നിങ്ങൾ ജീവിക്കുന്ന പൗരോഹിത്യത്തെയും നിങ്ങളെ നിങ്ങളാക്കിയ സഭയെയുമാണ് നിങ്ങൾ അപമാനിക്കുന്നതും ദുർബലപ്പെടുത്തുന്നതും.

Share News

കാക്കനാട് മേജർ ആർച്ച് ബിഷപ്പിന്റെ കാര്യാലയത്തിൽ നിന്നും, സീറോ മലബാർ സഭ മീഡിയ കമ്മീഷൻ, എറണാകുളം അങ്കമാലി അതിരൂപതയിലെ വിമത വൈദികരെ രൂക്ഷമായി വിമർശിച്ച് പുറപ്പെടുവിച്ച ജാഗ്രത നിർദ്ദേശത്തിലെ അവസാന വരികൾ…👇🏽 (എറണാകുളം അങ്കമാലി അതിരൂപതയിലെ വിമത വൈദികരെ, യാതൊരു കാരണവശാലും, കത്തോലിക്കാസഭയിലെ വിശ്വാസികൾ, അനുകരിക്കരുത് എന്ന് പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ 2023 ഡിസംബർ 7 എന്ന് പറഞ്ഞ വരികളാണ് ഇവിടെ ഓർമ്മ വരിക) *ഡീക്കന്മാരെ ബലിയാടുകളാക്കുന്നതാര്?* ഡീക്കന്മാർക്ക് തിരുപ്പട്ടം നൽകണമെന്നാവശ്യപ്പെട്ട് 2024 ഒക്ടോബർ 13 […]

Share News
Read More

ചങ്ങനാശേരി സ്വദേശിയായ മലയാളി വൈദികൻ മോൺസി‌ഞ്ഞോർ ജോർജ് കൂവക്കാട്ട് കർദിനാൾ പദവിയിലേക്ക്

Share News

മെത്രാന്‍ പോലും അല്ലാത്ത വൈദികനെ നേരെ കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തുന്നത് കത്തോലിക്ക സഭയുടെ ചരിത്രത്തില്‍ തന്നെ അത്യപൂര്‍വമാണ് സീറോ മലബാര്‍ സഭാ അംഗവും ചങ്ങനാശേരി അതിരൂപതയിലെ മാമ്മൂട് ഇടവക അംഗവുമായ മോണ്‍സിഞ്ഞോര്‍ ജോര്‍ജ് കൂവക്കാട്ടിനെ കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തി മാര്‍പാപ്പ.വത്തിക്കാനിൽ നടന്ന ചടങ്ങിൽ ഫ്രാൻസിസ് മാർപ്പാപ്പ പ്രഖ്യാപിച്ചത്. മെത്രാന്‍ പോലും അല്ലാത്ത വൈദികനെ നേരെ കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തുന്നത് കത്തോലിക്ക സഭയുടെ ചരിത്രത്തില്‍ തന്നെ അത്യപൂര്‍വമാണ്. സ്ഥാനാരോഹണം ഡിസംബർ 8ന് നടക്കും, 20 പുതിയ കർദിനാൾമാരെയാണ് വത്തിക്കാൻ […]

Share News
Read More

നീതിയജ്ഞക്കാരുടെ 10 അനീതികൾ അക്കമിട്ടു ചോദ്യം ചെയ്യുന്നു.|സഭയോടു ചെയ്യുന്ന അനീതികൾ കണ്ടില്ലെന്നു നടിക്കാനാവില്ല|Syro-Malabar Media Commission 

