
ചന്ദ്രയാന്‍ 3: വിക്ഷേപണം ജൂലായ് 14ന് , തീയതി പ്രഖ്യാപിച്ച് ഐഎസ്ആര്‍ഒ
by SJ
തിരുവനന്തപുരം: ചന്ദ്രയാൻ 3 ജൂലായ് 14ന് വിക്ഷേപിക്കുമെന്ന് ഐഎസ്ആര്‍ഒ. ഉച്ചക്ക് 2.35 മണിക്ക് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തില്‍ വിക്ഷേപണം നടക്കും.
ചന്ദ്രനില്‍ ലാൻഡര്‍ ഇറങ്ങുന്നതിന് അനുയോജ്യമായ ദിവസം ഓഗസ്റ്റ് 24 ആണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിക്ഷേപണം ഒരു ദിവസം വൈകിച്ച് ജൂലൈ 14ന് ആക്കുന്നത് എന്നാണ് സൂചന.
ഐഎസ്ആര്‍ഒ ട്വിറ്ററിലൂടെയായിരുന്നു വിക്ഷേപണത്തീയതി പുറത്തുവിട്ടത്. നേരത്തെ ഈ മാസം 13ന് ചന്ദ്രയാൻ 3 വിക്ഷേപിക്കുമെന്നാണ് തീരുമാനിച്ചിരുന്നത്. അതനുസരിച്ച് ചന്ദ്രനില്‍ ലാൻഡര്‍ ഇറങ്ങേണ്ടത് ഓഗസ്റ്റ് 23ന് ആയിരുന്നു.
ചന്ദ്രയാൻ 3 പേടകം വിക്ഷേപണ വാഹനമായ എല്‍വിഎം 3ല്‍ സംയോജിപ്പിക്കുന്ന ജോലികള്‍ ഇന്നലെ പൂര്‍ത്തിയായി. ഇന്നു രാവിലെ എല്‍വിഎം 3 എം4 റോക്കറ്റ് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയിലേക്കു മാറ്റി.
Related Posts
- Major Archbishop Mar George Cardinal Alencherry
- Syro-Malabar Major Archiepiscopal Catholic Church
- അഭിനന്ദനങ്ങൾ
- അഭിപ്രായം
- ചന്ദ്രയാന്‍ 3
- നന്ദിയർപ്പിക്കാം
- മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ജോർജ്ജ് ആലഞ്ചേരി
- വിക്ഷേപണം