ഡിജോ കാപ്പൻ ഒരു മന്ത്രിയും എം എൽ എ യും ആയി കാണണമെന്ന് കാപ്പനേക്കാൾ ആഗൃഹിച്ചു|വീട് പ്രാർഥനാലയമാക്കിയ രാഷ്ട്രീയക്കാരൻ

Share News

വീട് പ്രാർഥനാലയമാക്കിയ രാഷ്ട്രീയക്കാരൻ

കേരള രാഷ്ട്രീയത്തിൽ ഉന്നത പദവികളിൽ എത്തുമെന്ന ഞാൻ ഏറെ പ്രതീക്ഷിച്ച വിദ്യാർത്ഥി നേതാവാണ് ഡിജോ കാപ്പൻ. അദ്ദേഹം സർവകലാശാല യൂണിയൻ ജനറൽ സെക്രട്ടറി ആയിരുന്ന കാലം മുതൽ വളരെ അടുത്തറിയാം.

ഭാവന സമ്പന്നമായ എത്രയോ നൂതന പരിപാടികളാണ് കാപ്പന്റെ കാലത്ത് നടപ്പാക്കിയത് സർവകകശാല യൂണിയൻ സിനിമ അവാർഡ് ആദ്യമായി കൊടുത്തത് കാപ്പൻ സെക്രട്ടറി ആയിരിക്കുമ്പോളാണ് എന്നാണ് ഓർമ.

കാപ്പൻ ഒരു മന്ത്രിയും എം എൽ എ യും ആയി കാണണമെന്ന് കാപ്പനേക്കാൾ ആഗൃഹിച്ചവരിൽ ഒരാളാണ് ഞാൻ

ഒരു സിനിമ നിർമാതവും ആണ് കാപ്പൻ. സിസ്റ്റർ അൽപോൻസ എന്ന ഏക ചിത്രത്തിന് കേരള സർക്കാർ അവാർഡ് കിട്ടി. ധാരാളം സിനിമാക്കാരുമായി കാപ്പന് അടുത്ത ബന്ധം ഉണ്ടായിരുന്നു. ഒരിക്കൽ ഇന്നസെന്റിനെ ഇന്റർവ്യൂ ചെയ്യാൻ എന്നെ കൊണ്ടുപോയത് കാപ്പനാണ്. തലസ്ഥാനത്തെ അമൃത ഹോട്ടലിൽ

അന്ന് യുവ തലമുറയുടെ ഹരമായിരുന്നു കാപ്പൻ.

സമർഥനായ സംഘാടകൻ. എതിരാളികളുടെ മർമ്മം നോക്കി ആക്രമിക്കുന്ന തന്ത്രശാലി.

കേരളത്തിലെ ക്യാംപസുകളിൽ കേരള വിദ്യാർത്ഥി കോൺഗ്രസ് വലിയ ശക്തിയായിരുന്ന കാലം. അന്ന് കോളജ് യൂണിയനുകൾ പിടിക്കാനും സർവകലാശാല യൂണിയനിൽ നല്ല കൂട്ട് കേട്ട് ഉണ്ടാക്കാനും വലിയ രാഷ്ട്രീയ തന്ത്രജ്ഞത വേണ്ടിയിരുന്ന കാലം. കാപ്പന്റെ കളികൾ എന്നെ വിസ്മയിപ്പിച്ചിട്ടുണ്ട്.

കാപ്പൻ സർവകലാശാല യൂണിയൻ സെക്രട്ടറി ആയിരിക്കുന്ന കാലം. വിദ്യാർത്ഥികളുടെ അവകാശങ്ങൾക്ക് വേണ്ടി കാപ്പന്റെ സംഘടന സർവകലാസാല സെനറ്റ് കയ്യേറാൻ തീരുമാനിച്ചു. കാപ്പൻ യൂണിയൻ സെക്രട്ടറി ആയതു കൊണ്ട് സമരത്തിൽ നേരിട്ട് പങ്കെടുക്കാനാവില്ല. കെ എസ് സി യുടെ നിർദ്ദേശം അനുസരിച്ച് കാപ്പൻ പുറത്ത് നിന്നു പക്ഷേ അറസ്റ്റ് ചെയ്യപ്പെട്ട വിധാർഥികളുടെ ജാമ്യം അടക്കം എല്ലാം കാപ്പന്റെ തലയിലായിരുന്നു