Share News

*നീതിയജ്ഞത്തിലെ അനീതികൾ* ‘നീതിയജ്ഞം’ എന്ന പേരിൽ സഭാഘടനയെ ദുർബലപ്പെടുത്തുന്ന പ്രതിഷേധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ സഭയോടു ചെയ്യുന്ന അനീതികൾ കണ്ടില്ലെന്നു നടിക്കാനാവില്ല: 1. സീറോമലബാർ സഭയിലെ മറ്റു 34 രൂപതകൾക്കും അനീതിയെന്നു തോന്നാത്ത കാര്യങ്ങൾ ഒരു അതിരൂപതയ്ക്കുമാത്രം അനീതിയായി തോന്നാൻ കാരണമെന്താണ്? വിശുദ്ധ കുർബാനയുടെ ഏകീകരണം മറ്റെല്ലാ രൂപതകളിലും സമാധാനപരമായി നടപ്പിലായപ്പോൾ ഒരു അതിരൂപതയിൽ മാത്രം ആസൂത്രിതമായ ക്രമസമാധാനപ്രശ്നമായി അതിനെ വളർത്തിയതല്ലേ അനീതി? 2. ദൈവാലയങ്ങളിലും പാതയോരങ്ങളിലും അതിരൂപതാ കേന്ദ്രത്തിലും സഭാ ആസ്ഥാനത്തും വൈദീക വസ്ത്രവും ധരിച്ച് പ്രകടനങ്ങളും […]

Share News
Read More

എറണാകുളം-അങ്കമാലി അതിരൂപത ആസ്ഥാനത്ത് തുടരുന്ന വൈദികരും അല്മായരും അവിടെ നിന്ന് എത്രയും വേഗം തിരിച്ചു പോകണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.|ബിഷപ്പ് ബോസ്കോ പുത്തൂർ

Share News

ഈശോയിൽ പ്രിയപ്പെട്ട അച്ചന്മാരേ, സന്യസ്തരേ, അല്മായ സഹോദരങ്ങളെ, എറണാകുളം-അങ്കമാലി അതിരൂപതയിലെ ഇടവകകളെയും സ്ഥാപനങ്ങളെയും സന്യാസ സമൂഹങ്ങളെയും ഏകോപിപ്പിക്കുകയും, അജപാലനപരമായ ആവശ്യങ്ങൾ നിയമാനുസൃതം സാധിച്ചു കൊടുക്കുകയും ചെയ്യുന്ന സഭാഭരണ കേന്ദ്രമാണല്ലോ നമ്മുടെ അതിരൂപത ആസ്ഥാന മന്ദിരം. സമീപകാലത്തുണ്ടായ ചില പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ, അതിരൂപതാ കൂരിയയുടെ സേവനം തുടരാൻ കഴിയാത്ത സാഹചര്യം ഉണ്ടായിരിക്കുന്നു. ചർച്ചകൾ വഴിമുട്ടിയ സാഹചര്യത്തിൽ, അതിരൂപത നേരിടുന്ന വെല്ലുവിളികൾ എങ്ങനെ പരിഹരിക്കാമെന്ന് 2024 സെപ്റ്റംബർ 26 തീയതി നടന്ന ആലോചന സമിതി യോഗം വിശദമായി പരിശോധിച്ചു.ഗ്രേറ്റ് ബ്രിട്ടൻ […]

Share News
Read More

ഫാ. മോർളി കൈതപ്പറമ്പിൽ തിരുവനന്തപുരത്ത് ലെയ്സൺ ഓഫീസർ

Share News

കാക്കനാട്: കേരള സർക്കാരുമായി ബന്ധപ്പെട്ട ഭരണപരമായ കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിനായി ചങ്ങനാശേരി അതിരൂപതാംഗവും തിരുവനന്തപുരം ലൂർദ് ഫൊറോന പള്ളി വികാരിയുമായ റവ.ഫാ. മോർളി കൈതപ്പറമ്പിലിനെ ലെയ്സൺ ഓഫീസറായി മേജർ ആര്‍ച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ നിയമിച്ചു. സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് സീറോ മലബാർ സഭയ്ക്കായി ഒരു ലെയ്സൺ ഓഫീസർ വേണമെന്ന ആവശ്യം സിനഡ് അംഗീകരിച്ചതിനെ തുടർന്നാണ് ഈ നിയമനം. 2020 മുതൽ തിരുവനന്തപുരം ലൂർദ് ഫൊറോന പള്ളി വികാരിയായി സേവനം ചെയ്തു വരവേയാണ് ഫാ. കൈതപ്പറമ്പിലിനെ ഈ […]

Share News
Read More

സീതാറാം യച്ചൂരിയുടെ നിര്യാണത്തിൽ സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ അനുശോചനം രേഖപ്പെടുത്തി

