റി യോഗത്തിന് ശേഷം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയോടൊപ്പം സംസ്ഥാന നേതാക്കൾ

Share News
Share News
Read More

6100 കോ​ടി​യു​ടെ വി​ക​സ​ന​പ​ദ്ധ​തി​ക​ൾ നാ​ടി​ന് സ​മ​ർ​പ്പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി

Share News

കൊച്ചി: 6100 കോടിയുടെ വികസന പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു. നാടിന്റെ സ്വയം പര്യാപ്തതയിലേക്കുള്ള വലിയ ചുവടുവയ്പ്പാണ് ബിപിസിഎല്‍ പെട്രോ കെമിക്കല്‍ പ്ലാന്റ് എന്ന് അദ്ദേഹം കൊച്ചിയിലെ ചടങ്ങില്‍ പറഞ്ഞു. നമസ്‌കാരം, കൊച്ചി, നമസ്‌കാരം കേരള എന്ന് പറഞ്ഞ് തുടങ്ങിയ പ്രസംഗത്തില്‍, കൊച്ചിയുടെ വികസന കുതിപ്പില്‍ താന്‍ സന്തോഷവാനാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിന്റെയും ഇന്ത്യയുടെയും വികസനം ആഘോഷിക്കാനാണ് നമ്മളിവിടെ ഇന്ന് ഒത്തുചേര്‍ന്നിരിക്കുന്നത്. രണ്ട് വര്‍ഷം മുന്‍പ് താന്‍ കൊച്ചിന്‍ റിഫൈനറിയില്‍ വന്നു. ഇന്ത്യയിലെ ഏറ്റവും […]

Share News
Read More

കാർഷിക നിയമം പിൻവലിക്കില്ല: നിലപാടിലുറച്ച് പ്രധാനമന്ത്രി

Share News

ന്യൂഡല്‍ഹി: കര്‍ഷക നിയമം പിന്‍വലിക്കില്ലെന്ന നിലപാടിലുറച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യസഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് കാര്‍ഷിക രംഗത്ത് പരിഷ്‌ക്കരണം വേണം. ഇനിയും കാത്ത് നില്‍ക്കാന്‍ സമയമില്ല. നിയമങ്ങളില്‍ പോരായ്മയുണ്ടെങ്കില്‍ മെച്ചപ്പെടുത്താം. താങ്ങുവില നിലനിര്‍ത്താം. ഇതിന് ആരുമായും ചര്‍ച്ചക്ക് തയ്യാറാണ്. എന്നാല്‍ നിയമം നടപ്പാക്കരുതെന്ന് മാത്രം പറയരുത്. ചന്തകളിലെ മാറ്റം മന്‍മോഹന്‍ സിംഗ് നിര്‍ദേശിച്ചതാണ്.ഇതിനാല്‍ കര്‍ഷക നിയമനത്തില്‍ കോണ്‍ഗ്രസിനും അഭിമാനിക്കാമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന ചര്‍ച്ച അവസാനിപ്പിച്ച്‌ രാജ്യസഭയില്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. കര്‍ഷക സമരത്തേയും […]

Share News
Read More

ഇന്ത്യയെ അപമാനിക്കാൻ തേയിലയെ പോലും അവര്‍ വെറുതെ വിട്ടില്ല: പ്രധാനമന്ത്രി

Share News

ഗുവാഹത്തി: ഇന്ത്യയെ രാജ്യാന്തര തലത്തില്‍ അപകീര്‍ത്തിപ്പെടുത്താനുള്ള വിദേശ ഗൂഢാലോചന സജീവമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആ ഗൂഢാലോചനയില്‍ ഇന്ത്യന്‍ തേയിലയെ പോലും അവര്‍ വെറുതെ വിട്ടില്ലെന്നും മോദി പറഞ്ഞു. അസമിലെ സോണിത്പൂരില്‍ വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചായയുമായി ബന്ധപ്പെട്ട ഇന്ത്യയുടെ അസ്തിത്വത്തിന് എതിരെ ഗൂഢാലോചന നടന്നു എന്നതിന്റെ രേഖകള്‍ കിട്ടിയിട്ടുണ്ട്. ഇത് നിങ്ങള്‍ അംഗീകരിക്കുമോ? ഈ ആക്രമണം നടത്തിയവരെ പ്രകീര്‍ത്തിക്കുന്നവരുണ്ട്. അവരെ നിങ്ങള്‍ അംഗീകരിക്കുമോ? മോദി ചോദിച്ചു. ഗൂഢാലോചനയ്ക്ക് എതിരെ എല്ലാ തേയിലത്തോട്ട […]