കാപ്പന്റെ നേതാവായ ബാലകൃഷ്ണ പിള്ളയ്ക്ക് കൂറു മാറ്റ നിരോധന നിയമപ്രകാരം എം എൽ എ സ്ഥാനം നഷ്ടപ്പെട്ടു.പിള്ള പുറമെ ധൈര്യം കാണിച്ചെങ്കിലും ഉള്ളിൽ വേദനിച്ചു. സാറിന് ആവേശം കൊടുക്കാൻ കാപ്പൻ കൂടി ഇടപെട്ടു വലിയ സ്വീകരണം ഒരുക്കി. തലസ്ഥാനത്ത് നിന്നും നൂറു കണക്കിന് കാറുകളുടെ അകമ്പടിയോടെ കൊട്ടാരക്കരക്കു യാത്ര. അവിടെ സ്വീകരണം. പിള്ള ഉഷാറായി

വീണ്ടും പിള്ള ഇടമലയാർ കേസിൽ ശിക്ഷിക്കപ്പെട്ടു വേള. ഹൈ കോടതിയിൽ നിന്നും ജയിലിലേക്ക് നടന്ന പിള്ളയുടെ ചെവിയിൽ കാപ്പൻ എന്തോ മന്ത്രിച്ചു. പിള്ള അവിടെ തളർന്നിരുന്നു. ജയിലിന് പകരം ആശുപത്രിയിൽ എത്തി

കെ എസ് സി പ്രഡിഡന്റ് ആയിരിക്കുമ്പോൾ തന്റെ നേതാവ് കെ എം മാണി വിദാർഥികൾക്കു വേണ്ടി ചെയ്ത നല്ല കാര്യങ്ങളുടെ പുസ്തകം ഉണ്ടാക്കി വിതരണം ചെയ്തു.

അക്കാലത്തെ എല്ലാ വിദ്യാർത്ഥി നേതാക്കളും കാപ്പന്റെ അടുത്ത സുഹൃത്തുക്കളയുന്നു. എങ്ങനെയാണ് പി ടി തോമസിന്റെ ഏറ്റവും വിശ്വസ്ത കൂട്ടുകാരനായത്. പി ടി യുടെ മാത്രമല്ല സുരേഷ് കുറുപ്പും സി പി ജോണും എല്ലാം കാപ്പന്റെ സുഹൃത്തായിരുന്നു

തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതിൽ അസാധാരണ വിദഗ്ദനായിരുന്നു കാപ്പൻ. ജോസഫ് പുതുശ്ശേരിയുടെ ആദ്യ തെരഞ്ഞെടുപ്പ് പ്രചാരണം കാപ്പന്റെ നേതൃത്വത്തിൽ ആയിരുന്നു. പി സി തോമസ് മൂവാറ്റുപുഴയിൽ അട്ടിമറി വിജയം നേടിയ പാർലമെന്റ് തെരഞ്ഞെടുപ്പിലെ പ്രധാന സംഘാടകൻ കാപ്പനായിരുന്നു.

പാലായിൽ മാണി കാപ്പന്റെ രണ്ടാമത്തെ തെരെഞ്ഞെടുപ്പ് വിജയത്തിന് പിന്നിലും പി ടി തോമസിന്റെ തെരെഞ്ഞെടുപ്പ് പ്രചരണത്തിന് പിന്നിലും കാപ്പൻ ഉണ്ടായിരുന്നു. പി ടി യുടെ മരണത്തെ തുടർന്നു ഉമ മത്സരിച്ചപ്പോഴും കാപ്പൻ പ്രധാന നടത്തിപ്പ് കാരനായി.