Share News

കാക്കനാട്: മികച്ച പാർലമെന്റേറിയനും പ്രായോഗിക രാഷ്ട്രീയത്തിന്റെ വക്താവുമായി അറിയപ്പെടുന്ന ശ്രീ. സീതാറാം യച്ചൂരിയുടെ നിര്യാണത്തിൽ സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ അനുശോചനം രേഖപ്പെടുത്തി. മതേതര ജനാതിപത്യ ചേരിയെ ഒരുമിച്ചുനിർത്താനും ശക്തിപ്പെടുത്താനും നിർണ്ണായകമായ സംഭാവനകൾ നൽകിയ വ്യക്തിയായിരുന്നു യച്ചൂരിയെന്ന് മേജർ ആർച്ചുബിഷപ്പ് തന്റെ അനുശോചന സന്ദേശത്തിൽ പറഞ്ഞു. പൊതുസമൂഹത്തിനു ചെയ്ത നന്മകളുടെ പേരിൽ ജനങ്ങൾ അദ്ദേഹത്തെ അനുസ്മരിക്കുമെന്നും മാർ തട്ടിൽ പ്രസ്താവനയിൽ അറിയിച്ചു. ഫാ.ഡോ. ആന്റണി വടക്കേകര വി.സി.പി.ആർ.ഒ., സീറോമലബാർസഭ &സെക്രട്ടറി, മീഡിയ കമ്മീഷൻ സെപ്റ്റംബർ […]

Share News
Read More

കൂടുതൽ ഐക്യത്തിന് വഴിതെളിക്കാൻസീറോമലബാർസഭയുടെ അസംബ്ലിയിലെ ചർച്ചകൾ കാരണമാകട്ടെ|മാർപാപ്പായുടെ സ്ഥാനപതി

Share News

*സീറോമലബാർ സഭാഅസംബ്ലി ഉദ്ഘാടനം ചെയ്തു പാലാ: സീറോമലബാർസഭയുടെ അഞ്ചാമത് മേജർ ആർക്കിഎപ്പിസ്‌കോപ്പൽ അസംബ്ലിയിൽ ഫ്രാൻസിസ് മാർപാപ്പായുടെ ആശംസകളുമായി ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ്പ് ലിയോപോൾദോ ജിറെല്ലി. അസംബ്ലിയുടെ ഔദ്യോഗിക ഉദ്ഘാടനസന്ദേശത്തിലാണ് മാർപാപ്പായുടെ പ്രാർത്ഥനാശംസകൾ ഇന്ത്യയിലെ അപ്പസ്‌തോലിക്ക് ന്യൂൺഷോ അസംബ്ലി അംഗങ്ങളെ നേരിട്ട് അറിയിച്ചത്. അസംബ്ലിയുടെ മാർഗ്ഗരേഖ സഭയെ ശക്തിപ്പെടുത്താനും നവീകരിക്കാനും സഹായകമായ ആശയങ്ങളെയാണ് അവതരിപ്പിക്കുന്നത്. സുവിശേഷവൽക്കരണത്തിൽ നേരിടുന്ന വെല്ലുവിളികൾ, പ്രത്യേകിച്ച് കാലികവും സാമൂഹികവുമായ അവസ്ഥകൾ ചർച്ചചെയ്യപ്പെടണം. സ്വഭാവത്താലെ പ്രേഷിതയായ സഭയുടെ അടിസ്ഥാനദൗത്യമാണ് സുവിശേഷപ്രഘോഷണം. ലോകത്തിന് സുവിശേഷ മാതൃകകളാകാൻ […]

Share News
Read More

സീറോമലബാർ സിനഡുസമ്മേളനം ഓഗസ്റ്റ് 19 മുതൽ 31 വരെ

Share News

സീറോമലബാർ സിനഡുസമ്മേളനം ഓഗസ്റ്റ് 19 മുതൽ 31 വരെ കാക്കനാട്: സീറോമലബാർ മേജർ ആർക്കിഎപ്പിസ്കോപ്പൽ സഭയുടെ മുപ്പത്തിരണ്ടാമത് മെത്രാൻ സിനഡിന്റെ മൂന്നാം സമ്മേളനം 2024 ഓഗസ്റ്റ് 19ന് സഭയുടെ ആസ്ഥാനകാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ ആരംഭിക്കുന്നു. ഓഗസ്റ്റ് 19 തിങ്കളാഴ്ച രാവിലെ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ പിതാവ് നൽകുന്ന ധ്യാനചിന്തകളോടെ സിനഡുസമ്മേളനം ആരംഭിക്കും. തുടർന്ന് സിനഡുപിതാക്കന്മാർ ഒരുമിച്ച് അർപ്പിക്കുന്ന വിശുദ്ധ കുർബാനയ്ക്കു ശേഷം മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് ഔദ്യോഗികമായി സമ്മേളനം […]

