
ജെബി മേത്തർക്ക് അഭിനന്ദനങ്ങൾ
അഭിനന്ദനങ്ങൾ ജെബി
രാജ്യസഭയിലേക്ക് മൽസരിക്കുന്ന ജെബി മേത്തർക്ക് അഭിനന്ദനങ്ങൾ. ഏറ്റെടുക്കുന്ന ജോലി കൃത്യതയോടെയും ആത്മാർത്ഥയോടെ നിർവ്വഹിക്കുന്ന ചെറുപ്പക്കാരിയാണ് ജെബി. മുൻ കെ.പി.സിസി പ്രസിഡണ്ട് ടി.ഒ.ബാവ ട്രഷറർ കെ.സി.എം മേത്തർ എന്നിവരുടെ കൊച്ചു മകളും മുൻ കെ.പി.സിസി ജനറൽ സെക്രട്ടറി കെ.എം.ഐ മേത്തറുടെ മകളുമായ ജെബിയുടെ രാഷ്ട്രീയ പാരമ്പര്യം പൈതൃകമായി കൈവന്നതാണ്.
മഹിള കോൺഗ്രസ് പ്രസിഡണ്ട് എന്ന നിലയിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെച്ചിട്ടുള്ള ജെബി ക്ക് രാജ്യസഭയിൽ കരുത്തോടെ ശബ്ദമുയർത്താനാവും .
വിജയാശംസകൾ

KV Thomas