
ലഹരിക്കെതിരെ ജില്ലാ തല പ്രസംഗ മത്സരം
കൊച്ചി: ലഹരി വിമുക്ത ഭാരതം എന്ന ലക്ഷ്യത്തോടെ കേന്ദ്ര സാമൂഹ്യ നീതി മന്ത്രാലയത്തിൻ്റെ നേത്യത്വത്തിൽ നടക്കുന്ന ”നശാ മുക്ത് ഭാരത് അഭിയാൻ “ എറണാകുളത്തും സജീവമാകുന്നു.
പദ്ധതിയുടെ ഭാഗമായി സാമൂഹ്യ നീതി വകുപ്പ് ജൂൺ 26 മുതൽ ജൂലൈ 26 വരെ ഒരുമാസം നീണ്ടുനിൽക്കുന്ന ലഹരിവിമുക്ത തീവ്രയജ്ഞം നടത്തുകയാണ്. ഇതിൻ്റെ ഭാഗമായി ജില്ലാതല തല പ്രസംഗ മത്സരം നടത്തുന്നു. ജൂലൈ മൂന്നിനാണ് പ്രസംഗമത്സരം. ‘സൂം’ പ്ലാറ്റ്ഫോമിൽ ഓൺലൈൻ ആയിട്ടായിരിക്കും മത്സരം.15 വയസ്സു വരെ ,16-25 വയസ്സുവരെ,25 ന് മുകളിൽ എന്നിങ്ങനെ മൂന്നു കാറ്റഗറിയിൽ നടക്കുന്ന മത്സരത്തിൽ ഓരോ കാറ്റഗറിയിലും വിജയികളാകുന്നവർക്ക് 3000,2000,1000 എന്നിങ്ങനെ ക്യാഷ് അവാർഡുകളും ഓൺലൈൻ സർട്ടിഫിക്കറ്റും നൽകും.
വിശദവിവരങ്ങൾക്ക് 9847415522 എന്ന നമ്പറിൽ ബന്ധപ്പെടുക.
സാമൂഹ്യ നീതി വകുപ്പ്
എറണാകുളം