Share News
Read More

‘പൗരസ്ത്യരത്നം’ അവാർഡിനു ഫാ.വർഗീസ് പാത്തികുളങ്ങരസി.എം.ഐയ്ക്ക്സമ്മാനിച്ചു

Share News

കൊച്ചി.സീറോമലബാർ ആരാധനക്രമ കമ്മീഷൻ ഏർപ്പെടുത്തിയ ‘പൗരസ്ത്യരത്നം’ അവാർഡിനു സി.എം.ഐ. സമർപ്പിത സമൂഹാംഗവും ആരാധനക്രമ പണ്ഡിതനുമായ വർഗീസ് പാത്തികുളങ്ങര അച്ചൻ അർഹനായി. സീറോമലബാർസഭയുടെ തനതായ പൗരസ്ത്യപാരമ്പര്യങ്ങൾ പുനരുദ്ധരിക്കുന്നതിലും സഭാത്മക ആധ്യാത്മികത വളർത്തിയെടുക്കുന്നതിലും അതുല്യമായ സംഭാവനകൾ നല്കാൻ ഫാ. വർഗീസ് പാത്തികുളങ്ങരയ്ക്ക് കഴിഞ്ഞുവെന്ന് സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് അവാർഡ് നൽകിക്കൊണ്ട് പറഞ്ഞു. തലശ്ശേരി അതിരൂപതാംഗവും വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിൽ ദീർഘകാലം ആരാധനക്രമ പ്രൊഫസറും ആയിരുന്ന ഡോ. തോമസ് മണ്ണൂരാംപറമ്പിൽ ഏർപ്പെടുത്തിയിട്ടുള്ളതാണ് “പൗരസ്ത്യരത്നം” […]

Share News
Read More

കാലോചിതമായ നവീകരണത്തിനായി സീറോമലബാർ മേജർ ആർക്കിഎപ്പിസ്കോപ്പൽ അസംബ്ലി

Share News

കൊച്ചി . മേജർ ആർച്ചുബിഷപ്പ് അധ്യക്ഷനായുള്ള സീറോമലബാർസഭസഭ മുഴുവന്റെയും ആലോചനായോഗമാണു മേജർ ആർക്കിഎപ്പിസ്കോപ്പൽ അസംബ്ലി അഥവാ സഭായോഗം. സഭയിലെ മെത്രാൻമാരുടെയും, പുരോഹിത, സമർപ്പിത, അല്മായ പ്രതിനിധികളുടെയും സംയുക്തയോഗമാണിത്. മേജർ ആർക്കിഎപ്പിസ്കോപ്പൽ സഭ ഒരു വലിയ കൂട്ടായ്മയാണ് എന്ന യാഥാർഥ്യമാണു സഭായോഗത്തിന്റെ അടിസ്ഥാനം. സഭയിൽ പ്രധാനപ്പെട്ട കാര്യങ്ങൾ തീരുമാനിക്കേണ്ടിവരുമ്പോൾ മേജർ ആർച്ചുബിഷപ്പിനെയും മെത്രാൻ സിനഡിനെയും സഹായിക്കാൻവേണ്ടിയുള്ള ആലോചനായോഗമാണിത്. കാലോചിതമായ വിഷയങ്ങൾ ചർച്ചചെയ്യുകയും സഭയുടെയും സമൂഹത്തിന്റെയും പൊതുനന്മ കണക്കിലെടുത്തു കർമപരിപാടികൾ രൂപീകരിക്കുന്നതിനു മെത്രാൻ സിനഡിനെ സഹായിക്കുകയും ചെയ്യുക എന്നതാണ് അസംബ്ലിയുടെ […]

Share News
Read More