Share News
Read More

”ദേശീയ പതാകയെ അപമാനിച്ചത് രാജ്യത്തെ ഞെട്ടിച്ചു”: മ​ൻ കി ​ബാ​ത്തി​ൽ അപലപിച്ച് പ്രധാ​ന​മ​ന്ത്രി

Share News

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെ നടന്ന സംഘര്‍ഷത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെങ്കോട്ടയില്‍ ദേശീയ പതാകയെ അപമാനിച്ചത് രാജ്യത്തെ ഞെട്ടിച്ചെന്ന് അദ്ദേഹം പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കി ബാത്തില്‍ പറഞ്ഞു. ഡല്‍ഹിയില്‍ നടന്നത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഷിക മേഖലയെ ആധുനികവത്കരിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇനിയും നിരവധി ചുവടുകള്‍ മുന്നോട്ടുപോകാനുണ്ട്. സര്‍ക്കാര്‍ ഇനിയും അത്തരം ശ്രമങ്ങള്‍ തുടരും, മോദി പറഞ്ഞു. 30 ലക്ഷം പേര്‍ക്ക് […]

Share News
Read More

ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദി പറഞ്ഞ് ലോകാരോഗ്യ സംഘടന

Share News

ജനീവ: ഇന്ത്യയ്ക്ക് നന്ദി അറിയിച്ച്‌ ലോകാരോഗ്യസംഘടന. കോവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യ നല്‍കുന്ന പിന്തുണയ്ക്കാണ് ലോകാരോഗ്യസംഘടന നന്ദി അറിയിച്ചത്. കോവിഡ് വാക്‌സിന്‍ മറ്റ് രാജ്യങ്ങളിലേക്ക് ഇന്ത്യ കയറ്റുമതി ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ലോകാരോഗ്യസംഘടന മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ് ഇന്ത്യയുടെ പിന്തുണയ്ക്ക് നന്ദി രേഖപ്പെടുത്തിയത്. “നന്ദി ഇന്ത്യ, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോവിഡിനെതിരായ ആഗോള പോരാട്ടത്തിനുളള നിങ്ങളുടെ തുടര്‍ച്ചയായ പിന്തുണയ്ക്ക്. ഒന്നിച്ചുനിന്ന് അറിവുകള്‍ പങ്കുവെക്കുകയാണെങ്കില്‍ മാത്രമേ ഈ വൈറസിനെ നമുക്ക് തടുക്കാനാവൂ. ജീവിതവും ജീവനും രക്ഷിക്കാനാകൂ”. ടെഡ്രോസ് ട്വീറ്റ് […]

Share News
Read More

കത്തോലിക്ക സഭാ മേലധ്യക്ഷന്മാര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Share News

ന്യൂഡല്‍ഹി: കത്തോലിക്ക സഭാമേലാധ്യക്ഷന്മാര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കെസിബിസി പ്രസിഡന്റും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ്പുമായി കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി, സിബിസിഐ തലവനും ബോംബെ ലത്തീന്‍ അതിരൂപത അധ്യക്ഷനുമായ കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമസ് കാതോലിക്ക ബാവ എന്നിവരാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച വളരെ സൗഹാര്‍ദ്ദപരമാണെന്നും പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. കോവിഡിനെതിരായി 152 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തിയതില്‍ പ്രധാനമന്ത്രി […]

Share News
Read More