തീരദേശ സംരക്ഷണ സമരം, എറണാകുളത്ത് ഐക്യദാർഢ്യ സമ്മേളനംഇന്ന് വൈകിട്ട് 5:00 ന് എറണാകുളത്ത് മദർ തെരേസ ചത്വരത്തിൽ (വഞ്ചി സ്വകയർ)
കൊച്ചി ; തീരദേശ ജനതയുടെ അതിജീവന പോരാട്ടത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് എറണാകുളത്ത് ഐക്യദാർഢ്യ സമ്മേളനം. ഇന്ന് (ആഗസ്റ്റ് 29) വൈകിട്ട് 5:00 ന് എറണാകുളത്ത് മദർ തെരേസ ചത്വരത്തിൽ (വഞ്ചി സ്വകയർ) നടക്കുന്ന സമ്മേളനത്തിൽ മോൺ. യൂജിൻ പെരേര, അഡ്വ തമ്പാൻ തോമസ്, വി. ദിനകരൻ, ജസ്റ്റീസ് (റിട്ട.) പി. കെ. ഷംസുദ്ദിൻ, ഡോ. എം.പി.മത്തായി, ഫാ. ജേക്കബ് പാലക്കപ്പിള്ളി, അഡ്വ. ജോൺ ജോസഫ്, സി.ആർ. നീലകണ്ഠൻ, കെ.ജെ. സോഹൻ , അഡ്വ ഷെറി ജെ തോമസ്, ഫാ. തോമസ് തറയിൽ, ജേക്കബ്ബ് വടക്കൻഞ്ചേരി, സിസ്റ്റർ പേഴ്സി സിടിസി, ജാക്സൺ പൊള്ളയിൽ, ചാൾസ് ജോർജ്, ഫ്രാൻസിസ് കുളത്തുങ്കൽ, ജോൺ പെരുവന്താനം, സാബു ജോസ് തുടങ്ങിയ നിരവധി സാമൂഹീക പ്രവർത്തകർ പ്രസംഗിക്കും.