കേരള കോൺഗ്രസിലെ ഗ്രൂപ്പ് കളികളിൽ പരിക്കേറ്റ കാപ്പൻ രാഷ്ട്രീയം ഉപേക്ഷിച്ചു പ്രാർത്ഥന ജീവിതത്തിൽ വ്യാപരിച്ചു. സമൂഹിക പ്രവർത്തകനായി. അവിടെയും ഞങ്ങൾ അടുത്തു പ്രവർത്തിച്ചു. കാപ്പന്റെ ഏറ്റുമനൂരിലെ വാടക വീട്ടിൽ അല്ല വെള്ളിയാഴ്ചയും നടത്തിയിരുന്ന കൂട്ടായ്മയിൽ നൂറിലധികം പേര് പങ്കെടുത്തു. വീടുകളിലെ കൂട്ടായ്മ പള്ളിയിലേക്ക് മാറ്റണം എന്ന് വികാരിയച്ചൻ അവശ്യിപ്പെട്ടുപ്പോൾ കാപ്പൻ അനുസരിച്ചു. അക്കാലത്ത് നാൽപ്പതാം വെള്ളിയാഴ് ഏറ്റുമാനൂരിൽ നിന്നും മാന്നാനത്തിന് നടത്തിയിരുന്ന പരിഹാര പ്രദിക്ഷണത്തിന്റെ പ്രധാന സംഘടകൻ കാപ്പനായിരുന്നു.

കാപ്പൻ പിന്നീട് പാലക്ക് അടുത്ത് പാലക്കാട് വീട് പണിതു പാലായിൽ തന്നെയുള്ള ജെയിംസ് വടക്കന്റെ വീട്ടിൽ ഞങ്ങൾ കൂട്ടായ്മ നടത്തി. ഞങ്ങളുടെ ആത്മീയ പിതാവായ കൊച്ചു മാത്യു അച്ഛൻ വരുമ്പോഴായി കാപ്പന്റെ വീട്ടിലെ കൂട്ടായ്മ

അവസാനമായി പാല മാർസ്ലീബ മെഡിസിറ്റിയിൽ ഞങ്ങൾ രണ്ടും ഒരു ദിവസം രണ്ട് മണിക്കൂറോളം ഒന്നിച്ചു പ്രാർഥിച്ചു. വലിയ ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളപ്പോഴും ഏറെ പ്രസന്ന വടനായിരുന്നു കാപ്പൻ. ഭാര്യ തങ്കമ്മ ആരോഗ്യ പ്രശ്നങ്ങൾ കൊണ്ടാണ് കൂടെ ഇല്ലാത്തതെന്ന് പറഞ്ഞപ്പോൾ ആന്റിയെ കാണാൻ ഞാൻ അങ്ങോട്ട് വന്നോളാം എന്ന് പറയണം എന്നായിരുന്നു മറുപടി അന്ന്

ഈശോയുടെ പീഡാനുഭവങ്ങളെ കുറിച്ച് ധ്യാനിച്ചു കാപ്പന്റെ പീഡാനുഭവങ്ങളും കാഴ്ച്ച വച്ച് ഞങ്ങൾ പ്രാർഥിച്ചു.

അപകടം പറ്റി തലസ്ഥാനത്ത് ആശുപത്രിയിൽ കിടക്കുമ്പോൾ കാപ്പൻ ദിവസവും വിശുദ്ധ കുർബാന സ്വീകരിക്കുവാൻ ഏറെ ആഗ്രഹം പ്രകടിപ്പിച്ചു. അതു ഏതണ്ട് ദിവസവും സാധിക്കുകയും ചെയ്തു. രോഗി ലേപനവും സ്വീകരിച്ചു. നന്നായി ഒരുങ്ങി നിത്യ സമ്മാനത്തിന് പുറപ്പെടുന്നു. പ്രിയ കൂട്ടുകാര വിട

കേരള കോൺഗ്രസിന്റെ രണ്ടാം തലമുറയിൽ ഏറെ പ്രതീക്ഷ തന്ന നേത്താവായിരുന്നു ഡിജോ കാപ്പൻ

കാപ്പനെപ്പോലുള്ളവരുടെ പിന്മാറ്റം പാർട്ടിക്ക് വലിയ നഷ്ടം ഉണ്ടാക്കി.

Thomas Devaprasad

Share News